"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:39, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
('{| class="wikitable" |+ !'''ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
== സ്കൂൾ പ്രവേശനോത്സവം - 2022== | |||
"മുന്നേറാം, മികവോടെ "👨🎓👩🎓

മഹാമാരിക്കാലവും കടന്ന്, പുത്തൻ പ്രതീക്ഷകളോടെ വിദ്യാലയങ്ങൾ പുതിയ അധ്യായന വർഷത്തിന്റെ സജീവതയിലേക്ക് ചുവട് വയ്ക്കുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം കൂട്ടുകാരെ വരവേൽക്കുവാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയ അങ്കണം പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകളിലാണ്. നമ്മുടെ വിദ്യാലയം ഇത്തവണത്തെ 'പഞ്ചായത്ത് തല പ്രവേശനായോത്സവ'ത്തിന് കൂടി വേദിയാകുന്നതിനാൽ കൂട്ടായ്മയുടെ ആഘോഷമായി, പ്രവേശനോത്സവചടങ്ങുകൾ മാറുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഈ അധ്യായന വർഷം വിദ്യാലയം ഏറ്റെടുത്തിരിക്കുന്ന തനത് പ്രവർത്തനങ്ങളുടെ തുടക്കമായി ഇത്തവണത്തെ പ്രവേശനോത്സവം മാറട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം..

==ജൂൺ -5, ലോക പരിസ്ഥിതി ദിനം== | |||

നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് വീട്ടിൽ നിന്നും വിദ്യാലയത്തിൽ നിന്നുമാണ് . നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്പര്യം കൂട്ടുകാരിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുന്നതിന് വേണ്ടിയുള്ള ഈ ദിനം നാളത്തെ നന്മയുടെ പ്രതീകമായി മാറട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' 🌎(#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നതോടൊപ്പം എല്ലാ കൂട്ടുകാർക്കും " നന്മയുടെ നല്ലപാഠമായി | |||
"പരിസ്ഥിതിദിനാശംസകൾ"

=='ഫലവൃക്ഷത്തോട്ട' നിർമ്മാണ പദ്ധതി== | |||

കരിങ്കുന്നം ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 'ഫലവൃക്ഷത്തോട്ട' നിർമ്മാണ പദ്ധതിക്ക് തുടക്കമായി..... | |||
2022 ലോക പരിസ്ഥിതി ദിന സന്ദേശത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് കൊണ്ട് പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ മാതൃഭൂമി സീഡ് ക്ലബ്, ഹരിത ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ മഹാമാരിക്കാലത്തിനു ശേഷം ഒരു ജൈവ അന്തരീക്ഷം തിരിച്ച് പിടിക്കാനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തിൽ ഓൺലൈൻ ആയി നടത്തിയ ഫോട്ടോ / വീഡിയോഗ്രാഫി മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, അവതരണരീതി കൊണ്ടും ശ്രെദ്ധേയമായിരുന്നു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ : എൻ.ഡി. ശിവൻ മറ്റക്കര നൽകിയ സന്ദേശം സ്കൂൾ യുട്യൂബ് ചാനൽ വഴി നൽകിയിരുന്നു. ജൂൺ 6 ന് നടന്ന ഈ അധ്യയന വർഷത്തെ സ്കൂൾ അസംബ്ലിയുടെ അവതരണ പ്രമേയം തന്നെ ' പരിസ്ഥിതി'ആയിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള സന്ദേശങ്ങൾ, കവിതകൾ, പരിസ്ഥിതി സംരക്ഷണം പ്രമേയമാ യുള്ള സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്രസംഗം, സ്കിറ്റ് എന്നിവ അവതരണ മികവുകൊണ്ട് ശ്രെദ്ധേയമായിരുന്നു. സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കമായി ഫലവൃക്ഷത്തോട്ടമൊരുക്കൽ പദ്ധതി വാർഡ് മെമ്പർ ശ്രീ :അജിമോൻ കെ. എസ് ഉദ്ഘാടനം ചെയ്തു.സീഡ് കൺവീനർ റോസിലി ടീച്ചർ പദ്ധതി വിശദീകരണം നടത്തുകയും, അമല ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന്, സ്കൂളിൽ ഒരുങ്ങുന്ന ജൈവവൈവിദ്ധ്യ ഉദ്യനത്തിന്റെ ഭാഗമായി ഫല വൃക്ഷതൈകൾ നട്ടുകൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ : പ്രസാദ് പി. റ്റി. എ പ്രസിഡന്റ് ജിബു മാത്യു എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു.3,4 ക്ലാസ്സുകളിലെ ഹരിതസേന ( സീഡ് പോലീസ് ) അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി,മുത്തശ്ശിമാവിനെ ആദരിക്കൽ ചടങ്ങുകൾ നടന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ (ക്വിസ്, പോസ്റ്റർ രചന, പ്രസംഗം, കവിതാപാരായണം) കുട്ടികൾ സജീവമായി പങ്കെടുത്തുകൊണ്ട് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം വർണ്ണാഭമാക്കി.

ഭാവിതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. കുട്ടികളിൽ ആ ബോധ്യം ഉണ്ടാകത്തക്ക രീതിയിൽ ഇത്തവണത്തെ സീഡ്ക്ലബ് പ്രവർത്തനങ്ങൾ വിപുലമാക്കുമെന്ന് | |||
ക്ലബ് ഭാരവാഹികൾ അറിയിച്ചു.

==പി. എൻ. പണിക്കർ ദേശീയ വായന മാസാചാരണം-'22== | |||

അറിവിന്റെ അക്ഷരച്ചെപ്പി'ലേക്ക്, വായനയുടെ വാതായനങ്ങൾ തുറന്നുകൊണ്ട് ,വായനയുടെ വളർത്തച്ഛന് പ്രണാമം. മഹാമാരിക്കാലത്ത് വീടിന്റെ അകത്തളങ്ങളിലേക്ക് കടന്ന് ചെന്ന വായനാവാര പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട്,വായന തിരിച്ച് പിടിക്കുവാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകകളുടെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് ഇത്തവണത്തെ വായനയോത്സവത്തിന് വായനാദിനമായ ജൂൺ 19 ന് തുടക്കം കുറിച്ചു.19 ന് ഓൺലൈൻ പോസ്റ്റർ രചന മത്സരത്തോട് കൂടി ആരംഭിച്ച വായനാപ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 20 ന് നടന്ന അസംബ്ലിയിൽ വായനാദിന സന്ദേശം, ശബ്ദരേഖ, ഗാനം, പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വയനാദിന പോസ്റ്ററുകൾ വർണ്ണാഭമായ കാഴ്ചയായിരുന്നു. ഈ വാരം ക്ലാസ്സ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, പ്രശ്നോത്തരി, പുസ്തകചെപ്പ് ( പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു സ്നേഹസമ്മാനം )തുടങ്ങി നിരവധിയായ വായനാ പ്രവർത്തനങ്ങൾ കൂട്ടുകാർക്കായി ഒരുക്കിയിട്ടുണ്ട്. | |||
"ഏവർക്കും വായനാക്കൂട്ടിലേക്ക് സ്വാഗതം".

=="വായന മാസാചരണം" (ആദ്യവാര പ്രവർത്തനങ്ങൾ)== | |||

▪️"വിദ്യാരംഗം കലാസാഹിത്യ വേദി" ഉൽഘാടനം.

▪️ഭാഷാക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട്, ഇംഗ്ലീഷ് അസംബ്ലിയ്ക്ക് തുടക്കം.

▪️ സ്കൂൾ ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് " റീഡിങ് റൂം "(വായന ഇടം ) ഉൽഘാടനം.

▪️അന്താരാഷ്ട്ര യോഗാദിനം.

ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.

