"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 321: വരി 321:
=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:47061 Surakshafood.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:47061 Surakshafood.jpg|ലഘുചിത്രം|250x250ബിന്ദു]]
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു.</p>
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു. </p><p align="justify"></p>
 
=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.


=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===

21:49, 14 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2021-22

കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ് 2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടത്. മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻ പ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്. ബഹു. കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ് സിൻ അലി, മുൻ പ്രിൻസിപ്പാൾ പി മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.

ഓൺലൈൻ പ്രവേശനോത്സവം.

കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ ജമ്മുവിലെ പൂഞ്ചിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു.

2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു.

മർകസ് കാശ്മീരി വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം

ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ മർകസ് മാനേജ്മെൻറ്  വിദ്യാർഥികളെ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് മർകസിലെത്തിക്കുകയും  സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ നൽകുകയുമായിരുന്നു. സ്വന്തം നാട്ടിൽ ലഭിച്ച സ്കൂളിൻ്റെ അനുമോദനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. പൂഞ്ച് റസാഉൽ ഉലും സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത്ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സ്കൂൾ ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി അബ്ദുൾ റഷീദ്, ഷരീഫ് കെ.കെ, കെ അബ്ദുൽ കലാം, അബൂബക്കർ പി.കെ, അഷ്റഫ് ഇ, സാലിം എൻ.കെ, ജുനൈദ് സഖാഫി, ജമാൽ കെ.എം, മെഹ്ബൂബ് കെ, ഇസ്ഹാഖ് പി.പി സംബസിച്ചു.

പുസ്തകങ്ങൾ വീട്ടിലെത്തിച്ച് മർകസ് പുസ്തകവണ്ടി

കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പുസ്തക വണ്ടി സ്കൂൾ പിടിഎ പ്രസിഡന്റ്‌ ഖാദർ ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു

ലോക് ഡൗൺ കാലത്തും വിദ്യാർഥികളെ ചേർത്തു പിടിച്ച് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ അധ്യാപകർ. സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുസ്തക വണ്ടിയിൽ പഠന ഉപകരണങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ച്ചു .  രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പാഠപുസ്തകം, പഠനമികവ് രേഖ, ഭക്ഷ്യ കിറ്റ് എന്നിവയാണ് എത്തിച്ചു നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങൾ ഏറ്റു വാങ്ങി. ചെലവൂർ, മൂഴിക്കൽ, പറമ്പിൽ ബസാർ, കുറ്റിക്കാട്ടൂർ, കല്ലേരി, ചെറൂപ്പ, പെരുമണ്ണ, പുത്തൂർ മഠം, പിലാശ്ശേരി, വെണ്ണക്കോട്, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം നടന്നു. ദൂരസ്ഥലങ്ങളിലുള്ള വിദ്യാർഥികൾക്ക് തപാൽ വഴിയും എത്തിക്കുന്നുണ്ട്. പുസ്തക വണ്ടി പി ടി എ പ്രസിഡന്റ്‌ ഖാദർ ഹാജി സ്കൂൾ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുന്നാസർ .പി അധ്യക്ഷത വഹിച്ചു. ഹബീബ് എം.എം, നൗഷാദ് വി, ഷഫീഖ്, അബ്ദുൽ ബാരി, അബ്ദുൽ കരീം, അബ്ദുൽ ജലീൽ, ഹഫീൽ, ജുനൈദ് എന്നീ അധ്യാപകർ സംബന്ധിച്ചു.

പരിസ്ഥിതി ദിനത്തിൽ 515 തൈകൾ നട്ട് മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ


പരിസ്ഥിതി ദിനചാരണത്തിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ വീടുകളിൽ 515 തൈകൾ നട്ടു. പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരം, പെൻസിൽ ഡ്രോയിങ്, പ്രഭാഷണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, സസ്യഭാഗങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമാണം, ശുചീകരണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിസ്ഥിതി ദിന പ്രഭാഷണം പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ  പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, സാലിം എൻ.കെ, ഫാത്തിമ സിൽസില എന്നിവർ സംസാരിച്ചു.

ഓർമ മരം നട്ടു.

മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് സിനാൻ വീട്ടിൽ ഓർമ മരം നടുന്നു.

പത്താംതരം പഠനത്തിൻ്റെ ഓർമക്കായി വിദ്യാർഥികൾ ഓർമ മരം നട്ടു. കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്ത് എഫ് ഡിവിഷൻ വിദ്യാർഥികളാണ് പരിസ്ഥിതി ദിനം എന്നും ഓർമയാക്കിയത്. ക്ലാസ് അധ്യാപകൻ സി പി ഫസൽ അമീൻറെ നിർദ്ദേശപ്രകാരം വീടുകളിൽ ഫലവൃക്ഷത്തൈകളാണ് വിദ്യാർഥികൾ നടാൻ തെരഞ്ഞെടുത്തത്.


