"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(heading) |
(facility) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പ്രീ പ്രൈമറി | {{PSchoolFrame/Pages}}'''പ്രീ പ്രൈമറി''' | ||
പ്രൈമറി | സ്വഭാവ രൂപീകരണത്തിനും സമഗ്ര വികസനത്തിനും പ്രയോജനപ്പെടുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസം ശൈശവകാലത്ത് ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി എര്യം വിദ്യാമിത്രം സ്കൂളിനോട് അനുബന്ധിച്ച് എൽ.കെ.ജി , യു.കെ.ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചു. മാനേജ്മെൻറ്, അധ്യാപകർ, പിടിഎ എന്നിവയിലെ പ്രതിനിധികൾ അംഗങ്ങളായ പ്രീ പ്രൈമറി പിടിഎ കമ്മറ്റിയാണ് പ്രീ പ്രൈമറി വിഭാഗത്തിൻറെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഇപ്പോൾ 65 വിദ്യാർത്ഥികളും രണ്ട് അധ്യാപികമാരും ഒരു സഹായിയും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കുട്ടികൾക്ക് കളിച്ചും ,കഥ പറഞ്ഞും, ചിരിച്ചും, ചിത്രം വരച്ചും, പാട്ടുപാടിയും, കൂട്ടുകൂടിയും വളരാനുള്ള അന്തരീക്ഷം ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്. | ||
'''പ്രൈമറി''' | |||
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 17 ഡിവിഷനുകളിലായി 539 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 21 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻ്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികവിന്റെ പാതയിലാണ് വിദ്യാലയം. കുട്ടികൾ സ്വയം അറിവ് നിർമ്മിക്കുകയും അവ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിനുമുള്ള അവസരങ്ങൾ ക്ലാസ്റൂമിൽ സൃഷ്ടിക്കുന്നു. | |||
'''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' | |||
ഭിന്നശേഷിക്കാരും നമ്മുടെ ഭാഗമാണെന്നും അവരെ മുൻനിരയിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ വിദ്യാലയം ഭിന്നശേഷി സൗഹൃദ വിദ്യാലയമായത്. Ramp, അതുപോലെ ഇരിപ്പിട സൗകര്യങ്ങൾ, കാസ് പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഭിന്നശേഷി കുട്ടികൾക്കും അനുയോജ്യമായ തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. | |||
'''ശിശു സൗഹൃദ ക്ലാസ് മുറി''' | |||
ക്ലാസ് | കുട്ടികൾക്ക് ചിരിച്ചും കളിച്ചും പഠനം രസകരമാക്കാൻ ഉതകുന്ന ക്ലാസ് മുറിയാണ് വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ചുമരും ഫർണിച്ചറുകളും ശിശു സൗഹൃദമാണ്. | ||
'''ഐ.സി.ടി ലാബ്''' | |||
വിവരസാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ ശീതീകരിച്ച കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ലാപ്ടോപ്പുകളും ഇൻറർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. KITE,എംഎൽഎ ഫണ്ട് ,പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ സഹായത്തോടെയാണ് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുള്ളത്. | |||
സ്കൂൾ | '''അക്ഷര വെളിച്ചം''' | ||
അറിവിൻ്റ പ്രധാന കേന്ദ്രം ലൈബ്രറികളാണ്. അറിവിൻ്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നയിക്കുന്നതിനായി മൂന്നു വ്യത്യസ്ത തരം ലൈബ്രറികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. | |||
'''1)സ്കൂൾ ലൈബ്രറി''' | |||
സ്കൂളിന് പൊതുവായി എല്ലാ കുട്ടികളും പുസ്തകങ്ങൾ എടുക്കുന്നതിനും വായിക്കുന്നതിനും സഹായകമായ 4000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. മുതിർന്ന ക്ലാസിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയുടെ ലൈബ്രേറിയനായി പ്രവർത്തിച്ചു വരുന്നു. | |||
'''2)ക്ലാസ് ലൈബ്രറി''' | |||
കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. കഥകൾ, കവിതകൾ, ബാലസാഹിത്യകൃതികൾ തുടങ്ങിയവ ക്ലാസ് ലൈബ്രറികളിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ലൈബ്രറി രജിസ്റ്ററിൽ ചേർത്ത് വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ലൈബ്രറി ഗ്രൂപ്പാണ്.ക്ലാസ് ലൈബ്രറി രജിസ്റ്റർ മാസത്തിൽ ഒരുതവണ സ്കൂൾ ലൈബ്രറി ചുമതലയുള്ള അധ്യാപിക പരിശോധിക്കുകയും ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നു. | |||
'''3)വരാന്ത ലൈബ്രറി''' | |||
ബാല മാസികകളും കഥാപുസ്തകങ്ങളും അടങ്ങിയ വരാന്ത ലൈബ്രറി വിദ്യാലയത്തിന്റെ എല്ലാ ഫ്ലോറുകളിലെയും വരാന്തയിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിൽ വരാന്ത ലൈബ്രറി വായനക്കായി ഉപയോഗപ്പെടുത്തുന്നു. | |||
'''സ്കൂൾ ഗ്രൗണ്ട്''' | |||
കായിക വിദ്യാഭ്യാസം നൽകുന്നതിനും ഒഴിവു സമയങ്ങളിൽ കളികളിൽ ഏർപ്പെടുന്നതിനും വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. വ്യത്യസ്ത പരിശീലനങ്ങൾ നടത്തുന്നതിനും സ്കൂളിന്റെയും സമൂഹത്തിന്റെയും പൊതുപരിപാടികൾ നടത്തുന്നതിനും കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. | |||
'''ഓപ്പൺ ഓഡിറ്റോറിയം''' | |||
കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നതിനും രക്ഷാകർത്തൃ യോഗങ്ങൾ ചേരുന്നതിനും ഓപ്പൺ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. മുൻ കാസർഗോഡ് ലോക്സഭ മണ്ഡലം എംപി ശ്രീ പി കരുണാകരൻ്റെ സഹായത്തോടെ 2018 ലാണ് സ്കൂളിൽ ഓഡിറ്റോറിയം നിർമ്മിച്ചത്. | |||
'''സ്കൂൾ ബസ്''' | |||
വാഹന സൗകര്യം കുറവുള്ള ഗ്രാമപ്രദേശമായതിനാൽ കുട്ടികളുടെ യാത്ര പ്രയാസം മനസ്സിലാക്കി 2012 ൽ ഒരു സ്കൂൾ ബസ് മാനേജ്മെൻറ് ഏർപ്പെടുത്തി. കുട്ടികൾ കൂടുതൽ വന്നതോടെ 2018 ൽ രണ്ടാമതൊരു ബസ് കൂടി വാങ്ങി.പാണപ്പുഴ, പറവൂർ ആലക്കാട്, ഏഴുംവയൽ, തെന്നം, ഏര്യം, പെരുമ്പടവ് ,കണ്ണങ്കൈ ഭാഗങ്ങളിലേക്കാണ് സ്കൂൾ ബസ് ഉപയോഗപ്പെടുത്തുന്നത്. രണ്ട് ഡ്രൈവർമാരും ആയമാരും സ്കൂൾ ബസ്സിൽ പ്രവർത്തിച്ചുവരുന്നു. | |||
'''ഉച്ച ഭക്ഷണം''' | |||
ഉച്ചഭക്ഷണ പദ്ധതി വിദ്യാലയത്തിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭക്ഷണം പാകം ചെയ്യാനും വിതരണത്തിനും ഉതകുന്ന ഭക്ഷണശാല സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. പാചകം ചെയ്യാനായി രണ്ട് പാചകക്കാരെയും നിയമിച്ചിട്ടുണ്ട്. മേൽനോട്ടം വഹിക്കാൻ എല്ലാ ദിവസവും രക്ഷിതാക്കൾ സ്കൂളിൽ എത്താറുണ്ട്.ഓരോ ക്ലാസിൽ നിന്നും രക്ഷിതാക്കൾ മാറി മാറിയാണ് വരുന്നത്. കൂടാതെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുന്നു. മാസത്തിൽ ഒരിക്കൽ ഉച്ചഭക്ഷണ കമ്മറ്റി ചേരാറുണ്ട്. | |||
'''കാരുണ്യനിധി''' | |||
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെയും കിടപ്പുരോഗികളെയും സഹായിക്കുന്നതിനായി സ്കൂളിൽ നടത്തിവരുന്ന പദ്ധതിയാണ് കാരുണ്യ നിധി. ഓരോ ക്ലാസിലും തയ്യാറാക്കിയ കാരുണ്യപെട്ടിയിൽ കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം രണ്ടു രൂപ നിക്ഷേപിക്കുകയും വർഷാവസാനം അധ്യാപകൻ ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന പൈസ സ്വരൂപിക്കുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ നൽകുകയും ചെയ്യുന്നു. | |||
'''ജൈവവൈവിധ്യ ഉദ്യാനം''' | |||
പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സ്കൂളിനടുത്ത് ഏര്യം പുഴയുടെ സമീപം ജൈവ വൈവിധ്യ ഉദ്യാനം തയ്യാറാക്കിയിട്ടുണ്ട്. വ്യത്യസ്തമായ മരങ്ങളും, ചെടികളും, ഊഞ്ഞാലുകളും, കുട്ടികൾക്ക് ഇരുന്ന് പ്രവർത്തിക്കാനാവശ്യമായ ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. |
13:50, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി
സ്വഭാവ രൂപീകരണത്തിനും സമഗ്ര വികസനത്തിനും പ്രയോജനപ്പെടുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസം ശൈശവകാലത്ത് ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി എര്യം വിദ്യാമിത്രം സ്കൂളിനോട് അനുബന്ധിച്ച് എൽ.കെ.ജി , യു.കെ.ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചു. മാനേജ്മെൻറ്, അധ്യാപകർ, പിടിഎ എന്നിവയിലെ പ്രതിനിധികൾ അംഗങ്ങളായ പ്രീ പ്രൈമറി പിടിഎ കമ്മറ്റിയാണ് പ്രീ പ്രൈമറി വിഭാഗത്തിൻറെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഇപ്പോൾ 65 വിദ്യാർത്ഥികളും രണ്ട് അധ്യാപികമാരും ഒരു സഹായിയും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കുട്ടികൾക്ക് കളിച്ചും ,കഥ പറഞ്ഞും, ചിരിച്ചും, ചിത്രം വരച്ചും, പാട്ടുപാടിയും, കൂട്ടുകൂടിയും വളരാനുള്ള അന്തരീക്ഷം ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്.
പ്രൈമറി
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 17 ഡിവിഷനുകളിലായി 539 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 21 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻ്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികവിന്റെ പാതയിലാണ് വിദ്യാലയം. കുട്ടികൾ സ്വയം അറിവ് നിർമ്മിക്കുകയും അവ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിനുമുള്ള അവസരങ്ങൾ ക്ലാസ്റൂമിൽ സൃഷ്ടിക്കുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയം
ഭിന്നശേഷിക്കാരും നമ്മുടെ ഭാഗമാണെന്നും അവരെ മുൻനിരയിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ വിദ്യാലയം ഭിന്നശേഷി സൗഹൃദ വിദ്യാലയമായത്. Ramp, അതുപോലെ ഇരിപ്പിട സൗകര്യങ്ങൾ, കാസ് പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഭിന്നശേഷി കുട്ടികൾക്കും അനുയോജ്യമായ തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ശിശു സൗഹൃദ ക്ലാസ് മുറി
കുട്ടികൾക്ക് ചിരിച്ചും കളിച്ചും പഠനം രസകരമാക്കാൻ ഉതകുന്ന ക്ലാസ് മുറിയാണ് വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ചുമരും ഫർണിച്ചറുകളും ശിശു സൗഹൃദമാണ്.
ഐ.സി.ടി ലാബ്
വിവരസാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ ശീതീകരിച്ച കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ലാപ്ടോപ്പുകളും ഇൻറർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. KITE,എംഎൽഎ ഫണ്ട് ,പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ സഹായത്തോടെയാണ് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുള്ളത്.
അക്ഷര വെളിച്ചം
അറിവിൻ്റ പ്രധാന കേന്ദ്രം ലൈബ്രറികളാണ്. അറിവിൻ്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നയിക്കുന്നതിനായി മൂന്നു വ്യത്യസ്ത തരം ലൈബ്രറികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.
1)സ്കൂൾ ലൈബ്രറി
സ്കൂളിന് പൊതുവായി എല്ലാ കുട്ടികളും പുസ്തകങ്ങൾ എടുക്കുന്നതിനും വായിക്കുന്നതിനും സഹായകമായ 4000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. മുതിർന്ന ക്ലാസിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയുടെ ലൈബ്രേറിയനായി പ്രവർത്തിച്ചു വരുന്നു.
2)ക്ലാസ് ലൈബ്രറി
കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. കഥകൾ, കവിതകൾ, ബാലസാഹിത്യകൃതികൾ തുടങ്ങിയവ ക്ലാസ് ലൈബ്രറികളിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ലൈബ്രറി രജിസ്റ്ററിൽ ചേർത്ത് വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ലൈബ്രറി ഗ്രൂപ്പാണ്.ക്ലാസ് ലൈബ്രറി രജിസ്റ്റർ മാസത്തിൽ ഒരുതവണ സ്കൂൾ ലൈബ്രറി ചുമതലയുള്ള അധ്യാപിക പരിശോധിക്കുകയും ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നു.
