"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. പ്രദീപൻ ,ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, പി.ടി.എ പ്രസിഡൻ്റ് പി മുസ്തഫ, വികസന സമിതി ചെയർമാൻ അരുൺ .എം, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു, സീനിയർ അസിസ്റ്റൻ്റ് കെ.വി രാജൻ, സ്റ്റാഫ് സെക്രട്ടറി ഒ.പി മുസ്തഫ എന്നിവർ സംസാരിച്ചു.നവാഗതർക്ക് മധുരം വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടിയുണ്ടായി. | പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. പ്രദീപൻ ,ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, പി.ടി.എ പ്രസിഡൻ്റ് പി മുസ്തഫ, വികസന സമിതി ചെയർമാൻ അരുൺ .എം, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു, സീനിയർ അസിസ്റ്റൻ്റ് കെ.വി രാജൻ, സ്റ്റാഫ് സെക്രട്ടറി ഒ.പി മുസ്തഫ എന്നിവർ സംസാരിച്ചു.നവാഗതർക്ക് മധുരം വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടിയുണ്ടായി. | ||
ജൂൺ 5 പരിസ്ഥിതി ദിനം | |||
' പ്ലാസ്റ്റിക് നിർമാർജനം' ബോധവല്കരണ ക്ലാസ്, ചിത്രരചന, ചെടികൾ നട്ടുപിടിപ്പിക്കൽ, ചെടി വിതരണം,ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം, പ്രഭാഷണം എന്നിവ നടത്തി. | |||
വിജയോത്സവം | |||
ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു. | |||
==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''==== | ==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''==== |
13:14, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലബ്ബ് പ്രവർത്തനങ്ങൾ
==2023-24 പ്രവർത്തനങ്ങൾ==
ജൂൺ 1 പ്രവേശനോത്സവം
പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. പ്രദീപൻ ,ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, പി.ടി.എ പ്രസിഡൻ്റ് പി മുസ്തഫ, വികസന സമിതി ചെയർമാൻ അരുൺ .എം, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു, സീനിയർ അസിസ്റ്റൻ്റ് കെ.വി രാജൻ, സ്റ്റാഫ് സെക്രട്ടറി ഒ.പി മുസ്തഫ എന്നിവർ സംസാരിച്ചു.നവാഗതർക്ക് മധുരം വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടിയുണ്ടായി.
ജൂൺ 5 പരിസ്ഥിതി ദിനം
' പ്ലാസ്റ്റിക് നിർമാർജനം' ബോധവല്കരണ ക്ലാസ്, ചിത്രരചന, ചെടികൾ നട്ടുപിടിപ്പിക്കൽ, ചെടി വിതരണം,ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം, പ്രഭാഷണം എന്നിവ നടത്തി.
വിജയോത്സവം
ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു.
ഭാഷാ ക്ലബ്ബുകൾ, ശാസ്ത്ര ക്ലബ്ബുകൾ,
2021-22
നവംബർ - 1 ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ശാസ്ത്ര രംഗം വിവിധ പ്രവർത്തനങ്ങൾ നടത്തി.27/8/21 ശാസ്ത്ര രംഗം ഓൺലൈൻ മത്സരങ്ങൾ നടത്തി.
" വീട്ടിൽ നിന്നൊരു പരീക്ഷണം ' എന്ന യിനത്തിൽ കൗതുകകരമായ പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.കാശിനാഥ്.കെ.കെ സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എൻ്റെ ശാസ്ത്രജ്ഞൻ - അജയ് ദേവ്. ടി. കെ
ശാസ്ത്ര ഗ്രന്ഥാസ്വാദനം - അജയ് ദേവ്. ടി. കെ
ഗണിതാശയാവതരണം - വിശ്വജിത്ത്.എൻ ടി എന്നീ കുട്ടികൾ സബ്ജില്ലാതലത്തിൽ മത്സരിച്ചു. ശാസ്ത്ര രംഗത്തിൽ പ്രവൃത്തി പരിചയ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും 14 ഉം, യു.പി വിഭാഗത്തിൽ നിന്ന് 36 ഉം കുട്ടികൾ പങ്കെടുത്തു.
ഗണിതാശയ അവതരണത്തിൽ വിശ്വജിത്ത്.എൻ.ടിക്ക് സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
ഇൻസ്പെയർ അവാർഡിന് 5 കുട്ടികളുടെ നൂതനാശയം ജില്ലാതലത്തിലേക്ക് അയച്ചു.അതിൽ വിശ്വജിത്ത് എൻ.ടിയുടെ നൂതനാശയം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തു.
യുറീക്കാവിജ്ഞാനോത്സവത്തിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
ഊർജ സംരക്ഷണ പരിപാടിയിൽ ചിത്രരചന, ക്വിസ് മത്സരം എന്നിവ നടത്തി. ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
മെഡിക്വിസിൽ അങ്കിത് കൃഷ്ണ, അദ്വിതസാഗർ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം, ലഹരി വിരുദ്ധ ദിനം ഹൃദയ ദിനം ''ചാന്ദ്രദിനം എന്നിവയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.
ഗണിത ക്ലബ് ഐ.ടി ക്ലബ്ബ്,
പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന
എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.
==2022 -23 പ്രവർത്തനങ്ങൾ ==
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.
-
പ്രവേശനോത്സവം
ജൂൺ 5- പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ക്ലബ്ബ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് ,വിദ്യാരംഗംഎന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി.
പൂന്തോട്ട നിർമാണം, ജൈവവേലി നിർമാണം, പോസ്റ്റർ രചന, പ്രഭാഷണം, പരിസ്ഥിതി കഥ പരിചയം ,കവിതാലാപനം, എസ്.പി.സി മരച്ചുവടൊരുക്കൽ എന്നിവ നടത്തി.
എസ്.പി.സി സൈലൻ്റ് വാലിയിലെ 365 ദിനങ്ങൾഎന്ന ഫോട്ടോ പ്രദർശനം നടത്തി. ശ്രീ.എൻ.പി ജയനാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.
ജൂൺ 19 വായനദിന പരിപാടി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിന പ്രതിജ്ഞ, കഥാസ്വാദനം, പി.എൻ പണിക്കർ അനുസ്മരണം എന്നിവ നടത്തി.