വായനാ ദിനാചരണം


വായനാ ദിനത്തോടനുബന്ധിച്ചു മർകസ് ബോയ്സ് സ്കൂളിൽ നടന്ന പരിപാടികൾ എഴുത്തുകാരൻ അബ്ദുല്ല പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അബ്ദുൽ ജലീൽ കെ, സാജിദ് എം.എ, മുഹമ്മദ് സാലിം എൻ.കെ സംസാരിച്ചു. മലയാളം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു.

ഹോം ലൈബ്രറി ഒരുക്കി മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ.

വായന ദിനത്തോടനുബന്ധിച്ച് ഹോം ലൈബ്രറി ഒരുക്കി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ. പത്താംതരം എഫ് ഡിവിഷൻ വിദ്യാർഥികളാണ് പുസ്തകങ്ങളും ദിനപത്രങ്ങളും ഉൾപ്പെടുത്തി വീടുകളിൽ തന്നെ ലൈബ്രറി സജ്ജമാക്കിയത്. വീടുകളിൽ നടന്ന ലളിതമായ ചടങ്ങുകളിൽ കുട്ടികൾ ഉദ്ഘാടകരായി.



ലഹരി വിരുദ്ധ ദിനം ആചരിച്ചു


കാരന്തൂർ മർകസ് ബോയ്സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു അസി. എക്സൈസ് കമ്മിഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എം.ഐ ഖലീൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹബീബ് എം എം, മുസ്തഫ പി, വഹീദ കെ, കെ അബ്ദുൽ കലാം, സാലിം എൻ കെ സംസാരിച്ചു.  ബോധവൽകരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഇ കൊളാഷ് എന്നിവയും നടന്നു.


സയൻസ് ക്ലബ് ഉത്ഘാടനം


മർകസ് ഹൈസ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ സയൻസ് പരീക്ഷണങ്ങളും പ്രവൃത്തി പരിചയവും ഓൺലൈനായി വീഡിയോ അവതരണത്തിലൂടെ നടത്തിക്കൊണ്ട് സയൻസ് ക്ലബ് ഉൽഘാടനം ബഹുമാനപ്പെട്ട ഡോ.അബ്ദുൽ സലീം. (അസ്സോസിയേറ്റ്  പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ) നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, മറ്റു അധ്യാപകരായ മുഹമ്മദ് കോയ , ഹാഷിദ്, മുസ്തഫ, വഹീദ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കുന്ദമംഗലം സബ് ഡിസ്ട്രിക്റ്റ് ശാസ്ത്രരംഗം മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശാസ്ത്ര പരീക്ഷണം -മിൻഹാജ് 10H .പ്രൊജക്ട് അവതരണം. മുൽഹാം മുമയ്യദ് .8 F. ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം . മുഹമ്മദ് ഇർഫാൻ C.9 G.കൂടാതെ പ്രവൃത്തി പരിചയം മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാൻ. 8 F. തുടങ്ങിയവരെ അഭിനന്ദിച്ചു.


വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനവും

2021 ജൂലൈ 11 ഞായർ രാവിലെ 9:30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി സിറാജ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി. അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ശ്രീ കെ പി മുഹമ്മദ് കോയ,മുഹമ്മദ് ശരീഫ് കെ കെ, മുഹമ്മദ് ഹബീബ് എംഎ എന്നിവർ സംസാരിച്ചു. സ്വാഗതം നസീറ കെ ക്ലബ്ബ് കൺവീനർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് ക്ലബ് അംഗങ്ങളും അധ്യാപകരായ അബ്ദുനാസർ, അബ്ദുള്ള,നൗഷാദ് വി, എന്നിവർ പങ്കെടുത്തു.

പവറൂട്ടി സാഹിബുമായി അഭിമുഖം

സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂർ പടാളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,



ഫോൺ സ്ട്രസ്സ്

കോവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃശാസ്ത്ര പരിഹാര മാർഗ നിദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ഓൺലൈൻ ബോധവൽക്കരണ പരിപാടി ഓൺലൈൻ മാധ്യമമായ സൂം പ്ലാറ്റഫോമിലൂടെ സങ്ടു സംഘപ്പിച്ചു. കുട്ടികൾക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ രൂപത്തിൽ നാം കൈകാര്യം ചെയ്യണമെന്ന് ക്ലാസ്സിന് നേത്രത്വം നൽകിയ മനഃശാസ്ത്ര വിദഗ്ദ്ധൻ  ഡോ ഷാഫി അബ്ദുല്ല സുഹൂരി പരാമർശിച്ചു. കുട്ടികളെ പൂർണമായി വിലക്കാതെയും എന്നാൽ അമിതമായി സ്വാതന്ത്രം നൽകാതെയും തികച്ചും മിതമായ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കാം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. കൂടാതെ മനുഷ്യപരമായ നമ്മുടെ എല്ലാ കഴിവുകളെയും എല്ലാവർക്കും തിരിച്ചറിയാവുന്ന വിധം അദ്ദേഹം ഓർമപ്പെടുത്തി. ക്ലാസ്സിന് ശേഷം രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.  8 I ക്ലാസ് പി ടി എ ചെയർമാൻ സിറാജുദ്ധീൻ സകാഫിയുടെ അധ്യക്ഷതയിൽ  സ്കൂൾ പ്രഥമ അധ്യാപകൻ പി അബ്ദുൽ നാസർ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ശരീഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ ആശംസകൾ അറിയിച്ചു. ക്ലാസ് അധ്യാപകൻ മുഹമ്മദ് സാലിം എൻ കെ നന്ദി അറിയിച്ചു.

