"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
=== <u>'''സ്ക്കൂൾ വാർഷികം'''</u> === | === <u>'''സ്ക്കൂൾ വാർഷികം'''</u> === | ||
87 - മത് സ്കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ ശശി അധ്യക്ഷപദം അലങ്കരിച്ചു. മൂന്നാമത് പയനിയർ ഗ്രാമപ്രതിഭാ പുരസ്കാരം കലാമണ്‌ഡലം ശ്രീ അരുൺ എസ് ന് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് വിതരണം ചെയ്തു. "ചിലമ്പൊലി 2023 " കലാപരിപാടികളുടെ ഉദ്ഘാടനം 2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ശിവജ കെ. നായർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സതീഷ് ചന്ദ്രബോസ്, കരയോഗം സെക്രട്ടറി, ശ്രീ. എം.എസ്. വിശ്വനാഥൻ , പി.റ്റി. എ പ്രസിഡന്റ് ശ്രീ രമേശ് കുമാർ റ്റി. ആർ, ശ്രീമതി ശൈലജ പി.പി. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു. | |||
[[പ്രമാണം:33302 annual day 1.png|ലഘുചിത്രം]] | [[പ്രമാണം:33302 annual day 1.png|ലഘുചിത്രം]] | ||
19:53, 17 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു, കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും.
വായനാദിനം
2022-23 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 ന് പയനിയർ യു പി സ് കൂ ളിൽ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള പരിപാടികൾ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീതി ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്യം നിന്നു പോകുന്ന വായന തിരികെ എത്തിക്കുവാൻ വേണ്ടി രക്ഷകർത്താക്കൾക്ക് ഒരു വായന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്ന് പാർവതി ടീച്ചറിന്റെയും വിഷ് ണുപ്രിയ ടീച്ചറിന്റെയും നേതൃത്വത്തിലുള്ള മലയാളം ക്ലബ്ബ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അസംബ്ലിയിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്തു . L P, U P വിഭാഗത്തിൽ കുട്ടികൾ തയാറാക്കിയ പതിപ്പുകൾ ക്ലബ്ബിന്റെ അംഗങ്ങൾ ഹെഡ്മിസ്ട്രസിന് കൈമാറി.
യോഗദിനം
അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ യോഗ ദിനം വിപുലമായി ആഘോഷിച്ചു. രോഗരഹിതവും സുദൃഢവുമായ
ശരീരമാണ് ഏതൊരു പ്രവർത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷക പൂർണവും ക്രമവും ആയ ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരത തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗ ദിനത്തിൽ അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിലെ കുട്ടികൾക്കായി രക്ഷിതാവായ സ്മിതാ വാര്യർ യോഗ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും ആ ക്ലാസിൽ പങ്കെടുത്തു. യോഗ അഭ്യസിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏതു രോഗത്തെയും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നുണ്ട്. അവയെ ഉണർത്തുന്ന അതിനുള്ള പ്രത്യേക ചിട്ടകൾ നാം അവലംബിക്കണം എന്നുമാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയുന്നത് എന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.
ലഹരിവിരുദ്ധദിനം
സംസ്കൃത കൗൺസിൽ രൂപീകരണം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ മാസം 27 തിങ്കളാഴ്ച 11.30 ന് സംസ്കൃത കൗൺസിൽ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ ലീഡർ കുമാരി രൂപ രാജേഷ് സ്വാഗതം ആശംസിച്ചു. സംസ്കൃത കൗൺസിൽ പ്രസിഡണ്ടായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയും സെക്രട്ടറിയായിസെക്രട്ടറിയായി ശ്രീമതി സംസ്കൃത സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി പി യെയും തെരഞ്ഞെടുത്തു. സ്കൂളിലെ എൽപി യുപി വിഭാഗത്തിലെ എല്ലാ വിദ്യാർഥികളെയും സംസ്കൃത കൗൺസിൽ അംഗം ചേർത്തു. സംസ്കൃത സാഹിത്യ സമാജം രൂപീകരിച്ചു. ഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട കലാഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. കുട്ടികൾ സംസ്കൃതത്തിൽ പദ്യപാരായണം ഗാനാലാപനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. സംസ്കൃത പ്രശ്നോത്തരി നടത്തി. കുമാരി അക്ഷര അക്ഷര വിനീഷ് കൃതജ്ഞത അറിയിച്ചു. 12 30ന് യോഗം സുമംഗളം പര്യവസാനിച്ചു.
ബഷീർ ചരമദിനം
വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനത്തോടനുബന്ധിച്ച് ജൂലൈ 6 ബുധനാഴ്ച ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിടുകയും ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
ചാന്ദ്രദിനം
ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനം
ഓണാഘോഷം
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2022 - 23 അധ്യായന വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10.30 ന് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ രാജു നിർവഹിച്ചു. മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചങ്ങനാശ്ശേരി ജംഗ്ഷൻ ചീഫ് അഡ്മിൻ ശ്രീ .വിനോദ് പണിക്കർ.വിശിഷ്ടാതിഥിയായി എത്തിയിരുന്നു തുടർന്ന് ഓണക്കളികൾ ആരംഭിച്ചു. കസേരകളി, |ബലൂൺ ചവിട്ടി പൊട്ടിക്കൽ തുടങ്ങിയ കളികൾ നടത്തുകയും ഒന്നാമതെത്തിയ കുട്ടികൾക്ക് സമ്മാനവിതരണം നൽകുകയും ചെയ്തു . ക്ലാസ് തലത്തിൽഅത്തപ്പൂക്കളം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഒരുമണിയോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കി. അടപ്രഥമൻ കൂട്ടി കുട്ടികൾ ഓണസദ്യ ആസ്വദിച്ചു കഴിച്ചു.കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താതിരുന്ന ഓണാഘോഷങ്ങൾ വളരെ ഗംഭീരമായ തന്നെ ആഘോഷിക്കുവാൻ സാധിച്ചു.