3)വരാന്ത ലൈബ്രറി
ബാല മാസികകളും കഥാപുസ്തകങ്ങളും അടങ്ങിയ വരാന്ത ലൈബ്രറി വിദ്യാലയത്തിന്റെ എല്ലാ ഫ്ലോറുകളിലെയും വരാന്തയിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിൽ വരാന്ത ലൈബ്രറി വായനക്കായി ഉപയോഗപ്പെടുത്തുന്നു.
സ്കൂൾ ഗ്രൗണ്ട്
കായിക വിദ്യാഭ്യാസം നൽകുന്നതിനും ഒഴിവു സമയങ്ങളിൽ കളികളിൽ ഏർപ്പെടുന്നതിനും വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. വ്യത്യസ്ത പരിശീലനങ്ങൾ നടത്തുന്നതിനും സ്കൂളിന്റെയും സമൂഹത്തിന്റെയും പൊതുപരിപാടികൾ നടത്തുന്നതിനും കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു.
ഓപ്പൺ ഓഡിറ്റോറിയം
കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നതിനും രക്ഷാകർത്തൃ യോഗങ്ങൾ ചേരുന്നതിനും ഓപ്പൺ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. മുൻ കാസർഗോഡ് ലോക്സഭ മണ്ഡലം എംപി ശ്രീ പി കരുണാകരൻ്റെ സഹായത്തോടെ 2018 ലാണ് സ്കൂളിൽ ഓഡിറ്റോറിയം നിർമ്മിച്ചത്.
സ്കൂൾ ബസ്
വാഹന സൗകര്യം കുറവുള്ള ഗ്രാമപ്രദേശമായതിനാൽ കുട്ടികളുടെ യാത്ര പ്രയാസം മനസ്സിലാക്കി 2012 ൽ ഒരു സ്കൂൾ ബസ് മാനേജ്മെൻറ് ഏർപ്പെടുത്തി. കുട്ടികൾ കൂടുതൽ വന്നതോടെ 2018 ൽ രണ്ടാമതൊരു ബസ് കൂടി വാങ്ങി.പാണപ്പുഴ, പറവൂർ ആലക്കാട്, ഏഴുംവയൽ, തെന്നം, ഏര്യം, പെരുമ്പടവ് ,കണ്ണങ്കൈ ഭാഗങ്ങളിലേക്കാണ് സ്കൂൾ ബസ് ഉപയോഗപ്പെടുത്തുന്നത്. രണ്ട് ഡ്രൈവർമാരും ആയമാരും സ്കൂൾ ബസ്സിൽ പ്രവർത്തിച്ചുവരുന്നു.
ഉച്ച ഭക്ഷണം
ഉച്ചഭക്ഷണ പദ്ധതി വിദ്യാലയത്തിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭക്ഷണം പാകം ചെയ്യാനും വിതരണത്തിനും ഉതകുന്ന ഭക്ഷണശാല സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. പാചകം ചെയ്യാനായി രണ്ട് പാചകക്കാരെയും നിയമിച്ചിട്ടുണ്ട്. മേൽനോട്ടം വഹിക്കാൻ എല്ലാ ദിവസവും രക്ഷിതാക്കൾ സ്കൂളിൽ എത്താറുണ്ട്.ഓരോ ക്ലാസിൽ നിന്നും രക്ഷിതാക്കൾ മാറി മാറിയാണ് വരുന്നത്. കൂടാതെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുന്നു. മാസത്തിൽ ഒരിക്കൽ ഉച്ചഭക്ഷണ കമ്മറ്റി ചേരാറുണ്ട്.
കാരുണ്യനിധി
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെയും കിടപ്പുരോഗികളെയും സഹായിക്കുന്നതിനായി സ്കൂളിൽ നടത്തിവരുന്ന പദ്ധതിയാണ് കാരുണ്യ നിധി. ഓരോ ക്ലാസിലും തയ്യാറാക്കിയ കാരുണ്യപെട്ടിയിൽ കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം രണ്ടു രൂപ നിക്ഷേപിക്കുകയും വർഷാവസാനം അധ്യാപകൻ ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന പൈസ സ്വരൂപിക്കുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ നൽകുകയും ചെയ്യുന്നു.
ജൈവവൈവിധ്യ ഉദ്യാനം
പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സ്കൂളിനടുത്ത് ഏര്യം പുഴയുടെ സമീപം ജൈവ വൈവിധ്യ ഉദ്യാനം തയ്യാറാക്കിയിട്ടുണ്ട്. വ്യത്യസ്തമായ മരങ്ങളും, ചെടികളും, ഊഞ്ഞാലുകളും, കുട്ടികൾക്ക് ഇരുന്ന് പ്രവർത്തിക്കാനാവശ്യമായ ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.