"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' | '''2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' | ||
'''ജൂൺ 1''' | |||
'''1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .''' | |||
'''പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും''' | |||
'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.''' | |||
'''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.''' | |||
'''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.''' | |||
'''യുപി ഹൈസ്കൂൾ വിഭാഗം ക്ലാസുകളിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ''' | |||
'''മലയാളം യു പി വിഭാഗം''' | '''മലയാളം യു പി വിഭാഗം''' |
12:40, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ 1
1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .
പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.
ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.
യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.
യുപി ഹൈസ്കൂൾ വിഭാഗം ക്ലാസുകളിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ
മലയാളം യു പി വിഭാഗം
അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടി അവ എഴുതി പഠിപ്പിച്ചു വായിക്കുകയും ഏറ്റെടുത്ത് നടത്തുകയും ചെയ്തു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി പാഠപുസ്തകമായി തിരിച്ചു വ്യക്തമായ രീതിയിൽ അക്ഷരങ്ങളും വാക്കുകളും ചിരിക്കാൻ പഠിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗം
അക്ഷരങ്ങളും ചിഹ്നങ്ങളും ഓർമിപ്പിക്കുകയും ഉച്ഛാരണം ശരിയായ രീതിയിൽ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു. എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി കുട്ടികളോട് അവരുടെ കോവിഡ് കാല അനുഭവങ്ങൾ എഴുതിക്കുകയും പറയുകയും ചെയ്തു വായന മത്സരം സംഘടിപ്പിച്ചു വായനാദിനാചരണം ത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നോട്ടീസ് ബോർഡ് നിർമ്മാണം കഥാ രചന മത്സരങ്ങൾ എന്നിവ നടത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് വായിച്ച് വരെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഇംഗ്ലീഷ് യു പി യുപി വിഭാഗം
അക്ഷരമാല ചെറിയ അക്ഷരം വലിയ അക്ഷരം ചിത്രം നോക്കി വായിക്കൽ പാഠഭാഗത്തുള്ള പുതിയ വാക്കുകൾ പഠിക്കൽ വായന പരിശോധന വ്യാകരണം നന്നായി പഠിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുന്നതിനായി വാക്യങ്ങൾ എഴുതുകയും പറയുകയും ചെയ്യുന്നു
ആ മനസ്സിലാക്കുന്നതിനുവേണ്ടി വായന പരിശോധന നടത്തുന്നു. ദിവസങ്ങൾ എങ്ങനെ ചെലവഴിച്ചു എന്നറിയാൻ പ്രവർത്തനം നൽകി അതിലൂടെ ഇംഗ്ലീഷ് വ്യാകരണം എത്രമാത്രം കുട്ടികൾക്ക് പ്രയോഗിക്കാൻ സാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു പഠിച്ച കവിതകളെക്കുറിച്ച് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.
മാക്സ് യു പി വിഭാഗം
യുപി ക്ലാസിലെ കുട്ടികൾക്ക് ട്രാക്ടർ നിർമ്മാണം കണക്കിലെ പാട്ടിനൊപ്പം നിർത്തം ചെയ്യിക്കൽ പ്രകൃതിയെ നിരീക്ഷിക്കൽ ഗുണനപ്പട്ടിക പടിക്കൽ ചതുഷ്ക്രിയകൾ കുട്ടി ഉറപ്പിക്കൽ സംഖ്യകളുടെ ലോകം സ്ഥാന വില നിശ്ചയിക്കൽ പലതരം ശേഷിപ്പുകൾ തിരിച്ചറിയൽ ഗുണനം ഭരണം ഭിന്നസംഖ്യകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യിപ്പിച്ചു
Maths HS വിഭാഗം
പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി മുന്നൊരുക്കങ്ങൾ നടത്തി 8 9 10 ക്ലാസുകളിലെ ഗുണനപ്പട്ടിക ഡിവിഷൻ പെർഫെക്ട് സ്ക്വയർ
