"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
<nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു. | <nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു. | ||
== ഹെൽത്ത് ക്ലബ്ബ് == | |||
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങൾ , രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. |
11:39, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഐടി ക്ലബ്
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.
പ്രവർത്തി പരിചയ ക്ലബ്
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.
എൻഎസ്എസ് ക്ലബ്
ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .സ്കൂളിനും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് .പുതിയ കൃഷി രീതികൾ പരിശീലിക്കുന്നു ,സ്കൂൾ ക്യാമ്പസ് ശുചീകരണം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,മലിനമായ ചെറു ജലാശയങ്ങൾ വൃത്തിയാക്കൽ രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം ഒരു ദിനം പരിസരത്തുള്ള മറ്റ് എൽ പി യുപി സ്കൂളിലെ കുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിലൂടെ നടക്കുന്നു.
നേച്ചർ ക്ലബ്
പ്രകൃതിയെ കൂടുതൽ ആരോയുന്നതിനും അത്യപൂർവമായ ജൈവ സാമ്പത്തിനെ കുറിച് ആഴത്തിൽ പഠിക്കുന്നതിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറക്കുമായി അതീവ ശ്രദ്ധയോടെ ഇവ പരിപാലിക്കുകയും സംരെക്ഷിക്കുകയും വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കാനുമായി ഈ വർഷത്തെ നേച്ചർ ക്ലബ് ന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു..... ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക് ചുക്കാൻ പിടിക്കാൻ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യനെയും അമ്പിളി ടീച്ചർനെയും ചുമതല ഏല്പിച്ചു.പ്രകൃതി ആണ് ഏറ്റവും വലിയ പാഠശാല എന്ന് തിരിച്ചറിയുന്നതിനും മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നു പോയതാണ് ഇന്നത്തെ പരസ്ഥിതീക പ്രശ്നങ്ങൾക്കും കാലാവസ്ഥ വ്യതി യാനങ്ങൾക്കും കാരണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തികൊണ്ട് ഇതിനെ അതിജീവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ താല്പര്യമുള്ള 40 കുട്ടികളെ തിരഞ്ഞെടുത്തു ക്ലബ് രൂപീകരിച്ചു .കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കോർഡിനേറ്റ് അംഗങ്ങളായി ആയി ആത്മീക സംസ്കൃതി, വിസ്മയ രാജേഷ് എന്നിവരെ യും തിരഞ്ഞെടുത്തു.ജൈവ വൈവിദ്ധ്യ പാർക്ക് ശുചീകരണം.നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടായ ജൈവവൈവിധ്യ പാർക്കും ആമകുളവും വൃത്തി ആക്കുകയെന്നത് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനമായി ഏറ്റെടുത്തു.. കാടുകൾ പറിച്ചും ചുവടുകൾ വൃത്തി ആക്കിയും ഓടകൾ വൃത്തിയാക്കിയും ചെടികളും ഔഷധ സസ്യങ്ങളെ പരിപാലിച്ചും ശുചീകരണ പ്രവർത്തങ്ങൾ പൂർത്തിയാക്കി.പരിസ്ഥിതി ദിനാഘോഷം.