Home Lab പ്രഖ്യാപനം

സ്കൂൾ സമ്പൂർണ്ണ Home Lab  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി പ്രഖ്യാപനം നടത്തുന്നു.

2020-21അക്കാദമിക വർഷത്തിൽ കോവി ഡ് സാഹചര്യം മൂലം കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞിരുന്നില്ല.  കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം തന്നെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി ആർ സി തലത്തിൽ നിന്നും വന്ന നിർദേശപ്രകാരം കുട്ടികൾ അവരുടെ വീട്ടിൽ  ഹോം ലാബ് സജീകരിച്ചു.ഓരോ വിദ്യാർത്ഥിയും അവരവരുടെ വീട്ടിൽ ഉള്ള സാധനസാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.ഇതിനു വേണ്ടി ഓരോ ക്ലാസിലെയും എല്ലാ കുട്ടികളെയും  ലാബ് സജ്ജീകരിക്കാൻ ക്ലാസ് ടീച്ചർ മുൻകൈയെടുത്തു.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പരീക്ഷണങ്ങൾ നടത്തുന്ന വീഡിയോസ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സ്കൂളിലെ സമ്പൂർണ്ണ Home Lab പ്രഖ്യാപനം നടത്തിയത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആയിരുന്നു... HM സ്വാഗതം പറഞ്ഞ പരിപാടിയിൽ PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബഷീർ പടാളിയിൽ നന്ദി പറഞ്ഞു.


നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ

എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുമോദിക്കുന്നു.


കുന്ദമംഗലം: എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ. പരീക്ഷയെഴുതിയ 384 കുട്ടികളും വിജയിക്കുകയും 96 പേർക്ക് ഫുൾ എപ്ലസ് ലഭിക്കുകയും ചെയ്തു. വിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ എന്നിവർ അനുമോദിച്ചു.



നിർധനർക്ക്  ഒരു കൈത്താങ്ങ്

നിർധനരായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.

കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്തത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.


ബോയ്സ് വോയ്സ് പ്രകാശനം ചെയ്തു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്യുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിമാസ വാർത്താ പത്രിക 'ബോയ്സ് വോയ്സ്' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി പ്രകാശനം ചെയ്തു. സ്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഏറ്റുവാങ്ങി. കെ അബ്ദുൽ കലാം, സി.പി ഫസൽ അമീൻ, ജവാദ് കെ.ടി, മെഹ്ബൂബ് കെ സംബന്ധിച്ചു.



സമ്പൂർണ അധ്യാപക സംഗമം

അധ്യാപക ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഗുരുവരം എന്ന പേരിൽ സമ്പൂർണ അധ്യാപക സംഗമം നടത്തി. സ്കൂളിലെ അധ്യാപകർക്കൊപ്പം പൂർവ്വ അധ്യാപകരും ഓർമകൾ പങ്കുവെച്ചു. ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന വിദ്യാർഥികളുടെയും സ്കൂളിൻ്റെയും നാനോന്മുഖമായ വളർച്ചക്കുള്ള ബൃഹത് പദ്ധതി സംഗമത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴി നടന്ന സംഗമം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.തുടക്കം  മുതൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർഥിയും മാംഗ്ലൂർ എൻഐടി അസി പ്രൊഫസറുമായ ടി.കെ ഷാജഹാൻ, ടി മുഹമ്മദ് മാസ്റ്റർ, സി.പി ഉബൈദ് സഖാഫി, സയ്യിദ് സാലിഹ് തങ്ങൾ, ഉനൈസ് മുഹമ്മദ്, കെ.പി മുഹമ്മദ് കോയ, അഷ്റഫ് കെ.കെ സംസാരിച്ചു. ഹബീബ് എം സ്വാഗതം പറഞ്ഞു.


നേർക്കാഴ്ച - ചിത്രരചന

കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ചിത്രരചന നടത്തി. ഡിജിറ്റൽ പഠനാനുഭങ്ങളും , കോവിഡ് വ്യാപനം കാരണമുണ്ടായ ജീവിത മാറ്റങ്ങളെക്കുറിച്ച് ചിത്രരചന നടത്തുകയും ഓൺലൈനായി അവ പ്രദർശിപ്പിക്കുകയും ചെയ്തു.




