"A L P S KOTTANELLOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24,722 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 സെപ്റ്റംബർ 2023
എ എൽ പി എസ് കൊറ്റനെല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(എ എൽ പി എസ് കൊറ്റനെല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[എ എൽ പി എസ് കൊറ്റനെല്ലൂർ]]
{{prettyurl|A L P S KOTTANELLOOR}}
{{Infobox AEOSchool
| സ്ഥലപ്പേര്= കൊറ്റനെല്ലൂർ
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| റവന്യൂ ജില്ല= തൃശൂർ
| സ്കൂൾ കോഡ്= 23516
| സ്ഥാപിതവർഷം= 1927
| സ്കൂൾ വിലാസം= കൊറ്റനെല്ലൂർ പി.ഒ
| പിൻ കോഡ്= 680662
| സ്കൂൾ ഫോൺ= 04802862744
| സ്കൂൾ ഇമെയിൽ= kottanelluralp@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://alpskottanellur.blogspot.in/
| ഉപ ജില്ല= മാള
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 24
| വിദ്യാർത്ഥികളുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം= 4 
| പ്രധാന അദ്ധ്യാപകൻ= ലാലി.കെ.എസ്       
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദീഖ്.പി.യു         
| സ്കൂൾ ചിത്രം= 23516-alps kottanellur school photo.jpg‎ ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
[[{{PAGENAME}}/ചരിത്രം|ആമുഖം]]
[[{{PAGENAME}}/ചരിത്രം|പഠനലക്ഷ്യം]]
[[{{PAGENAME}}/ചരിത്രം|ഗതാഗതം]]
[[{{PAGENAME}}/ചരിത്രം|കൃഷി]]
[[{{PAGENAME}}/ചരിത്രം|ഭരണം]]
[[{{PAGENAME}}/ചരിത്രം|അനുബന്ധം]]
 
 
 
2004 ൽ എ.എൽ.പി സ്കുളിലെ അദ്ധ്യാപർ
തയ്യാറാക്കിയ റിപ്പോർട്ട്
 
 
ആമുഖം
 
സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രവ‍ത്തനത്തിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിൻറെ സവിശേഷത. ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിൻറെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻചിറ, കുന്നുമ്മൽക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിൻറെ വേരുകൾ തേടിയുള്ള ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു.
വേരുകൾ തേടിയുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം ഞങ്ങളുടെ സ്കൂളിൻറെ പേരിൽ നിന്ന് തന്നെ ആയിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന, അക്ഷരാഭ്യാസത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 78 വർഷം മുന്പ് സ്ഥാപിതമായതാണ് ഞങ്ങളുടെ വിദ്യാലയം. പാലാഴി അപ്പുമേനോൻ മാനേജരും ഹെഡ്മാസ്റ്ററുമായാണ് വിദ്യാലയം ആരംഭിച്ചത്. ചുരുങ്ങിയ ചില വർഷങ്ങൾക്ക് ശേഷം ശ്രീ. കൈതവളപ്പിൽ കൃഷ്ണൻ മാനേജരായി നിയമിക്കപ്പെടുകയും ശ്രീ. ശങ്കരമേനോൻ ഹെഡ്മ്സ്റ്ററായി ചാർഡെടുക്കുകയും ചെയ്തു. ‍‍‍ഞങ്ങളുടെ സ്കൂളിൻറെ പേര് .എൽ.പി. എസ് കൊറ്റനെല്ലൂർ എന്നാണെങ്കിലും ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങലുടെ സ്കൂളും പട്ടേപ്പാടം സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പട്ടയം കിട്ടിയ പാടമാണത്രേ പട്ടേപാടമായി മാറിയത്.  ഞങ്ങളുടെ സ്കൂളിൻറെ 200 മീറ്റർ തെക്കുമാറി കുതിരത്തടം എന്ന സ്ഥലമുണ്ട്. ടിപ്പുവിൻറെ പടയോട്ടക്കാലത്ത് കുതിരയെ കെട്ടിയിരുന്ന സ്ഥലമായിരുന്ന ഇതെന്നും അങ്ങനെയാണ് കുതിരത്തടം എന്ന് പേര് വന്നതെന്നും പറയപ്പെടുന്ന. കുന്നുകളും കാടുകളും നിറഞ്ഞ ഉയർന്ന സ്ഥലങ്ങളും തെങ്ങൻ തോപ്പുകളും നെൽപ്പാടങ്ങളും നിറഞ്ഞ താഴ്ന്ന സ്ഥങ്ങളും അവക്കു നടുനിലൂടെ ഒഴുകിന്ന കൊച്ചു തോടുകളും നിറഞ്ഞ ഒരു ഇടനാടൻ പ്രദേശമാണിത്.
 
