"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
![[പ്രമാണം:19833-Amgeekaram 303.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_303.jpg]]
![[പ്രമാണം:19833-Amgeekaram 303.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_303.jpg]]
![[പ്രമാണം:19833-Amgeekaram 302 .jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_302_.jpg]]
![[പ്രമാണം:19833-Amgeekaram 302 .jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_302_.jpg]]
|}
{| class="wikitable"
![[പ്രമാണം:19833-Angeegaram 310.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_310.jpg]]
![[പ്രമാണം:19833- Amgeegaram 304 .jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Amgeegaram_304_.jpg]]
![[പ്രമാണം:19833-Angeegaram 309.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_309.jpg]]
![[പ്രമാണം:19833-Angeegaram 306 .jpg|നടുവിൽ|ലഘുചിത്രം|402x402ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_306_.jpg]]
|}
|}
== 2020-2021 ==
== 2020-2021 ==

18:57, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023

സ്കൂളിന് സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം

2021-22 അധ്യയന വർഷത്തെ സംസ്ഥാന തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി. @ സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.

സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.

സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്  സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്. 1 ലക്ഷം രൂപയാണ്  സ്കൂളിന് പാരിതോഷികം. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ ജംഷീദ് വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരായിയിരുന്നു നേതൃത്വം നൽകിയത്.

2020-2021

അഭിമാനമാനമായി നാലു എൽ.എസ്.എസ് വിജയികൾ

കോവിഡ് മഹാമാരി ഭീഷണിയിൽ വൈകി നടന്ന 2020-21 എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായ ആദ്യ, നിവേദ്യ മോൾ, അശ്വതി, അനുശ്രീ എന്നിവർ സ്കൂളിന് അഭിമാനമായി. വിജയികളെ അധ്യാപകർ ഫോണിൽ വിളിച്ച് അനുമോദിച്ചു. ഉടൻ തന്നെ ഉപഹാരങ്ങൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ പി.ടി.എ യും അധ്യാപകരും.

2019-2020

മലപ്പുറം ജില്ലയിലെ മികച്ച പി.ടി.എ

2019-20 വർഷത്തെ വേങ്ങര ഉപ ജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടിയതിനു പിന്നാലെ ഒളകര ഗവ.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനവുമാണ് സ്കൂളിന്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. മുൻ വർഷവും വേങ്ങര ഉപ ജില്ലയിൽ ബെസ്റ്റ് പി.ടി.എ ആയി തെരഞ്ഞെടുത്തിരുന്നു.മലപ്പുറം ജില്ലയിലെ മികച്ച 10 പി.ടി.എ കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു സ്കൂൾ. അവസാന ഘട്ടത്തിലാണ് സ്കൂളിന് അവാർഡ് ലഭിക്കാതെ പോയത്. നഷ്ടപ്പെട്ട മുൻ വർഷത്തെ അവാർഡാണ് ഇപ്പോൾ സ്കൂൾ തിരിച്ചു പിടിച്ചിരിക്കുന്നത്.

അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ

ആദ്യമായി എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ഗവ.എൽ.പി.സ്കൂൾ. മുൻ വർഷം നാല് എൽ.എസ്.എസ് വിജയികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി ഉയർന്നു. പെരുവള്ളൂർ പഞ്ചായത്തിൽ കൂടുതൽ എൽ.എസ്.എസ് നേടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഫിത്വിമ മിൻഹ എ , പാർവതി നന്ദ, അനാമിക എ.പി, യഥുനാഥ് കെ, സൻഹ കെ, ഷഹ്‌മിയ പി.പി, ഫാദിയ ഫാത്വിമ കെ.പി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികൾ നാലാം ക്ലാസിലെ 60 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഏഴു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. കോവിഡ് രൂക്ഷമായ സഹചര്യത്തിൽ മുഴുവൻ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെയും വീട്ടിലെത്തി പി.ടി.എ, സ്റ്റാഫ്  ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, കെ.എം പ്രദീപ് കുമാർ എം.ടി.എ ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സർഗ്ഗ വിദ്യാലയം പുരസ്ക്കാരം

എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക.

2019-20 അദ്ധ്യയന വർഷമാണ് ഒളകര ഗവ.എൽ.പി.സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.