ലോക ഉർദു ദിനം ആചരിച്ചു

ലോക ഉറുദു ദിനം ആഘോഷം ഉത്ഘാടന കർമം നിര്വഹിക്കുന്നു.

മർകസ് ഹൈസ്കൂളിൽ "ആഫ്താബ്" ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  'അല്ലാമ ഇഖ്ബാൽ' ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനം ആചരിച്ചു. NCPUL മെമ്പറും മർകസ് ഡയറക്ടറുമായ ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം   പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വ ഹിച്ചു.  ഇന്ത്യൻ സംസ്കാരത്തിനും അതിന്റെ വളർച്ചയ്ക്കും ഉറുദുഭാഷയ് ക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഡോ.അബ്ദുൽ ഹകീ അസ്ഹരി പറഞ്ഞു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലീം മടവൂർ,  മുഹമ്മദ് സാലിം പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉറുദു മാഗസിൻ പ്രകാശനം,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഉറുദു ക്ലബ്ബ് കൺവീനർ അഹമ്മദ് കെവി സ്വാഗതവും ഇമ്രാൻ റഫീഖ്  നന്ദി പ്രകടനവും നടത്തി.

   


മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം

2021-22 അധ്യയന എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം മെമ്പർ എം ധനീഷ് ലാൽ സമ്മാനിക്കുന്നു.

2021-22 അധ്യയന വർഷംകഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപഹാരം സ്കൂളിന് സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ  ഏറ്റുവാങ്ങി. സ്കൂൾ പി ടി എ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ മുഹ്സിൻ അലി, മർകസ് എ.ജി.എം മുഹമ്മദ് ഉനൈസ്, കെ.പി മുഹമ്മദ് കോയ, പടാളിയിൽ ബഷീർ, നൗഷാദ് വി, ഹബീബ് എം എം, ഹാഷിദ് കെ, റഷീദ് പടാളിയിൽ തുടങ്ങിയവർ പങ്കെടുത്തു.



മർകസ് ബോയ്സ് സ്കൂളിൽ ജനകീയ ശുചീകരണം

സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്,  നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി.



ആഘോഷമായി പ്രവേശനോത്സവം

ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിക്കുന്നു.

ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിച്ച് അധ്യാപകർ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നടന്ന പ്രവേശനോത്സവം ആഘോഷമായി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. പ്രൈമറി വിഭാഗം വിദ്യാർഥികളുടെ കലാപരിപാടികൾ, പ്രതിജ്ഞ എന്നിവ നടന്നു. സ്കൂളിൽ നടന്ന പ്രൈമറി വിഭാഗം വിദ്യാർഥികളുടെ പ്രവേശനോത്സവ പരിപാടികൾ  ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, എ.പി അബ്ദുല്ല, പി റഷീദ്, ഹബീബ് എം എം പ്രസംഗിച്ചു.

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വൈവിധ്യങ്ങളായ കലാ പരിപാടികടോടെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസ്സിന് ശേഷം സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു. പ്രശസ്ത മിമിക്രി കലാകാരൻ വിനോദ് പലങ്ങാട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിള കലാകാരൻ സൽമാനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ, ജലീൽ മാസ്റ്റർ, നാസർ മാസ്റ്റർ, കരീം മാസ്റ്റർ,സിൽസില ടീച്ചർ,ജവാദ് മാസ്റ്റർ,ഹാഷിദ് മാസ്റ്റർ, ഷഫീക് മാസ്റ്റർ,ഉബൈദ് മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.




സ്പെഷ്യൽ പി ടി എ സമ്മിറ്റ്

2021-22 അക്കാമദിക വർഷം - അഞ്ചാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പി ടി എ മീറ്റിംഗ് നടത്തി. തുടർന്നു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു. യു പി വിഭാഗം  സീനിയർ അധ്യാപകനായ അബ്ദുള്ള സാർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൽ നാസർ പി ഉത്ഘാടനം  ചെയ്ത പരിപാടിയിൽ അബ്ദുൽ കലാം  ആശംസകൾ നേർന്നു.. ഹയർ സെക്കന്ററി അധ്യാപകനായ മുഹമ്മദ്  അലി രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.. ശ്രീഹരി സർ നന്ദി പ്രകാശിപ്പിച്ചു.



ബി ആർ സി അനുമോദനം

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി. വി നൗഷാദ്, ബി ആർ സി പ്രതിനിധികളായ ബിൻസി, ഷമീറ, ഷജിന, പുഷ്പൻ സംബന്ധിച്ചു. അബ്ദുല്ല എ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.



