"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 51: വരി 51:


ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.  
ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.  
ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള  പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ '''ബാലവേല വിരുദ്ധ ദിനം''' ജൂൺ 12 നു ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ്  കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി. 


രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   
രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   
വരി 57: വരി 59:


'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത്  മഹോത്സവം'''  ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.  
'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത്  മഹോത്സവം'''  ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.  
1949 സെപ്റ്റംബർ 14നു ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത ഓർമ്മയിൽ '''ഹിന്ദി ദിവസം''' ആചരിച്ചു. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഹിന്ദി ഭാഷയുടെ മഹാത്മ്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.


സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ  ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ  നേതൃത്വത്തിൽ  ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.  
സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ  ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ  നേതൃത്വത്തിൽ  ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.  
വരി 62: വരി 66:
സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ്  ആവശ്യമാണ്  എന്ന സന്ദേശവുമായി കുട്ടികൾ  ഒക്ടോബർ 10 നു ലോക '''ലോക മാനസികാരോഗ്യ ദിനം''' ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ  പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ   സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ  പ്രാധാന്യം വിളിച്ചറിയിക്കുന്ന  പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.  
സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ്  ആവശ്യമാണ്  എന്ന സന്ദേശവുമായി കുട്ടികൾ  ഒക്ടോബർ 10 നു ലോക '''ലോക മാനസികാരോഗ്യ ദിനം''' ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ  പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ   സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ  പ്രാധാന്യം വിളിച്ചറിയിക്കുന്ന  പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.  


'''ദേശീയ ബാലികാ ദിവസം''' ജനുവരി 24 ന്  ആഘോഷിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ബാലികാ ദിന സന്ദേശം നൽകുകയും ചെയ്തു.
ഒക്ടോബർ 16 നു '''ലോക ഭക്ഷ്യ ദിനം''' ആചരിച്ചു. ഭക്ഷണം പാഴാക്കാതിരിക്കുവാനും,  ഇല്ലാത്തവരുമായി പങ്കുവെക്കുവാനും, ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്വയം ഉത്പാദിപ്പിക്കുവാൻ  കുട്ടികളെ പ്രേരിപ്പിക്കുവാനും ഉതകുന്ന പോസ്റ്ററുകൾ കൾ കുട്ടികൾ തന്നെ  തയ്യാറാക്കി  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.


ഒക്ടോബർ 16 നു '''ലോക ഭക്ഷ്യ ദിനം''' ആചരിച്ചു. ഭക്ഷണം പാഴാക്കാതിരിക്കുവാനും,  ഇല്ലാത്തവരുമായി പങ്കുവെക്കുവാനും, ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്വയം ഉത്പാദിപ്പിക്കുവാൻ  കുട്ടികളെ പ്രേരിപ്പിക്കുവാനും ഉതകുന്ന പോസ്റ്ററുകൾ കൾ കുട്ടികൾ തന്നെ  തയ്യാറാക്കി  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
ജനുവരി 24 ന് '''ദേശീയ ബാലികാ ദിവസം''' ആഘോഷിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ബാലികാ ദിന സന്ദേശം നൽകുകയും ചെയ്തു.


1949 സെപ്റ്റംബർ 14നു ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത ഓർമ്മയിൽ '''ഹിന്ദി ദിവസം''' ആചരിച്ചു. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഹിന്ദി ഭാഷയുടെ മഹാത്മ്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.
'''റിപ്പബ്ലിക് ദിനത്തിൽ''' സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റ്റി എൽ ജോസഫ് , വാർഡ് കൗൺസിലർ ശ്രീ ജോസ് മഠത്തിൽ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് മൂന്നാം തരംഗം കാരണം കുട്ടികൾക്ക്   സ്കൂളിലെത്താൻ കഴിഞ്ഞില്ല. റിപ്പബ്ലിക് ദിന ക്വിസ് മത്സരവും, പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. 


ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള  പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ '''ബാലവേല വിരുദ്ധ ദിനം''' ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ്  കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി.


