"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:


== '''സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവം''' ==
== '''സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവം''' ==
 
"സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ    പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ  ഞങ്ങളുടെ സ്കൂളിൻറെ  ബാൻഡ് ട്രൂപ്പ് (രണ്ടാം  ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി  പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ  തയ്യാറാക്കിയ പോസ്റ്ററുകൾ,  പ്ലക്കാർഡുകൾ , ചുമർ പത്രികകൾ  തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു.  കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ  നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച  കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി.
== "സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ    പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ  ഞങ്ങളുടെ സ്കൂളിൻറെ  ബാൻഡ് ട്രൂപ്പ് (രണ്ടാം  ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി  പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ  തയ്യാറാക്കിയ പോസ്റ്ററുകൾ,  പ്ലക്കാർഡുകൾ , ചുമർ പത്രികകൾ  തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു.  കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ  നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച  കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി. ==


=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===

14:09, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,

അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

റേഡിയോ വട്ടേക്കാട്

പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്.

കൂടുതൽ അറിയാനായി..

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.

സ്കൂൾ ബാൻഡ് ട്രൂപ്പ്

  നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവം

"സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ ഞങ്ങളുടെ സ്കൂളിൻറെ ബാൻഡ് ട്രൂപ്പ് (രണ്ടാം ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ , ചുമർ പത്രികകൾ തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി.

തനതു പ്രവർത്തനങ്ങൾ

"തിളക്കം - ഒന്നാം ക്ലാസ് ഒന്നാം തരം "

   ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർന്നു വരുന്ന ഒരു പരിപാടിയാണിത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും മലയാളം തെറ്റുകൂടാതെ വായിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഈ സംരംഭം വളരെ വിജയകരമായിരുന്നു.കുട്ടികൾക്ക് തുടർന്നുള്ള ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്തുന്നതിനും അവരുടെ പഠന നിലവാരം ഉയരുന്നതിനും

ഇത് സഹായിച്ചു. തിളക്കം പദ്ധതിയുടെ ആദ്യ ബാച്ചിലെ കുട്ടികൾ എൽഎസ്എസ് പരീക്ഷ (2019-20) എഴുതിയപ്പോൾ 20 പേർ എഴുതിയതിൽ 14 പേർ വിജയികൾ ആയി എന്നത് ഈ പദ്ധതിയുടെ വിജയമായി ഞങ്ങൾ കാണുന്നു.

" ഫ്ലവറിങ് ബഡ്സ് "

   വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണർത്തുന്നതിനും ഇംഗ്ലീഷ് ഭാഷ അനായാസം വായിക്കുന്നതിനും എഴുതുന്നതിനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണിത്. മൂന്നാം ക്ലാസ് ടീച്ചർ ആയ ശ്രീമതി അംബുജാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ ഇതിൻറെ പ്രവർത്തനം വളരെ വിജയകരമായി ആയി മുന്നോട്ടു പോകുന്നുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.60913080109629, 76.6628309583291|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 30 കിലോമീറ്റർ ദൂരത്തിൽ പുതുനഗരം വഴി കൊല്ലംകോട് റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 തൃശ്ശൂർ ഗോവിന്ദാപുരം ദേശീയ പാതയിൽ കൊല്ലംകോട്-ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വട്ടേക്കാട്&oldid=1856450" എന്ന താളിൽനിന്ന് ശേഖരിച്ചത്