 
വരേണ്യവർഗത്തിനു മാത്രം വിദ്യാഭാസം ലഭ്യമാടിരുന്ന കാലഘട്ടത്തില‍ പട്ടേപ്പാടം , കുറ്റിപ്പുറം, പുത്തൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുള്ള ഏക ആശ്രയം പട്ടേപ്പാടം സ്കൂൾ ആയിരുന്നു. ഇവിടത്തെ വിദ്ാർത്ഥികളിൽ ഭൂരിഭാഗവും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളായിരുന്നു.
 
പലരും പട്ടിണിക്കാരും അർദ്ധപട്ടിണിക്കാരുമ്യിരുന്ന. കീറിയതോ പഴകിയതോ ആയ പസ്ത്രം ധരിച്ചാണ് അധികം പേരും വിദ്യലയത്തിൽ വന്ന്രുന്നത്. ആൺകുട്ടികളിൽ പലരും ഷർട്ടില്ലാതെ ട്രൗസറോ മുണ്ടോ മാത്രമായി വരികയെന്നത് ഒരു സാധാകണ സംഭവമായിരുന്നു.
 
സ്കൂൾ കെട്ടിടം ഒാലമേഞ്ഞതും ചുമരെന്നുമില്ലാത്തതുമായിരുന്ന. നിലത്തിരുന്നാണ് പഠിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിൽ സ്ലേറ്റ് മാത്രവും മൂന്ന്, നാല് ക്ലാസുകളിൽ ചരിത്രം, പൗരധർമം എന്നീ പുസ്തകങ്ങളുമായിരുന്നു. ആദ്യകാലത്ത് എഴുത്തോലയും എഴുത്താണിയും ആയിരുന്ന എഴുതുവാൻ ഉപയോഗിച്ചിരുന്നത്. തൂവൽ മഷിയിൽ മുക്കിയും എഴുതിയിരുന്നു. പിന്നീട് സ്റ്റീൽ പേന മഷിയിൽ മുക്കി എഴുതുന്ന രിതിയും ഉണ്ടായിരുന്നു. മഷിക്കട്ട വെള്ളത്തിൽ അലിയിച്ചാണ് അന്നെക്കെ മഷിയുണ്ടാക്കിയിരുന്നത്. അന്നും വിദ്യാഭ്യാസം സൗജന്യമായിരുന്നു.
 
1950 കളുടെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ കുറേപേർ ചെറിയ കച്ചവടക്കാരായിരുന്നു. കശുവണ്ടി ധാരാളമുള്ള കാലമായിരുന്നു അത്. കപ്പലണ്ടിയും ചുക്കുണ്ട എന്ന മധുരപലഹാരവും കാശിനും കശുവണ്ടിക്കും വിൽക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേൾക്കുന്പോൾ അതിശയം തോന്നാമെങ്കിലും അന്ന് സ്കൂൾ കോന്പൗണ്ടിൽ ഇതെല്ലാം വ്യാപകമായിരുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിൽ വിതരണം ചെയ്തിരുന്നത്. അന്നത്തെ അധ്യാപകരെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അന്ന് കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകിയിരുന്നത്.
 
 
 
പഠന ലക്ഷ്യം
 
കുട്ടികളിൽ അന്വേഷണ താൽപര്യം വളർത്തിയെടുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും
സ്വന്തം ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും
ആശയസംഗ്രഹണം നടത്തുന്നതിനും ഗ്രഹിച്ച ആസയങ്ങൾ സംഗ്രഹിച്ച് അവതരിപ്പിക്കന്നതിനും സാമൂഹിക കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിന് അധ്യാപരെ പ്രാപ്തരാക്കുന്നതിനും.
നാട്ടറിവുകളുടെ പ്രാധാന്യം ബോധ്യപ്പെടുന്നതിനും അവ ശേഖരിക്കുകയും വിതരണം ചെയ്യേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുന്നതിനും
പ്രാദേശിക അറവുകളെ കുറിച്ച് ധാരണ നേടുന്നതിനും, ശേഖരിക്കന്നതിനും സ്വന്തം സാംസ്കാരിക പൈതൃകം തിരിച്ചറിയുന്നതിന്.
പ്രദേശിക അറിവുകളെ പരസ്പരം പങ്ക് വയ്ക്കുന്നതിനും സ്വാശികരിക്കുന്നതിനുമുള്ള കഴിവുനേടുന്നതിനും
പ്രാദേശിക കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്
സാമൂഹിക ചരിത്ര രചനയിൽ പങ്കാളികളാകുന്നതിന്
 
 
ഗതാഗതം
 
ആദ്യകാലത്ത് ഇന്ധനം ഉപയോഗിച്ച് ഒാടുന്ന വാഹനങ്ങൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് പ്രധാനമായും കാളവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതത്തിന് ആനുയോജ്യമായ റോഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ നടപ്പാതകൾ മാത്രമായിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് പോലും ആളുകൾ കാൽനടയായിട്ടാണ് പോയിരുന്നത്. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്നവർക്കു മാത്രമേ കാളവണ്ടി പോലും ഉണ്ടായിരുന്നള്ളൂ.
 
