"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:05, 18 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 86: | വരി 86: | ||
ഓണാട്ടുകരയുടെ വിദ്യാഭ്യാസ, സാംസ്കാരിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സരസ്വതീ ക്ഷേത്രമാണ് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ. | ഓണാട്ടുകരയുടെ വിദ്യാഭ്യാസ, സാംസ്കാരിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സരസ്വതീ ക്ഷേത്രമാണ് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ. | ||
===ജീവാമൃത വിദ്യാഭ്യാസം=== | |||
(അഡ്വ. തോമസ് എം മാത്തുണ്ണി . | |||
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം.) | |||
വിദ്യാഭ്യാസ കാലഘട്ടം ജീവാമൃതമാണ്. പ്രത്യേകിച്ച് സ്കൂൾ വിദ്യാഭ്യാസം. 90 വർഷം പൂർത്തിയാക്കുന്ന മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ വിദ്യാലയം നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട്. സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഉന്നത മേഖലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള, അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ ഉന്നതിക്കും ഖ്യാതിക്കും നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യമാണ്. | |||
അക്ഷര വെളിച്ചം പകർന്നുതന്ന ഗുരുക്കന്മാരെ ഈ അവസരത്തിൽ സ്മരിക്കാതിരിക്കുവാൻ സാധിക്കുകയില്ല. എന്റെ സ്കൂൾ ജീവിതത്തിൽ അവിസ്മരണീയമായ ഒരു മുഹൂർത്തം ഞാൻ ക്യാപ്റ്റൻ ആയിരുന്ന ജൂനിയർ ഫുട്ബോൾ ടീം കരസ്ഥമാക്കിയ ട്രോഫിയാണ്. സ്പോർട്സ് രംഗത്ത് ആദ്യമായി പോപ്പ് പയസിൽ ലഭിച്ച അംഗീകാരത്തിന് പിന്നിൽ ഒരു കഥയുണ്ട്. 11 പേരടങ്ങുന്നതാണല്ലോ ഫുട്ബോൾ ടീം. സ്കൂൾ തലത്തിലുള്ള മത്സരത്തിൽ ഫൈനലിൽ എത്തിയ ഞങ്ങൾ എതിരിടേണ്ടത് മെഴുവേലി ഹൈസ്കൂളിനെ ആയിരുന്നു. 1964 ലാണ് ഈ മത്സരം. മത്സരത്തിന് ഞങ്ങൾ 11 പേരും സ്കൂൾ ഗ്രൗണ്ടിൽ യൂണിഫോം ഇട്ട് ഫീൽഡ് ചെയ്തു. കളി വീക്ഷിക്കുവാൻ ധാരാളം കുട്ടികളും നാട്ടുകാരും ഞങ്ങളെ അനുധാവനം ചെയ്തു. സ്പോർട്സിന്റെ ചുമതലയുള്ള ശ്രീ വി എം വർഗീസ് സാർ, മറ്റ് അധ്യാപകരായ ചാണ്ടപിള്ള സാർ , എംജി ജോർജ് സാർ , പി ജോർജ് സാർ , ജോൺ വർഗീസ് സാർ തുടങ്ങിയ നിരവധി അധ്യാപകർ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. ഗ്രൗണ്ടിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ ചില ടീം അംഗങ്ങളുടെ പ്രായത്തിൽ എതിർ ടീം എതിർപ്പ് പ്രകടിപ്പിക്കുകയും ഞങ്ങളുടെ ടീമിൽ നിന്ന് നാല് പേരെ പുറത്താക്കുകയും ചെയ്തു. വിട്ടുകൊടുക്കുവാൻ ഞങ്ങൾ തയ്യാറായില്ല. അധ്യാപകർ പലരും കളിക്കേണ്ട എന്ന് പറഞ്ഞു പിന്മാറുവാൻ ആവശ്യപ്പെട്ടെങ്കിലും കളിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഏഴു പേരുമായി 11 പേരെ നേരിട്ട് ഒരു ഗോളിന് ജയിച്ച് ഞങ്ങളുടെ ടീം ട്രോഫി കരസ്ഥമാക്കി. അന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ അന്തരിച്ച ബ്രദർ അലോഷ്യസ് OIC ആയിരുന്നു. പിറ്റേദിവസം സ്കൂളിൽ ഞങ്ങൾക്ക് ലഭിച്ച സ്വീകരണം ഓർമ്മയിൽ മായാതെ നിൽക്കുന്നു. | |||
1960 കാലഘട്ടം പരിമിതികളുടെ കാലമായിരുന്നു. ഇന്നത്തെ പോലെ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനും അവസരത്തിനൊത്ത് ഉയരുവാനോ കഴിഞ്ഞിരുന്നില്ല. ഈ കാലത്തെപ്പോലെ സയൻസ് ക്ലബ്ബുകളോ സാഹിത്യ പരിശീലനങ്ങളോ, വായിക്കുവാൻ നല്ല പുസ്തകശാലകളോ, കായികരംഗത്തും കലാരംഗത്തും പ്രവർത്തിക്കുവാനുള്ള കളരികളോ ഒന്നുമില്ലാത്ത കാലഘട്ടം. എന്നാലും പരിമിതികൾക്കുള്ളിൽ നിന്ന് വന്ദ്യ ഗുരുക്കന്മാർ പകർന്നു തന്ന വെളിച്ചം ഭാവിയിൽ മറ്റുള്ളവരിലേക്കും പകർന്നു കൊടുക്കുവാൻ കഴിഞ്ഞു എന്നുള്ള ചാരിതാർത്ഥ്യം എന്നും മനസ്സിന് മദിക്കുന്നു. ഏറ്റവും സന്തോഷകരമായ സുദിനങ്ങൾ സ്കൂൾ ജീവിതം തന്നെയെന്ന് നിസംശയം പറയാം. പോപ്പ് പയസ് സ്കൂളിന്റെ മണൽത്തരികൾക്ക് പോലും എൻ്റെ പ്രണാമം. | |||
===എന്റെ സ്കൂൾ സ്മരണ=== | ===എന്റെ സ്കൂൾ സ്മരണ=== |