"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
'''അധ്യാപക ദിനവുമായി ബന്ധപ്പെട്ട കുട്ടി അധ്യാപകർ മനോഹരമായ ക്ലാസുകൾ ആണ് എടുത്തത്. ഓരോ കുട്ടികളും അധ്യാപനം വളരെ മനോഹരമായ ചെയ്തുകൊണ്ട് അധ്യാപകദിനം മഹത്തരം ആക്കി ഓരോ കുട്ടികളിലും ഒരു അധ്യാപകൻ ഒളിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എല്ലാവരുടേയും കുട്ടികളുടെയും പ്രകടനം.എല്ലാ കുട്ടികളും അധ്യാപക ദിനത്തിൽ അവരവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് അന്നത്തെ ദിവസം മികച്ചതാക്കി.'''
'''അധ്യാപക ദിനവുമായി ബന്ധപ്പെട്ട കുട്ടി അധ്യാപകർ മനോഹരമായ ക്ലാസുകൾ ആണ് എടുത്തത്. ഓരോ കുട്ടികളും അധ്യാപനം വളരെ മനോഹരമായ ചെയ്തുകൊണ്ട് അധ്യാപകദിനം മഹത്തരം ആക്കി ഓരോ കുട്ടികളിലും ഒരു അധ്യാപകൻ ഒളിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എല്ലാവരുടേയും കുട്ടികളുടെയും പ്രകടനം.എല്ലാ കുട്ടികളും അധ്യാപക ദിനത്തിൽ അവരവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് അന്നത്തെ ദിവസം മികച്ചതാക്കി.'''


==എൽ എസ്സ്  എസ് വിജയികൾ 2022==
https://www.facebook.com/kaveri.subi.3/videos/222581123217402
https://www.facebook.com/kaveri.subi.3/videos/222581123217402
<gallery>
<gallery>
42021 lp112.jpg
42021 lp112.jpg
</gallery>
==എൽ എസ്സ്  എസ് വിജയികൾ 2022==
<gallery mode="packed" heights="200">
42021_lss2022.jpg
</gallery>
</gallery>
==അധ്യാപകദിനാചരണം - ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ==
==അധ്യാപകദിനാചരണം - ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ==

09:07, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2021 ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി

കൊറോണ ഭീതിയുടെ ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ തുറക്കാം എന്ന്ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചു ശേഷം സ്കൂൾ തുറന്നു കുട്ടികളെ സ്വീകരിക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 11 മുതൽ ആരംഭിച്ചു സ്കൂളിനു ചുറ്റുമുള്ള കാടും പടലും നീക്കംചെയ്യാൻ സമീപവാസികളും തൊഴിലുറപ്പുകാർ ആരും അധ്യാപകരോടൊപ്പം കൂടി ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കുകളും ഒക്കെ കഴുകി അണുവിമുക്തമാക്കി .ഒക്ടോബർ 31ന് ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും വർണാഭമാക്കി കുട്ടികൾക്കുള്ള സമ്മാന പൊതികളും തയ്യാറാക്കി .നവംബർ ഒന്നിന് രാവിലെ 8 30ന് എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി .സ്കൂളിൽ എത്തിയ ഓരോ കുട്ടിയുടെയും ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകി കുട്ടികളെ ക്ലാസ്സുകളിൽ കൊണ്ടിരുത്തി അവർക്ക് സമ്മാനപ്പൊതികളും സമ്മാന സഞ്ചിയും നൽകി അവരെ ക്ലാസിൽ സ്വീകരിച്ചിരുത്തി. സമ്മാന സഞ്ചികൾ വിതരണം ചെയ്യാൻ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ,മുനിസിപ്പൽ ചെയർപേഴ്സൺ, പിടിഎ വൈസ് പ്രസിഡൻറ് എന്നിവരുടെ എന്നിവരും വന്നിരുന്നു .കുട്ടികൾ അവരവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.മധുരവിതരണം നടത്താൻ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ എത്തിയിരുന്നു പകുതിയിൽ കൂടുതൽ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു അധ്യാപകരുടെയും ജീവനക്കാരുടെയും സ്നേഹപൂർവമായ പെരുമാറ്റവും സഹകരണവും കുട്ടികളുടെയും ഒപ്പം അവരെ സ്കൂളിൽ കൊണ്ടു വിട്ട് രക്ഷിതാക്കളുടെയും എല്ലാ ആശങ്കകളും അകറ്റുന്നത് ആയിരുന്നു 12.30 ഓടുകൂടി എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി

ഗവൺമെന്റ് , എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ

'ബില്ലു ദ ഡോഗ് ' നാടകത്തിനു ശേഷം ആവണി ,നന്മ ,അന്നപൂർണ,പദ്മപ്രിയ, ആദിഷ് ഡി നായർ,ഭവ്യ ആദിൽ സി എസ്,ലക്ഷ്മി ത്രേയ,വൈഗ ബി നായർ, സാദിയ, അനന്യ വൈഷ്ണവ്,ആദിദേവ്, എന്നീ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ മനോഹരമായ നാടകമാണ് "ത്രീ ബട്ടർഫ്ലൈസ് ".മൂന്നാം ക്ലാസിലെ ഇംഗ്ലീഷ്ന്റെ രണ്ടാമത്തെ പാഠഭാഗം നാടകീയ ആവിഷ്കരണം നടത്തുന്നതിനായി ക്ലാസിലെ മുഴുവൻ കുട്ടികളും തയ്യാറെടുത്തിരുന്നു. ഇത്രയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് "ത്രീ ബട്ടർഫ്ലയിസ് " എന്ന നാടകം അവതരിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കളുടേയും കുട്ടികളുടെയും സഹകരണം നാടകം നിർമ്മിക്കുന്നതിൽ വളരെ സഹായകമായി.

https://www.facebook.com/kaveri.subi.3/videos/415294923660731

കുട്ടിഅധ്യാപകർ... അധ്യാപകദിനാഘോഷം നടത്തിയപ്പോൾ

അധ്യാപക ദിനവുമായി ബന്ധപ്പെട്ട കുട്ടി അധ്യാപകർ മനോഹരമായ ക്ലാസുകൾ ആണ് എടുത്തത്. ഓരോ കുട്ടികളും അധ്യാപനം വളരെ മനോഹരമായ ചെയ്തുകൊണ്ട് അധ്യാപകദിനം മഹത്തരം ആക്കി ഓരോ കുട്ടികളിലും ഒരു അധ്യാപകൻ ഒളിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എല്ലാവരുടേയും കുട്ടികളുടെയും പ്രകടനം.എല്ലാ കുട്ടികളും അധ്യാപക ദിനത്തിൽ അവരവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് അന്നത്തെ ദിവസം മികച്ചതാക്കി.

https://www.facebook.com/kaveri.subi.3/videos/222581123217402

എൽ എസ്സ് എസ് വിജയികൾ 2022

അധ്യാപകദിനാചരണം - ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ

അധ്യാപക ദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ അറബിക് അധ്യാപകരായി മാറിയപ്പോൾ അധ്യാപനത്തിന്റെ ഭംഗിയും മഹത്വവും വിവരണാതീതമായി മാറി.കുഞ്ഞു മനസ്സിനുള്ളിലെ അധ്യാപികമാർ പുസ്തക മേന്തി പഠന മുറിയിലേക്ക് എത്തിയപ്പോൾ അറബിക് ഭാഷയും അധ്യാപനവും ഒരുപോലെ മഹത്വമുള്ളതായി മാറി.

MEW,,,,,MEW

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ആശയ പ്രകടനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനമാണ് MEW... MEW. ഇംഗ്ലീഷ് ക്ലാസുകളിൽ അവർ പരിചയപ്പെട്ട മുഴുവൻ കഥാപാത്രങ്ങളെ കുറിച്ചും ഒന്നാം ക്ലാസുകാരൻ്റെതായ ലഘു ഭാഷയിൽ അവർ തന്നെ തയ്യാറാക്കുന്ന (My English World) എന്ന MEW ബുക്കാണ് ഈ പ്രവർത്തനത്തിന്റെ പഠന തെളിവ്. എന്തിനെക്കുറിച്ചും സ്വന്തം വാക്യത്തിൽ ഇംഗ്ലീഷിൽ ചെറു വിവരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾക്ക് കഴിയുന്നു എന്നതിൻ്റെ കൂടി പ്രതിഫലനമാണ് കുട്ടികളുടെ MEW Book. അക്കാദമിക വർഷാവസാനം കുട്ടിയുടെ നിരന്തര വിലയിരുത്തലിനുള്ള അവസരം അധ്യാപകർക്കൊപ്പം തങ്ങൾക്കും സാധ്യമാകുന്നു എന്ന വെളിപ്പെടുത്തലിലാണ് രക്ഷിതാക്കൾ എന്നത് ഏറെ സന്തോഷം നൽകി

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം പദ്ധതി യുടെ ഭാഗമായിഅവനവഞ്ചേരി സ്കൂളിന്റെ LP തലത്തിൽ വാർഡ് തല ഉദ്ഘാടനംനടന്നു. തുടർന്ന് വീടൊരു വിദ്യാലയമായിമാറിയപ്പോൾ..അമ്മയും കുഞ്ഞും സഹപാഠിതാക്കളായ കാഴ്ച്ച മനസ്സ്നിറക്കുന്നതായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി വീടുകൾ തന്നെയാണ് വിദ്യാലയങ്ങൾ. എങ്കിലും വീടൊരു വിദ്യാലയം പ്രവർത്തനങ്ങളും വിക്ടേഴ്‌സ് ക്ലാസുകളും കൂടിച്ചേർന്ന് അമ്മമാർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിക്കൂട എന്നൊരു ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരുന്നു. SRG യിൽ രൂപപ്പെട്ട ആശയങ്ങൾ ഉൾച്ചേർത്ത് ക്ലാസ് PTA യിൽ വീടൊരു വിദ്യാലയമാക്കി എങ്ങിനെ മാറ്റാം എന്ന് കൂട്ടായി ചർച്ച ചെയ്തു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞിട്ടും ഇനിയും ഉറച്ചിട്ടില്ലാത്ത അക്ഷരങ്ങളും ,വായിക്കാനുള്ള താൽപ്പര്യമില്ലായ്മയും പല അമ്മമാരുടേയും ആവലാതികളായിരുന്നു.അങ്ങിനെയാണ് ഒരു പരിഹാര പഠന പ്രവർത്തനമായി വീടൊരു വിദ്യാലയം ആദ്യഘട്ട പ്രവർത്തനം നൽകിയത്.നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പ്രവർത്തനം നൽകിയത്.പ്രവർത്തനങ്ങൾ കുട്ടിക്ക് മുന്നിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന് ഗൂഗിൾ മീറ്റിൽ അമ്മമാർ പരിചയപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ ഇപ്രകാരമായിരുന്നു വീടും കൂടും
ഒന്നാം ദിവസം
താരയുടെ വീടും കുഞ്ഞിക്കോഴിയുടെ കൂടും ചിത്രം വരച്ചോ ഒട്ടിച്ചു ചേർത്തോ നിർമ്മിച്ച് വീടും കൂടും എന്നെഴുതുക
രണ്ടാം ദിവസം
ചിത്രത്തിന് താഴെ
'താരയുടെ വീട്
വീട്ടിലൊരു കൂട്
കൂട്ടിലൊരു കോഴി
താരയുടെ കോഴി
എന്നീ വാക്യങ്ങൾ അമ്മ പറഞ്ഞു കൊണ്ട് എഴുതുന്നു.കുട്ടി ഒപ്പം വായിക്കുന്നു. താര, വീട്, കൂട്, കോഴി എന്നീ പദങ്ങൾ കണ്ടെത്തി വട്ടമിടുന്നു
മൂന്നാം ദിവസം
നാലുവാക്യങ്ങളും രണ്ടായി മുറിച്ച് ഇടകലർത്തി നൽകി ,ശരിയായ രീതിയിൽ യോജിപ്പിച്ച്, അമ്മ എഴുതിയ വാക്യങ്ങൾക്ക് താഴെ കുട്ടി ഒട്ടിക്കുന്നു
നാലാം ദിവസം
താര, വീട്, കൂട്, കോഴി എന്നീ വാക്കുകൾ അക്ഷരങ്ങളായി മുറിച്ച് നൽകി വാക്കുകൾ കണ്ടെത്തി ഒട്ടിക്കുന്നു.എത്ര പെട്ടെന്നാണ് നമ്മുടെ രക്ഷിതാക്കൾ അധ്യാപരായി മാറിയതെന്ന് നോക്കൂ. അധ്യാപകർക്ക് ഒപ്പം സഞ്ചരിക്കുന്ന പ്രിയ രക്ഷിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും അനായാസേന വീടൊരു വിദ്യാലയം പ്രവർത്തനം ഏറ്റെടുക്കാൻ കഴിഞ്ഞു എന്ന സന്തോഷവും

https://www.facebook.com/100063573855053/videos/pcb.236248271837633/584667146215622

വീട് ഒരു വിദ്യാലയം -അറബിക് ഭാഷ...

വീട് ഒരു വിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട അറബിക് ഭാഷവികസനത്തിനായി നടത്തിയ പരിപാടിയിൽ കുട്ടികൾക്കൊപ്പം തന്നെ രക്ഷിതാക്കളുടേയും പങ്കാളിത്തം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു.

വായന ചങ്ങാത്തം

പേര് പോലെ തന്നെ വായന ചങ്ങാതി ആക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വായന ചങ്ങാത്തം. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ എഴുതാനും വായിക്കാനുള്ള കഴിവിലേക്ക് അവരെ വളർത്തി കൊണ്ടു വരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ രക്ഷിതാക്കളെയാണ് പങ്കാളികളാക്കുന്നത് .അതിനു വേണ്ടി ഓരോ ക്ലാസ് അധ്യാപകരും രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന പങ്ക് ഓരോ രക്ഷിതാവിനും ആണ് .ഓരോ കുട്ടിയും ആർജ്ജിച്ചെടുത്ത ഭാഷാശേഷിയുടെ പ്രോഡക്റ്റ് പതിപ്പ് ,മാസിക എന്നിവയായി സ്കൂളിൽ പ്രസിദ്ധീകരിച്ചു .വായന കാർഡുകൾ നിർമ്മിക്കുന്നതിനു വേണ്ടി രക്ഷകർത്താക്കളുടെ ബോധവൽക്കരണത്തിനായി ക്ലാസ് അധ്യാപകർ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കാനും രക്ഷകർത്താക്കളുടെ സഹായത്തോടെ ശില്പശാല സംഘടിപ്പിക്കുന്നത് തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളിലൂടെ വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന മികവാർന്ന പ്രവർത്തനമാണ് വയന ചങ്ങാത്തം

സ്വാതന്ത്ര്യദിനാഘോഷം അവരുടെ ഹിന്ദി ടീച്ചറിന്റ മേൽനോട്ടത്തിൽ നടത്തിയപ്പോൾ


https://www.facebook.com/kaveri.subi.3/videos/341996374290851

ഓൺലൈൻ അസംബ്ലി

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ അസംബ്ലി കുട്ടികൾക്ക് കൂടുതൽ സന്തോഷവും ഉണർവ്വും നൽകിയ പരിപാടിയായിരുന്നു. സ്കൂളിൽ വരാൻ കഴിയാതിരുന്ന കുട്ടികൾക്ക് വളരെ നാളുകൾക്കുശേഷം ഓൺലൈനിലൂടെ ഒത്തുചേർന്ന് കൂട്ടുകാരുമായി അവരവരുടെ സർഗാത്മക സൃഷ്ടികൾ പങ്കുവയ്ക്കാനും സാധിച്ചു. ഓൺലൈൻ അസംബ്ലിയിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്.  കുട്ടികൾ ഒത്തുചേർന്ന് നടന്ന മികവാർന്ന ഒരു പ്രവർത്തനം ആയിരുന്നു ഓൺലൈൻ അസംബ്ലി. https://www.youtube.com/watch?v=HvXYQJYWmtw

നാടകാവതരണം ബില്ലു ദി ഡോഗ്

ഓൺലൈൻ ക്ലാസിലൂടെ നടന്ന പഠനം നൂറ് ശതമാനവും ഫലപ്രാപ്തിയിലേക്ക്...

