"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
പ്രമാണം:15054 project 2.jpeg | പ്രമാണം:15054 project 2.jpeg | ||
</gallery> | </gallery> | ||
* '''<big>എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം</big>''' |
06:57, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
'കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക്' എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്
മികവ് 2017 അവാർഡ്
2016-17 വർഷം മുതൽ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വിദ്യാലയവികസന പദ്ധതിയിലൂടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയും പൊതുസമൂഹവും ചേർന്ന് നടത്തിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. "കൂട്ടായ പ്രവർത്തനത്തിലൂടെ സ്വപ്നതുല്യമായ നേട്ടങ്ങൾ" എന്നതാണ് വിദ്യാലയകൂട്ടായ്മ പിന്തുടരുന്ന ആപ്തവാക്യം. വിദ്യാലയം നടപ്പിലാക്കിയ 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതി ആർ.എം.എസ്.എ. 2017ൽ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനമായി തെരഞ്ഞെടുത്തിരുന്നു.
എസ്.സി. ഇ. ആർ. ടി. യുടെ അംഗീകാരം
2019-20 അധ്യയന വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ 34 വിദ്യാലയങ്ങളിലൊന്നായി നമ്മുടെ സ്കൂളിനെ എസ്.സി. ഇ. ആർ. ടി തെരഞ്ഞടുത്തു. സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി എസ്.സി. ഇ. ആർ. ടി ഡോക്ക്യുമെന്ററി തയ്യാറാക്കി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് അധ്യാപകരും പി.റ്റി.എ അംഗങ്ങളും ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.
സർഗവിദ്യാലയം അവാർഡ്
വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം' അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്.
ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്
സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്.
വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി
കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി 'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.
പ്രൈം മിനിസ്റ്റേഴ്‍സ് അവാർഡിന് നോമിനേഷൻ
ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു.
കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം
കോവിഡ് കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സ്കൂളുകളെ പറ്റിയും പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയും വയനാട് ഡയറ്റ് പ്രസിദ്ധീരിച്ച 'വെർച്വൽ പാഠം' എന്ന മാഗസിനിൽ നമ്മുടെ സ്കൂളിലെ കോവിഡ്കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇടം നേടി.
വിക്ടേർസ് ചാനലിൽ ഓടപ്പള്ളത്തെ കുട്ടികൾ
വിക്ടേർസ് ചാനലിൽ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ നിരവധി തവണ ഓടപ്പള്ളം സ്കൂളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ പഠനമികവിന്റെ തെളിവുകളായിരുന്നു ഇവയെല്ലാം.
2021-22 ലെ നേട്ടങ്ങൾ
- ഉപജില്ലാ പ്രവൃത്തി പരിചയ മേള
നവംബർ മാസത്തിൽ നടന്നസുൽത്താൻ ബത്തരി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ ജിൽന ജോബി (6 ബി) യു. പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ദാനിഷ് മുഹമ്മദ് (9 എ) ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി
- ശിശുദിനം
കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സുൽത്താൻ ബത്തേരി ഉപജില്ല നടത്തിയ ശിശുദിനാഘോഷ പരിപാടിയിൽ പ്രസംഗ മത്സരത്തിൽ അലക്സീന (എൽ. കെ.ജി) മൂന്നാം സ്ഥാനം നേടി
- നഗരസഭ സ്റ്റുഡന്റ് കൗൺസിലിൽ ഒന്നാം സ്ഥാനം
പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ 'സ്റ്റുഡന്റ് കൗൺസിൽ 2022' ൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പ്രൊജക്റ്റിന് ലഭിച്ചു. പദ്ധതി രൂപീകരണം കുട്ടികളിലൂടെ നടത്താൻ ലക്ഷ്യമിട്ട് നടത്തിയ ഈ പരിപാടിയിൽ സബ്ജക്ട് ക്ലാസ്മുറികൾ എന്ന നൂതന ആശയം അവതരിപ്പിച്ചാണ് നമ്മൾ ഒന്നാമതെത്തിയത്. വിദ്യാർത്ഥികളായ ആരോൺ വർഗീസ് (3 ബി), ജിൽന ജോബി (6 ബി), അബിൻ ബാബു എസ് .ബി (8 എ), ആർലറ്റ് ജോയ്സ് അനിൽ (9 ബി), ആദ്യ ട്രീസ റോബി(9 ബി ) എന്നിവരാണ് പ്രൊജക്ട് തയ്യാറാക്കി അവതരിപ്പിച്ചത്.
- എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം