"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 103: വരി 103:
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*<big>[[സജ്ജം]]</big>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:22, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021-22 കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
Over View
വിലാസം
വെള്ളിയൂർ

നൊച്ചാട് പി. ഒ, നടുവണ്ണൂർ വഴി, 673614 പിൻ, കോഴിക്കോട്
,
നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ0496 2610340
ഇമെയിൽnochathss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47110 (സമേതം)
എച്ച് എസ് എസ് കോഡ്10041
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32041000214
വിക്കിഡാറ്റQ64551008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ706
പെൺകുട്ടികൾ682
ആകെ വിദ്യാർത്ഥികൾ1388
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ395
പെൺകുട്ടികൾ480
അദ്ധ്യാപകർ34
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. സമീർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻപി. പി. അബ്‍ദുറഹിമാ‍ൻ
പ്രധാന അദ്ധ്യാപിക0
പി.ടി.എ. പ്രസിഡണ്ട്അശോകൻ. സി. കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
22-11-202247110-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:

2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്. സി. ഇ. ആർ. ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന എം. എൽ. എ മെമ്പേഴ്‍സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്നതായി മാറി.

പ്രവേശന കവാടം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കണ്ടറി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.

കൂടുതൽ അറിയാൻ

മൺമറഞ്ഞ മാർഗ്ഗ ദർശികൾ:

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എ ബി സി ബ്ലോക്കുകളിലായി 40 ഹൈടെക് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്സ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്ററായി പി. പി. അബ്‍ദുറഹിമാനും ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി കെ. സമീറും സേവനമനുഷ്ഠിക്കുന്നു.

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ഹൈസ്കൂൾ വിഭാഗം
ക്രമ നമ്പർ പേര് കാലയളവ്
1 കെ. അഹമ്മദ് കോയ 1968-1970
2 എൻ. അബ്ദുള്ള 1970-1982
3 എം.വി. രാഘവൻ നായർ 1982-2002
4 വി.ടി. കുഞ്ഞിമൂസ്സ 2002-2002
5 സി.എച്ച്. കുഞ്ഞിപക്രൻ 2002-2004
6 കെ. മൊയ്തി 2004-2005
7 കെ.എം. അബ്ദുൾ വഹാബ് 2005-2010
8 കെ.പി. രാമചന്ദ്രൻ 2010-2010
9 ടി.പി. അബ്‍ദുറഹിമാൻ കുട്ടി 2010-2011
10 ടി. യൂസഫ് 2011-2015
11 പി.കെ. അജിതാദേവി 2015-2016
12 വാസന്തി പുതിയോട്ടിൽ 2016-2019
13 കെ. അഷ്റഫ് 2019-2022
14 പി.പി. അബ്ദുറഹ്മാൻ 2022-
ഹയർ സെക്കണ്ടറി വിഭാഗം
ക്രമ നമ്പർ പേര് കാലയളവ്
1 എം.വി. രാഘവൻ നായർ 1998 -2002
2 സി.എച്ച്. കുഞ്ഞിപക്രൻ 2002-2004
3 ഇ.കെ. കമലാദേവി 2004 - 2010
4 സി. അബ്‍ദുറഹ്‍മാൻ 2010 - 2022
5 കെ. സമീർ 2022 -

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രൊഫ: വീരാൻ കുട്ടി (കവി)

അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി)

ആർ. തുഷാര (എഴുത്തുകാരി)

മൊയ്തീൻ കോയ കെ. കെ. (സിനി ആർട്ടിസ്റ്റ്)

ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ)

ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)

ഡോ: ആർ. കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)

ഫെബിൻ യൂസഫ് (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിന്റെ എക്സലൻസ് അവാർഡ് ജേതാവ്)

സ്കൂളിന്റെ തനതുപ്രവർത്തനം

ഉപതാളുകളിൽ

സ്കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ

വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്ന സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്ത്, നൊച്ചാട് റോ‍ഡിലേക്ക് അമ്പത് മീറ്റർ മാറി സ്ഥിതിചെയ്യുന്നു. {{#multimaps:11.516644,75.770828|zoom=18}}