ഫുൾ എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ്

2021-22 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ  എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  എം കെ രാഘവൻ എം.പി,  സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ  ഉപഹാരം നൽകുന്നു.

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ  സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു.



പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം

പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം സി മുഹമ്മദ് ഫൈസി ഉത്ഘാടനം

കാരന്തൂർ:മർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അനുസ്മരിച്ചു. പുതിയ കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും റോൾ മോഡലായാണ് തന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതം മുഹമ്മദ്‌ മാസ്റ്റർ നടത്തിയതെന്നും അത് മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സെൻട്രൽ  അലുംനി മർകസ് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് സ്വാലിഹ് ജിഫ് ജിഫ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ,സഹ അധ്യാപകനായിരുന്ന അബ്ദുൽ ഖാദർ മാസ്റ്റർ പുല്ലാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപറമ്പ്, കെ.കെ മരക്കാർ ദാരിമി, നിയാസ് ചോല, അഹ്‌മദ്‌ മാസ്റ്റർ വേളാട്ട്, മുഹമ്മദ്‌ കോയ മാസ്റ്റർ, മുഹമ്മദ്‌ ശരീഫ് മാസ്റ്റർ,  അബ്ദുൽ ജലീൽ മാസ്റ്റർ,ഫസലുൽ ഹഖ്,പി.കെ.സി മുഹമ്മദ് കാരശേരി, അബ്ദുല്ല മാസ്റ്റർ മടവൂർ, ജൗഹർ കുന്ദമംഗലം, വള്ളിയാട് മുഹമ്മദലി സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബ്ദു റഹ്‌മാൻ എടക്കുനി,സി.കെ മുഹമ്മദ് ,പി.ടി എ റഹീം,അൻവർ ടി ടി, ഫൈസൽ കൽപക,സാജിദ് ചോല,  എന്നിവർ അനുസ്മരിച്ചു.എ.ടി അഷ്റഫ് അരയങ്കോട് സ്വാഗതവും മുജീബ് റഹ്മാൻ കക്കാട് നന്ദിയും പറഞ്ഞു.

മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ' അറബിക് ക്വിസ് മത്സരം, പ്രസംഗ മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അറബി ക്വിസ് മത്സരത്തിൽ നബീൽ TK 9H, ബിശ്ർ 8E, ഹാമിദ് 10E എന്നിവയർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ എസ് ആർ ജി കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം

]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു.


ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്

മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മാസ്റ്റർ മുഹമ്മദ് സാലിം എൻ കെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്. ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

സ്കൂൾ വിക്കി ഏകദിന ശില്പശാല

സ്കൂൾ വിക്കി ഏകദിന ശില്പശാല സ്‌കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി   കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമായ  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഏകദിന ശില്പശാല മർകസ് സ്കൂളിൽ വെച്ച് സങ്കെടുപ്പിച്ചു. കുന്നമംഗലം, കോഴിക്കോട് റൂറൽ സബ്‌ജില്ലകളുടെ ചാർജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ രാജേന്ദ്രൻ ക്ലാസ്സിന് നേത്രത്വം നൽകി. ക്ലാസ്സിന് മുന്നോടിയായി നടന്ന ഉദ്ഘാടന പരിപാടി സ്കൂൾ എസ ഐ ടി സി മുഹമ്മദ് സാലിം എൻ കെ സ്വാഗതം ആശംസിചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യം അത് എങ്ങനെ എല്ലാം മനോഹരമാക്കാം. അതിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ എങ്ങനെ ആകര്ഷകമാക്കി എങ്ങനെ ഉൾപ്പെടുത്താം എന്നൊക്കെ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. പരിപാടിയിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ പ്രൈമറി ഹൈസ്കൂളികളിൽ നിന്നുള്ള സ്കൂൾ വിക്കി ചാജുള്ള അധ്യാപകർ പങ്കെടുത്തു. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചായിരുന്നു പരിപാടി നടത്തിയത്.  കുന്നമംഗലം സബ് ജില്ലാ എ ഇ ഓ ശ്രീ കെ ജെ പോൾ ക്ലാസുകൾ വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചു.

'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം

കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡു കെയർ പദ്ധതിയുടെ ഭാഗമായി സ്കുളുകളിൽ നടപ്പാക്കുന്ന കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ അധ്യക്ഷനായി. എഡ്യുകെയർ  മെൻറർ ഡോ.സഫ് ന ചങ്ക് ബ്രിഗേഡ്സുകളായ കുട്ടികൾക്കുള്ള പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.എഡ്യു കെയർ കൺവീനർ എൻ.വി നൗഷാദ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മത് ഹബീബ്, എസ്.ആർ.ജി കൺവീനർ കെ.കെ.മുഹമ്മത് ഷരീഫ് പി.സി. അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു.


