"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 118: വരി 118:


== '''<u><small>ഡിജിറ്റൽ മാഗസിൻ</small></u>''' ==
== '''<u><small>ഡിജിറ്റൽ മാഗസിൻ</small></u>''' ==
[[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്‌|ലഘുചിത്രം|20x20px]]
[[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്‌|ലഘുചിത്രം|96x96px]]
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത്‌ കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി .
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത്‌ കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . കുട്ടികൾ സ്വയം ടൈപ്പ് ചെയ്ത് സ്വന്തം പേജുകൾ ഡിസൈൻ ചെയ്യാനും പഠിക്കുകയും ഉണ്ടായി.
 


== '''<u><small>അധ്യാപകരുടെ മാസിക</small></u>''' ==
== '''<u><small>അധ്യാപകരുടെ മാസിക</small></u>''' ==

16:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ   ഇതിന്റെ വീഡിയോ കാണാൻ

ബ്രീത്തിങ്ങ് എക്സസൈസ്

കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത് ബ്രീത്തിങ്ങ് എക്സസൈസ്സോടു കൂടിയാണ് ആണ്. ഇതിൻ്റെ പ്രധാനലക്ഷ്യം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുക, ടെൻഷൻ കുറക്കുക, ഓർമശക്തി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത്.


ഡിസ്പ്ലെ

എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഡിസ്പ്ലെ നടത്താറുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 400 കുട്ടികൾക്ക് ഏറ്റവും മികച്ച ഡിസ്പ്ലേ ഒരുക്കിയത് ഈ സ്കൂളായിരുന്നു.


സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു.


സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു.

മെഗാ ക്വിസ് മത്സരം

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

തിരിനാളം

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനം. ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ആക്കുന്നു.

1. കുട നിർമ്മാണം

2.ഫിനോയിൽ നിർമ്മാണം

3. കടലാസ് പേന നിർമ്മാണം

4. കടലാസ് ബാഗ് നിർമ്മാണം

5. മാല ഉണ്ടാക്കൽ മുതലായവ...

ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു.  ഈ വർഷം ഫിനോയിൽ നിർമ്മാണം ആണ് തെരഞ്ഞെടുത്തത്. അതിൽ നിന്ന് ചെറിയൊരു വരുമാനവും അവർക്ക് ലഭിച്ചു.

കൗൺസിലിംഗ് ക്ലാസ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു.


മോട്ടിവേഷൻ ക്ലാസ്സ്

ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.


സ്പെല്ലിംഗ് ഗെയിം

പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.


വായനാ കാർഡ്

'വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും  നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും  രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും  വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.

വായനാ മരം

ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ടീച്ചർ മുഖാന്തരം കുട്ടികൾക്ക് വിതരണം ചെയ്യുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു. അതിനുശേഷം ക്ലാസ്സിൽ വായനാ മരം വരച്ച് കുട്ടികൾ വായിക്കുന്നതിനു അനുസരിച്ച് മരത്തിൽ ഇലകൾ വരച്ച് വായിച്ച പുസ്തകവും കുട്ടിയുടെ പേരും ഇലയിൽ അടയാളപ്പെടുത്തുന്നു. കൂടുതൽ പുസ്തകം വായിച്ച കുട്ടിക്ക് മാർച്ച് മാസത്തിൽ സമ്മാനം നൽകുകയും ചെയ്യുന്നു.



ജൈവ വൈവിധ്യ പാർക്ക്

സ്കൂളിൽ പലതരം ചെടികൾ വച്ചുപിടിപ്പിക്കുകയും, അതിനെ പരിപാലിക്കുകയും ചെയ്യുക. കൂടാതെ പച്ചക്കറി,പൂന്തോട്ടം എന്നിവയും വെച്ച് പിടിപ്പിക്കുകയും ചെയ്തു. ലയറിങ്,ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ് മുതലായ പഠനപ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾക്ക് സ്വയം പരിശീലിക്കാനുള്ള  അവസരവും ഒരുക്കി.


കരാട്ടെ ക്ലാസ് പരിശീലനം

ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.


നേത്ര പരിശോധന ക്യാമ്പ്

ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു.


ചിത്രരചന പരിശീലനം

കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു.


എയറോബിക്സ്

പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു.പി. ക്കും എൽ. പി. ക്കും  വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്.


തയ്യൽ പരിശീലനം

വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു.


ഫുട്ബോൾ പരിശീലനം

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂളിൽ ഫുട്ബോൾ പരിശീലനം നടന്നുവരുന്നുണ്ട്

ശ്രീ , നൗഷാദ് ചേളാരിയാണ് പരിശീലകൻ അവസാനമായി നടന്ന പഞ്ചായത്തു തല  ഫുട്ബോൾ മത്സരത്തിലെ ചാമ്പ്യന്മാരായിരുന്നു .


ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത്‌ കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . കുട്ടികൾ സ്വയം ടൈപ്പ് ചെയ്ത് സ്വന്തം പേജുകൾ ഡിസൈൻ ചെയ്യാനും പഠിക്കുകയും ഉണ്ടായി.


അധ്യാപകരുടെ മാസിക

വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ്. 'കനൽ വഴികളിലെ തണൽ മരങ്ങൾ'എന്ന പേരിൽ ഇറങ്ങിയ മാഗസിനിൽ എല്ലാ അധ്യാപകരും അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

എൽ .ഇ .ഡി ബൾബ് നിർമ്മാണം

കുട്ടികൾക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട പ്രവർത്തനമായിരുന്നു എൽ .ഇ .ഡി ബൾബ് നിർമ്മാണം . വളരെ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു .എൽ .ഇ .ഡി ബൾബ് നിർമ്മിക്കുക മാത്രമല്ല വീട്ടിലുള്ള കേടായ  ബൾബുകൾ നന്നാക്കിയെടുക്കുകയും ചെയ്‌തു