"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
[[/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | [[/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] | ||
[[/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | [[/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
[[/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
=== കൗൺസിലിങ് === | === കൗൺസിലിങ് === |
22:02, 25 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
കൗൺസിലിങ്
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി കൗൺസിലിങ് ക്ലാസ്സു് നടത്തിവരുന്നു. കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം ചെയ്തു. ഇപ്പോൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത്? ഈ വിഷയങ്ങൾപ്രമേയമായി ഒൻപതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.
കാർഷിക ക്ലബ്ബ്
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന്റെ മഹത്ത്വം തന്നെ കാർഷികവൃത്തിയുടെ മാഹാത്മ്യമാണ്. കൃഷിയുടെ പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക എന്നതു തന്നെയാണ് കാർഷികക്ലബ്ബു കൊണ്ടുദ്ദേശിക്കുന്നത്.
2021-22 കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഓൺലൈനായി കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികൾ നടത്തി. ചിങ്ങം ഒന്ന് കർഷക ദിനമായി ഇക്കൊല്ലവും ആഘോഷിച്ചു. കാർഷികവൃത്തിയുടെ പ്രാധാന്യം- പ്രസംഗ മത്സരം നടത്തി. വീട്ടിൽ വിഷവിമുക്തമായ പച്ചക്കറിത്തോട്ടം കുട്ടികൾ നിർമ്മിച്ചു. കുട്ടിക്കർഷകരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി
പ്രവൃത്തിപരിചയം
ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാമ്പ്യൻഷിപ്പ് നേടിവരുന്നു.
ഫയർ& സെഫ്റ്റി ക്ലബ്ബ്
അഗ്നി സുരക്ഷാ സംവിധാനങ്ങൾ പാലിക്കുക എന്ന ലക്ഷ്യത്തോടു കൂടി തുടങ്ങിയ പദ്ധതിയാണിത്. കേരളത്തിലെ സ്കൂളുകൾ അഗ്നി പ്രതിരോധ സംവിധാനങ്ങൾ നിർബ്ബന്ധമാക്കിയിട്ടില്ല എന്നതാണ് വാസ്തവം. തീ പിടിക്കാൻ സാധ്യതയേറിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റണമെന്ന നിർദ്ദേശമുണ്ട്. ഫയർ ആൻഡ് സെഫ്റ്റി പൂർണ്ണമായും ഞങ്ങളുടെ സ്കൂൾ പാലിക്കുന്നുണ്ട്.
ശുചിത്വസേന ക്ലബ്ബ്
ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന പേരാണ് ശുചിത്വം എന്നത്. വ്യക്തിശുചിത്വത്തിൽ നിന്നു തുടങ്ങി സമൂഹ ശുചിത്വം, ഒരു രാഷ്ട്രീയ ശുചിത്വത്തിലെത്തേണ്ടതുണ്ട്. പരിസർ ശുചിത്വം മാലിന്യ സംസ്കരണം കൊതുക് നിവാരണം അങ്ങനെ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ശുചിത്വ പദ്ധതിയാണ് സ്കൂളുകളിൽ ശുചിത്വ സേന ക്ലബ്ബു കൊണ്ടുദ്ദേശിക്കുുന്നത്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഒരുപരിസ്ഥിതിയെയുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
പാർലമെന്ററി ലിറ്ററസി ക്ലബ്ബ്
സ്‌കൂൾ കുട്ടികൾക്കിടയിൽ ജനാധിപത്യ മൂല്യവും തത്വങ്ങളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. ഓരോ വർഷവും നേതൃത്വ ഗുണമുള്ള ഒരു സ്കൂൾ പാർലമെന്റ് കുട്ടികളെ നയിക്കുന്നു എന്നത് സ്കൂൾ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനു സഹായിക്കുന്നു.
എനർജി ക്ലബ്ബ്
ശ്രീമതി ലതിക ടീച്ചറാണ് എനർജി ക്ലബ്ബിന്റെ കൺവീനർ. എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു.
മാതൃഭൂമി സീഡ് ക്ലബ്ബ്
സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.