ഒരു മുറം പച്ചക്കറി

ഒരു മുറം പച്ചക്കറി. വിദ്യാർത്ഥികളിൽ നിന്നും പച്ചക്കറികൾ സ്വീകരിക്കുന്നു

മർകസ്  ഹൈ സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ആഴ്ചയിലൊരിക്കൽ ഒരു വിദ്യാർത്ഥി ഏതെങ്കിലും ഒരു വിഭവം വീട്ടിൽ നിന്നും കൊണ്ടുവരിക. ഒരു തക്കാളിയോ,  ഉള്ളിയോ, ഉരുളക്കിഴങ്ങോ,  പച്ചമുളകോ വീട്ടിൽ നിന്നും  ഏതെങ്കിലും ഒരു വിഭവം സ്കൂളിലെത്തിക്കുക.  ഈ പദ്ധതി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ഏറ്റെടുക്കുകയും, നല്ല രീതിയിലുള്ള ഒരു ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും   കറിക്കാവശ്യമായ പച്ചക്കറി ശേഖരണത്തിൽ പങ്കാളികളായി.ഓരോ ദിവസത്തേയും വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ കുട്ടികൾക്ക് പാചകം ചെയ്തു വിഭവ സമൃദമായ  ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടന്നു വരുന്നു.


ദേശീയ ഹിന്ദി ദിനം

ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി അധ്യാപകൻ കുട്ടികളുമായി ഹിന്ദി ആശയങ്ങൾ പങ്ക് വെക്കുന്നു.

ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.



ജനറൽ ബോഡി യോഗവും PTA രൂപീകരണവും

മർകസ് ബോയ്സ് ഹയർ സെകൻ്ററി സ്കൂൾ 2021-22 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം 17 .12.21 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ സാർ സ്വാഗതവും KP .മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ജനറൽ ബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുഹമ്മദ് കുഞ്ഞി ( പ്രസിഡൻ്റ്) റഷീദ് കാരന്തൂർ ,ഉസ്മാൻ മാസ്റ്റർ (വൈ.പ്രസിഡൻ്റുമാർ) P. അബ്ദുൽ നാസർ (ജന. സെക്രട്ടറി) അബ്ദുള്ള എ പി , കെ പി മുഹമ്മദ് കോയ (സെക്രട്ടറിമാർ) യു.പി.വിഭാഗത്തിന് പ്രത്യേകം പി ടി എ സബ് കമ്മറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം യോഗത്തിലെ ശക്തമായ ഒരു ചുവടുവെപ്പായിരുന്നു. എം പി ടി എ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.

എം എസ് ൽ ഫുട്ബോൾ മാമാങ്കം

2018 മുതൽ എം എസ് ൽ നടന്നുവരുന്നു. ക്ലാസ് തല മത്സരങ്ങൾക്ക് ശേഷം 5,6,7,8,9,10 ക്ലാസുകൾക്ക് പ്രത്യേകം ടൂർണമെൻറ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. എം എസ് ൽ കളികളിലൂടെ നിരവധി ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയിരുന്ന  ടൂർണമെൻറ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  ടർഫ്  ഗ്രൗണ്ടിൽ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂൾ എച്ച്. എം. അബ്ദുൽ നാസർ പി, ടി എ ഭാരവാഹികൾ അധ്യാപകർ , രക്ഷിതാക്കൾ,നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ  ടൂർണമെന്റുമായി സഹകരിച്ചു വരുന്നു. 21-22 വർഷത്തെ ക്ലാസ്സ് തല മത്സരങ്ങൾ പൂർത്തിയായി.സ്കൂൾതല മത്സരങ്ങൾക്കായി ടീമുകൾ തയ്യാറെടുക്കുന്നു.

അതിജീവനം 2021

അതിജീവനം ശില്പശാലക്ക് കലാധ്യാപകൻ ചിത്രം വരച്ചു നേത്രത്വം വഹിക്കുന്നു.
അതിജീവനം ശില്പശാലയിൽ കുട്ടികൾ ചിത്ര രചനയിൽ.


2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലോക ഭിന്നശേഷീ ദിനം

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ മൂന്ന് ലോക ഭിന്നശേ ഷീദിനത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ചിത്രരചനാ ക്യാമ്പ് നടത്തി ,ഭിന്ന ശേഷീ സൗഹൃദ വിദ്യാലയം, എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രം വരക്കാൻ കഴിയുന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ചിത്രരചന നടത്തി. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ - അബ്ദുൾ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്വാപകൻ ശ്രീ - അബ്ദുറഹ്മാൻ , സ്പെഷ്യൽ എഡ്യുക്കേറ്റർ എൻ.കെ.പുഷ്പൻ എന്നിവർ സംസാരിച്ചു.

റിപ്പബ്ലിക് ഡേ ആഘോഷിച്ചു

മർകസ് എച് എസ് എസ്  സ്കൂൾ പ്രിൻസിപ്പൽ മുഹ്‌സിൻ അലി പതാക ഉയർത്തുന്നു.


