"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന്  നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി.

===ടീച്ചിങ് എയ്ഡ്===  
===ടീച്ചിങ് എയ്ഡ്===  
ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിന റോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.
ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി.

===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
===ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ===  
ഈ വർഷത്തെ, 2023-24 ജില്ലാ സംസ്ഥാന തല ശാസ്ത്രോത്സവം കോട്ടൺഹിൽ സ്‌കൂളിൽ. ജില്ലാ ശാസ്ത്രോത്സവത്തിന് ശേഷം സംസ്ഥാനതല ശാസ്ത്രോത്സവത്തിലെ ഐ ടി , സാമൂഹ്യശാസ്ത്ര മേളകളാണ് ഇവിടെ വേദിയാകുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ സമയവും വോളന്റിയർമാരായി പ്രവർത്തിക്കുകയും പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ പ്രമോ വീഡിയോയിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിളങ്ങി.സ്‌കൂൾ തല ശാസ്ത്രോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജീവമായി പ്രവർത്തിച്ചു.

14:18, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

വൈ ഐ പി

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2021-22 വൈ ഐ പി പദ്ധതിയിൽ ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ 10 ഐഡിയകൾ സമർപ്പിച്ചു. ഇതിൽ രണ്ട് ഐഡിയകൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കലാവേണി, പുണ്യ, ശ്രീലക്ഷ്മി എന്നി കുട്ടികൾ ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വെച്ചു. 2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ 8 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ട്രെയിനിങ് മൊഡ്യൂൾ അനുസരിച് ക്ലാസ് നൽകി. ഇതിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രെസ്സുമാരും ആർ പി ആയി പ്രവർത്തിച്ചു. മുഴുവൻ കുട്ടികൾക്കും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും 5 ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 ആശയങ്ങളിലായി 10 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതിൽ 7 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. വിവിധ ഘട്ടങ്ങളിലൂടെ കുട്ടികളെ ഐഡിയ പ്രസന്റേഷന് പ്രാപ്തരാക്കി. കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.

വൈ ഐ പി സമ്മർ ക്യാമ്പ്

കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി. ഈ കുട്ടികൾക്ക് ഏപ്രിൽ-മെയ് മാസങ്ങളിലായി 3 റെസിഡന്റിൽ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ഇന്നൊവേഷൻ കളരി

2023മെയ് 11, 12, 13, 14, 15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മെയ് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.

റിഫ്രഷർ കോഴ്സ്

തിരുവനന്തപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു.

വിദഗ്ധരുമായി അഭിമുഖം

2023 ഒക്ടോബർ 6 മുതൽ 11 വരെ തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിലൂടെ പ്രസന്റേഷൻ തയ്യാറാക്കേണ്ട വിധം വിവിധ മെൻറ്റർമാർ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.

ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ

തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് 2023 ഒക്ടോബർ 14ന് കുട്ടികൾ 10 കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി.

ലിറ്റിൽ കൈറ്റ്സിന്റെ മികവുകൾ

സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു

ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.

2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു.

വൈ ഐ പി

വൈ ഐ പി യിൽ ആദ്യ സീസണിൽ 3 കുട്ടികൾ ജില്ലാതലത്തിൽ മത്സരിച്ചു . രണ്ടാം സീസണിൽ 10 കുട്ടികൾ സബ് ജില്ലയിലേക്ക് മത്സരിക്കുന്നു .

ഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡിൽ 2022 യിൽ ലിറ്റിൽ കെയ്റ്റ് അംഗമായ നിയ റേച്ചൽ സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു് മികച്ച പ്രകടനം കാഴ്ചവെച്ചു . ആർഡിനോ ഉപേയാഗിച്ചുള്ള പ്രവർത്തനമാണ് കൊണ്ടുപോയത് . എറണാകുളത്തു വെച്ചായിരുന്നു അവതരണം .

ഫ്രീഡം ഫെസ്റ്റ് @ ടാഗോർ

12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം.

പ്രയാഗ് 3.0

എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000 രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത്.

ടെക് ഫെസ്റ്റ് @ ക്രൈസ്റ്റ് നഗർ

ക്രൈസ്റ്റ് നഗർ സ്‌കൂൾ നടത്തിയ ,സി ബി എസ് സി , ഐ സി എസ്‌ സി ,സ്റ്റേറ്റ് സ്‌കൂളുകൾക്കായുള്ള ടെക് ഫെസ്റ്റ് മത്സരത്തിൽ ബ്രെയിൻ സ്പിയർ ( അർഡിനോ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്) വിഭാഗത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയ, മീനാക്ഷി, മിലി, നീരജ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ഡിജിറ്റൽ ബ്രഷ് വിഭാഗത്തിൽ പങ്കെടുത്ത ഹന്നാ ജോജിക്ക് രണ്ടാം സ്ഥാനം നേടാനായി. മറ്റ് ഐ സി എസ് സി, സി ബി എസ് സി സ്‌കൂളുകളെ പിന്തള്ളിയാണ് കോട്ടൺഹില്ലിന്റെ ഈ വിജയം.മാറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വച്ചു.

ബെസ്റ്റ് ഐ ടി സ്‌കൂൾ

ശാസ്ത്രമേളയിൽ ഐ ടി വിഭാഗത്തിൽ , ഏറ്റവും മികച്ച ഐ ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളിന് നൽകുന്ന ബെസ്റ്റ് ഐ ടി സ്കൂൾ അവാർഡ് കോട്ടൺഹില്ലിന്. ശാസ്ത്രമേളയിൽ കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച ഐ ടി സ്കൂൾ അവാർഡ് നേടിയ നമ്മുടെ സ്‌കൂൾ ഈ വർഷവും അവാർഡ് കരസ്ഥമാക്കി.

ടീച്ചിങ് എയ്ഡ്

ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ നടത്തുന്ന ടീച്ചിങ് എയ്ഡ് മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടൺഹിൽ അധ്യാപകർ . ജില്ലാതല ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു പി വിഭാഗത്തിലെ ഷംല ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനറോഷ്‌നി ടീച്ചറും സംസ്ഥാനതല മത്സരത്തിന് തയാറെടുക്കുകയാണ്.സംസ്ഥാനതല മത്സരത്തിൽ അമിനറോഷ്‌നി ടീച്ചർ മൂന്നാം സ്ഥാനം നേടി.

ജില്ലാ സംസ്ഥാന ശാസ്ത്രോത്സവങ്ങൾ