സ്കൂളിന്റ വടക്കുഭാഗത്ത് റേഷൻ കടയുടെ മുന്നിലൂടെയുള്ള വഴി കൊച്ചി രാജ്യത്തെ വലിയ റോഡായിരുന്നെന്നും രാജാവ് പാലങ്ങൾ കൂടാതെയുള്ള വഴി കണ്ടെത്തിയതാണെന്നും പറയുന്നുണ്ട്.
 
 
വാർത്താവിനിമയം
 
 
വാർത്താവിനിമയം ഭൂരിഭാഗവും നടന്നിരുന്നത് ആളുകൾ നേരിട്ടുപോയി പറഞ്ഞാണ്. വാർത്താവിനിമയത്തിന് അഞ്ചലാഫീസും അഞ്ചലോട്ടക്കാരും ആയിരുന്നു. അഞ്ചലോട്ടക്കാരുടെ കൈയിൽ കൂന്തംപോലെയുള്ള ഒരുപകരണും മണിയും ഉണ്ടായിരുന്നവെന്നും പറയപ്പെടുന്നു.
 
 
 
തൊഴിൽ
 
ഈ പ്രദേശത്തെ പ്രധാനതൊഴിൽ കൃഷി ആയിരുന്നു. ബീഡി തെറുപ്പ്, മൺപാത്രനിർമാണം, പായനെയ്ത്ത്, കൂട്ട, മുറം നെയ്ത്ത്, എന്നീ തൊഴിലുകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോഴും കാർഷികവൃത്തിയിൽ ഏർപ്പടുന്നവരാണ്. കാർഷിക ജോലികളിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. കൂലിക്കായി പലപ്പോഴും ധാന്യങ്ങളും മറ്റാഹാര സാധനങ്ങളുമാണ് ലഭിക്കാറ്. തൊഴിലുടമകൾ തൊഴിലാളികളോട് വളരെ ക്രൂരമായും അടിമകളോടെന്നപോലെയുമാണ് പെരുമാറിയിരുന്നത്.
 
 
 
 
കൃഷി
 
 
നെൽകൃഷിയായിരുന്നു കൂടുതലും. വർഷത്തിൽ രണ്ടു പ്രാവശ്യം കരപ്പാടങ്ങളിൻ കൃഷിയിറക്കിയിരുന്നു. പറന‍്പിലും നെൽകൃഷി ചെയ്തിരുന്നു. തേമാലി, ഞാല് കൃഷി എന്നീ പേരുകളിലാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് പ്രധാനമായും ഉപയോഗിച്ചിരുന്ന നെൽവിത്തിനങ്ങൾ തുൾക്കിടാവ്, നവര, കരുവാൻ കരി എന്നിവയായിരുന്ന. എള്ള, ചാമ എന്നിവയും പാ‍ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്തിരുന്നു. പറന്പിൽ തെങ്ങ്, വാഴ, കവുങ്ങ്, ഉഴുന്ന്, വെറ്റില, കുരുമുളക്, പച്ചക്കറികൾ എന്നിവയും കൃഷിചെയ്തിരുന്നു.
 
നിലം ഉഴുകുന്നതിന് കരി, നുകം എന്നിവയാണ് ഉപയോഗിച്ചിരുന്നത്. കാള, പോത്ത് എന്നീ മൃഗങ്ങളാണ് കരി വലിച്ചിരുന്നത്. നേരം പുലരുന്പോൾ തുടങ്ങി അന്തിയാവോളം പണിയെടുക്കണമായിരുന്ന. കൃഷിയിൽ നിന്ുള്ള ആദായം ഭൂരിഭാഗവും കൈപ്പറ്റിയിരുന്നത് ‍ജന്മിമാരായിരുന്നു. ഭൂമി പാട്ടത്തിനെടുത്താണ് അന്നൊക്കെ കൃഷി ചെയ്തിരുന്നത്. പാട്ടക്കാരൻ കൃഷിങൂമിയിൽ നിന്നുള്ള ആദായം കാഴ്ചക്കുലയോടൊപ്പം കൊണ്ടുകൊടുക്കുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. പണിയെടുക്കുന്ന കുടിയാന്മാർ ജന്മിയുടെ ഭൂമിയിൽ കുടിൽകെട്ടി താമസിക്കുകയും അവിടെ പണിയെടുക്കുകയുമാണ് ചെയ്തിരുന്നത്.
 
