"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
= പൂർവവിദ്യാർത്ഥി സംഗമം = | = പൂർവവിദ്യാർത്ഥി സംഗമം = | ||
== 1992-1994 VHSE Agriculture Batch == | |||
1992-1994 കാലയളവിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രീകൾച്ചർ ബാച്ചിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബസംഗമം ഓർമകളുടെ സുഗന്ധം വീശികൊണ്ടും സ്നേഹത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിച്ചുകൊണ്ടും നടത്താനായത് എല്ലാവർക്കും മധുരിക്കുന്ന ഒരു അനുഭവമായി മാറി.വീരണകാവ് സ്കൂളിലെ ഈ ബാച്ചിന്റെ സൗഹൃദകൂട്ടായ്മയാണ് 'ചങ്ങാതിക്കൂട്ടം' 2022 സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചങ്ങാതിക്കൂട്ടത്തിന്റെ നാലാമത്തെ കുടുംബസംഗമം നടന്നു.ചങ്ങാതിക്കൂട്ടത്തിലെ അംഗവും പൂവച്ചൽ ഹയർസെക്കന്ററി എച്ച് എസ് വിഭാഗം ഹിന്ദി അധ്യാപകനുമായ ശ്രീ.ഹരീഷ്‍കുമാർ അവതാരകനായ ചടങ്ങിൽ ചങ്ങാതിക്കൂട്ടത്തിലെ അംഗവും വീരണകാവ് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണൽ ഇൻസ്ട്രക്ടറുമായ ബിജുകുമാർ സ്വാഗതം ആശംസിച്ചു.മുമ്പ് നടന്ന മൂന്ന് കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രിയപ്പെട്ട സുവോളജി അധ്യാപകൻ സുനിൽ സർ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.അഗ്രികൾച്ചർ അധ്യാപകനായിരുന്ന സഞ്ചീവ് സർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമന്റോ നൽകി അനുമോദിച്ചു.തുടർന്നു രസകരമായ ഗെയിമുകളും,കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.ശിവകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അംഗങ്ങളിൽ നിന്നും സമാഹരിച്ച പതിനായിരം രൂപ സ്കൂൾ ബസിന്റെ പ്രവർത്തനത്തിനായി ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന് കൈമാറി.കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഏകദേശം 25 കുടുംബങ്ങൾ സ്നേഹസംഗമത്തിൽ പങ്കെടുത്തു. | |||
== 1994 march SSLC Batch == | == 1994 march SSLC Batch == | ||