"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==<font color=D2346E>പരിസ്ഥിതി ദിനം 2023</font>==
    പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി  എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു .  അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം  കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു .  ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു .  പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു .  പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി


==<font color=D2346E>പ്രവേശനോത്സവം 2023</font>==
==<font color=D2346E>പ്രവേശനോത്സവം 2023</font>==

14:52, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനം 2023

    പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി  എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു .  അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം  കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു .  ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു .  പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു .  പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി 


പ്രവേശനോത്സവം 2023

ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു .  പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ  എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു .  പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി .  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു .  ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു .  സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു .

മെറിറ്റ് ഡേ 2023

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ
2023 മാർച്ച്  എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌, ഒൻപത് എ പ്ലസ് നേടിയ കുട്ടികൾ
   2023 മാർച്ച്  എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌നേടിയ 60 കുട്ടികൾക്കും ഒൻപത് എ പ്ലസ് നേടിയ 20 കുട്ടികൾക്കും ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ , STEPS ൨2022 -23 സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ദാനവും കൈപ്പമംഗലം നിയോജകമണ്ഡലം  എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു . 

പാചകപ്പുര

എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം

എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം

      കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം മെയ് 30 ന് നിർവഹിച്ചു .  എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ ഉദ്‌ഘാടകനായിരുന്ന യോഗത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു . 

നിറകതിർ

ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു .  കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് .  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു

ചിങ്ങം 1 കാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഈ കാർഷിക പ്രദർശന വിപണന മേളയുടെ വസന്തോത്സവമാണ് നിറകതിർ .  കാർഷിക സെമിനാറുകൾ , ഔഷധത്തോട്ട നിർമ്മാണം , കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള കാർഷിക മത്സരങ്ങൾ , പഴമയിലെ പുതുമ - ചരിത്ര പ്രദർശനം കർഷകരെ ആദരിക്കൽ മികച്ച അടുക്കളതോട്ടമത്സരം തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു

മികവുത്സവം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

ലോകജനസംഖ്യാദിനം 2018

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

നല്ലപാഠം 2018

മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ "നല്ലപാഠം" പദ്ധതിയിലൂടെ കഴിയുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർത്ഥതയിലേക്ക് വഴിമാറാതെ പങ്കുവയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ലപാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിയ്ക്ക് സാധിക്കുന്നു കഴിഞ്ഞ  വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി A + ലഭിച്ചു  

ഈ കോവിഡ് പ്രതി സന്ധിയിലും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവരിൽ വളർത്താൻ സാധിക്കുന്നു. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ നമുക്കുകഴിഞ്ഞു ഇപ്പോഴും അത് തുടരുന്നു......