"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:17, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→നവീകരിച്ച ലൈബ്രറി
വരി 10: | വരി 10: | ||
.പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | ||
1) 4600 ലേറെ സ്കൂൾ ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി. | |||
സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. | |||
പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്. | |||
അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു. | |||
അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും കഴിഞ്ഞു. | |||
2) സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു. | |||
3) എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന് സമയവും കൺവീനർമാരെയും നിശ്ചയിച്ചു. | |||
4)വായനയിലും താല്പര്യമുള്ളവർക്കും സർഗശേഷിയുള്ളവർക്കും പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്. ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. | |||
5) സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ് |