അയിത്തംപോലുള്ള അനാചാരങ്ങൾ നിലനിന്നിരുന്ന കാലമായിരുന്നു അന്ന്. കൂടിയാന്മാർക്ക് വീടിൻറെ വടക്കു വശത്ത് കുഴി കുഴിച്ച് അതിൽ ഇല വെച്ച് അതിലാണ് ഭക്ഷണം കൊടുത്തിരുന്നത്. പറന്പിൽ കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങൾ തന്നെയാണ് ആഹാരമായി ഉപയോഗിച്ചിരുന്നത്. കാശിനു പകരം സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ കൈമാറുന്ന രീതിയായിരുന്നു അന്ന്.
 
ജലസ്രോതസ്സ്
വെള്ളത്തിനായി കിണർ, കുളം, തോട് എന്നിവയെയാണ് ആശ്രയിച്ചിരുന്നത്.
 
ജലസേചനം
തോടുകളിൽ ചിറകെട്ടി വയലുകളിലേയ്ക് വെള്ളം വിട്ടും കോൾപാടങ്ഹളിൽ ജലചക്രം ചവിട്ടിയും ജലസേചനം നടത്തിയിരുന്നു. ജലസേചനത്തിലായി തുലാത്തേക്ക്, കാളത്തേക്ക്, കൈത്തേക്ക്, വേത്ത്, കയറ്റുകൊട്ട എന്നീ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഇന്നത്തേക്കാൾ അധ്വാനഭാരം കൂടുതലായിരുന്നു. ഇന്നത്തെ പോലെ ക്ലിപ്ത സമയമോ ക്ലിപ്തവേതനമോ ഉണ്ടായിരുന്നില്ല. പകലന്തിയോളം പണിയെടുത്താലും കിട്ടുന്ന വേതനം വളരെ തുച്ഛമായിരുന്നു.
 
 
ഭരണം
 
പണ്ട് നമ്മുടെ നാട്ടിൽ രാജഭരണമായിരുന്നു. ഈ പ്രദേശത്തെ തർക്കങ്ങൾക്കൊക്കെ പരഹാരം കാണുന്നതിന് നാട്ടുപ്രമാണിമാരെ ചുമതലപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണിമാർ പറയുന്നത് മറ്റുള്ളവർ അനുസരിച്ച് പോന്നിരുന്നു. കുറ്റവും ശിക്ഷയും പോലീസ് സ്റ്റേഷനിലാണ് നടപ്പാക്കിയിരുന്നത്.
 
 
 
അനുബന്ധം
 
 
വിവരശേഖരണത്തിന് ഞങ്ങളെ സഹായിച്ചവർ
 
1. ശ്രീ. സുകുമാരൻ തൈപറന്പിൽ, കൊറ്റനെല്ലൂർ, വയസ്സ്  84
2. ശ്രീ. കെ.കെ. സെയ്തു. കൊടകര പറന്പിൽ, കൊറ്റനെല്ലൂർ, വയസ്സ് 63, തൊഴിൽ കച്ചവടം
3. ശ്രീ. വൈപ്പൻകാട്ടിൽ നാരായണൻ. കൊറ്റനെല്ലൂർ, വയസ്സ് 85, തൊഴൽ കൃഷി
4. ശ്രീ.കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ, കൈതവളപ്പിൽ, കൊറ്റനെല്ലൂർ, (റിട്ടയേർഡ് ഹെഡ് മാസ്റ്റർ), വയസ്സ് 63, തൊഴിൽ ഗ്രന്ഥശാലാ സംഘം മുകുന്ദപുരം താലൂക്ക് സെക്രട്ടറി
 
 
സഹായക പ്രസിദ്ധീകരണങ്ങൾ
 
പഞ്ചായത്ത് വികസന രേഖ
 
പഞ്ചായത്ത് പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിനു വേണ്ടി ശ്രീ.കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ തയ്യാറാക്കിയ, എ.എൽ.പി. സ്കൂൾ കൊറ്റനെല്ലൂർ അവലോകനവും അനുസ്മരണവും എന്ന ലേഖനം
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==മുൻ സാരഥികൾ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==
{{#multimaps:10.2914355,76.2327781|zoom=10}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960570" എന്ന താളിൽനിന്ന് ശേഖരിച്ചത്