"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
[[പ്രമാണം:19822 LIBRA RY.jpg|ലഘുചിത്രം|443x443ബിന്ദു]] | [[പ്രമാണം:19822 LIBRA RY.jpg|ലഘുചിത്രം|443x443ബിന്ദു]] | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+[[പ്രമാണം:19822 -WINNERS OF READING DAY QUIZ.jpeg|പകരം=19822 വായനാദിന ക്വിസ് മത്സര വിജയികൾ|ലഘുചിത്രം|445x445ബിന്ദു|19822 വായനാദിന ക്വിസ് മത്സര വിജയികൾ]] | ||
![[പ്രമാണം:19822 ഹനീഫ ചെറുമുക്കിനൊപ്പം.jpeg|പകരം=19822 LIBRARY|ലഘുചിത്രം|474x474ബിന്ദു|19822 LIBRARY]] | ![[പ്രമാണം:19822 ഹനീഫ ചെറുമുക്കിനൊപ്പം.jpeg|പകരം=19822 LIBRARY|ലഘുചിത്രം|474x474ബിന്ദു|19822 LIBRARY]] | ||
|} | |} |
21:08, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനയുടെമധുരംതേടി
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരള ജനതയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മയിലൂടെ ഒരു വായനാദിനം കൂടി ഇന്ന് സ്കൂളിൽ ആചരിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രസക്തിയും പ്രാധാന്യവും പങ്കുവെച്ചു. വായന എന്നോർക്കുമ്പോൾ തന്നെ മനസ്സിലെ ഓടിയെത്തുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ കുട്ടികൾക്ക് വായനയുടെ ആവശ്യകതയെ കുറിച്ച് വിശദമാക്കി കൊടുത്തു.
വായനാദിനത്തിന്റെ പോസ്റ്റർ തയ്യാറാക്കുകയും പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ രക്ഷിതാക്കൾക്കായി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരവും നടത്തുകയുണ്ടായി. സ്കൂളിലെ നിരവധി പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തലത്തിൽ ലൈബ്രറിസജ്ജീകരിച്ചു
കുട്ടികൾക്ക് വളരെയധികം കൗതുകം സൃഷ്ടിച്ചു കൊണ്ട് വായന ചൊല്ലുകളും ഉൾപ്പെടുത്തിയിരുന്നു.
ചിത്രവായനയും അക്ഷര മരവും കുട്ടികൾ വളരെ ജിജ്ഞാസയോടെ നോക്കി കണ്ടു.
കുട്ടികളുടെ വായന വായന മൂലയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ ഇരുന്നു വായിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വായനമൂല പിടിഎ ഭാരവാഹികൾ പ്രത്യേകംസജ്ജമാക്കിയിട്ടുണ്ട്. അടിക്കുറിപ്പ് മത്സരം വായനക്കുറിപ്പ് വായന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. പ്രാദേശിക എഴുത്തുകാരനുമായി കുട്ടികൾക്ക് സംവദിക്കാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കുകയുണ്ടായി. വായനാദിനം തികച്ചും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതും വ്യത്യസ്തതയാർന്നതും ആയിരുന്നു.
പരിസ്ഥിതി ദിനത്തിൽ
മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു
|
[[പ്രമാണം:19822-library sajjeekaranam.jpeg|ലഘുചിത്രം|19822-ലൈബ്രറി സജ്ജീകരണം[[പ്രമാണം:19822-christhumas.jpeg|നടുവിൽ|ലഘുചിത്രം|
]]]]
പ്രവേശനോത്സവം 2022-23 | |
നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ
പി ടി എ, എസ് എം സി എന്നിവരുടെനേതൃത്വത്തിൽപ്രവേശനോത്സവത്തിന്റെമുന്നോടിയായി യോഗം ചേർന്ന് വിദ്യാലയംഅലങ്കരിക്കാനും കുരുന്നുകൾക്ക് മധുരവുംസമ്മാനപ്പൊതികളും നൽകി സ്വീകരിക്കാനും തീരുമാനിച്ചു
2022-23 വർഷത്തിലെ ആദ്യ ദിനം
വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി. അത്ഭുതവും അമ്പരപ്പും അതിലേറെ കൗതുകവും അവരുടെ മുഖത്ത് മിന്നി മറിഞ്ഞു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ അണിനിരന്നു . ഉദ്ഘാടന വേളയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു . സ്കൂളിലെത്തിയ എല്ലാവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടന മധുര സൽക്കാരം നൽകി. കോപ്പറേറ്റീവ് ബാങ്ക് നവാഗതർക്ക് സമ്മാനപ്പൊതി നൽകി. പ്രവേശനോത്സവം സന്തോഷത്തോടെ പൂർത്തീകരിച്ചു