അന്നപൂർണ, ഭവ്യ ,അനുനയ കാർത്തിക് ലക്ഷ്മി, അൽഫിയ ശ്രീനന്ദ, ശീതൾ,ഫർസാന ഫാത്തിമ,സാദിയ,നന്മ എന്നീ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് ആദ്യപാഠം" ബില്ലു ദ ഡോഗ് "എന്ന പാഠം ഓൺലൈൻ പഠനത്തിനുശേഷം നാടകീയ ആവിഷ്കാരം നടത്തിക്കൊണ്ട് പഠനം പൂർണതയിലേക്ക് എത്തിച്ചു. ക്ലാസിലെ മുഴുവൻ കുട്ടികളും നാടകീയ ആവിഷ്കാരണത്തിന് തയ്യാറെടുത്തിരുന്നു. അവരിൽനിന്നും അഭിനയമികവിൽ മുന്നിൽ എത്തിയവരാണ് നാടകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/kaveri.subi.3/videos/377720727253753

ഷോർട്ട് ഫിലിം-ഓർമ്മകളുടെ പൊന്നോണം.

കൊറോണയുടെ ഭീതിയിൽ ഓണവും ആഘോഷവും വീട്ടിലുള്ളിലായ കുട്ടികളുടെ മാനസിക സന്തോഷത്തിനുവേണ്ടി നിർമ്മിച്ച ഷോർട്ട് ഫിലിം മാണ് ഓർമ്മകളുടെ പൊന്നോണം.കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വിഷമം വരച്ചുകാട്ടാനാണ് ഈ ഷോർട്ട് ഫിലിമിലൂടെ ശ്രമിച്ചിരിക്കുന്നത്.ഇതിൽ അഭിനയിച്ചിരിക്കുന്നത് മൂന്നാം ക്ലാസിലെ കുട്ടികളും അവരുടെ രക്ഷകർത്താക്കളുമാണ് . മാസ്റ്റർ അർജുൻ മാസ്റ്റർ അശ്വിൻ അനിൽകുമാർ സുഭാഷ്,അരുണിമ അനിൽ,രമ്യ, അശ്വതി നഹ്‌ലാ ഹാരിസ്, ആതിര ലാവണ്യ, തീർത്ഥ,മാധവ് എന്നിവരാണ് ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്.ഗാനരചനയും ഗാനാലാപനവും രക്ഷിതാക്കളുടെ സഹകരണത്തോടെയണ് ചെയ്തിരിക്കുന്നത്.

https://youtu.be/-lEIfzoaKZY

പുസ്തകാരാമം എന്ന സ്കൂൾ ലൈബ്രറി

അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് .കുട്ടികൾക്കുയഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് .കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു . ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്."'

അമ്മ വായന

അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടിയേയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും , വായന കുറുപ്പുമത്സരങ്ങളും, ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.

ഞങ്ങളുടെ സ്വന്തം മാഗസിൻ

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപാഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ .കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ പ്രദർശിപ്പിക്കാനും കുട്ടികളുടെ പ്രതികരണങ്ങൾ നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു .ഹലോ ഇംഗ്ലീഷ് മൊഡ്യുളുകളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു

ഹലോ ഇംഗ്ലീഷ്

പരിസ്ഥിതിദിനാചരണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു വർഷം മുഴുവൻ നീണ്ടുനിക്കുന്ന പ്രവർത്തന പരിപാടികൾക്ക് എസ് ആർ ജി യിൽ തീരുമാനമായി .കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു .സ്കൂൾ ഇക്കോക്ലബ്‌ രൂപികരിച്ചു .പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി .സ്കൂൾ അങ്കണത്തിലെ മരങ്ങൾക്കു നെയിംബോർഡ് വെക്കാൻ തീരുമാനമായി .ജൈവവൈവിദ്ധ്യ പാർക്ക് നവീകരിക്കുന്നതിന് ഭാഗമായി മൽസ്യക്കുളം വൃത്തിയാക്കി പുതിയ മത്സ്യങ്ങളെ നിക്ഷേപിച്ചു .ആമ്പൽപൊയ്ക കൂടുതൽ ആകർഷകമാക്കി .ശലഭപാർക്കിനായി ശലഭങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക ചെടികൾ നട്ടു തയ്യാറാക്കി .ഒപ്പം ഔഷധ സസ്യത്തോട്ടവും പരിപാലിച്ചു വരുന്നു .മൾട്ടി സെൻസറി പാർക്കിലെ ചെടികൾക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തി .ഒപ്പം ഒരു പാഷൻഫ്രൂട്ട് പന്തലും പുരോഗമിച്ചു വരുന്നു .സ്കൂളിൽ പൂർണമായും പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ട് വരുന്നു .കുട്ടികൾ സ്റ്റീൽ പത്രങ്ങളും സ്റ്റീൽ കുപ്പികളും ആണ് ഉപയോഗിക്കുന്നത് .ജന്മദിന മിട്ടായികളുടെ പ്ലാസ്റ്റിക് തൊലി പരിസ്ഥിതിക്ക് ഭീഷണിയായതിനാൽ അതൊഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ജന്മദിന സമ്മാനമായി സമാഹരിച്ചു വരുന്നു

വായനാദിനം

ഓണത്തിന് ഒരു മുറം പച്ചക്കറി

കൈയെഴുത്തു മാഗസിൻ -ജനം
കൈയെഴുത്തു മാഗസിൻ -ജനം

ലോക ജനസംഖ്യ ദിനം

ജനസംഖ്യ വർദ്ധനവ് ഭൂമിക്കു ദോഷകരമായി മാറുന്നതിനെ ക്കുറിച്ചു കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിലെ എൽ പി സെക്ഷനിൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു .4 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത് .ആ ക്ലാസ്സിലെ തന്നെ ശ്രീയ എന്ന വിദ്യാർത്ഥിനി ജനസംഖ്യ വർദ്ധനവ് മൂലം ഭൂമിക്കു നേരിടേണ്ടിവരുന്ന ദോഷഫലങ്ങൾ അതിന്റെതായ പ്രാധാന്യത്തോടു കൂടി അവതരിപ്പിച്ചു .ജനസംഖ്യ വർദ്ധനവും അതിന്റെ ദോഷങ്ങളും കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിലായിരുന്നു ശ്രീയ കുട്ടിയുടെ കുറിപ്പവതരണം .തുടർന്ന് റീജ ടീച്ചറും, ശരണ്യ ടീച്ചറും ലോകജനസംഖ്യ ദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി .ലളിതവും രസകരുമായ അവതരണം കുട്ടികളിൽ ജിജ്ഞാസ ഉളവാക്കി .രണ്ടു കുഞ്ഞിക്കഥകളിൽ കൂടി ജനസംഖ്യ വർധനവിന്റെ ഗുണവും ദോഷവും രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കാൻ ശരണ്യ ടീച്ചറിന് സാധിച്ചു .തുടർന്ന് ഉച്ചയോടു കൂടി ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തുകയുണ്ടായി .ചിത്രരചനക്കു മുന്നോടിയായി നടന്ന അസ്സംബ്ലി കുട്ടികളിൽ ജനസംഖ്യ വർധനവിനെക്കുറിച്ചുള്ള അവബോധം എത്രമാത്രം ഫലവത്തായി എന്നതിന്റെ തെളിവുകൂടിയായിരുന്നു. ചിത്രരചന മത്സര ഫലം .4 ബി ക്ലാസ്സിലെ ആദിശങ്കർ .പി വിജയിയായി .തുടർന്ന് "ജനം" എന്ന ചിത്രരചന പതിപ്പിന്റെ പ്രകാശനവും നടന്നു