പരിസ്ഥിതി ദിനത്തിൽ കുട്ടികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുപ്പിക്കാൻ നേച്ചർ ക്ലബ് നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ വൃക്ഷ തൈ /ഔഷധ സസ്യം നടണമെന്നും അതിന്റെ ഫോട്ടോ എടുക്കണമെന്ന് തുടർന്നും അതിനെ പരിപാലിക്കണമെന്നും നിർദ്ദേശിച്ചു. പ്രകൃതിയെ സംരെക്ഷിക്കണമെന്നും, പ്രകൃതിയെ നമ്മുടെ ജീവിതത്തിന്റ ഭാഗമാക്കണമെന്നും സൂചിപ്പി ച്ചുകൊണ്ട് സിസ്റ്റർ ഷിജിമോൾ നേച്ചർ ക്ലബ് അംഗങ്ങൾക് സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ നേച്ചർ ക്ലബ് പ്രവർത്തങ്ങൾ മാതൃക ആകണമെന്ന് അമ്പിളി ടീച്ചർ കൂട്ടി ചേർത്തു.കാടറിയാതെ കാടിനെ അറിയാൻ.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്കു ഒരു അവസരം നൽകുവാനായി ഈ ഈ വർഷത്തെ നേച്ചർ ക്ലബ് ന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു..ഇതിനായി തട്ടേക്കാട് പക്ഷി സങ്കേതം ആണ് തിരഞ്ഞെടുത്തത്. ഈ പ്രകൃതി പഠന ക്യാമ്പിൽ 40കുട്ടികളും രണ്ടു അദ്ധ്യാപകരുമാണ് പങ്കെടുത്തത്. പഠന ക്ലാസുകൾ, വനനിരീക്ഷണ യാത്ര,ചിത്രശലഭ പാർക്ക്, പക്ഷിപ്പഠന മ്യൂസിയം, നക്ഷത്ര വനം, പക്ഷി നിരീക്ഷണം, പ്രഭാത തോട്ടം, ഔഷധ സസ്യ തോട്ടം, ബർഡ് ആൻഡ് അനിമൽസ് റെസ്ക്യൂ സെന്റർ, തുടങ്യ്യവയിൽ പങ്കെടുക്കുന്നതിനും പഠന ഗവേഷണ പ്രവർത്തങ്ങളിൽ പങ്കെടുക്കാനും ഈ ക്യാമ്പിൽ സാധിച്ചു. ക്യാമ്പിന്റ അവസാന ദിവസം നടന്ന പ്രശ്നൊത്തരിയും ഏറെ വിജ്ഞാന പ്രദമായിരുന്നു.അവിടുത്തെ നാടൻ ഭക്ഷണവും, താമസ സൗകര്യങ്ങളും വളരെ മികച്ചതാതായിരുന്നു.. വരും വർഷങ്ങളിൽ പ്രകൃതി പഠന സഹവാസം ക്യാമ്പിനായി ഇവിടേക് വരാനുള്ള കുട്ടികളുടെ താല്പര്യം ഉളവാക്കുന്ന രീതിയിലുള്ള എല്ലാ സജീകരണങ്ങളും ഇവിടെ നിന്നും ലഭിച്ചു ഈ ക്യാമ്പിൽ ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായ സഹകരണ ങ്ങൾ വിലമതിക്കാനാകാത്തത് ആണ് ഇവിടെനിന്നും 40 കുട്ടികൾക്കും അദ്ധ്യാപകർക്കും സർട്ടിഫിക്കറ്റ് കിട്ടിയതും അമൂല്യമായ ഒന്നായിതീർന്നു.
ആനിമൽ ക്ലബ്ബ്
കുട്ടികളിൽ മൃഗസ്നേഹം വളർത്താനും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണെന്ന് ബോധ്യപ്പെടുത്താനുമായി സ്കൂളിൽ അനിമൽ ക്ലബ് പ്രവർത്തിച്ചുവരുന്നു. 30 അംഗങ്ങളാണ് ആനിമൽ ക്ലബ്ബിൽ ഉള്ളത് എല്ലാ ഒന്ന് ഇടവിട്ട് ആഴ്ചകളിലും ക്ലബ്ബ് മീറ്റിംഗ് കൂടുകയും മൃഗപരിപാലനം വിവിധതരം മൃഗങ്ങൾ അവയുടെ ജീവിതരീതി ഭക്ഷണക്രമം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു. നമ്മൾ മാത്രമല്ല ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ക്ലബ്ബുകൾ ഒരുപാട് സഹായിക്കുന്നു.
എനർജി ക്ലബ്
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബിന്റെ പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് ഇ എം സി യുടെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നു. എൽ പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മത്സരം,ഉപന്യാസ രചന മൽസരം ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു.
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു
* ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.
* ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി പോസ്റ്റർ ആക്കി ബോധവൽക്കരണം നടത്തുന്നു'
* വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി പ്രൊജക്ട് തയാറാക്കുന്നു.
* ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങൾ , രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.