"ജി. യു. പി. എസ്. തിരുവണ്ണൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SS2022
No edit summary
(SS2022)
 
വരി 51: വരി 51:
പ്രമാണം:17243-oct2.jpeg
പ്രമാണം:17243-oct2.jpeg
</gallery>
</gallery>
== സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങൾ 2022 ==
നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ബോധവൽക്കരിക്കുകയും   സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം അറിവും ധാരണയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷവും സാമൂഹിക ശാസ്ത്ര ക്ലബ് ആരംഭിച്ചത്.
വിദ്യാർത്ഥികളുടെ സർഗ്ഗത്മകഥയും പ്രസക്തിയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ തരം എക്സിബിഷനുകളും പ്രൊജക്ടുകളും നടത്തുകയുണ്ടായി.
കുട്ടികളിലെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഉണർത്താനും ഉയർത്താനും സാമൂഹിക ശാസ്ത്ര ക്ലബ്‌ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ പങ്ക് ഉറപ്പ് വരുത്തി.
ജൂലൈ 20 ന് ചന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികളുടെ സ്പെഷ്യൽ സ്കിറ്റ് അസംബ്ലിയിൽ നടത്തി ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ അവബോധരാക്കി. ചന്ദ്ര ദിനത്തിന്റെ ചാർട്ട്  നിർമാണവും പ്രദർശനവും നടത്തി.
ഓഗസ്റ്റ് 10 ന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകുന്ന കൊളാഷ്  നിർമാണ മത്സരം, സഡാക്കൊ കൊക്ക് നിർമാണം എന്നിവ നടത്തി. യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങിയ ബാഡ്ജ് ധരിച്ചും  പ്ലകാർഡ് ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും കുട്ടികൾ സ്കൂൾ പരിസരങ്ങളിൽ റാലി നടത്തി.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി 3 ദിവസങ്ങളിലായി ആഘോഷിച്ചു. ദേശഭക്തിഗാന മത്സരം, ദേശീയഗാന മത്സരം, വിവിധ ഭാഷകളിലായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരം, എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനത്തിൽ പ്രാധനാദ്യപികയുടെ പതാക ഉയർത്തലിലൂടെ  അന്നേ ദിവസത്തെ പരിപാടികൾക് തുടക്കം കുറിച്ചു. മുഖ്യതിഥിയുടെ പ്രസംഗവും അധ്യാപകരുടെ പ്രസംഗങ്ങളും  കുട്ടികളിൽ സ്വാതന്ത്ര്യ സമര നായകരെ  സ്മരിക്കാൻ സാധിച്ചു. കുട്ടികളുടെ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു.  KG കുട്ടികളുടെ വേഷപകർച്ച സദസ്സിനെ ആവേശഭരിതരാക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ  പരിപാടികളുടെ സമ്മാനങ്ങളും നൽകി.സാമൂഹ്യ ശാസ്ത്ര മേളയിലും കുട്ടികളുടെ സർഗ്ഗത്മകവും  ക്രിയാത്മകവുമായ കഴിവുകൾ പ്രകടിപ്പിച്ചു ഓവറോൾ ട്രോഫി നേടാൻ സാധിച്ചു.
U. P. വിഭാഗത്തിൽ മുഹമ്മദ്‌ ആതിശ് ഇൻഹാമുൽ ഹഖ് എന്നിവർ സ്റ്റിൽ മോഡൽ ഇനത്തിൽ മത്സരിച് B ഗ്രേഡ് നേടി.. LP വിഭാഗത്തിൽ സ്റ്റിൽ മോഡൽ മത്സരത്തിൽ ആയിഷ ഗിന അൻവിത എന്നിവർ A ഗ്രേഡ് നേടി. പ്രസംഗ മത്സരത്തിൽ റിതിക ഘോഷ് ഒന്നാം സമ്മാനം കരസ്തമാക്കി.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856281" എന്ന താളിൽനിന്ന് ശേഖരിച്ചത്