കാരന്തൂർ മർകസ് ഹൈസ്കൂളിൽ റിപ്പബ്ലിക് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ കർമം പ്രിസിപ്പൽ മുഹ്സിൻ നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ  മുഹമ്മദ് നജീബ്, മജീദ് എൻ.എം, ജുനൈദ് ഇ, കെ ആശംസകളർപ്പിച്ചു.എൻ.സി.സി കേഡറ്റുകൾ സ്കൂൾ പരിസരം ശുചീകരിച്ചു.എൻ.സി.സി ഇൻ ചാർജ് അഹ്‌മദ്‌ കെ വി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.

എൻ സി സി റിപ്പബ്ലിക്ക് ആഘോഷ വീഡിയോ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hsBHvMALxGI


എൻ.സി.സി ഉത്ഘാടനം

കാരന്തൂർ മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കവും ദേശ സ്നേഹവും ഉള്ളവരാക്കി വളർത്തുന്നതിൽ എൻ.സി.സിയുടെ പങ്ക് വലുതാണെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കാലങ്ങളായി കാത്തു സൂക്ഷിച്ചു വന്ന ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചനകൾ പല ഭാഗത്തും നടക്കുകയാണ്. ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ ഐക്യ ത്തിൻ്റെയും അഖണ്ഡതയുടെയും സന്ദേശം ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു നൽകാനും എൻ.സി.സിക്ക് കഴിയും. അച്ചടക്കമുള്ള സമൂഹ സൃഷ്ടിപ്പിന് എൻ.സി.സി നൽകുന്ന മികച്ച പരിശീലനം രാഷ്ട്ര നിർമ്മാണത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തണം; മന്ത്രി പറഞ്ഞു. ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത  വഹിച്ചു. അഹമ്മദ് കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് കമ്മിറ്റി അംഗം യൂസുഫ് ഹൈദർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് പി അബ്ദുൽ റഷീദ്, സാദിഖ് അഹ്മദ്, ഡോ. ഇബ്രാഹിം അഫ്‌സൽ(ജെ.ഡി.ടി), മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെപി മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം എം മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.

എൻ.സി.സി ഓർമ്മ മരം

മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ്  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി, എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള ചെടി നൽകിയിട്ടുള്ളത്.

ഫ്‌ളൈ ഹൈ

വിദ്യഭ്യാസം നേടുന്നത് മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ഫ്‌ളൈ ഹൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പഠന പരിശീലന ക്യാമ്പാണ് ഫ്ളൈ ഹൈ. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. നിഷാദ് പട്ടയിൽ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല എപി, അഹമ്മദ് പി, ഷരീഫ് കെ.കെ സംബന്ധിച്ചു. വി നൗഷാദ് സ്വാഗതവും ഹബീബ് എം.എം നന്ദിയും പറഞ്ഞു.


'സ്റ്റോപ്പ്‌ വാർ': യുദ്ധ വിരുദ്ധ പ്രതിജ്ഞ

കാരന്തൂർ മർക്കസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്റ്റോപ്പ്‌ വാർ' യുദ്ധ വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ  ഗ്രൗണ്ടിൽ നിരന്ന് നിന്ന് 'സ്റ്റോപ്പ്‌ വാർ' എന്ന് എഴുതികൊണ്ടാണ് യുദ്ധ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായത്. ഉക്രൈൻ നാറ്റോയിൽ അംഗരാജ്യമായാൽ റഷ്യ പ്രതിരോധത്തിലാകുന്ന സാഹചര്യം വന്നപ്പോൾ ഉണ്ടായ യുദ്ധ പശ്ചാത്തലത്തിൽ മർകസ് വിദ്യാർത്ഥികൾ ഇത് സംഘടിപ്പിച്ചത്. പരിപാടിക്ക് അധ്യാപകർ, സോഷ്യൽ സയൻസ് ക്ലബ്‌അംഗങ്ങൾ,എൻ സി സി ക്യാഡറ്റുകൾ തുടങ്ങിയവർ നേതൃത്വം നൽകി. 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്യാമ്പയിനിന്റെ ഭാഗമായി.

2022-23 ലെ പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

2022-2023 അധ്യയന വർഷത്തിലെ മർകസ് സെക്കൻഡറി സ്കൂൾ കാരന്തൂർ പരിസ്ഥിതി ദിനം ആചരിച്ചു.

മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  ശ്രീമതി  കെ നീതു  ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.കേരള ജൈവവൈവിധ്യ ബോർഡ്  റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ്  റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ്‌ കോർഡിനേറ്റർ മുഹമ്മദ്‌ സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു.


