"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ''' ==
'''പ്രവേശനോത്സവം 2023 -2024'''
ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ ഒരു പുതിയ അധ്യായന വർഷത്തെ നാം എതിരേൽക്കുകയാണ് .ഈ വർഷത്തെ പ്രവേശനോത്സവം കഴിഞ്ഞുപോയ വർഷങ്ങളിലേതു പോലെ തന്നെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു .മധുരപലഹാരങ്ങളും പുഷ്പങ്ങളും പഠനോപകരണങ്ങളും നൽകി സെൻറ് മേരിസ് ഈ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് ആനയിച്ചു .പ്രവേശനോത്സവ ഗാനം പാടി അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു .സിസ്റ്റർ പ്രീതി ,അധ്യയന വർഷാരംഭ പ്രാർത്ഥന ആരംഭിച്ചു.എറണാകുളം എംഎൽഎ ശ്രീ.ടി.ജെ വിനോദ് ,പിടിഎ വൈസ് പ്രസിഡണ്ട് മിസ്റ്റർ അനിൽ ജോൺ ,സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ അൽഫോൻസാ മരിയ ,ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് സി.ലൗലി ,എൽപി ഹെഡ്മിസ്ട്രസ് സി.അനുപമ ,പൂർവ വിദ്യാർത്ഥിനി വിജിത എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി.പിടിഎ വൈസ് പ്രസിഡണ്ട് അനിൽ ജോൺ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി .തുടർന്ന് നമ്മുടെ സ്കൂളിൻറെ ഉന്നമനത്തിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുന്ന ശ്രീടി.ജെ.വിനോദ് എം.എൽ.എ.കുഞ്ഞുങ്ങൾക്ക് ആശംസയേകി.ഈ വർഷം പുതുതായി 10 ലാപ്ടോപ്പുകളാണ് എംഎൽഎ ടിജെ വിനോദ് ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിന് നൽകിയിരിക്കുന്നത് .അവയുടെ ഉദ്ഘാടന കർമ്മവും പഠനോപകരണ വിതരണവും ബഹുമാനപ്പെട്ട എംഎൽഎ നിർവഹിക്കുകയുണ്ടായി.തുടർന്ന് മദർ സിസ്റ്റർ അൽഫോൻസാ മരിയ നവാഗത പ്രതിനിധികൾക്ക് ആശംസകൾ അർപ്പിച്ചു .ഐഡിയ സ്റ്റാർ സിംഗറും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയുടെ അമ്മയുമായ സെലിൻ ഒരു ഗാനം ആലപിക്കുകയുണ്ടായി .ഈ വർഷം എസ്എസ്എൽസി പാസായ വിദ്യാർത്ഥിനി വിജിത എം ,തൻറെ അനുഭവങ്ങൾ വേദിയുമായി പങ്കുവെക്കുകയുണ്ടായി .ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹെൽഗയുടെ നൃത്തവും നാലാം ക്ലാസ് വിദ്യാർഥിനി ടെസയുടെ ഗാനവും വേദിക്ക് മോഡി കൂട്ടി. ഗണിത അധ്യാപിക ശ്രീമതി രശ്മി സദസ്സിന് നന്ദി അർപ്പിച്ചതോടുകൂടി യോഗം സമാപിച്ചു.


== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912963" എന്ന താളിൽനിന്ന് ശേഖരിച്ചത്