വായന മാസാചരണ പരിപാടി
ജൂൺ 19 മുതൽ ജൂലായ് 18 വരെ വിവിധ പരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ വേദി സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.പദ്മനാഭൻ ബ്ലാത്തൂരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
പുസ്തക പരിചയം, കഥാചർച്ച, വായനയെക്കുറിച്ചുള്ള പ്രശസ്ത ഉദ്ധരണികൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ, ചിത്രരചന, കഥ രചന, കവിത രചന, കഥാവതരണം, കവിതയരങ്ങ് എന്നിവ നടത്തി.
ജ്ഞാനഭാരതി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ എഴുത്തുപെട്ടി സ്ഥാപിച്ചു. ജ്ഞാനഭാരതി പ്രവർത്തകനായ കെ. ഡി.പി മാസ്റ്റർ പ്രഥമാധ്യാപിക ലിൻറാമ്മ ജോണിനു 'കൈമാറി എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു.
വായന മാസാചരണ സമാപന ദിനമായ ജൂലായ് 18 ന് കവിതയരങ്ങ് നടത്തി.സിനി ടീച്ചർ കവിതാലാപനം നടത്തി ഉദ്ഘാടനം ചെയ്തു.
വായന മാസാചരണ പരിപാടികളുടെ ഭാഗമായുണ്ടാക്കിയ കൈയെഴുത്തു മാസിക തളിരെഴുത്ത് സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ സൻഹ ഫാത്തിമ പ്രഥമാധ്യാപികയ്ക്ക് നല്കി പ്രകാശനം ചെയ്തു.
ഫലവർഗ-പഴ സംസ്കരണ മേള
പ്രവൃത്തി പരിചയ ക്ലബ്ബ്,
ജൂലായ് 1: വിജയോത്സവം
എസ്.എസ്.എൽ .സി പരീക്ഷയിൽ 100 % റിസൾട്ട് ഈ വർഷവും നിലനിർത്താൻ കഴിഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചത് 33കുട്ടികൾക്കാണ്.15 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. +2 പരീക്ഷയിൽ സയൻസ് വിഭാഗത്തിലും കൊമേഴ്സ് വിഭാഗത്തിലും 100 % റിസൾട്ട് നിലനിർത്തി. 14 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ ഗ്രേഡ് നേടി.
ജൂലായ് 1ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.തമ്പാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു.ഉന്നത വിജയികൾക്ക് ഉപഹാരം നല്കി.
ജൂലായ് 5: ബഷീർ ദിനം
നാടകം, ബഷീർ അനുസ്മരണം ,പുസ്തകപ്രദർശനം, ബഷീർ കഥാപാത്രങ്ങളെ വരക്കൽ - പ്രദർശനം, പുസ്തകാസ്വാദനം, കഥാവതരണം എന്നിവ നടത്തി.
ജൂലായ് 21: ചാന്ദ്രദിനാചരണം
ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം, പോസ്റ്റർ രചന - പ്രദർശനം, പ്രഭാഷണം, പതിപ്പു തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.
ജൂലായ് 31: പ്രേംചന്ദ് ദിനാചരണം
അനുസ്മരണം, പുസ്തകപ്രദർശനം, പുസ്തക പരിചയം എന്നിവ നടത്തി.സമീപ വിദ്യാലയമായ കടന്നപ്പള്ളി സ്കൂളിലൊരുക്കിയ ഹിന്ദി പ്രദർശനം കാണുവാൻ കുട്ടികൾക്ക് അവസരമൊരുക്കിയത് വ്യത്യസ്ത അനുഭവം പകർന്നു.
ആഗസ്ത് 6, 9 - ഹിരോഷിമ - നാഗസാക്കി ദിനാചരണം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം, സഡാക്കോ കൊക്കുകളെ നിർമിച്ച് സഡാക്കോമരമുണ്ടാക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഐക്യദാർഢ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിപുലമായി ആചരിക്കാൻ കഴിഞ്ഞു.
പ്രഭാഷണം, ദേശഭക്തിഗാനാലാപനം, വന്ദേമാതരം നൃത്തശില്പം എന്നിവ നടത്തി..
എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് കുട്ടികൾ അവരുടെ യൂനിഫോമിലും മറ്റു കുട്ടികൾ ഖാദി യൂനിഫോമിലും ഘോഷയാത്രയിൽ അണിനിരന്നു. ബലൂൺ, റിബ്ബൺ ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം. പ്ലക്കാർഡ്എന്നിവയൊക്കെ ഘോഷയാത്ര വർണാഭമാക്കി.. ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടായി..
തുടർന്ന് പായസവിതരണം നടത്തി.
' പൂപ്പൊലി - 22
വിദ്യാരംഗം കലാ - സാഹിത്യ വേദി സപ്തംബർ 2 ന് ഓണാഘോഷ പരിപാടി നടത്തി.ഓണപ്പൂക്കളം, സുന്ദരിക്ക് പൊട്ടു തൊടൽ, അടക്കപെറുക്കൽ, കസേരക്കളി ,ഫ്ലാഷ് മോബ്, വടംവലി, ഓണപ്പാട്ട് എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ഗാന്ധിജയന്തി
ഗൈഡ്സ്, എൻ.എസ്.എസ്, എസ്.പി സി, ജെ.ആർ.സി എന്നിവർ സ്കൂളും പരിസരവും ശുചീകരിച്ചു.
ലഹരി വിരുദ്ധ പരിപാടി
ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ചു. തളിപ്പറമ്പ ഡി.ഇ.ഒ എ എം രാജമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി വിജയൻ ,വികസന സമിതി അധ്യക്ഷൻ എം.അരുൺ, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ. പ്രിൻസിപ്പാൾ ,പ്രധാനാധ്യാപിക, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.
മുഴുവൻ ക്ലാസുകളിലും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു
ഒക്ടോബർ 27 ന് വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം, വയലാർ കവിതാലാപനം, ഗാനാലാപനം എന്നിവ നടത്തി. പ്രധാനാധ്യാപിക ലിൻറാമ്മ ജോൺ ആശംസയർപ്പിച്ചു സംസാരിച്ചു.
ഒക്ടോബർ 27'ന്സ്കൂ'ൾ ഊർജ്ജക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ,UP,HS വിഭാഗങ്ങളിലെ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം നടത്തി
28 ന്സി പി നാരായണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് യൂണിറ്റ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന *കരുതൽ* ജീവകാരുണ്യ സംഘടനയുമാ യി ചേർന്ന് *പാഥേയം* ഭക്ഷണ വിതരണ പരിപാടി നടപ്പിലാക്കി. എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി 25 പേർക്കുള്ള ഭക്ഷണത്തിന് തുക കൈമാറി.