തളിര്

പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് നൽകാനായി ആരംഭിച്ച പരിപാടിയാണ്. ക്ലാസ്സ് തലത്തിൽ വിലയിരുത്തൽ നടത്തി എഴുത്തിലും വായനയിലും പ്രയാസമുള്ള കുട്ടികളെ കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ വിളിച്ച് ചർച്ച നടത്തി വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരബോധനത്തെക്കുറിച്ചും ക്ലാസ്സ് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ ഡിസെബിലിറ്റീസ് എന്തൊക്കെയാണെന്ന് കണ്ടെത്താനുള്ള ഒരു ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ഇതിലൂടെ കുട്ടികളുടെ പഠന പ്രയാസങ്ങൾ കണ്ടെത്താനും കുട്ടികളുടെ പ്രയാസങ്ങൾക്ക നുസരിച്ചിട്ടുള്ള പരിഹാരബോധനം നടത്താനും മീറ്റിംഗിൽ തീരുമാനമായി. ഓരോ ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസിൽ രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുവരികയും, കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകുകയും ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുപോലെ മാസത്തിൽ ഒരു തവണ രക്ഷിതാക്കളുടെ മീറ്റിംഗ് കൂടുകയും പഠന പുരോഗതി വിലയിരുത്തുകയും ചെയ്യുക, രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ കുട്ടികൾക്ക് നൽകുക, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അവരുടെ സംശയങ്ങൾക്ക് നിവാരണം നടത്തുക, തീരെ പ്രയാസമുള്ളവരുടെ ഐക്യൂ ടെസ്റ്റ് നടത്തുക, വാട്സ് ആപ് ഗ്രൂപ്പിലൂടെ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ദ്ധരുടെ മറുപടി കൊടുക്കുക, മുതലായ പ്രവർത്തനങ്ങളാണ് തളിര് -ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്.


യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ സി സി യുണിറ്റും മർകസ് യൂനാനി ഹോസ്പിറ്റലും സംയുക്തമായി ജൂലൈ 12ന് സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മർകസ് ബോയ്സ് സ്കൂളിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ  പങ്കെടുത്തു. കെ.പി മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ഹകീം നഹ ഉദ്ഘാടനം ചെയ്തു. ഡോ. യു.കെ ഷരീഫ്, സ്കൂൾ പിടിഎ വൈസ് പ്രസിഡൻ്റ് റഷീദ് കാരന്തൂർ, സംസാരിച്ചു. യൂനാനി ഹോസ്പിറ്റൽ മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും യുനിറ്റ് എൻസിസി ഓഫീസർ അഹമ്മദ് കെ.വി നന്ദിയും പറഞ്ഞു.

ചന്ദ്ര ദിനം

ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയൻസ് ക്ലബ്ബിന്റെ നേത്രത്തിൽ  22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ് , മുഹമ്മദ് മിഷാൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.

എസ് എസ് എൽ സി വിജയികളുള്ള അനുമോദനം.

വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി  തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കൂടുതൽ വിവരണങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യു.


സ്കൂൾ പാർലമെന്റ് ഇലക്ഷൻ

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു. കൂടുതൽ വിവരണങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യു.

സ്കൂൾ കലോത്സവം

കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ കലോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ബറാസ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി, എ.പി അബ്ദുല്ല, ജമാ കെ.എം, റഷീദ് പടാളിയിൽ പങ്കെടുത്തു. കൺവീനർ ശക്കീർ ചോല സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് റോഷൻ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിൻ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രചരണ പരിപാടികൾക്ക് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, കൊളാഷ് പ്രദർശനം, ഒപ്പ് ശേഖരണം എന്നിവ നടന്നു. ക്യാമ്പയിൻ പ്രൊഫ ഉമറുൽ ഫാറൂഖ്  ഉദ്ഘാടനം ചെയ്തു. പി അബ്ദുന്നാസർ,  അബ്ദുൽ ജലീൽ കെ, പി.പി റഷീദ്, ഹബീബ് എം.എം, അബ്ദുറഹിമാൻ പി പി, ഇസ്ഹാഖ് അലി, മുഹമ്മദ് റോഷൻ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം ജസീല ബഷീർ ഉദ്ഘാടനം ചെയ്തു.  കുന്നമംഗലം അസി സബ് ഇൻസ്പെക്ടർ അബ്ദുല്ല മാങ്ങാട്ട് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, ഉസ്മാൻ അണ്ടോണ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.

ശിശുദിനം ആചരിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം ലൈബ്രറി, കൈയെഴുത്ത് മാഗസിൻ, സ്കൂൾ വാർത്താ പത്രിക പ്രകാശനം, വായനാ മത്സരം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ, സലിം മടവൂർ, എം.പി എം ബഷീർ, അബ്ദുറഹിമാൻ പി.പി, സാജിദ് എം.എ, സി.പി ഫസൽ അമീൻ സംബന്ധിച്ചു.

ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ്

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.

ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു

ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.

2023-24 ലെ പ്രവർത്തനങ്ങൾ