അധ്യാപക ദിനം
2022-23 അധ്യയന വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ അസംബ്ലിയോട് കൂടി കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . തുടർന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥിനിയായ ശില്പ എം ജയ്മോൻ അധ്യാപക ദിനത്തെ കുറിച്ച് പ്രസംഗിച്ചു . അതിനുശേഷം ദിനാചരണവുമായി ബന്ധപ്പെട്ട ഒരു പാട്ട് അതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പാടി . തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികൾ അവരെ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ബോണ്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവരുവാൻ നേരത്തെ പറഞ്ഞിരുന്നു .ഓരോ ക്ലാസുകാരും അത് ഒരു പതിപ്പാക്കി .
ഹിന്ദിദിനം
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി.
ഗാന്ധിജയന്തി
https://youtube.com/shorts/XnICfjkTc0A?feature=share
2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറികൾ തുടച്ചു വ്യത്തിയാക്കി.
സ്കൂൾ പരിസരത്തുള്ള കാടും , പുല്ലുമൊക്കെ ശുചീകരണതൊഴിലാളികളെ നിർത്തി വ്യത്തിയാക്കി. സേവനവാരപ്രവർത്തനങ്ങൾ സ്കൂൾ എച്ച് എം ശ്രീമതി പ്രീതി എച്ച്. പിള്ളയുടെയും, സഹഅധ്യാപകരുടെയും നേത്യത്തിലാണ്.സ്കൂൾ ശുചീകരണത്തിനു ശേഷം ഗാന്ധി അനുസ്മരണം നടത്തി.പ്രീതിടീച്ചർ ഗാന്ധി ദിന സന്ദേശം നൽകി.തുടർന്ന് ഗാന്ധിജിയും , അഹിംസയും എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് ജി പ്രഭാഷണം നടത്തി.തുടർന്ന്കുട്ടികൾക്ക്, കപ്പയും കട്ടൻ കാപ്പിയും നൽകി.ഉച്ചയോടുകൂടി സമാപിച്ചു.
ശിശുദിനം
https://youtube.com/shorts/ZiMLqdhScYg?feature=share
ഭിന്നശേഷി ദിനാചരണം
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി
തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ മനീഷ് ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട
Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു.
ക്രിസ്തുമസ്
ഭക്ഷ്യമേള
കായികമേള
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൽ ജനുവരി 20വെളളിയാഴ്ച കായികമേള സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള കായികമേള ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരം, 50 മീറ്റർ,100 മീറ്റർ, 200 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, റിലേ, Ball throw, Standing jump, K G സെക്ഷനിലെ കുട്ടികൾക്ക് മിഠായിപെറുക്ക്, തവളചാട്ടം ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.ബാർസാ ജൂനിയർ, റോയൽ വാര്യേഴ്സ് , ലയൺസ്, സ്ട്രേജേഴ്സ്, പയനിയേഴ്സ്, ലക്കി സ്റ്റാർ എന്നിങ്ങനെ ഫുട്ബോൾ ടീമുകൾക്ക് പേരുകൾ നൽകിയിരുന്നു. പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് രതീഷ് ജി, അധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ റ്റി എസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള വിജയികൾക്കുള്ള മെഡലുകൾ നൽകി. കുട്ടികളുടെ ഫുട്ബോളിനോടുളള താത്പര്യം പരിഗണിച്ച് ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.ശനിയാഴ്ചകളിൽ ശ്രീ. വിശാഖ് പി.എൽ 42 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
ശിലാസ്ഥാപനം
തൃക്കൊടിത്താനം പയനിയർ യു പി സ്കൂളിൽ രാജ്യസഭ എം. പി ബിനോയ് വിശ്വം അനുവദിച്ച സ്കൂൾ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ .രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്ത്,സിപിഐ മണ്ഡലം സെക്രട്ടറി പി. കെ. തമ്പി, ശ്രീ രഘുദാസ്,പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണകുമാരി,വാർഡ് മെമ്പർ മറിയാമ്മ മാത്യു,എക്സിക്യൂട്ടീവ് എൻജിനീയർ അശോകൻ,സ്കൂൾ മാനേജർ ശ്രീ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി ഏച്ച് പിള്ള, കരയോഗം സെക്രട്ടറി ശ്രീ .എം എസ് വിശ്വനാഥൻ, ജോസഫ് കെ എ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ്, രക്ഷകർത്താക്കൾ കുട്ടികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്ക്കൂൾ വാർഷികം
87 - മത് സ്കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ ശശി അധ്യക്ഷപദം അലങ്കരിച്ചു. മൂന്നാമത് പയനിയർ ഗ്രാമപ്രതിഭാ പുരസ്കാരം കലാമണ്‌ഡലം ശ്രീ അരുൺ എസ് ന് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് വിതരണം ചെയ്തു. "ചിലമ്പൊലി 2023 " കലാപരിപാടികളുടെ ഉദ്ഘാടനം 2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ശിവജ കെ. നായർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സതീഷ് ചന്ദ്രബോസ്, കരയോഗം സെക്രട്ടറി, ശ്രീ. എം.എസ്. വിശ്വനാഥൻ , പി.റ്റി. എ പ്രസിഡന്റ് ശ്രീ രമേശ് കുമാർ റ്റി. ആർ, ശ്രീമതി ശൈലജ പി.പി. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.
-
വായനാദിനം
-
യോഗാദിനം
-
പരിസ്ഥിതിദിനം
-
പ്രവേശനോത്സവം
-
ലഹരിവിരുദ്ധദിനം
-
ചാന്ദ്രദിനം