"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരകീക്ഷ ജൂലൈ 2ന്==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരകീക്ഷ ജൂലൈ 2ന്==
           കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിലേക്ക് പുതായ ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെട‍ുക്ക‍ുന്നതിന‍ുള്ള അഭിരുചി പരീക്ഷ ജ‍ൂലൈ 2ന് രാവിലെ 10.00 മണി മ‍ുതൽ സ്ക‍ൂൾ  കംപ്യ‍ൂട്ടർ ലാബിൽ നടത്ത‍ുന്നതാണ്. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‍വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.

== യൂണിഫോമിൽ മാറ്റം വരുത്തി. ==
സ്ക്കൂൾ മാനേജിംഗ് കമ്മറ്റി, പി.റ്റി. എ & സ്റ്റാഫ് കൗൺസിൽ  തീരുമാനപ്രകാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളുടെ നിലവിലുള്ള യൂണിഫോമിൽ 2022 - 23 അദ്ധ്യയന വർഷം മുതൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. നിലവിലുള്ള യൂണിഫോമിൽ പാവാടക്ക് പകരം അതേ കളറിലുളള പാന്റ്സ്  ഉപയോഗിക്കണം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. പച്ചനിറത്തിലുള്ള പാന്റ്സ്, ക്രീം കളർ half sleeve shirt, പച്ചനിറമുളള full sleeve Overcoat എന്നിവയാണ് പുതിയ യൂണിഫോമായി അംഗീകരിച്ചിട്ടുള്ളത്. ഇറ‍ുകിയപാന്റ്സ് ഉപയോഗിക്കാൻ പാടില്ല. കറ‍ുത്ത ഷ‍ൂ, വെള്ള് സോൿസ് എന്നിവ ഉപയോഗിക്കണം. ശിരോവസ്ത്രം ഉപയോഗിക്കുന്നവർ ക്രീം കളർ തുണിയാണ് അതിനു വേണ്ടി ഉപയോഗിക്കേണ്ടത്. ഈ വർഷം പാവാട തയ്പിച്ചവർക്കും,  നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന  പാവാട ഈ വർഷം കൂടി ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവർക്കും 2022-23 വർഷം കൂടി അത്തരത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിയും ഇതോടൊപ്പം അറിയിക്കുന്നു.
== കോവിഡ് വാക്സിൻ വിതരണം. ==
12 വയസ്സുമുതൽ 14 വയസ്സുവരെയുള്ള പ്രായപരിധിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനന തീയതിയുളളവർ) നാളെ (10.05.22) രാവിലെ 9:30 മുതൽ  സ്ക്കൂളിൽ വച്ച് കോവിഡ് വാക്സിൻ നൽകുന്നതാണ്. മുകളിൽ സൂചിപ്പിച്ച പ്രായപരിധിയിലുള്ള എല്ലാ കുട്ടികളെയും ബന്ധപെട്ട ക്ലാസ് അദ്ധ്യാപകർ  ഫോൺ മുഖേന വിവരം അറിയിക്കണം
''<u>വാക്സിനേഷന് സ്ക്കൂളിൽ എത്തുന്ന കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ</u>''
1. വാക്സിനേഷനു വേണ്ടി നാളെ എത്തിച്ചേരേണ്ട കുട്ടികൾ നാളെ രാവിലെ 9 മണി മുതൽ സ്ക്കൂളിൽ പ്രവേശിക്കണം.
2. രാവിലത്തെ ഭക്ഷണം നല്ല രീതിയിൽ കഴിച്ച ശേഷം മാത്രം സ്ക്കൂളിൽ എത്തുക.
3. വാക്സിനേഷന് എത്തുന്ന കുട്ടികൾ മാസ്ക്ക് ധരിക്കുകയും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണം.
4. കുടിവെള്ളവും ചെറിയ ഹാന്റ് സാനിറ്റൈസറും ലഘു ഭക്ഷണവും കരുതുക.
5. സ്ക്കൂളിൽ എത്തിച്ചേർന്ന കുട്ടികൾ അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ക്ലാസ് മുറികളിൽ ഇരിക്കണം.
6. അദ്ധ്യാപകർ ക്ലാസ് മുറികളിലെത്തി നൽകുന്ന നിർദ്ദേശപ്രകാരം മാത്രം വാക്സിൻ രജിസ്ടേഷൻ റൂമിലോ Waiting റൂമിലോ എത്തുക.
7   www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന Registration id , രജിസ്ടേഷനു വേണ്ടി ഉപയോഗിച്ച ഫോൺ നമ്പർ, പേര് എന്നീ വിവരങ്ങൾ എഴുതിയ പേപ്പർ സ്ലിപ് കൈവശം ഉണ്ടായിരിക്കണം.
8. രജിസ്ടേഷൻ ഐ.ഡി. ഇല്ലാത്ത കുട്ടികൾ ആധാർ നമ്പർ, രജിസ്ട്രേഷനു വേണ്ടിയുള്ള മൊബൈൽ ഫോൺ ഇവ കരുതുക.
9. വാക്സിനേഷന് ശേഷം അരമണിക്കൂർ Observation Room ൽ വിശ്രമിക്കണം. അതിനു ശേഷം അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോകണം.
10.പനി, ചുമ എന്നീ രോഗലക്ഷണമുള്ളവർ  ഇപ്പോൾ വാക്സിനേഷനായി എത്തേണ്ടതില്ല.
11. ചില പ്രത്യേക മരുന്ന്, ഇൻജക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട് അലർജിയുള്ളവർ ആ വിവരം വാക്സിൻ എടുക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
== സ്‍ക‍ൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും. ==
മെയ് -7 ശനിയാഴ്ച ഉച്ചക്ക് 1 മണിവരെ സ്‍ക‍ൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും.
== സൗജന്യ ടെക്സ്റ്റ്ബുക്കു വിതരണം ==
കഴിഞ്ഞ വർഷം 7-ാം ക്ലാസ്സിൽ നമ്മുടെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾക്ക് 8-ാം ക്ലാസ്സിലേക്കുള്ള സൗജന്യ ടെക്സ്റ്റ്ബുക്കുകൾ ഇന്ന് മുതൽ വിതരണം ചെയ്യുന്നതാണ്.

== സ്‍കൂൾ യ‍ൂണിഫോമിന‍ുള്ള തുണി സ്‍ക‍ൂൾ സ്റ്റോറിൽ ലഭ്യമാണ്. ==
== സ്‍കൂൾ യ‍ൂണിഫോമിന‍ുള്ള തുണി സ്‍ക‍ൂൾ സ്റ്റോറിൽ ലഭ്യമാണ്. ==