"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 146: | വരി 146: | ||
'''ശ്രീമതി.വിനീത വി''' | '''ശ്രീമതി.വിനീത വി''' | ||
സന്ധ്യാദേവി സി | |||
==<u>'''പ്രശസ്തർ'''</u>== | ==<u>'''പ്രശസ്തർ'''</u>== |
14:37, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെളിയനാട് എൽ പി ജി എസ് | |
---|---|
വിലാസം | |
വെളിയനാട് വെളിയനാട് , വെളിയനാട് പി.ഒ. , 689590 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2754522 |
ഇമെയിൽ | veliyanadlpgs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46406 (സമേതം) |
യുഡൈസ് കോഡ് | 32111100603 |
വിക്കിഡാറ്റ | Q87479704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീനിവാസഷേണായി റ്റി |
പി.ടി.എ. പ്രസിഡണ്ട് | Jerrymon |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത മുകേഷ് |
അവസാനം തിരുത്തിയത് | |
10-12-2023 | 46406 |
ഗവ. എൽ.പി സ്‌കൂൾ വെളിയനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .
ചരിത്രം
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.
ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.
1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്
വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്
അംഗീകാരങ്ങൾ
2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്
2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്
2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്
2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം
2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
മുൻസാരഥികൾ
ഫാ. ഏലിയാസ്
ശ്രീമതി. മായ
ശ്രീമതി. രമ
ശ്രീമതി. ത്രേസ്യാമ്മ
ശ്രീമതി.ഷാഹിദാ ബീവി
ശ്രീ. ജോൺ ബോസ്കോ
ശ്രീമതി.വിനീത വി
സന്ധ്യാദേവി സി
പ്രശസ്തർ
ശ്രീ.മോഹൻ കുമാർ ഐ പി.എസ്.
അഡ്വ. കൃഷ്ണപിള്ള
ഡോ.രാധാകൃഷ്ണൻ
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. {{#multimaps:9.443152,76.4689731|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46406
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