"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|സ്കൂൾ ചിത്രം=42531_profile_photo1.jpg | |സ്കൂൾ ചിത്രം=42531_profile_photo1.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ.എൽ.പി.എസ്. വെള്ളനാട് | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
10:54, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. വെള്ളനാട് | |
---|---|
വിലാസം | |
വെള്ളനാട് വെള്ളനാട് പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0472 2883826 |
ഇമെയിൽ | glpsvellanad@gmail.com |
വെബ്‍സൈറ്റ് | govtlpsvellanad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42531 (സമേതം) |
യുഡൈസ് കോഡ് | 32140601005 |
വിക്കിഡാറ്റ | Q64035820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളനാട് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 224 |
ആകെ വിദ്യാർത്ഥികൾ | 572 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന രാജ് എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | മനു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിത എൽ |
അവസാനം തിരുത്തിയത് | |
13-12-2023 | 42531 |
സ്കൂളിൻ്റെ ചരിത്ര പശ്ചാത്തലം
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 563 കുട്ടികൾ ഉണ്ട്.
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ.ജെ.ഡെന്നിസൺ സാറായിരുന്നു. അദ്ദേഹം ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു.ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു.
1975-ൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ജെ.ഡെന്നിസന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2001-ൽ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2019-20ൽ മികച്ച പി റ്റി എ യ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും,സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും ലഭിക്കുകയുണ്ടായി.
ആദ്യത്തെ പ്രഥമാധ്യാപകൻ - ശ്രീ. ജെ. ഡെന്നിസൺ
ആദ്യ വിദ്യാർത്ഥി - നിലവിലുള്ള അഡ്മിഷൻ രജിസ്റ്ററിൽ കാണുന്നത്
1. കൃഷ്ണൻ നായർ.വി തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടം 2, കോൺക്രീറ്റ് കെട്ടിടം 1, സി.ആർ.സി.കെട്ടിടം 1, പ്രീപ്രൈമറി കെട്ടിടം 1,പാചകപ്പുര 1,ഡൈനിങ്ങ് ഹാൾ 1, പി.എ.സിസ്റ്റം(സ്പീക്കർ) എല്ലാ ക്ലാസ് മുറികളിലും,സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം 1,എൽ.പി.ജി. ഗ്യാസ് കണക്ഷൻ,ബയോ ഗ്യാസ് കണക്ഷൻ, സ്കൂൾ ബസ് സ്വന്തം 2,സ്കൂൾ ബസ് പ്രൈവറ്റ് 1, കുടിവെള്ളം കിണർ 1, പൈപ്പ് ലൈൻ 1,പുതിയ ഇരുനില കെട്ടിടത്തിൻ്റെ പണി തുടരുന്നു.കുട്ടികളുടെ പാർക്ക്,എഡ്യു ലാബ് എന്നിവയും ഉണ്ട്.
ഇന്ന് 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 18 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.
ഇൻറർ ലോക്ക് പാകിയ മുറ്റം, ഹരിതസുന്ദരമായ പരിസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ റേഡിയോ (കിലുക്കാംപെട്ടി), ഹെൽത്തി കിഡ്‌സ് പ്രോഗ്രാം,യോഗ, ഏറോബിക്‌സ്.
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.കലോത്സവങ്ങൾ,ശാസ്ത്ര മേളകൾ.രക്ഷിതാക്കളുടെ കലോത്സവം,ഡിജിറ്റൽ മാഗസിൻ (കുട്ടികൾ,രക്ഷിതാക്കൾ),വിശപ്പിന് ഒരു പിടി(പൊതിച്ചോറ് വിതരണം,അന്തേവാസികൾക്ക് ),പരീക്ഷണങ്ങൾ,ക്വിസ് (ദിനാചരണങ്ങൾ),വെബ്ബിനാറുകൾ, സ്കൂളിലേക്കാവശ്യമായ സോപ്പ്,ലോഷൻ നിർമാണം.
മികവുകൾ
വിദ്യാലയത്തിൻറെ വളർച്ചയും വികാസവും
1964 മുതൽ ക്രമാനുഗതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിന് ഉണ്ടായത്. ഓല ഷെഡുകൾ ഒഴിവായി. ഓടിട്ട കെട്ടിടങ്ങൾ വന്നു. തുടർന്ന് കോൺക്രീറ്റ് ഇരുനിലകെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു. തുടർന്ന് അധികാര വികേന്ദ്രീകരണത്തിൻറെ സാധ്യതയിൽ ഗ്രാമപഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി. ശ്രീ. വർക്കല രാധാകൃഷ്ണൻ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ ഒരു പ്രീസ്കൂൾ കെട്ടിടം പണി തീർത്തു. ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. തികച്ചും പരിസര സൗഹൃദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തുന്നത്. ഒട്ടനവധി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടെങ്കിലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവ. പ്രൈമറി വിദ്യാലയത്തിലേയ്ക്കാണ് അയയ്ക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രാദേശിക ഭരണകൂടത്തിൻറെ ക്രിയാത്മകമായ ഇടപെടൽ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പ്രാപിച്ചു വരുന്നു. മിക്ക ഗവ. സ്കൂളുകളിലും കുട്ടികൾ കുറയുമ്പോൾ ഇവിടെ എല്ലാവർഷവും കുട്ടികൾ കൂടുന്നുണ്ട്.
