"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു''' == | |||
ജൂൺ 21 യോഗാ ദിനം കുട്ടികൾക്ക് വിജ്ഞാനപ്രദമായ യോഗ ക്ലാസ്സ് നടന്നു. ജെ സി ഐ യുടെ നേതൃത്വത്തിൽ ഡോ. അഭിജിത്ത് നടത്തിയ യോഗ പരിശീലനം മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനകരമായി. യോഗ ദിന ക്ലാസ്സ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗ മാറ്റുമായാണ് കുട്ടികൾ എത്തിയത്. ജൂൺ 21 ന്റെ പ്രാധാന്യം, യോഗയുടെ ഉപജ്ഞാതാവ്, യോഗ ഉൽഭവിച്ച രാജ്യം തുടങ്ങി യോഗയെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ കൂടി കുട്ടികൾക്ക് പകർന്നുനൽകാൻ ഡോക്ടർ ശ്രദ്ധിച്ചു. അഷ്ടാംഗ യോഗയുടെ എട്ട് അംഗങ്ങൾ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവ പരിശീലകൻ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. കൂടാതെ ലളിതമായ ചില ആസനകളും പരിശീലിപ്പിച്ച ശേഷമാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.<gallery> | |||
പ്രമാണം:33027 yoga2.jpeg | |||
പ്രമാണം:33027 Yoga1.jpeg | |||
പ്രമാണം:33027 yoga5.jpg | |||
പ്രമാണം:33027 yoga4.jpeg | |||
പ്രമാണം:33027 yoga3.jpeg | |||
</gallery> | |||
== '''സ്കൂൾ ലൈബ്രറി സജീവം''' == | |||
വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് പുസ്തകവിതരണം ആരംഭിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കിയതിനാൽ ആഹ്ലാദപൂർവ്വമാണ് കുട്ടികൾ ലൈബ്രറിയിലെത്തുന്നത്. <gallery> | |||
പ്രമാണം:33027 vayana2.jpeg | |||
പ്രമാണം:33027 vayana1.jpeg | |||
</gallery> | |||
== '''ജൂൺ 19 വായനാദിനാചരണം''' == | == '''ജൂൺ 19 വായനാദിനാചരണം''' == | ||
ജൂൺ 19 തിങ്കളാഴ്ച്ച സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ 25 വരെ വായനാവാരാചരണവും ജൂലൈ 18 വരെ വായനാമാസാചരണവും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ വായനയിലൂടെ വളരാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യദിനം തന്നെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുക്കുകയും സ്കൂളിൽ കുട്ടികൾക്ക് വായിക്കാനായി കോട്ടയം ജെ സി ഐ സംഭാവന ചെയ്ത പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു. അസംബ്ലിയിൽ വച്ച് കുട്ടികളുടെ വായനാകുറിപ്പുകളും കവിതകളും അവതരിപ്പിക്കപ്പെട്ടു. സ്കൂൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കുട്ടികൾ തയ്യാറായി. വായനാക്വിസ്സ്, മികച്ച വായനക്കാരനെ/വായനക്കാരിയെ കണ്ടെത്തൽ, ലൈബ്രറി നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. അനവധി അമൂല്യഗ്രന്ഥങ്ങളുടെ കലവറയായ ഹൈസ്കൂൾ ലൈബ്രറി കുട്ടികൾക്ക് അനായാസം ഉപയോഗപ്പെടുത്താൻ കഴിയും വിധം ക്രമീകരിച്ചത് ഇത്തവണത്തെ വായനാവാരത്തിലെ മികച്ച ഒരു പ്രവർത്തനമായി.<gallery> | ജൂൺ 19 തിങ്കളാഴ്ച്ച സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ 25 വരെ വായനാവാരാചരണവും ജൂലൈ 18 വരെ വായനാമാസാചരണവും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ വായനയിലൂടെ വളരാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യദിനം തന്നെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുക്കുകയും സ്കൂളിൽ കുട്ടികൾക്ക് വായിക്കാനായി കോട്ടയം ജെ സി ഐ സംഭാവന ചെയ്ത പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു. അസംബ്ലിയിൽ വച്ച് കുട്ടികളുടെ വായനാകുറിപ്പുകളും കവിതകളും അവതരിപ്പിക്കപ്പെട്ടു. സ്കൂൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കുട്ടികൾ തയ്യാറായി. വായനാക്വിസ്സ്, മികച്ച വായനക്കാരനെ/വായനക്കാരിയെ കണ്ടെത്തൽ, ലൈബ്രറി നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. അനവധി അമൂല്യഗ്രന്ഥങ്ങളുടെ കലവറയായ ഹൈസ്കൂൾ ലൈബ്രറി കുട്ടികൾക്ക് അനായാസം ഉപയോഗപ്പെടുത്താൻ കഴിയും വിധം ക്രമീകരിച്ചത് ഇത്തവണത്തെ വായനാവാരത്തിലെ മികച്ച ഒരു പ്രവർത്തനമായി.<gallery> | ||