സയൻസ് യു പി
ആറാം ക്ലാസിലെ കുട്ടികൾക്ക് സയൻസ് എന്ന വിഷയത്തെക്കുറിച്ച് പരിചയപ്പെടുത്തിക്കൊടുത്തു ഏഴാം ക്ലാസിലെ കുട്ടികൾക്ക് ആറാം ക്ലാസിലെ പാഠഭാഗങ്ങൾ ഓർമ്മിപ്പിച്ചു കൊടുക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു പാഠഭാഗവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു
HS Physics
8 9 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻ ക്ലാസുകളിൽ പഠിച്ച പാഠഭാഗങ്ങൾ ഒന്നുകൂടി ഓർമിപ്പിക്കുകയും സൂത്രവാക്യങ്ങൾ ഓർമ്മപ്പെടുത്തുകയും പഠിപ്പിച്ച ഭാഗങ്ങൾ കുട്ടികൾ എത്രമാത്രം ഓർമിക്കുന്നുണ്ട് എന്നറിയാൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു
കെമിസ്ട്രി
കഴിഞ്ഞവർഷത്തെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പഠനപ്രവർത്തനങ്ങൾ നൽകി വീഡിയോ പീരിയോഡിക് ടേബിൾ ഉൽഭവം അതിനു പുറകിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞൻ മൂലകങ്ങളുടെ അറ്റോമിക് നമ്പർ അവയുടെ വിന്യാസം എന്നിവ കുട്ടികളെക്കൊണ്ട് രേഖപ്പെടുത്തുകയും ചെയ്തു
ബയോളജി
മുൻ വർഷത്തെ പാഠഭാഗങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും കഴിഞ്ഞവർഷം പഠിച്ച പരീക്ഷണങ്ങളെ കുറിച്ച് ചോദിക്കുകയും പരിസ്ഥിതിയുമായി കുട്ടികളെ കൂടുതൽ പഠിപ്പിക്കുന്നതിനായി സ്കൂളിൽ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു കൂടാതെ ക്വിസ് മത്സരം നടത്തി.
സോഷ്യൽ സയൻസ് യു പി
കുട്ടികളെക്കൊണ്ട് മുൻവർഷം പഠിച്ച പാഠഭാഗങ്ങളെ കുറിച്ച് പറയിപ്പിക്കുകയും സ്കൂളിന്റെ ചരിത്രം എന്താണ് എഴുതി വെക്കുകയും ചെയ്തു
വിച്ച് സോഷ്യൽ സയൻസ്
കുട്ടികളോട് വ്യത്യസ്തങ്ങളായ യുദ്ധങ്ങളെ കുറിച്ച് പറയിപ്പിക്കുന്നു
ഹിന്ദി യുപി ഹൈസ്കൂൾ
ഹിന്ദിയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും പറയിപ്പിക്കുകയും പാഠപുസ്തകങ്ങൾ വായിക്കുകയും ചെയ്തു കുട്ടികളെക്കൊണ്ട് വാക്യങ്ങൾ എഴുതിപ്പിച്ചു വ്യാകരണ കാര്യങ്ങൾ തെറ്റുകൂടാതെ എഴുതാൻ എത്ര കുട്ടികൾക്ക് സാധിക്കും എന്ന് അറിയാൻ കേട്ടു എഴുത്തുകൾ നടത്തുകയും ചെയ്തു അക്ഷരങ്ങളും വാക്കുകളും ശരിയായ രീതിയിൽ ഉച്ചരിക്കാൻ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു
ജൂൺ 22 ആം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് താവക്കര ഗവൺമെന്റ് യുപി സ്കൂളിൽ ഹെഡ്മാസ്റ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവ് സാംസ്കാരിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഭദ്രദീപം തെളിയിച്ചുകൊണ്ട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന മാസാചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ പ്രസംഗിച്ചു ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ മാനുവൽ വിദ്യാരംഗം കോഡിനേറ്റർ സുനിത എന്നിവർ പ്രസംഗിച്ചു. ശിക്ഷാ തീയതി യോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും ഹെഡ്മിസ്ട്രസ് ചേർന്ന് ദീപം തെളിയിച്ചു. വായന മാസാചരണത്തിന് ഭാഗമായി പോസ്റ്റർ രചന മത്സരം നോട്ടീസ് ബോർഡ് നിർമാണം കവിത കഥാരചനാ മത്സരം ക്വിസ് മത്സരം പുസ്തകപരിചയം വായന മത്സരം എന്നിവ നടത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വായനാദിനം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.
2021 - 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ- വായനാദിനാചരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് സന്ധ്യ അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.