"ജി. എച്ച്.എസ്. മന്നാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 86: | വരി 86: | ||
== <big>മുൻ സാരഥികൾ</big> == | == <big>മുൻ സാരഥികൾ</big> == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
22:55, 11 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
ജി. എച്ച്.എസ്. മന്നാംകണ്ടം | |
---|---|
വിലാസം | |
കൊരങ്ങാട്ടി കൊരങ്ങാട്ടി പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04864 296021 |
ഇമെയിൽ | govhsmannamkandam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29065 (സമേതം) |
യുഡൈസ് കോഡ് | 32090100504 |
വിക്കിഡാറ്റ | Q64615488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അടിമാലി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലളിത എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ദീപു എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ജയ സന്തോഷ് |
അവസാനം തിരുത്തിയത് | |
11-11-2022 | 29065HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്. വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.
ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.
ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കൂൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.2011 ലാണ് ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിൽ 4 കെട്ടിടങ്ങളിലായി 10 ക്ളാസ് മുറികൾ ഒരു സ്മാർട്ട് ക്ളാസ് റൂം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.യു പി, ഹൈസ്ക്കൂൾ ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലുള്ളതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.031108, 76.943132| width=600px | zoom=10 }} |
- മച്ചിപ്ളാവിൽനിന്നും 4.5 കി.മീ അകലത്തിൽ അടിമാലി-കൊരങ്ങാട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29065
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