"എസ് എച്ച് വി എച്ച് എസ് കാരക്കാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'മലയാളം ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
മലയാളം ക്ലബ് | മലയാളം ക്ലബ് | ||
വിദ്യാർത്ഥികളുടെ കലാവാസനയും സാഹിത്യാഭിരുചിയും സ്കൂൾ തലത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് "വിദ്യാരംഗം കലാ സാഹിത്യ വേദി " . | |||
കൃത്യമായ മാർഗ്ഗരേഖകളോടെ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി വളരെ വിജയകരമായ രീതിയിൽ വർഷങ്ങളായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | |||
കുട്ടികളിലെ സാഹിത്യാഭിരുചിയും കലാവാസനയും കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് തലം മുതൽ | |||
ചിട്ടയായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും സജ്ജീവമായി പങ്കെടു ക്കുന്നു. | |||
കഥയരങ്ങ്, കവിയരങ്ങ്, ശില്പശാലകൾ : സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പോരായ്മകൾ പരിഹരിച്ച് മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു. | |||
അതിലൂടെ കുട്ടികൾ തന്നെ മികച്ച സംഘാടകരായും മാറുന്നു. | |||
എല്ലാ വർഷവും ഞങ്ങളുടെ കുട്ടികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ല - ജില്ലാ തലങ്ങളിൽ മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കുന്നുണ്ട്. | |||
കുട്ടികളുടെ സാഹിത്യരചനകളും ചിത്രങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് അവർ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കയ്യെഴുത്തു മാഗസിനുകൾ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. | |||
വിദ്യാർത്ഥികളിൽ വായനശീലം വളർത്തിയെടുക്കാനും | |||
നിരൂപണ ബുദ്ധ്യാ വിലയിരുത്താനും വേണ്ട പ്രോത്സാഹനം കൊടുക്കുന്നുണ്ട്. അതിനു വേണ്ടി "വായനക്കളരി " യും സംഘടിപ്പിക്കുന്നു. | |||
കൂടാതെ, കാവ്യകേളി, അക്ഷരശ്ലോകസദസ്സ് , ചിത്ര-ശില്പപ്രദർശനങ്ങൾ എന്നിവയൊരുക്കി ഒഴിവുവേളകൾ സർഗ്ഗാത്മകമാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ | |||
മലയാളം ക്ലബ്ബ് പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചു കൊണ്ടാണ് നടത്തുന്നത്. | |||
2020 - 21 , 2021 - 22 അദ്ധ്യയന വർഷങ്ങളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് വാട്സപ്പ് ഗ്രൂപ്പുവഴിയും ഗൂഗിൽ മീറ്റ് വഴിയും മറ്റും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ കുട്ടികളിലെത്തിക്കാനും സബ് ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടാനും സാധിച്ചു. | |||