"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
കുമാരനല്ലൂർ കാർത്ത്യായനി ദേവിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
18:31, 5 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ | |
---|---|
വിലാസം | |
കുമാരനല്ലൂർ കുമാരനല്ലൂർ പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0481 2311269 |
ഇമെയിൽ | dvhskumaranalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33049 (സമേതം) |
യുഡൈസ് കോഡ് | 32100700401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 382 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 554 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജീഷ് ആർ |
പ്രധാന അദ്ധ്യാപിക | സുധാകുമാരി കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | ഹരി.സി.റ്റി |
അവസാനം തിരുത്തിയത് | |
05-03-2023 | Dvhs1 |
കുമാരനല്ലൂർ കാർത്ത്യായനി ദേവിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
ചരിത്രം
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയുണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു. 1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ 1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അക്ഷരമുറ്റം
5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.
സ്നേഹസ്പർശം
കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു.
നേട്ടങ്ങൾ
- 2021-22 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു
- തീർത്ഥ അരുൺ, ദേവിക ജെ, ബാസിം മുഹമ്മദ് എന്നിവർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. നന്ദന മനോജിന് ദേശീയ അർത്ഥം കം മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചു
- ഷെബീബ് മുഹമ്മദും ദേവേശ്വർ പി നായരും ഉപജില്ലാ തലത്തിൽ നുമാറ്റ്സ് സ്കോളർഷിപ്പ് നേടി.
- സംസ്ഥാനതല തളിരു സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് മഹീഭദ്രനും മൈഥിലി മഹേഷും തിരഞ്ഞെടുക്കപ്പെട്ടു.
- സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്കിൽ ഗോകുൽ പിപി എ ഗ്രേഡ് നേടി.
- അദ്വൈത് ഗിരീഷിന് റെഡ് ക്രോസ് , സബ്ജില്ലാതലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
- അഭിനവ് എൻ മൂർത്തിയെ പ്രതിഭാധനനായ കുട്ടിയായി തിരഞ്ഞെടുത്തു.
- ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ അഭിനവ് മൂർത്തി ഒന്നാം സ്ഥാനം നേടി.
- ഇതുകൂടാതെ ശാസ്ത്രോത്സവം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ ഉപജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി.
- പുരാവസ്തു വകുപ്പ് നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ അഭിനവ് മൂർത്തിയും കാശ്മീര എം.എസും അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
- മീനു എം നായർ, രൂപിഷ വി രാജേഷ്, സൂര്യ സുരേഷ്, അമൃത രമേഷ് എന്നിവർ ഗൈഡിംഗിൽ രാജ്യപുരസ്‌കാർ പുരസ്‌കാരം നേടി.
- ശാസ്ത്രമേള ഉപജില്ലാതല സെമിനാർ അവതരണത്തിൽ രൂപിഷ വി രാജേഷ് ഒന്നാം സ്ഥാനം നേടി
- അപ്പർ പ്രൈമറി വിഭാഗത്തിൽ പത്തുപേർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 പേർക്കും സംസ്കൃത സ്‌കോളർഷിപ്പ് ലഭിച്ചു
- കോട്ടയം ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് പാർതിപ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു
- സബ് ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- സയൻസ് വിഭാഗത്തിൽ യു.പിക്ക് സെക്കൻഡ് ഓവറോളും ഹൈസ്കൂളിന് ഒന്നാം സ്ഥാനവും നേടുവാൻ സാധിച്ചു.
- ഗണിത ശാസ്ത്ര മേളയിൽ യു.പി വിഭാഗം തേർഡ് ഓവറോൾ കരസ്ഥമാക്കി.
- കലോത്സവത്തിൽ സബ്‌ജില്ലയിൽ ജനറൽ - സംസ്കൃതം വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
- ജില്ലാതല മത്സരത്തിൽ കൂടിയാട്ടം, വട്ടപ്പാട്ട്, സംസ്കൃത നാടകം, ഒപ്പന എന്നീ ഇനങ്ങളിലും വ്യക്തിഗത ഇ നങ്ങളിലും വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു
മാനേജ്മെന്റ്
കുമാരനല്ലൂർ ഊരാണ്മ ദേവസ്വം
മുൻസാരഥികൾ
വഴികാട്ടി
{{#multimaps: 9.62259, 76.52865 | zoom=19 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33049
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