"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14755. (സംവാദം | സംഭാവനകൾ)
14755. (സംവാദം | സംഭാവനകൾ)
വരി 348: വരി 348:


== 4.ദിനാചരണങ്ങൾ ==
== 4.ദിനാചരണങ്ങൾ ==
=== 1.കലാപരിപാടി ===
<gallery perrow="3">
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-1.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-2.jpg
</gallery>പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആസൂത്രണഘടത്തിലാണ് വിദ്യാലയത്തിന് ജൈവവൈവിധ്യ പാർക്ക് അനവദിച്ചുകൊണ്ടുള്ള വാർത്ത കൂടി എത്തിയത്. സസ്യ ജന്തു വൈവിധ്യവും ജനിതക വൈവിധ്യവുമെല്ലാമുള്ള പാർക്ക് കുട്ടികൾക്കായി തയ്യാറാക്കുന്നത് ഏറെ സന്തോഷകരം തന്നെ. പാർക്കിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ടി എ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ജൂൺ 5 ന് രാവിലെ 10 മണിക്ക് ബഹു.കണ്ണൂർ ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ ഐ എ എസ് സ്കൂളിന്റെ മുൻവശത്ത് മൈതാനത്തോട് ചേർന്ന് സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഔപചാരിക നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുനഗരസഭാ ചെയർമാൻ ശ്രീ എൻ ഷാജിത്തും വൃക്ഷത്തൈ നട്ടു. തുടർന്ന് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. നഗരസഭാധ്യക്ഷൻ ശ്രീ എൻ ഷാജിത്ത് അധ്യക്ഷനായിരുന്നു. ബഹു ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ കുട്ടികളോട് സംസാരിച്ചു. ജൈവവൈിധ്യ പാർക്കിന്റെ നിർമ്മാ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ്, നഗരസഭാ കൗൺസിലർ ശ്രീ പ്രശാന്ത്,എ ഇ ഒ ശ്രീ വി ബാബു, ബി പി സി ശ്രീ ജയതിലകൻ, എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഓയിസ്ക മട്ടന്നൂർ ചാപ്റ്ററിന്റെ പ്രതിനിധി ശ്രീ പി സതീഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. നേരത്തെ സ്കൂള‍്‍ മുറ്റത്തെ വൃക്ഷങ്ങളുടെ തറകളിൽ പരിസ്ഥിതി സന്ദേശങ്ങൾ മനോഹരമായി അവർ സജ്ജീകരിച്ചിരുന്നു. വിദ്യാലയത്തിന്റെ ചിരകാല മോഹങ്ങളിലൊന്നായ ബട്ടർ ഫ്ലൈ പാർക്ക് സജ്ജീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും ഓയിസ്ക അറിയിച്ചിട്ടുണ്ട്. ഓയിസ്ക പ്രവർത്തകരോടുള്ള വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു.
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും വേദിയിൽ നടന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ശ്രീ സജിത്ത് മാഷ് നയിച്ചു. പവർ പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും കോർത്തിണക്കിയ അവതരണം പ്രത്യേകം സജ്ജീകരിച്ച എൽ ഇ ഡി വാളിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. 11.45 മുതൽ ഉച്ചവരെ നീണ്ട ക്ലാസ് ഏറെ ഫലപ്രദമായിരുന്നു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച ഇലയറിവ്, ക്വിസ്, പോസ്റ്റർ രചന, അവതരണങ്ങൾ തുടങ്ങിയവ നടന്നു.