"സർവോദയം യു പി എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അഭയതഃ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''സ്കൂൾ പ്രവർത്തനങ്ങൾ''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ''' == | ||
'''''പാഠ്യപാഠ്യതര പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യത്തെയും സ്നേഹത്തിൻറെയും സംരക്ഷണത്തിനും പരിസ്ഥിതി സൗഹാർദ്ദത്തിന്റയും പാതയിലൂടെ മുതിരേരി പ്രദേശത്ത് മാത്രമല്ല തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നന്മകൾ പകർന്നു നൽകി സബ്ജില്ലയിലെ തന്നെ മികച്ച വിദ്യാലയത്തിൽ ഒന്നായി മാറാൻ കഴിഞ്ഞിട്ടുണ്ട്.''''' | '''''പാഠ്യപാഠ്യതര പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യത്തെയും സ്നേഹത്തിൻറെയും സംരക്ഷണത്തിനും പരിസ്ഥിതി സൗഹാർദ്ദത്തിന്റയും പാതയിലൂടെ മുതിരേരി പ്രദേശത്ത് മാത്രമല്ല തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നന്മകൾ പകർന്നു നൽകി സബ്ജില്ലയിലെ തന്നെ മികച്ച വിദ്യാലയത്തിൽ ഒന്നായി മാറാൻ കഴിഞ്ഞിട്ടുണ്ട്.''''' | ||
വരി 33: | വരി 34: | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
22:07, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രവർത്തനങ്ങൾ
പാഠ്യപാഠ്യതര പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യത്തെയും സ്നേഹത്തിൻറെയും സംരക്ഷണത്തിനും പരിസ്ഥിതി സൗഹാർദ്ദത്തിന്റയും പാതയിലൂടെ മുതിരേരി പ്രദേശത്ത് മാത്രമല്ല തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നന്മകൾ പകർന്നു നൽകി സബ്ജില്ലയിലെ തന്നെ മികച്ച വിദ്യാലയത്തിൽ ഒന്നായി മാറാൻ കഴിഞ്ഞിട്ടുണ്ട്.
4-e (Energetic Enthusiastic Electronic Education)
പിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ എഴുത്തിലും വായനയിലും മെച്ചപ്പെടുത്തുന്നതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് 4-e . 2016 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും ഒരുമിച്ചുചേർത്ത് പദ്ധതി ആരംഭിച്ചു. അധ്യാപകർ എസ് ആർ ജി കൂടുകയും പ്രത്യേക പഠനം മൊഡ്യുൾ തയ്യാറാക്കുകയും ചെയ്തു. അതുപ്രകാരം ആഴ്ചയിൽ മൂന്നുദിവസം 2 സമയങ്ങളിലായി ക്ലാസ് നടത്തി വരുന്നു വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ള പഠനം ആകയാൽ കുട്ടികൾ താല്പര്യത്തോടെ ഉത്സാഹത്തോടെയും പങ്കെടുക്കുന്നു
ജ്യോതിർഗമയ.
ഏഴാം തരം പാസാക്കുന്ന തോടെ എല്ലാ വിദ്യാർത്ഥികളും ആളും ലേഖനത്തിലും വായനയിലും ലും മികവുപുലർത്തുന്ന എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന തുടർ പ്രവർത്തനമാണ് ജ്യോതിർഗമയ.
ജൂൺ മാസത്തിൽ തന്നെ എന്നെ ആദ്യവാരത്തിൽ ടെസ്റ്റ് നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക മൊഡ്യൂൾ പ്രകാരം അധ്യാപകർ ക്ലാസ്സെടുക്കുന്നു ഓരോ ആഴ്ചയിലും വിലയിരുത്തലും നടത്തുന്നു
ജൈവരീതി ആരോഗ്യ രീതി
വിഷരഹിത പച്ചക്കറി വിദ്യാലയത്തിലും വീട്ടിലും -എന്ന ലക്ഷ്യത്തിലൂന്നി വിദ്യാർത്ഥികൾ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു വരുന്നു. തികച്ചും ജൈവ രീതിയിലുള്ള കൃഷി രീതിയാണ് അവലംബിക്കന്നത്.
സുഹൃദ്ബന്ധം വചസിലല്ല നിറവിലാണ്
അറിവ് നേടുക മാത്രമല്ല വിദ്യാഭ്യാസം പങ്കുവയ്ക്കലും മൂല്യബോധവും ഐക്യവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് വേണ്ടി അതിൽ നിന്നും പങ്കുവയ്ക്കാൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ മധുര പലഹാരങ്ങളും മിഠായികളും ഉപേക്ഷിച്ചു പകരമായി നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു
സ്നേഹബക്കറ്റ്
നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് നിർധന കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിയാണ് ആണ് സ്നേഹ ബക്കറ്റ് ഒരു മാസത്തിൽ മൂന്നോ നാലോ കുടുംബത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് ഈ പദ്ധതിയിലൂടെ നൽകിവരുന്നു.
അഭയതഃ
ആഴ്ചയിലൊരിക്കൽ ഓരോ കുട്ടിയും രണ്ടു രൂപയിൽ കുറയാത്ത തുക ക്ലാസ്മുറിയിലെ കുടുക്കയിൽ നിക്ഷേപിക്കുകയും വർഷാവസാനം ഒരുമിച്ച് ചേർത്ത് പാവപ്പെട്ട രോഗികൾക്ക് നൽകുകയും ചെയ്യുന്നു.
അറിയാം….. നമുക്ക് അടുത്തറിയാം
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കുടുംബാംഗങ്ങളുമായി അധ്യാപകർക്ക് നിരന്തരമായ ബന്ധം ഉണ്ടാക്കുന്നതിനും ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങൾ അടുത്തറിഞ്ഞ് മനസ്സിലാക്കുന്നതിനും അധ്യാപകർ അവരുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി ദൃഢമായ ആത്മബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. ക്ലാസ് അധ്യാപകർ പ്രത്യേകമായി ഫോർമാറ്റ് തയ്യാറാക്കി കുട്ടികളുടെ പൂർണമായ വിവരങ്ങൾ തയ്യാറാക്കി സൂക്ഷിച്ചു വരുന്നു.