"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സർക്കാർ സ്കൂളിനെ സമൂഹം ചേർത്തുപിടിക്കുമ്പോൾ''' ==
മോഡൽ സ്കൂളിനെ കോട്ടയം നഗരത്തിലെ വിവിധ സംഘടനകൾ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അധ്യയനവർഷാരംഭത്തിൽ തന്നെ നടന്ന പഠനോപകരണവിതരണം. സ്കൂളിൽ കുട്ടികൾക്കായി ശീതീകരിക്കപ്പെട്ട കമ്പ്യൂട്ടർ  ലാബ്, സ്മാർട്ട് ക്ലാസ്സ് മുറികൾ, ഹൈടെക്ക് സ്പെഷ്യൽ സ്മാർട്ട് റൂം, പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഹൈസ്കൂൾ ലൈബ്രറി തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് മോഡൽ സ്കൂളിൽ വിദ്യാഭ്യാസവകുപ്പും എസ് എസ് കെയും കൈറ്റും സമൂഹത്തിലെ ഇതര സംഘടനകളും ഒക്കെ ചേർന്ന് ഒരുക്കിയിട്ടുള്ളത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളും സ്കൂളിൽ പഠിക്കുന്നുണ്ട്. ജൂൺ ആദ്യവാരത്തിൽ നടന്ന പഠനോപകരണവിതരണം ഇവർക്കുകൂടി ഒരു കൈത്താങ്ങായി മാറി. കാരാപ്പുഴ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ, ആർദ്രത ചാരിറ്റബ്ൾ ട്രസ്റ്റ്, ആശ്വാസ് ചാരിറ്റി ട്രസ്റ്റ്, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങി സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ എല്ലാ സംഘടനകളെയും നന്ദിയോടെ സ്മരിക്കുന്നു.<gallery>
പ്രമാണം:33027 പഠനോപകരണവിതരണം 7.jpeg
പ്രമാണം:33027 പഠനോപകരണവിതരണം 6.jpeg
പ്രമാണം:33027 പഠനോപകരണവിതരണം 5.jpeg
പ്രമാണം:33027 പഠനോപകരണവിതരണം 4.jpeg
പ്രമാണം:33027 പഠനോപകരണവിതരണം 3.jpeg
പ്രമാണം:33027 പഠനോപകരണവിതരണം2.jpeg
പ്രമാണം:33027 പഠനോപകരണവിതരണം1.jpeg
</gallery>
== '''2023 ജൂൺ 5 ലോക പരിസ്ഥിതിദിനാചരണം''' ==
== '''2023 ജൂൺ 5 ലോക പരിസ്ഥിതിദിനാചരണം''' ==
ജൂൺ 5 ലോക പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ മുഴുവൻ കുട്ടികൾക്കും വിജ്ഞാനദായകമായി. പ്ലാസ്റ്റിക്കുകളെ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും മാലിന്യമുക്തകേരളം എങ്ങനെ കെട്ടിപ്പടുക്കാമെന്നും ഉദ്‍ബോധിപ്പിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. പ്ലാസ്റ്റിക്കു കുപ്പികളെ വലിച്ചെറിയാതെ ചെടികളും പച്ചക്കറികളും മുളപ്പിച്ച് വളർത്താൻ ഉപയോഗിക്കാമെന്ന് തെളിയിക്കത്തക്കവിധം പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങൾക്ക് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. സ്കൂൾ ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാംപസ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. <gallery>

പ്രമാണം:33027 പരിസ്ഥിതിദിനം2023 10.jpeg
പ്രമാണം:33027 പരിസ്ഥിതിദിനം2023 10.jpeg