"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം..

അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം..

==സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം==

മികച്ച രീതിയിൽ സ്കൂൾ  വിക്കിയിൽ പേജുകൾ ക്രമീകരിച്ചുകൊണ്ട്, ശബരീഷ് സ്മാരക പുരസ്കാരം സംസ്‌ഥാന  തല മത്സരത്തിൽ ഇടുക്കി ജില്ലയിൽ  ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിനും, ഈ ശ്രമത്തിന് പിന്നിൽ പ്രയത്നിച്ച  ആശ ടീച്ചറിനും സ്കൂൾ പി. റ്റി. എ വക അനുമോദനം.

പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം  ആശംസിച്ചു.കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ ശ്രീമതി: ബീനാ പയസ്സ് യോഗം  ഉൽഘാടനം  ചെയ്തു. സ്കൂൾ  വിക്കി താളുകൾ മികച്ച  രീതിയിൽ ക്രമീകരിച്ചതിന് നേതൃത്വം  നൽകിയ ആശ ടീച്ചറിന് സ്കൂൾ പി. റ്റി. എ. യുടെ വക ഉപഹാര സമർപ്പണം നടന്നു. യോഗത്തിൽ ഇടുക്കി ജില്ലാ കൈറ്റ് കോർഡിനേറ്റർ ശ്രീ: ഷാജിമോൻ  സാർ 'സ്കൂൾ വിക്കി'യെ സംബന്ധിച്ചും, സംസ്ഥാന തല  മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സ്കൂൾ  ഏറ്റെടുത്ത ദൗത്യത്തിന് എല്ലാവിധ ആശംസകളും, പിന്തുണയും  അറിയിക്കുകയും, വരും നാളുകളിൽ കൂടുതൽ  തനിമയോടെ  സ്കൂൾ  വിക്കി താളുകൾ  ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുകയും ചെയ്തു.യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീ: കെ.കെ.തോമസ്, ഗ്രാമ പഞ്ചായത്ത്‌ വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി  ഷീബ മുഹമ്മദ്‌,സ്കൂൾ ഉൾപ്പെടുന്ന വാർഡ് പ്രതിനിധി കൂടിയായ ശ്രീ: അജിമോൻ കെ എസ്,വാർഡ് മെമ്പർമാർ, എം. പി. റ്റി. എ പ്രസിഡന്റ്‌ ഷീല  ദേവസ്യ എന്നിവർ സംസാരിച്ചു.
യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ്‌ സെക്രട്ടറി റോസിലി ടീച്ചർ  സംസാരിച്ചു.
വരും നാളുകളിൽ  വിദ്യാലയം ഏറ്റെടുക്കുന്ന മികച്ച  അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം ഈ പുരസ്കാരം  പ്രചോദനമായിരിക്കും..

==വായനക്കളരി==

കരിങ്കുന്നം ഗവണ്മന്റ് എൽ. പി സ്കൂളിൽ "മലയാള മനോരമ "വായനക്കളരി" പ്രവർത്തനങ്ങൾക്ക് തുടക്കമായി.

മഹാമാരിക്കാലത്തിന് ശേഷം ജൈവവായന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത വായനാമാസാചരണ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ശ്രീ: ജോയൽ തട്ടായത്ത്
മലയാള മനോരമ ദിനപത്രത്തിന്റെ കോപ്പി വിദ്യാർത്ഥി പ്രതിനിധികളായ ജിയോൻ ജോജി, ആൻലിയ ജിബു എന്നിവർക്കു നൽകി വായനക്കളരി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു..യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് പി നായർ ,പി റ്റി. എ പ്രസിഡന്റ് ജിബു മാത്യു, വാർഡ് മെമ്പർ അജിമോൻ കെ. എസ്, മലയാള മനോരമ പ്രതിനിധികൾ, പി. റ്റി. എ - എം.പി.ടി.എ. കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

" നല്ല വായന, നല്ല ശീലം" എന്ന സന്ദേശം  കുട്ടികൾക്ക് നൽകി ക്കൊണ്ട് വായനക്കളരി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ  പദ്ധതി  ഏറെ സഹായകരമാണ്.

==ചാന്ദ്രദിനം==

'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.  ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ  ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്.
ഇന്ന്  സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു.
ഇന്ന് സ്കൂൾ തലത്തിൽ  നടത്തപ്പെടുന്ന പരിപാടികൾ.

▪️വീഡിയോ പ്രദർശനം

▪️ചന്ദ്രനെ വരയ്ക്കാം

▪️ചാന്ദ്രദിന പതിപ്പ്

▪️റോക്കറ്റ് നിർമ്മാണം

▪️ചാന്ദ്രദിന ക്വിസ്

==ലയൺസ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം==

സാമൂഹിക പ്രതിബദ്ധതയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന
ലയൺസ് ക്ലബ്ബ് കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ, കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് പഠന പ്രോത്സാഹനമെന്ന നിലയിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് ശ്രീ : ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഹെഡ്മാസ്റ്റർ ശ്രീ പ്രസാദ് പി.നായർസ്വാഗതം ആശംസിച്ചു. ലയൺസ്‌ ക്ലബ്‌ ഇന്റർനാഷണൽ കരിങ്കുന്നം യൂണിറ്റ് പ്രതിനിധികളായ ശ്രീ: ജേക്കബ് ജോസഫ് (സെക്രട്ടറി ), ശ്രീ സ്റ്റീഫൻ ഫിലിപ്പ് (ട്രഷറർ), ശ്രീ.പി.എം ജോയി (സീനിയർ മെമ്പർ ) എന്നിവർ ബാഗുകൾ വിതരണം ചെയ്തു.  എസ്. ആർ ജി കൺവീനർ  ആശ. എസ്. കെ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

വരും നാളുകളിൽ  വിദ്യാലയം ഏറ്റെടുക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

==ജൂലൈ 27, കലാം അനുസ്മരണ ദിനം==

ഡോ. എപി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ ഏഴ് വയസ്.

മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ :എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.

ഐഎസ്ആർഒയുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി.
ലാളിത്യമായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാം തന്റെ  ജീവിതത്തിലൂടെ പകർന്ന് നൽകിയ സന്ദേശങ്ങൾ, തന്റെ ശബ്ദത്തിലൂടെയും, എഴുത്തിലൂടെയും അദ്ദേഹം ബാക്കിവച്ച വിജയമന്ത്രങ്ങൾ ഇവയെല്ലാം പുതുതലമുറയ്ക്ക് പകർന്ന് നൽകുവാൻ ഈ ദിനം മാറണമെന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തിയ കലാം അനുസ്മരണ ദിന പ്രവർത്തനങ്ങൾ അവതരണ മികവും, വൈവിധ്യതയും കൊണ്ട് കുട്ടികളുടെ ശ്രെദ്ധ ആകർഷിച്ചു.

▪️പ്രവർത്തനങ്ങളിൽ നിന്ന്....

▪️കലാം അനുസ്മരണം - പ്രത്യേക അസംബ്ലി

▪️പോസ്റ്റർ പ്രകാശനം

▪️കലാം - ജീവചരിത്രാവതരണം

▪️' MANTHRA OF SUCCESS'-ROLE PLAY

▪️"അഗ്നിച്ചിറകുകൾ (WINGS OF FIRE🔥)-പുസ്തക പരിചയം

▪️'KALAM QUOTES'- അവതരണം

▪️പ്രശ്ചന്നവേഷം

▪️കലാം അനുസ്മരണം - SPEECH.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830739" എന്ന താളിൽനിന്ന് ശേഖരിച്ചത്