ഒക്ടോബർ 28 ന് രാവിലെ 8 മണിക്ക് സ്കൂൾ മൈതാനത്ത് എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി.
NSS യൂണിറ്റ് *പാഥേയം* എന്ന പദ്ധതിയുമായി ഒത്തുചേർന്നു. NSS വോളന്റീയർമാർ ഒക്ടോബർ 28 ന്25 പേർക്കുള്ള ഭക്ഷണത്തിനുള്ള തുക കൈമാറി
ഒക്ടോബർ 29ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പാഠ്യപദ്ധതി ജനകീയ ചർച്ച സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.പി.ടി.എ ഭാരവാഹികൾ, പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവരെല്ലാം സംബന്ധിച്ചു.
നവംബർ 1-ന് ലഹരി വിരുദ്ധ ശൃംഖല തീർത്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും പങ്കു ചേർന്നു.
നവംബർ 1ന് വിദ്യാരംഗം കലാ - സാഹിത്യ വേദി ഭാഷാ ദിനാചരണം നടത്തി.മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വൈഗ .എസ് .നിധി പ്രഭാഷണം നടത്തി. കേരളപ്പിറവി ദിനാചരണത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ മഹിമ വിളിച്ചോതുന്ന സിനിമാ ഗാനാലാപനം നടത്തി. നിരഞ്ജന .വി.വി, നിരഞ്ജന സന്തോഷ് എന്നിവർ ശ്രുതിമധുരമായി ഗാനാലാപനം നടത്തി.
ഭാഷാ വാരാചരണ പരിപാടിയുടെ ഭാഗമായി 'ഒരു നിമിഷം മലയാളം മാത്രം, സംവാദം, നിത്യജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷാ പദങ്ങൾക്ക് സമാനമായ മലയാള പദങ്ങൾ പരിചയപ്പെടുത്തൽ, മലയാള ഭാഷാ മഹത്വം പ്രമേയമാക്കിയ കവിതകളുടെ ആലാപനം എന്നിവ നടന്നു.
നവംബർ 7 ന് ജെ.ആർ.സി. കേഡറ്റ്സ് നിത്യോപയോഗ സാധനങ്ങളുമായി കടയക്കര അഞ്ജലീനികേതനിൽ പോയി. പാട്ടു പാടിയും പറഞ്ഞും 2 മണിക്കൂർ അവരുടെ കൂടെക്കൂടി.
.*⭕ നവംബർ 16-ാം തീയതി 3 മണിക്ക്
വെള്ളൂരിൽ വെച്ച് നടന്ന പയ്യന്നൂർ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാതമംഗലം സി പി നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണവും അനുമോദനവും നൽകി.സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ. മുസ്തഫ പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടീ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി കെ.സരിത, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻ്റാമ്മ ജോൺ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻ്റ് ശ്രീ. പ്രദീപ് കുമാർ. മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി സിന്ധു. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പാർലമെൻ്റ് ചെയർ പേഴ്സൺ കുമാരി സാനിയ സതീഷ് ,സ്കൂൾ ലീഡർ അഭിജിത്ത് വി.വി ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ. ശ്രീ. വി വി ഭാർഗവൻ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. മുസ്തഫ ഒ പി നന്ദിയും പറഞ്ഞു.
തുടർന്ന് ഘോഷയാത്രയും നടന്നു.
▪️🔶▪️🔺▪️🔷
==2021-22 പ്രവർത്തനങ്ങൾ ==
ജൂൺ 5: പരിസ്ഥിതിദിനം
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.
മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാഘോഷം: എസ്.പി.സി
*ഈ വർഷത്തെ ഞങ്ങളുടെ പരിസ്ഥിതി, ശാസ്ത്ര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം* ജൂൺ 4 ന് പരിസ്ഥിതി പ്രവർത്തകയും സർസയ്യദ് കോളേജിലെ ബോട്ടണി അധ്യാപികയുമായ *ഡോ.പി.ശ്രീജ നിർവ്വഹിച്ചു*.കേഡറ്റുകൾ അവരവരുടെ വീട്ടിൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതോടൊപ്പം അവരുടെ വീട്ടുപറമ്പിലെ മരങ്ങളുടെ സെൻസസ്, ഈ ഒരു വർഷം ഓരോരുത്തരുടേയും വീട്ടുപറമ്പിൽ പെയ്യുന്ന മഴയുടെയും കിണറ്റിലെ ജലനിരപ്പും രേഖപ്പെടുത്തൽ, നാൽപ്പത്തിനാല് കേഡറ്റുകളും പരിസ്ഥിതി ദിന ക്ലാസെടുക്കൽ എന്നീ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിലെ 44 കേഡറ്റുകളും തയ്യാറാക്കിയ പരിസ്ഥിതി ക്ലാസിൻ്റെ യൂട്യൂബ് അപ് ലോഡിങ്ങ് പുതിയ അനുഭവമായി. പയ്യന്നൂർ കോളേജ് സസ്യ ,ശാസ്ത്ര വിഭാഗം പ്രൊഫസർ സ്വരൺ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.
നാൽപ്പത്തിനാല് പരിസ്ഥിതി ക്ലാസുകൾ
യൂട്യൂബ് അപ്പ് ലോഡിങ്
ഉദ്ഘാടനം:
ഡോ പി.ആർ സ്വരൺ
സ്വാഗതം: അദ്വിതസാഗർ
അധ്യക്ഷൻ:
വി.വി.ഭാർഗവൻ
(ഹെഡ്മാസ്റ്റർ)
ആദ്യ ക്ലാസ്: സ്നിഗ്ധ വി
നന്ദി :അമർനാഥ് കെ ടി പി
ജൂൺ 5 രാവിലെ 7.30 ന് google മീറ്റിലാണ് പരിപാടി നടന്നത്.
ഗൈഡ്സ്, ജെ.ആർ.സി കേഡറ്റുകൾ വീട്ടുപറമ്പിൽ 5 മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിൽ സജീവ പങ്കാളികളായി.
വാക്സിൻ ചലഞ്ചിൽ എൻ.എസ്.എസ്സ യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി.