<gallery>
<gallery>

21:08, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

അക്ഷര ജ്യോതി

സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ മുൻ പതിപ്പു കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക അക്ഷര ജ്യോതി

അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു

തൊടുപുഴ: (ബുഹാരി ഫൈസൽ 7 C) ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു.   പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ  ചെക്ക് ചെയ്യുന്നതിനും,  പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട്  അവർക്കു  സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ  പാനീയങ്ങളും ,  യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ  പലഹാരങ്ങളും  അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും,  പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.

ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

തൊടുപുഴ: (അഹ് സാൻ നാസർ 7 B) കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ  2,60,000 രൂപ  മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി.  അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി  മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട  59 കുട്ടികൾക്ക്  പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ  പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു.

അംഗൻവാടി ടീച്ചർമാരെ ആദരിച്ചു

തൊടുപുഴ: (ആൻ ട്രീസ സെബാസ്റ്റ്യൻ 6 B) സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും, അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു.  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ,  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന് മെമന്റോയും  നൽകി ആദരിച്ചു. മറ്റാരും നൽകാത്ത  അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ  അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്.

സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ

തൊടുപുഴ: (ആനിയ സോജി 7 B) അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ.  സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ  മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകർ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി, സാമ്പാർ, തോരൻ, അച്ചാർ, മെഴുക്കുപുരട്ടി, പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.

കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി

തൊടുപുഴ: (ദേവിക കെ എസ് 7 B) ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ചിങ്ങമാസത്തിലെ തിരുവോണ നാൾ. പൂവിളികളും , പൂക്കളങ്ങളും പുലികളിയും  മറ്റുമായി നാടും നഗരവും ഉണരുന്ന  നാളുകൾ.  മലയാളികളുടെ പ്രിയപ്പെട്ട മഹാബലി തമ്പുരാന്റെ വരവ് ഇക്കൊല്ലവും  ഓൺലൈനായി തന്നെ  ആഘോഷിച്ചു . ലോക്ക്ഡൗൺ ആയിരുന്നെങ്കിലും  മത്സരങ്ങളിലും ആഘോഷങ്ങളിലും ഒരു കുറവും വരുത്താതെ ഈ വർഷവും ഓണം ആഘോഷിച്ചു. കുട്ടികൾ ഉണ്ടാക്കിയ അത്തപൂക്കളോത്തോടൊപ്പമുള്ള സെൽഫി മത്സരവും, മലയാളി മങ്ക, കേരള കേസരി മത്സരവും,  കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ ഓണാഘോഷ  പരിപാടികൾ സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഓണാശംസകൾ അറിയിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ

തൊടുപുഴ: (ആദിത്യൻ ജയരാജ് 7 C) ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ  നേരിട്ട്  കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ അളകനന്ദ, ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ, മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട്   ചരിത്രം ചികഞ്ഞെടുത്തത് .ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേരിട്ട് കണ്ടതിലും അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിലും , അദ്ദേഹം നൽകിയ ചായ സൽക്കാരത്തിൽ പങ്കുകൊള്ളുവാനായതും കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം

തൊടുപുഴ: (ആഞ്ചലീന നിക്കോളസൺ 7 B) ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ സംഘടിപ്പിച്ച 'ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക'യുടെ പ്രകാശനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വൈവിധ്യങ്ങൾ, വന്യജീവികൾ, സ്ഥലനാമങ്ങൾ, അതിർത്തികൾ, ഭൂപടം, ഇതിഹാസ നായകർ, ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ കൈയ്യെഴുത്തു മാസികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ്

തൊടുപുഴ: (അനഘ അനിൽ 7 C) കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്.

ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ

തൊടുപുഴ: (നിയാമോൾ മജു 6 B) സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക,  പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത  അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത  കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ  അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി  കുന്നേൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ സുനി ബാബു നിർവ്വഹിച്ചു

ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു

തൊടുപുഴ: (മൗഷ്മി എസ് മാധവൻ 7 C) കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ  നവംബർ ഒന്നിന് തുറന്നു. സെന്റ് സെബാസ്റ്റ്യൻസ്  യു പി സ്കൂളിൽ  ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ  പച്ചക്കറികൾ കൊണ്ടു  അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. പ്രവേശന കവാടം മുതൽ സ്കൂൾ അങ്കണം വരെ വഴിയുടെ ഇരുവശവും വിവിധയിനം പച്ചക്കറികൾ കൊണ്ടു  അലങ്കരിച്ചിരുന്നു. പ്രവേശനോത്സവ ഗാനം പാടി അധ്യാപകർ കുട്ടികളെ ക്ലാസിലേക്കു ആനയിച്ചു.  പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും ഒരുക്കിയിരുന്നു.  നീണ്ട  ഇടവേളക്കുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മധുര പലഹാരവും വിതരണംചെയ്തു.വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി  എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ  എന്നിവരും കുട്ടികളെ വരവേറ്റു.

പുസ്തക പ്രകാശനം നടത്തി

തൊടുപുഴ: (തന്മയ സാലു 7 B) സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ അധ്യാപിക  ഡിംപിൾ ബി തിയോഫിലോസ് രചിച്ച 45 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'ഹൂ ആം ഐ? എ വെർജിൻ ഹസ് ലർ' പ്രകാശനം ചെയ്തു. ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ സാബു തോമസിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.തൊടുപുഴ എം എൽ എ ശ്രീ പി ജെ ജോസഫ് , ടെൽക്ക് ചെയർമാൻ ശ്രീ പി സി ജോസഫ് പ്രൊഫസർ കെ വി ഡൊമിനിക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വന്തമായി വരച്ച ഗവർണ്ണറുടെ ഛായാചിത്രം ടീച്ചർ അദ്ദേഹത്തിനു  സമ്മാനമായി നൽകി. സ്കൂളിന്റെ പ്രിയ കവിയെ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ മെമന്റോ  നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റ്റി എൽ ജോസഫ് പൊന്നാട അണിയിച്ചു.

ദിനാചരണങ്ങൾ നടത്തി

തൊടുപുഴ: (സ്വാതി മനു 7 A & അന്ന ജിജോ ആൻറണി 6 A) വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ്  സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ  കാലയളവിൽ ഓൺലൈൻ ആയും   സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.

ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള  പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ ബാലവേല വിരുദ്ധ ദിനം ജൂൺ 12 നു ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ്  കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി.

രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു ലോക രക്തദാതാ ദിനം ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യത്തിൻറെ അമൃത് മഹോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.

1949 സെപ്റ്റംബർ 14നു ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത ഓർമ്മയിൽ ഹിന്ദി ദിവസം ആചരിച്ചു. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഹിന്ദി ഭാഷയുടെ മഹാത്മ്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 21 - ലോക സമാധാന ദിനം. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ  ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ  നേതൃത്വത്തിൽ  ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ്  ആവശ്യമാണ്  എന്ന സന്ദേശവുമായി കുട്ടികൾ  ഒക്ടോബർ 10 നു ലോക ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ  പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ   സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ  പ്രാധാന്യം വിളിച്ചറിയിക്കുന്ന  പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

ഒക്ടോബർ 16 നു ലോക ഭക്ഷ്യ ദിനം ആചരിച്ചു. ഭക്ഷണം പാഴാക്കാതിരിക്കുവാനും,  ഇല്ലാത്തവരുമായി പങ്കുവെക്കുവാനും, ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്വയം ഉത്പാദിപ്പിക്കുവാൻ  കുട്ടികളെ പ്രേരിപ്പിക്കുവാനും ഉതകുന്ന പോസ്റ്ററുകൾ കൾ കുട്ടികൾ തന്നെ  തയ്യാറാക്കി  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

ജനുവരി 24 ന് ദേശീയ ബാലികാ ദിവസം ആഘോഷിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ബാലികാ ദിന സന്ദേശം നൽകുകയും ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റ്റി എൽ ജോസഫ് , വാർഡ് കൗൺസിലർ ശ്രീ ജോസ് മഠത്തിൽ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് മൂന്നാം തരംഗം കാരണം കുട്ടികൾക്ക്   സ്കൂളിലെത്താൻ കഴിഞ്ഞില്ല. റിപ്പബ്ലിക് ദിന ക്വിസ് മത്സരവും, പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.



ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ദിനാചരണ പോസ്റ്ററുകൾ