ശാസ്ത്ര, സാമൂഹ്യ ശേഖരണങ്ങളിൽ ഒന്നാം സ്ഥാനം

വേങ്ങര ഉപ ജില്ല സ്കൂൾ ശാസ്ത്ര മേളയിൽ ഉന്നത വിജയം നേടി ഒളകര സ്കൂൾ ചരിത്രം ആവർത്തിച്ചു. ശാസ്ത്ര ശേഖരണ വിഭാഗത്തിൽ അഞ്ഞൂറോളം ഇലകളുടെ ഹെർബേറിയം ഒരുക്കിയും സോഷ്യൽ സയൻസ് ശേഖരണ വിഭാഗത്തിൽ മുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള നാണയങ്ങളുടെയും കറൻസികളുടെയും ശേഖരം ഒരുക്കിയുമാണ് സ്കൂൾ ശാസ്ത്ര മേളയിൽ മികവ് പ്രകടിപ്പിച്ചത്. മുൻ വർഷം സ്കൂളിന് തന്നെയായിരുന്നു ശേഖരണത്തിൽ ഒന്നാം സ്ഥാനം. അന്ന് ജില്ല വരെ മത്സരം ഉണ്ടായതിനാൽ ജില്ലയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ എൽ.പി.വിഭാഗം ശാസ്ത്ര മേള സബ് ജില്ല തലത്തിൽ  അവസാനിച്ചിരുന്നു. ശേഖരണം കൂടാതെ പ്രവർത്തി പരിചയ മേളയിലും ഇത്തവണ വിവിധ മത്സര ഇനങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ, എ ഗ്രേഡുകൾ നേടാനും സ്കൂളിന് സാധിച്ചു.

അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ്

പറപ്പൂർ ഐ.യു. എച്ച്.എസ്. എസിൽ നടന്ന വേങ്ങര ഉപ ജില്ല കലാമേളയിൽ ഉയർന്ന വിജയം നേടി വരവറിയിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി.സ്കൂൾ. എൽ.പി അറബി വിഭാഗം പദനിർമാണം ഒന്നാം സ്ഥാനം (തൻഹ മെഹറിൻ), മറ്റു മത്സര ഇനങ്ങളിൽ എ ഗ്രേഡുകൾ, ജനറൽ വിഭാഗത്തിൽ നാടോടി നൃത്തം രണ്ടാം സ്ഥാനം (അവന്തിക), കഥാകഥനം മൂന്നാം സ്ഥാനം (റശ മെഹറിൻ) നേടുകയുണ്ടായി. കലോത്സവത്തിൽ മിക് പ്രകടിപ്പിച്ച വിദ്യാർഥികളെയും കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയ അധ്യാപകരെയും ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മ ആദരിക്കുകയും ചെയ്തു. വിജയികളായ വിദ്യാർഥികൾക്ക് പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ പാമങ്ങാടൻ സമ്മാനം വിതരണം ചെയ്തു. കൂട്ടായ്മ ഭാരവാഹികളായ അഷ്റഫ്, ബഷീർ , അസീസ് ചെമ്പൻ, നാസർ, അമാനുള്ള, നജ്മുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

സബ് ജില്ലാ കായിക മേളയിൽ വരവറിയിച്ചു

മലപ്പുറം കോഴിച്ചെന എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന കായിക മേളയിൽ വരവറിയിച്ചിരിക്കുയാണ് ഒളകര ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. വളരെ കുറച്ച് വിദ്യാർത്ഥികളുമായി മത്സരത്തിനെത്തി റിലേ 50, റിലേ 100, ഓട്ടം 50, 100 (ബോയ്സ്, ഗേൾസ്), തുടങ്ങിയ പങ്കെടുത്ത മിക്ക പരിപാടികളിലും ഫൈനലിലെത്താനും സാധിച്ചു. എൽ.പി.വിഭാഗം അമ്പത് മീറ്റർ ഓട്ട മത്സരത്തിൽ ഫാത്വിമ മിൻഹ കെ.ടി മൂന്നാം സ്ഥാനവും നേടി. വരും വർഷങ്ങളിൽ ഇനിയും കൂടുതൽ മികവിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്

കാടപ്പടി നവചേതന വായന ശാലയിൽ വെച്ച് നടന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ മത്സരത്തിൽ വിജയം തുടർന്ന് ഒളകര ഗവ.എൽ.പി.സ്കൂൾ. മുൻ വർഷം ഒന്ന്,രണ്ട് സ്ഥാനങ്ങളായിരുന്നുവെങ്കിൽ ഇത്തവണ ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടി നാലാം ക്ലാസിലെ പാർവ്വതി നന്ദയും ഫാത്വിമ മിൻഹയും വീണ്ടും സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സ്കൂൾ തലത്തിൽ വിജയികളായിട്ടായിരുന്നു പഞ്ചായത്ത് തലത്തിലേക്ക് ഇവർ യോഗ്യത നേടിയത്. ഉപജില്ലാ മത്സരത്തിൽ പാർവ്വതി നന്ദ പങ്കെടുത്തെങ്കിലും ഫലം എ ഗ്രേഡിലൊതുങ്ങി.