ഇന്നത്തെ അവസ്ഥ
എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുകൾ ഉണ്ട്.രണ്ടു ഡിവിഷനുകൾ കൂടാനുള്ള കുട്ടികൾ അധികമുണ്ട്.
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണിച്ചറുകൾ, ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കൾ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങൾക്ക് ഈ വിദ്യാലയത്തിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവർത്തനങ്ങളാൽ കൂടുതൽ വികസിക്കുന്നതിന് സാധ്യതയുണ്ട്.
പി.റ്റി.എ, എം.പി.റ്റി.എ പ്രവർത്തനങ്ങൾ
എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി.എ.യുടെ ജനറൽ ബോഡി യോഗം ചേരും.വിവിധ മെയിൻറനൻസ് പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണി നിർമ്മാണം, ശുചിമുറികൾ, കുടിവെള്ള പദ്ധതി തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തിൽ ചെയ്യാൻ കഴിഞ്ഞു. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന ക്ലാസ് PTA , ആഘോഷങ്ങൾ തുടങ്ങിയവയിലും പി.റ്റി.എ, എം.പി.റ്റി.എ യുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നു.
കലാകായിക രംഗത്തെ പരിശീലന പരിപാടികളിലും പഠനയാത്ര, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിലുംപി.റ്റി.എ, എം.പി.റ്റി.എ പങ്കാളിത്തമുണ്ട്.
കമ്പ്യൂട്ടർ ലാബ്
PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ്ആണ് ആദ്യം ഉണ്ടായിരുന്നത്. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.കൂടാതെ ഓരോ ക്ലാസ്സിനും ഒന്നെന്ന രീതിയിൽ ലാപ്ടോപ്പുകളും ,14 സ്‌പീക്കറുകളും ലഭ്യമായിട്ടുണ്ട്.പ്രൊജക്ടറുകളും ആവശ്യത്തിനുണ്ട്.
താലോലം പദ്ധതിയിൽ അധിഷ്ഠിതമായ നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അധ്യയനരംഗത്ത് നടത്തിയ നൂതന യത്നങ്ങൾ
1. 1986-മുതൽ അക്ഷരം പോലും അറിയാത്ത കുട്ടികൾക്കുവേണ്ടി 'അക്ഷരവേദി' എന്ന പേരിൽ പരിഹാരബോധന ക്ലാസുകൾ, ക്ലാസ് സമയത്തിനു മുമ്പും പിമ്പും നടത്തിയത് ഏറെ ഗുണപ്രദമായി.
2. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി 1991-മുതൽ പ്രത്യേകം ക്ലാസുകൾ നടത്തുന്നു.
3. കുട്ടികൾക്കുവേണ്ടി സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചു.
4. പഠന വൈകല്യം ഉള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ.
5. ഇംഗ്ലീഷ് ഭാഷാപഠനം മെച്ചമാക്കാൻ ലാംഗ്വേജ് ഫെസ്റ്റിവൽ നടത്തി.(ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ കോർത്തിണക്കുന്നു)
6. കലാകായിക രംഗത്ത് പരിശീലനം നൽകുന്നു.
7. സ്കൂളിൻ്റെ തനതായ വർക്ഷീറ്റുകൾ, ഡിജിറ്റൽ പോർട്ട് ഫോളിയോ,സ്കൂളിന് സ്വന്തമായി വെബ്സൈറ്റ്.
8. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.
9. പഠന വിടവ് പരിഹരിക്കുന്നതിനായി ഗണിതത്തിൽ ഗണിത വിജയം,ഉല്ലാസ ഗണിതം ഏകോപിപ്പിക്കുന്നു.
മലയാളത്തിൽ മലയാള തിളക്കം ,വായന ചങ്ങാത്തം ,ഇംഗ്ലീഷിൽ ഹലോ ഇംഗ്ലീഷ്,കൂടാതെ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചു് നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുന്നു
മുൻ സാരഥികൾ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.56169,77.05641 |zoom=18}} |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42531
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