"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 468: വരി 468:
കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ലെന്ന് എല്ലാ അധ്യാപകരും ഭവന സന്ദർശനങ്ങൾക്ക് ശേഷം അഭിപ്രായപ്പെട്ടു. എല്ലാ വർഷങ്ങളിലും പരമാവധി കുട്ടികളുടെ വീടുകളിൽ എത്താനായി അധ്യാപകർ ശ്രമിക്കാറുണ്ട്.
കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ലെന്ന് എല്ലാ അധ്യാപകരും ഭവന സന്ദർശനങ്ങൾക്ക് ശേഷം അഭിപ്രായപ്പെട്ടു. എല്ലാ വർഷങ്ങളിലും പരമാവധി കുട്ടികളുടെ വീടുകളിൽ എത്താനായി അധ്യാപകർ ശ്രമിക്കാറുണ്ട്.
ഭവന സന്ദർശനങ്ങൾക്ക് ശേഷം ആവശ്യമായ കുട്ടികൾക്ക് മാനസിക സാമ്പത്തിക പിന്തുണയും നൽകാറുണ്ട്.
ഭവന സന്ദർശനങ്ങൾക്ക് ശേഷം ആവശ്യമായ കുട്ടികൾക്ക് മാനസിക സാമ്പത്തിക പിന്തുണയും നൽകാറുണ്ട്.
==='''2023-24 സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്'''===
2023-24 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി നടത്തപ്പെട്ടു വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുവാൻ സഹായകരമായ വിധത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. 27/11/ 2023 ഉച്ചകഴിഞ്ഞ് 3 മണി വരെ നാമനിർദേശ പത്രിക സമർപ്പിച്ചു. 28/ 11/2023 ഉച്ചയ്ക്ക് 12 മണിവരെ നാമനിർദ്ദേശപത്രിക പരിശോധിച്ച് അവ സ്വീകരിച്ചു.  29 /11 /2023 മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 1/12/ 2023 രാവിലെയാണ് ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലും ജനാധിപത്യ മാതൃകയിലാണ് വോട്ടെടുപ്പ് നടന്നത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ തിരഞ്ഞെടുപ്പ് നടത്തി. കുട്ടികൾ വളരെ ആവേശത്തിലാണ് പങ്കെടുത്തത്. വോട്ട് ചെയ്ത കുട്ടികൾക്ക് ചൂണ്ടുവിരലിൽ മഷി അടയാളം നൽകിയിരുന്നു. അതിനുശേഷം വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി അതാത് ക്ലാസിലെ പ്രതിനിധികളെ പ്രഖ്യാപിച്ചു. 4/ 12 /2023 തിങ്കളാഴ്ച കോൺഫ്രൻസ് ഹാളിൽ വച്ച് ക്ലാസ് പ്രതിനിധികൾ ഒത്തുചേരുകയും ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ, ഫസ്റ്റ്അസിസ്റ്റൻറ് ഷീജ വാറുണ്ണി ടീച്ചർ, ഇലക്ഷൻ ഓഫീസർ ഷീബ കെ എൽ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലീഡറെയും ചെയർമാനെയും തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി ആൻ മരിയ ജിഷു (9 എ) ചെയർമാൻ ആയി ദശരഥ് പി എസ്(8 സി) എന്നിവരെ തിരഞ്ഞെടുത്തു. അന്നേദിവസം മൂന്നുമണിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ക്ലാസ് പ്രതിനിധികൾ, സ്കൂൾ ലീഡർ, ചെയർമാൻ എന്നിവരുടെ സത്യപ്രതിജ്ഞ അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ദൈവനാമത്തിൽ നടത്തപ്പെട്ടു. ജനാധിപത്യമാതൃകയിൽ നടത്തപ്പെട്ട ഈ വോട്ടെടുപ്പ് കുട്ടികളിൽ പൗരബോധം വളർത്താൻ സഹായകരമാണ്. രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഈ ജനാധിപത്യ ബോധം വരും തലമുറയിൽ കൂടി പ്രതിഫലിക്കട്ടെ.


==='''മിനാരങ്ങളുടെ നാട്ടിൽ'''===
==='''മിനാരങ്ങളുടെ നാട്ടിൽ'''===
3,780

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013404" എന്ന താളിൽനിന്ന് ശേഖരിച്ചത്