2018-2019

സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു

2018-19 വർഷത്തെ വേങ്ങര ഉപ ജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടി ഒളകര ഗവ.എൽ.പി.സ്കൂൾ പുതിയ ചരിത്രം സൃഷ്ടിച്ചു. ശ്രദ്ധേയമായ നിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല, വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, വാർഡംഗം പി.എം. അഷ്റഫ്, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, എ സ്.എം.സി. ചെയർമാൻ കെ.എം പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ മറ്റ് പി.ടി. എ, എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു. മികച്ച പി.ടി.എ ക്കുളള മലപ്പുറം ജില്ലാ തല മത്സരത്തിൽ ആദ്യ 10 പി.ടി.എ കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു സ്കൂൾ. അവസാന ഘട്ടത്തിലാണ് സ്കൂളിന് അവാർഡ് ലഭിക്കാതെ പോയത്. നഷ്ടപ്പെട്ട ഈ വർഷത്തെ ജില്ലാ അവാർഡ് വരും വർഷം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം

വേങ്ങര ഉപ ജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒളകര ഗവ.എൽ.പി.സ്കൂൾ ചരിത്രം സൃഷ്ടിച്ചു. എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഉയർന്ന നേട്ടത്തിലെത്തിയത്. 200 ൽ അധികം ഔഷധ സസ്യങ്ങൾ ഭംഗിയായി സ്റ്റാളിൽ ഒരുക്കി ശാസ്ത്ര ശേഖരണത്തിൽ നേടിയ ഒന്നാം സ്ഥാനം ജില്ലാ തല മത്സരത്തിലും തുടർന്നു. ജില്ലയോടെ എൽ.പി വിഭാഗം ശാസ്ത്ര മേള അവസാനിച്ചതിനാൽ സംസ്ഥാന തല മത്സരം ഉണ്ടായിരുന്നില്ല.

വേങ്ങര ഉപ ജില്ല ശാസ്ത്ര മേളയിൽ ഓവറോൾ നേടിയപ്പോൾ ഒരു ഫസ്റ്റും (അമേയ സ്ട്രോ ബോർഡ്)മൂന്ന് രണ്ടാം സ്ഥാനങ്ങളും (അർഷദ് ബാഡ്മിന്റൺ നെറ്റ്, ഷാദിൽ എ.കെ അഗർബത്തി നിർമാണം, നന്ദിത വുഡ് വർക്ക് ) നാല് നാലാം സ്ഥാനങ്ങളും (അൽഫാസ് കോക്കനട്ട് ഷെൽ വർക്ക്, ജിതുന ദാസ് ബുക്ക് ബയന്റിഗ്, സഹദ് ഷീറ്റ് മെറ്റൽ വർക്ക്, റാസി വയറിംഗ്) നേടുകയുണ്ടായി. വിജയികളായ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, വൈസ് പ്രസിഡന്റ് ഇബ്രാഹീം മൂഴിക്കൽ, സിറാജ് യു.പി  അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ

എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ഗവ.എൽ.പി.സ്കൂൾ. മുൻ വർഷം ഒരു എൽ.എസ്.എസ് വിജയിയായിരുന്നുവെങ്കിൽ ഇത്തവണ അത് നാലായി ഉയർന്നു. ആഇശ ഇ, അനന്യ കെ, ഫാതിമ അംന പി, ഫാത്വിമ ശിഫ സി.സി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികളായത്. നാലാം ക്ലാസിലെ 40 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് നാലു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു.  എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ, സ്റ്റാഫ്  ഉപഹാരം നൽകിയാണ് അഭിനന്ദിച്ചത്. ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്

കാടപ്പടി നവചേതന വായന ശാലയിൽ വെച്ച് നടന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ മത്സരത്തിൽ വിജയം നേടി ഒളകര ഗവ.എൽ.പി.സ്കൂൾ. ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടി മൂന്നാം ക്ലാസിലെ പാർവ്വതി നന്ദയും നാലാം ക്ലാസിലെ ഫാത്വിമ ജാലിബയും സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സ്കൂൾ തലത്തിൽ വിജയികളായിട്ടായിരുന്നു പഞ്ചായത്ത് തലത്തിലേക്ക് ഇവർ യോഗ്യത നേടിയത്. ഉപജില്ലാ മത്സരത്തിൽ പാർവ്വതി നന്ദ പങ്കെടുത്തെങ്കിലും നാലാം ക്ലാസുകാർക്കിടയിലെ മൂന്നാം ക്ലാസുകാരി എന്ന കുറവ് പ്രകടമായിരുന്നു. ഫലം എ ഗ്രേഡിലൊതുങ്ങുകയും ചെയ്തു.

2017-2018

അഭിമാനമായി അമേയ

കൃത്യം പത്ത് വർഷങ്ങൾക്കു ശേഷം എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ഗവ.എൽ.പി.സ്കൂൾ. മുൻ വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയെഴുതാൻ വളരെ ചുരുക്കം പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ പരീക്ഷ എഴുതിയ നാലു പേരിൽ അമേയ എന്ന വിദ്യാർത്ഥിയാണ് എൽ.എസ്.എസ്  വിജയിയായിയായത്. നാലാം ക്ലാസിലെ 30 ന്  താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഒരു വിദ്യാർത്ഥി വിജയിയായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു.  എൽ.എസ്.എസ് നേടിയ അമേയക്ക്  പി.ടി.എ, സ്റ്റാഫ്  ഉപഹാരം നൽകി അഭിനന്ദിച്ചു. ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.