ജൂൺ ആറിന് കേഡറ്റുകൾ അവരുടെ വീട്ടിലെത്തിയ (വീട്, പരിസരം) ജന്തുക്കളെ ക്യാമറയിലാക്കി, 28 വ്യത്യസ്ത ഇനം ജീവികളെ റെക്കോർഡ് ചെയ്തു കൊണ്ട് അശ്വതിജോയ് മുന്നിലെത്തി.ഇത് വരും ദിവസങ്ങളിലും തുടരാനും പ്രാണികളുടെ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു.
ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിക്കും. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച് പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
വായനപക്ഷാചരണം
'ജൂൺ19 ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.
ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.
സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം
അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.
വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി
സ്കൂൾതല ഉദ്ഘാടനം 29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.
എസ്.എസ്.കെ.പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.ടി.വി അശോകൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ഭാർഗ്ഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി കോമളവല്ലി എൻ.വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രാജൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.യു പി വിഭാഗം ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രാ പി വി വിജയനാണ്.എസ് ആർ ജി കൺവീനർ നിത്യടീച്ചർ ക്ലാസ് നയിച്ചു.
8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു.
ജൂൺ26 അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തിൽ എസ് പി സി, ജെ. ആർ.സി ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പങ്കിട്ടു.
എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു.
ചങ്ങമ്പുഴ സ്മൃതി
വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.
ബഷീർദിനം
ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.
'ലോക ജനസംഖ്യാ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.
മലാലാദിനം
ജെ.ആർ.സി കേഡറ്റുകൾ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി.
ഇംഗ്ലീഷ് ക്ലബ്ബും പോസ്റ്റർ നിർമിക്കുകയും, ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
- 2021-22 എസ് പി സി ബാച്ചിന്റെ പ്രവേശനോത്സവം*
എസ് പി സി ഗീതം: ദേവനന്ദ എ കെ സ്വാഗതം : അഭിജിത്ത് വി.വി
- എസ് പി സി എന്ത് എന്തിന് - ആര്യ ടീച്ചർ*(സി.പി.ഒ ജി.എച്ച് എസ് പാട്യം) ഞങ്ങളുടെ എസ് പി സി യൂണിറ്റ്: അദ്വിത സാഗർ കവിത :ശ്രീലക്ഷ്മി എം പി സിനിമാപ്പാട്ട് :അനുഗ്രഹ ആശംസകൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ പെരിങ്ങോം സി.ഐ, പി.ടി.എ പ്രസിഡൻ്റ്,സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി, ഡ്രിൽ ഇൻസ്ട്രക്റ്റർ, എസ്.ആർ. ജി കൺവീനർ ക്ലാസിക്കൽ ഡാൻസ് ദേവനന്ദ പത്ത് ദൗത്യപ്രഖ്യാപനം അവതരണം ചിത്രം - ശ്രീദേവ് കവിത - കൃഷ്ണ അശോക് പത്താം ദൗത്യപ്രഖ്യാപനത്തെക്കുറിച്ച്: അങ്കിത്ത് കൃഷ്ണ റേഡിയോ നാടകം: സെക്ഷൻ 3 സെമി ക്ലാസിക്കൽ ഡാൻസ്: നിരഞ്ജന സന്തോഷ് നാടൻപാട്ട്: സൗപർണ്ണിക ആശംസകൾ സിനിമാപ്പാട്ട്: ശ്രീരാഗ് ഹാൻഡിക്രാഫ്റ്റ് അംജിത നാടൻപാട്ട്: പ്രാർത്ഥന പ്രമോദ് സിനിമാപ്പാട്ട്: ദേവനന്ദ എ കെ മഴ, കിണർ ജലനിരപ്പ്: അവതരണം അഭിജിത്ത് വി.വി കവിത :സൂര്യനന്ദ നന്ദി: വൈഗ ദേശീയഗാനം
ഹിരോഷിമ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു.
ഗൈഡ്സ്, ജെ.ആർ.സി.കുട്ടികൾ പോസ്റ്റർ നിർമാണവും, പ്രദർശനം, ലഘു വീഡിയോ പ്രദർശനം എന്നിവ നടത്തി.
വിദ്യാരംഗം സർഗവേള
സാഹിത്യത്തിലും, കലയിലും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ - സാഹിത്യ വേദി വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചു.വിദ്യാരംഗo ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.
വീട്ടിനുള്ളിൽ ഒതുക്കപ്പെട്ടതിൻ്റെ മാനസിക പ്രയാസങ്ങൾ മറികടക്കാൻ, കുട്ടികൾക്ക് മാനസികോല്ലാസം പകരാൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ സർഗവേള നടത്തി വരുന്നു. സംഗീതാധ്യാപികയും, കണ്ണൂർ ആകാശവാണി ആർട്ടിസ്റ്റുമായ എസ്. മായ, പ്രശസ്തനാടൻ പാട്ടുകലാകാരിയും, ഫോക് ലോർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നളിനി പാണപ്പുഴ, സംഗീതാധ്യാപകനും, പ്രൊഫഷണൽ ഗായകനുമായ ഡിക്സൺ റാഫേൽ എന്നിവർ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച സർഗവേളകളിൽ അതിഥികളായി എത്തിയിട്ടുണ്ട്.
അനുമോദനം
ഈ വർഷവും എസ്.എസ്.എൽ.സിക്ക് 100 % റിസൾട്ട് നിലനിർത്താൻ കഴിഞ്ഞു.96 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. 99 ശതമാനത്തിലധികം കുട്ടികൾ +2 മികച്ച നിലവാരത്തിൽ വിജയിച്ചിട്ടുണ്ട്. 50കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാൻ കഴിഞ്ഞു. ഗൂഗിൾ മീറ്റ് വഴി നടന്ന വിജയോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യകുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട്, സീനിയർ അസിസ്റ്റൻറ്' സ്റ്റാഫ് സെക്രട്ടറി എന്നിവരും, വിദ്യാർഥി പ്രതിനിധികളായി അനഘ രാജൻ, കീർത്തന എന്നിവരും സംസാരിച്ചു.
ഓണോത്സവം - 21
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു.