വായനാവാരാചരണം

അമ്മ വായനക്കായി പ്രത്യേക സംവിധാനം സ്കൂളിൽ നിലവിലുണ്ട് .ലൈബ്രറി പുസ്തകങ്ങൾ അമ്മമാരുടെ സഹായത്താൽ കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാനും അതുവഴി അവസരം ലഭിക്കുന്നു .എന്നുമാത്രമല്ല വായന എന്ന സംസ്ക്കാരം സ്കൂളിനു പുറത്തേക്കു പൊതുസമൂഹത്തിലേക്കു വ്യാപിക്കാൻ ഈ പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു .മികച്ച 'അമ്മ വായനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു 'അമ്മ മാഗസിൻ സ്കൂൾ എല്ലാ വർഷവും തയ്യാറാക്കി വരുന്നു .ഒന്നാം ക്ലാസ്സിലെ ക്ലാസ് ലൈബ്രറികൾ വായനകാർഡുകളാൽ സമ്പുഷ്ടമാണ് .കുട്ടികളും അദ്ധ്യാപികയും ചേർന്ന് നിർമിച്ചവയും അമ്മമാരുടെ സഹായത്താൽ നിർമിച്ചവയും ഇക്കൂട്ടത്തിലുണ്ട് .ഈ വർഷത്തെ കർമ പദ്ധതിയിൽ വായക്കാർഡുകളുടെ പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ടു പി എൻ പണിക്കർ അനുസ്മരണ അസംബ്ലി സംഘടിപ്പിച്ചു .ക്ലാസ് ലൈബ്രറികൾ പുനഃക്രമീകരിച്ചു .എല്ലാ ക്ലാസ്സിലും സ്റ്റോക്ക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും തയ്യാറാക്കി 150 ഓളം പുസ്തകങ്ങളും വായനക്കാർഡുകളും ബലമാസികകളും അടങ്ങുന്ന ശേഖരം എല്ലാ ക്ലാസ്സിനും വിതരണം ചെയ്യപ്പെട്ടു .ക്ലാസ് തലത്തിൽ രണ്ടു കുട്ടി ലൈബ്രേറിയന്മാരെ വീതം തെരഞ്ഞെടുത്തു .പുസ്തകങ്ങളുടെ സ്റ്റോക്ക് വിവരവും വിതരണവും കുട്ടികളുടെ മേൽനോട്ടത്തിലാണ് .വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി

ക്ലാസ് ലൈബ്രറി
ചിത്രരചന മത്സരം

ബഷീർ ചരമവാർഷികം

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു .

കുട്ടിക്കുറുമ്പുകളുടെ വക ഓണഘോഷം

https://www.facebook.com/100016123668955/videos/pcb.951499578730822/604912730500671
https://www.facebook.com/100016123668955/videos/pcb.951499578730822/256546726312952

പഠനയാത്രകൾ

ഓരോ പഠനയാത്രകളും കാഴ്ചകളുടെ ഉത്സവങ്ങളാണ്.... ബാല്യത്തിന്റെ കൈപിടിച്ച് മനസിലേക്ക് ചേക്കേറുന്ന നേർക്കാഴ്ചകൾ ഉൾകാഴ്ചകളിലേക് വഴിമാറുമ്പോൾ പഠനയാത്രകൾ ഓർമയുടെ കളിയരങ്ങായി മാറിയിട്ടുണ്ടാകും...ഒരിക്കലും തിരിഞ്ഞു നടക്കാതെ കാലം മുന്നോട്ടു പോകുമ്പോൾ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങളുടെ ഓർമ്മകൾ ഒരു മഞ്ചാടി ചെപ്പിലെന്നപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഈ ചെറിയ മനസ്സിൽ.

https://www.facebook.com/kaveri.subi.3/videos/591673071380143

പുരസ്‌ക്കാരങ്ങൾ