മഹാമാരിക്കാലത്തിന് ശേഷം ആരംഭിച്ച സ്കൂൾ അധ്യയന വർഷം മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികളുടെ സർഗ്ഗാത്മാക കഴിവുകൾ വികസിപ്പിക്കുന്നതിനും,, ഒപ്പം ഭാഷാശേഷി വികാസം ലക്ഷ്യമിട്ടുകൊണ്ട് വായന മാസാചാരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ആവിഷ്കാര ശൈലിയുമായി " വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടന കർമ്മം,ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി : ഷമീന ബീഗം ടീച്ചർ നിർവ്വഹിച്ചു.മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ 'ജൈവവായന 'തിരിച്ച് പിടിക്കുവാനായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'വായന മുറി' കുട്ടികൾക്ക് വേണ്ടി തുറന്നുകൊടുത്തുകൊണ്ടും , ഉൽഘാടന വേദിയിൽ ലോക സംഗീത ദിനത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊണ്ടുകൊണ്ട് നാടൻ പാട്ടുകളും, വായ്‌ത്താരിയും മാത്രമല്ല നാടൻ കലാരൂപങ്ങളുടെ സംഗീത പ്രാധാന്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളോട് സംവദിക്കുവാനും ടീച്ചർ മറന്നില്ല. വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി പുസ്തക വിതരണവും പ്രദർശനവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ ദിനത്തിൽ പുസ്തകം സമ്മാനമായി നൽകുന്ന ' പുസ്തകചെപ്പ് " സ്നേഹ സമ്മാന പദ്ധതിയുടെ ഉൽഘാടനവും ഇതേ വേദിയിൽ ഒന്നാം തരത്തിലെ കുട്ടികളായ നിഖിൻ, നിരഞ്ജന രാജേഷ് എന്നിവരുടെ പ്രാതിനിധ്യത്തിൽ നടന്നു. ഉൽഘാടന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നിരുന്നു . | |||
"വരും ദിനങ്ങളിൽ വായനയ്ക്കായി കൈകോർക്കാം "

=="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "== | |||

രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.

ഇതേ വേദിയിൽ, ഇടുക്കി ജില്ലയിൽ നമ്മുടെ വിദ്യാലയം നേടിയെടുത്ത ഒന്നാംസ്‌ഥാനം വരും നാളുകളിൽ നമ്മെ കാത്തിരിക്കുന്ന ഒരുപാട് പുരസ്‌കാര വേദികളിലേക്കുള്ള ചുവട് വയ്പ്പായിരിക്കട്ടെ. | |||
പുരസ്കാര വേദിയിലെ നിമിഷങ്ങളിലേക്ക്...

==വൈക്കം മുഹമ്മദ്ബഷീർ ദിനം== | |||

മലയാള സാഹിത്യത്തെ വിശ്വ ചക്രവാളത്തി ലെത്തിച്ച മഹാനായ എഴുത്തുകാരൻ. | |||
സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറി ന്റെ ഇരുപത്തിനാലാം ചരമവാർഷിക ദിനം. | |||
മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു... ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ... സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാ- സനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ.

നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും.... വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച | |||
ചെയ്യപ്പെട്ടുകൊണ്ടിരിക്കും.. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വാലിച്ചു കൊണ്ടിരിക്കും.. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.

മനുഷ്യസ്നേഹത്തിന്റെ ഉൾക്കാഴ്ച്ചകളെ കുറിച്ചെഴുതിയ ഒരു കാലഘട്ടത്തിന്റെ | |||
എഴുത്തുകാരൻ. സാമൂഹ്യബോധത്തോട് അടുത്തു നിൽക്കുകയും ചെയ്ത വെറും | |||
മനുഷ്യനായ ബഷീർ.പിന്നാലെ വരുന്ന ഓരോ | |||
തലമുറയും അദ്ദേഹത്തെ മലയാളത്തിന്റെ | |||
ഷേക്സ്പിയർ എന്നാവും വിളിക്കുക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം..

{| class="wikitable" | {| class="wikitable" | ||

!'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ|...തിരികെ പോകാം...]]''' | !'''[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ|...തിരികെ പോകാം...]]''' | ||