ശാസ്ത്ര രംഗം
ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം പരിപാടി നടത്തി. ലഘു പരീക്ഷണം, എൻ്റെ ശാസ്ത്രജ്ഞൻ, ശാസ്ത്ര ലേഖനം എന്നിവ ഗൂഗിൾ മീറ്റിൽ അവതരിപ്പിച്ചു.
പ്രേംചന്ദ് ദിനം, ഹിന്ദി ദിനം
ഹിന്ദി മഞ്ച് പ്രേംചന്ദ് ദിനം, ഹിന്ദി ദിനം എന്നിവ സമുചിതമായി ആചരിച്ചു.ഹിന്ദി പ്രഭാഷണം, പോസ്റ്റർ, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.ഹിന്ദി ദിനത്തിൽ മാതമംഗലം സ്കൂളിലെ പൂർവ ഹിന്ദി അധ്യാപകനായ ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു.
എൻ.എസ്.എസ്.ദിനാചരണം
സപ്തംബർ 24 ന് എൻ.എസ്.എസ് അംഗങ്ങൾ പേരൂലിലെ അഞ്ജലി വിദ്യാനികേതനത്തിലെത്തി .അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി.
2022-23
കോവിഡ്കാല നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്കൂൾജൂൺ1നുതന്നെ തുറക്കാൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസകരമായി. മെയ് അവസാനവാരം തന്നെ സ്റ്റാഫ് മീറ്റിങ്ങുകളും,പി ടി എ കമ്മിറ്റികളുമെല്ലാം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കി.കുട്ടികളെ വരവേല്ക്കാൻ തയ്യാറായി.
2021-22
മെയ്31 പുകയില വിരുദ്ധ ദിനത്തിൽ മാതൃഭൂമി സീഡ് ,മലബാർ ക്യാൻസർ കെയർ സെൻ്റർ സംയുക്തമായി ഒരു വെബിനാർ സംഘടിപ്പിച്ചു . സ്കൂളിലെ 6 കുട്ടികൾ അതിൽ പങ്കെടുത്തു .
സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം.... ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ ഒന്നാം തീയ്യതി ഓൺലൈനായി നടത്തി. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.രാജഗോപാലൻ സർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ.വി.വി.ഭാർഗ്ഗവൻ സർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.തമ്പാൻ മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീ പി.വി.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം
ഡിജിറ്റൽലൈബ്രറിഉദ്ഘാടനം
അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.
" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി -
സ്കൂൾതല ഉദ്ഘാടനം 29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.
എസ്.എസ്.കെ.പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.ടി.വി അശോകൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ഭാർഗ്ഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി കോമളവല്ലി എൻ.വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രാജൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.യു പി വിഭാഗം ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രാ പി വി വിജയനാണ്.എസ് ആർ ജി കൺവീനർ നിത്യടീച്ചർ ക്ലാസ് നയിച്ചു.
8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു.
അനുമോദനം
ഈ വർഷവും എസ്.എസ്.എൽ.സിക്ക് 100 % റിസൾട്ട് നിലനിർത്താൻ കഴിഞ്ഞു.96 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. 99 ശതമാനത്തിലധികം കുട്ടികൾ +2 മികച്ച നിലവാരത്തിൽ വിജയിച്ചിട്ടുണ്ട്. 50കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാൻ കഴിഞ്ഞു. ഗൂഗിൾ മീറ്റ് വഴി നടന്ന വിജയോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യകുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട്, സീനിയർ അസിസ്റ്റൻറ്' സ്റ്റാഫ് സെക്രട്ടറി എന്നിവരും, വിദ്യാർഥി പ്രതിനിധികളായി അനഘ രാജൻ, കീർത്തന എന്നിവരും സംസാരിച്ചു.
ഓണോത്സവം - 21
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി.
ഓണോത്സവം - 21
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു.
ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ യു.പി വിഭാഗത്തിൽ അദ്വിനി കൃഷ്ണ.പി .വി യും ,എച്ച്.എസ്.വിഭാഗത്തിൽ അങ്കിത് കൃഷ്ണ പി.വി യും നേടി
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ജിതിൻ മോഹൻ വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റി മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഏർപ്പെടുത്തിയ ജിതിൻ മോഹൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് സ്കൂളിന് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഡോവ്മെൻ്റ് തക സൊസൈറ്റി സെക്രട്ടറി അഭിറാം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.കെ.രാജഗോപാലന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി പി.വി.പങ്കജാക്ഷി, ശ്രീ.കെ.പി.സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ, എം.എം. ഷിബു. എന്നിവർ സംസാരിച്ചു.
ജനുവരി 24-ാം തീയതി ദേശീയ ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രതിജ്ഞ, ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നല്കി.
ജനുവരി 26 റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമുചിതമായി ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ പതാക ഉയർത്തി.എൻ.എസ്.എസ്.എസ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു.
ജനുവരി 30 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ പത്താംതരം കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കരിയർ ഗൈഡൻസ് കൗൺസിലറും, പെരിങ്ങോo ഗവ:കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീ: ആഷിദ് പുഴയ്ക്കൽ ക്ലാസെടുക്കുകയും, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.
II /2/ 22ന് മാതമംഗലം സി പി നാരായണൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ക്ലാസ്സ് റൂമുകളിൽ തയ്യാറാക്കിയ സൗണ്ട് സിസ്റ്റത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ടീ തമ്പാൻ മാസ്റ്റർ നിർവ്വഹിച്ചു.എരമം - കുറ്റൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ എം കെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു. പി ടീ എ പ്രസിഡന്റ് മുസ്തഫ പി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി ടീച്ചർ, പ്രേലാൽ ടീ, എൻ, രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ വി രാജൻ നന്ദി പറഞ്ഞു.
ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് വിദ്യാരംഗം കലാ സാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭാഷാപ്രതിജ്ഞ,പ്രഭാഷണം,കവിതാലാപനം,ഒരുനിമിഷം മലയാളം മാത്രം എന്നീപരിപാടികളാണ് നടത്തിയത്.
പെൺകുട്ടികൾക്കുള്ള പ്രതിരോധപരിശീലന പരിപാടി എയറോബിക്സിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പത്താംതരംവിദ്യാർഥികൾക്കായി നടത്താൻ നിർദേശിച്ച മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന മോട്ടിവേഷൻ പരിപാടി 26/2/22ന് നടത്തി.എച്ച് എം ഇൻ ചാർജ് വി വി പങ്കജാക്ഷി ഉദ്ഘാടനം നിർവഹിച്ചു.സർസെയ്ദ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായ നവാസ് മന്നൻ ക്ലാസ് നയിച്ചു.
ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനത്തിൽ ലഘുപരീക്ഷണം,ക്വിസ് മത്സരം എന്നിവ നടത്തി.
മാർച്ച് 8അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം,കവിതാലാപനം, ഒപ്പുശേഖരണം എന്നിവ നടത്തി.സ്കൂൾ കൗൺസിലർനേതൃത്വം നല്കിയ പരിപാടിയിൽ പ്രിൻസിപ്പാൾ കെ. രാജഗോപാലൻ,ഹെഡ്മിസ്ട്രസ് ലിന്റാമ്മജോൺ എന്നിവരും പങ്കെടുത്തു.
9/3/22 ന് മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ബുദ്ധമയൂരിയുടെ സംരക്ഷണയജ്ഞം പ്രിൻസിപ്പൾ ശ്രീ. കെ. രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
-
-
ശാസ്ത്രദിനം-ലഘുപരീക്ഷണം
-
-
-
വനിതാദിനം-പ്രതിജ്ഞ
-
ഒപ്പുശേഖരണം-പ്രിൻസിപ്പാൾ
-
ബുദ്ധമയൂരിസംരക്ഷണം-കുയിറ്റിമരവിത്തുവിതരണം
-
സൈബർകുറ്റകൃത്യബോധവല്കരണം
-
ബാലികാദിനാചരണം
-
ജിതിൻമോഹൻഎൻഡോവ്മെന്റ് തുക കൈമാറ്റം
-
-
റിപ്പബ്ളിക് ദിനാചരണം
-
-
-
ശില്പം അനാച്ഛാദനം
-
സൗണ്ട്സിസ്റ്റം ഉദ്ഘാടനം
-
ശില്പിയും ശില്പവും
-
-
ശില്പിയെ ആദരിക്കൽ
-
കരിയർ ഗൈഡൻസ് ഹയർസെക്കൻററി
-
-
എയറോബിക്സ് പരിശീലനം-സമാപനം
-
മോട്ടിവേഷൻ ക്ലാസ്
-
2020-21
കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ... കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം വരച്ചും കുറേനാൾ .. വർണക്കുട ചൂടി, പുത്തൻ മണമുള്ള പുസ്തകവും, ബാഗുമെടുത്ത് പുതിയ യൂണിഫോമണിഞ്ഞ് ആരും സ്കൂളിലെത്തിയില്ല കുട്ടികളുടെ കളിചിരികളില്ലാതെ, സ്കൂൾ ഏതോ സ്മാരകം പോലെ... എങ്കിലും ജൂൺ 1 നു തന്നെ പുതിയ പാഠങ്ങൾക്ക്
കാതോർത്തിരുന്നവർക്കായി ഓൺലൈൻ പ0നമാരംഭിച്ചു. കോവിഡ് ഭീതിക്കും, നിരാശയ്ക്കും ഇത്തിരി ആശ്വാസം . ഞങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പൊരുക്കി.പരസ്പരം ആശയ വിനിമയം നടത്താനായപ്പോൾ എന്തെന്നില്ലാത്ത സമാധാനം.
പിന്നീടുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ സജീവമായി.
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി.
ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ഉദ്ഘാടനം
പി.എൻ പണിക്കർ അനുസ്മരണച്ചടങ്ങ് ,വായന പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.രാജഗോപാലൻ മാസ്റ്റർ വൈസ് പ്രിൻസിപ്പൽ വി.വി ഭാർഗവൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് എ.പി മുരളീധരൻ, എ.കെ രാധ ടീച്ചർ, സി.ഐ ശങ്കരൻ മാസ്റ്റർ, ലതീഷ് മാസ്റ്റർ, ഇഷാനി സത്യ, ശ്രീലക്ഷ്മിമി ശ്രീജേഷ്, കീർത്തന.എൻ.വി എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.
തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം രചനകളുടെഅവതരണം, ഓൺലൈൻ ക്വിസ്, പ്രശസ്ത കഥകളുടെ അവതരണം, എഴുത്തുകാരെ അടുത്തറിയൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി. ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി.
അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ വായനഡോക്യുമെൻ്ററി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി.
ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി - സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ:ഇതാണ് വിഷയo" ആണവായുധ നിരോധനവുംതർക്കപരിഹാരത്തിന് ബദൽ മാർഗ്ഗങ്ങളും.
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ യു വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു.
ക്വിറ്റ് ഇന്ത്യ, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D),2.സ്നിഗ്ദ. വി 8G.
നാഗസാക്കി ദിനത്തിൽ ജെ.ആർ.സി, ഗൈഡ്സ് കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമിച്ച പോസ്റ്റർ നിർമാണം ,പ്രദർശനം എന്നിവ നടത്തി.
ആഗസ്ത് 15-സ്വാതന്ത്ര്യ ദിനച്ചടങ്ങ് തത്സമയം ക്ലാസ് ഗ്രൂപ്പിലേക്കയച്ച് കുട്ടികളെക്കൂടി പങ്കാളികളാക്കി. മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലും ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്യ സമര സേനാനികളെ ഓർമിക്കൽ. പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G ഗൈഡ്സിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മേഖലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ 15 വിദ്യാർഥിനികൾ പങ്കെടുത്തു.9 F-ലെ ദേവിക .കെ.വി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി.
എൻ.എസ്.എസ്.വിദ്യാർഥികൾ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് 50 പുതപ്പുകളും, തലയണകളും നല്കി. ആഗസ്ത് 16 രാമായണ മാസാചരണ സമാപന ദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദി - ഇതിഹാസത്തിലൂടെ - രാമായണ കഥാസന്ദർഭങ്ങൾ ഉൾപ്പെട്ട ചോദ്യശേഖരം ക്ലാസ് ഗ്രൂപ്പുകളിൽ പരിചയപ്പെടുത്തി. മാലിന്യ വിമുക്ത ഗ്രാമത്തെക്കുറിച്ച് ചിത്രരചന നടത്തി.മികച്ച സൃഷ്ടികൾ ബി.ആർ.സിയിലേക്കയച്ചു. ആഗസ്ത് 30, 31, സപ്തംബർ 1, 2, 3 തീയതികളിൽ ഓൺലൈൻ ഓണാഘോഷ പരിപാടി നടത്തി. ഓണപ്പാട്ട്, നാടൻപാട്ട്, ഓണവുമായി ബന്ധപ്പെട്ട സിനിമാ ഗാനം, ഓണ ഓർമ അവതരണം- 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. സപ്തംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി മഞ്ച് ഹിന്ദി ഭാഷൺ, കവിതാലാപനം, പുസ്തക പരിചയം എന്നിവ നടത്തി. ഹിന്ദി ദിവസ് പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം കയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകനായ ശ്രീ വേണുഗോപാലൻ മാസ്റ്റർ നടത്തി.
സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയൻ ദർശനത്തിന്റെ സമകാലിക പ്രസക്തിഎന്ന വിഷയത്തെക്കുറിച്ച് പ്രസംഗം,ചിത്രരചന,ഗാന്ധി വചനങ്ങളുടെ ശേഖരണം എന്നിവ നടത്തി.വീട്ടുപരിസരം ശുചീകരിച്ചു,വീഡിയോ പങ്കിട്ടു. ഗൈഡ്സ് വിദ്യാർഥിനികൾ സർവ മതപ്രാർഥന -തയ്യാറാക്കി. ഐ എസ് ആർ ഒ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ( സോണൽതലത്തിൽ)എട്ടാം തരത്തിലെ അങ്കിത് കൃഷ്ണ മൂന്നാം സ്ഥാനവും,അദ്വിത സാഗർ നാലാം സ്ഥാനവും കരസ്ഥമാക്കി.
വീടാണ് വിദ്യാലയം
'വീടാണ് വിദ്യാലയം' -രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം 25. 10.2020 [ ഞായർ ]രാത്രി 7.30 ന് ഹെഡ്മാസ്റ്റർ ശ്രീ. V V ഭാർഗവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ PTAപ്രസിഡൻ്റ് ശ്രീ. A P മുരളീധരൻ ഉദ്ഘാടനം ചെയ്തു.മദർ PTAപ്രസിഡൻ്റ് ശ്രീമതി കെ. ഉഷാകുമാരി ആശംസയർപ്പിച്ച് സംസാരിച്ചു.7 Dയിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും SRGകൺവീനർ ശ്രീ എം.വി.മോഹനൻ മാസ്റ്റർ ക്ലാസെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും ചർച്ചയും നടന്നു. ശ്രീ.EV രമേശൻ മാസ്റ്റർ സ്വാഗതവും ശ്രീമതി K V സ്മിത ടീച്ചർ നന്ദിയും പറഞ്ഞു. Oct 26, 27, 28 തീയതികളിൽ മറ്റ് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്ക് അതത് ക്ലാസ്സ് ടീച്ചർമാർ രക്ഷാകർതൃ ശാക്തീകരണ ക്ലാസ്സ് നല്കി.ചർച്ചകളും നടന്നു.CRC കോ-ഓഡിനേറ്റർ ശ്രീമതി ശരണ്യ ക്ലാസ്സുകളിൽ സന്ദർശിച്ചിട്ടുണ്ട്.
ഒക്ടോബർ27വയലാർ അനുസ്മരണം- അനുസ്മരണ സമ്മേളനം നടത്തി.കൺവീനർ ഇഷാനി സത്യ സ്വാഗതം പറഞ്ഞു.അദ്വിത സാഗർ,അങ്കിത് കൃഷ്ണ എന്നീ കുട്ടികൾ അനുസ്മരണ പ്രഭാഷണം നടത്തി.വയലാർ കവിതാലാപനം,സിനിമാഗാനാലാപനം എന്നിവ അവതരിപ്പിച്ചു.ഹൃദ്യ നന്ദി പറഞ്ഞു.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി വിവിധ പരിപാടികൾ നടത്തി.മധുരം നമ്മുടെ മലയാളം എന്നവിഷയത്തിൽ പ്രസംഗം,കേരള പ്രകൃതി വർണന, ചിത്രരചന, കവിതാലാപനം ,ഗാനാലാപനം എന്നിവ നടത്തി.
നവംബർ 14ശിശുദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി.എന്റെ ചാച്ചാജി പ്രസംഗം,ശിശുദിനഗാനാലാപനം,റോസാപ്പൂ നിർമാണം,തൊപ്പി നിർമാണം,ചാച്ചാജിയായി വേഷമിടൽ എന്നീ പരിപാടികൾ മികച്ചതായി.
ജെ ആർ സി കുട്ടികൾക്കായി നെഹ്റു -നവഭാരതശില്പി എന്ന വിഷയത്തിൽ പ്രസംഗം സംഘടിപ്പിച്ചു.
സ്കൂളിനൊപ്പം
' സ്കൂളിനൊപ്പം ' രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 18/11/2020 ന് 7.30 മുതൽ 9.15 വരെ നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ, സർവ ശിക്ഷക് - ശ്രീ.ടി.പി അശോകൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും, ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.വി പങ്കജാക്ഷി ടീച്ചർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ഉഷാകുമാരി എന്നിവർ ' ആശംസയും, സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.എസ് '.ആർ.ജി.കൺവീനർ സുനിത.കെ.ക്ലാസ് നയിച്ചു.
19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്കായി ഓപ്പൺഹൗസ് പരിപാടി നടത്തി.
മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ വ്യക്തിഗത അസൈന്മെന്റിൽ നിന്നും ചിലത്..
മാസ്ക് ചാലഞ്ച്
ജൂനിയർ റെഡ്ക്രോസ്സിന്റെ 'കരുതലിന് ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായ മാസ്ക് ചാലഞ്ച് ന്റെ പയ്യന്നൂർ ഉപജില്ലാ തല ഉൽഘാടനം പയ്യന്നൂർ എ ഇ ഒ ഭരതൻ മാസ്റ്റർ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലയിലെ ജെ ആർ സി കുട്ടികൾ ഉണ്ടാക്കിയ 1500 മാസ്കുകൾ ജെ ആർ സി ഉപജില്ലാ സെക്രട്ടറി വിനു മുത്തത്തി എ ഇ ഒ ക്ക് കൈമാറി.ഈ മാസ്കുകൾ പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് വിതരണം ചെയ്യുമെന്ന് എ ഇ ഒ അറിയിച്ചു.പയ്യന്നൂർ ബി പി സി കെ സി പ്രകാശൻ,എച്ച് എം ഫോറം സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ പയ്യന്നൂർ ഉപജില്ലയിലെ വിവിധ സ്കൂൾ കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു..
ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മാതമംഗലം GHSS ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.
ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ 8H അനാമിക 8G അയിഷാദാനിയ 9A അമീന അഷ്റഫ് 9D
ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ വൈകിവന്ന വസന്തം എന്ന പുസ്തകം ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. 2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. = എസ് പി സി =
മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്.
വിജയോത്സവം
അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.
മികവുത്സവം
2017-2018 അധ്യയന വർഷത്തെ മികവുത്സവം വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.
പൂർവ വിദ്യാർഥി സംഗമം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്.
കൈയ്യെഴുത്തുമാസിക
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.
-
സബ് ജില്ല -1
ഗാലപ്
പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് ഗാലപ്.8-ാം തരത്തിലെ സമർഥരായ കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.
-
തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ഗണിതം മധുരം
ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ വിജയകരമാണ്.ഗണിതലൈബ്രറി കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട് . ശാസ്ത്രങ്ങളുടെ രാജാവ് എന്ന വിശേഷണം ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ പത്താം തരത്തിലെ ഗണിത വിജയത്തിന് അടിസ്ഥാനം.ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്.എം.പി സ്മിതയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്.
MATHEMATICS CLUBACTIVITIES 2021-22
- GEOMETRICAL PATTERNS
MATHS PROJECT PRESENTATION 2021
NANDANA T K SECOND PRIZE---MATHS PROJECT
-
MATHEMATICS CLUB 2021-22
-
MATHEMATICS CLUB ACTIVITIES 2021-22
-
NANDANA T K SECOND PRIZE---MATHS PROJECT
പ്രചോദന ക്ലാസുകൾ
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.
ആരോഗ്യ-കായിക പ്രവർത്തനങ്ങൾ
വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം യോഗ,തൈക്കൊണ്ടോ,കരാട്ടേ എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.
അധ്യാപകന്റെ കായികക്കുതിപ്പ്
ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്.
2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ
ലോക വയോജന ദിനം വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു. 2/10/219 ഗാന്ധിജയന്തി പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ് എൻഎസ്എസ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രശാന്ത് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു .വിദ്യാരംഗംക്ലബ്ബ് തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം ആലപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
'സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ശ്രുതിമധുരം 83 നിർമിച്ചുനൽകിയ സ്കൂൾ കവാടം സമർപ്പണ ചടങ്ങിൽ നടന്നു. ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ബഹുമാനപ്പെട്ട എം പി ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ എൻ ശ്രീധരൻ കെപത്മനാഭൻ എന്നിവർ സംസാരിച്ചു പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു
സ്കൂൾ കലോത്സവം
ഉദ്ഘാടനം -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്) മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.
സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ വയലാർ സ്മൃതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം കേരളപ്പിറവി അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു
• നല്ല മലയാളം മരം • കടങ്കഥ മരം • പഴഞ്ചൊല്ല് മരം
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക് കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു .
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
ഹിന്ദി ദിനം ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവനടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി. ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി. പരിസ്ഥിതി പഠനയാത്ര. ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകനും, മോട്ടിവേറ്ററുമായ റാഫി മാഷ്, ഷിബു മാഷ്, മുസ്തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെടുത്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി 5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.
സ്കൂൾ സ്പോർട്സ്
ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി, ഹെഡ്മിസ്ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്കുള്ള ഉപഹാര വിതരണവും, 1,2,3 സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ഉപഹാര വിതരണവും നടന്നു.
ക്ലാസിക് കലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ് നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.
ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു.
അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ് പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ മാസ്റ്റർനന്ദി പറഞ്ഞു.
2019-20
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,പരിസ്ഥിതി ക്ലബ്ബിന്റേയും നേതൃത്വത്തിൽ പരിസര
പഠനയാത്ര നടത്തി.
20.06.2019 ബോധവൽക്കരണ ക്ലാസ്
മഴക്കാലത്തെ വൈദ്യുത ഉപയോഗം - മുൻകരുതലുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് മാതമംഗലം ഇലക്ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെടുത്തു. 8,9,10 ക്ലാസുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.
21.06.2019
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥാ, കവിത രചനാമത്സരം നടത്തി. യോഗാദിനത്തോടനുബന്ധിച്ച് കായികാധ്യാപികയടെ നേതൃത്വത്തിൽ യോഗാ പ്രദർശനം നടത്തി. 5-ാം തരം ക്ലാസ് പി.ടി.എ.
വായനാപക്ഷാചരണം പരിപാടി തുടർച്ച
എഴുത്തുകാരനെ അറിയാം, വാർത്ത തയ്യാറാക്കൽ, പ്രദർശനം, യുപി കഥപറച്ചിൽ . സുനിത ടീച്ചർ, മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ, സംഗീത കൃഷ്ണ, അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു 2/7/2019 എഴുത്തുകാരന്റെ കൂടെ
എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു 24.06.2019
എന്റെ വായന – പുസ്തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
26.06.2019 ലഹരി വിരുദ്ധദിനം
പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം എന്നിവ നടത്തി. സ്കൂൾ കൗൺസിലർ നേതൃത്വം നൽകി.
2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാ 'ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്
=== 2019-20ലെ പ്രധാനനേട്ടങ്ങൾ ===ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
-
വായനദിനം
-
പരിസ്ഥിതി ദിനം
-
ബഷീർദിനം
-
യോഗദിനം
-
ഹിരോഷിമ ദിനം
-
പ്രേം ചന്ദ് ദിനം
-
സ്വാതന്ത്ര്യ ദിനം-18
സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.
ഒപ്പത്തിനൊപ്പം
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
-
പച്ചക്കറിത്തോട്ട നിർമാണം
-
കലോത്സവം
-
സമ്മാനങ്ങൾ നേടിയപ്പോൾ
-
പച്ചക്കറി വിളവെടുപ്പ്
പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ
സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.
-
കുരീപ്പുഴ ശ്രീകുമാർ
-
കെ.കെ രാഗേഷ്
-
ആർ.സി.കരിപ്പത്ത്
-
ടി.പി.ഭാസ്ക്കരപ്പൊതുവാൾ
ചിത്രപ്രദർശനം
സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.