"ജി എം എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
'''<big>സ്കൂൾ ചരിത്രം)</big>''' | '''<big>സ്കൂൾ ചരിത്രം)</big>''' | ||
[[പ്രമാണം:MG-20220315-WA0030.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:MG-20220315-WA0030.jpg|ഇടത്ത്|ലഘുചിത്രം|682x682px]] | ||
12:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
114 വർഷം പഴക്കമുള്ള ഏറനാടിന്റെ അഭിമാനമായ അക്ഷരമുത്തശ്ശി.
ജി എം എൽ പി എസ് എടവണ്ണ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം 676541 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04832702050 |
ഇമെയിൽ | gmlps18514@gmail.com |
വെബ്സൈറ്റ് | Gmlps Edavanna Gmlps Edv |
കോഡുകൾ | |
സ്കൂൾ കോഡ് | 18514 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോടു |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജി എം ജോർജ് |
അവസാനം തിരുത്തിയത് | |
15-03-2022 | Gmlps Edavanna |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എടവണ്ണയിലെ അക്ഷര മുത്തശ്ശി (
സ്കൂൾ ചരിത്രം)
"കൊണ്ട് വെട്ടി തങ്ങളുടെ പ്രപിതാമഹനായിരുന്ന ഷെയ്ഖ്
മുഷ്താഖ് ഷാ വലിയതങ്ങൾ നൂറ്റിമുപ്പത് വർഷം മുൻപ് സബ് രജിസ്ട്രാര
ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ' എടമണ്ണ് നഗരം' എന്ന പേരിലാണ്
ഈ പ്രദേശത്തെ പരാമർശിക്കുന്നത് .ചെരുമണ്ണിനും പേരകന്റെ മണ്ണായ
പെരകമണ്ണിനും ഇടയ്ക്കുള്ള മണ്ണിനു “എടമണ്ണ്" എന്ന സ്വാഭാവികനാമം
ലഭിച്ചുവെന്ന് വേണം ഊഹിക്കാൻ. .പഴയ പല റിക്കാർഡിലും പരതു
തന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയും
വരമൊഴിയും ഒരേ സമയം നിലനിന്നിരുന്നു..
എടവണ്ണ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന പാതക്കു സമീപത്തായി എടവണ്ണ
വണ്ടൂർ പാതയോരത്തു ചാലിയാറിന്റെ തഴുകലേറ്റു പ്രകൃതിരമണീയമായ
പ്രദേശത്താണ് ജി.എം.എൽ.പി.സ്കൂൾഎടവണ്ണ സ്ഥിതി ചെയ്യുന്നത്.
1908 -1910 കാലയളവിൽ "ഗവ:മാപ്പിള ലോവർ പ്രൈമറി സ്കൂൾ" എന്ന ഈ
സ്ഥാപനം നിലവിൽ വന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ
താലൂക്കു ബോർഡിനായിരുന്നു സ്കൂളിന്റെ നിയന്ത്രണം. സ്ത്രീ വിദ്യാഭ്യാസം
ലക്ഷ്യം വെച്ച് “പെണ്ണ് സ്കൂൾ” എന്ന പേരിൽ മേത്തലങ്ങാടിയിലെ ഒരു ഓല
ഷെഡിലായിരുന്നു പെൺകുട്ടികൾക്കായുള്ള പ്രത്യേക ബ്ലോക്ക്. സർക്കാർ
നിയന്ത്രണത്തിലുള്ള ഇന്ന് നിലവിലുള്ള സ്കൂൾ സൈറ്റിലായിരുന്നു
ആൺകുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. പട്ടാണിമാഷ് എന്ന
അധ്യാപകനായിരുന്നു സ്ഥാപനത്തിന്റെ പ്രഥമഹെഡ്മാസ്റ്റർ.
| 1954- ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വരുന്നതു വരെ താലൂക്കു
ബോർഡിന്റെ കീഴിൽ അഞ്ചാം ക്ളാസ് വരെയുള്ള പ്രാഥമികവിദ്യാലയമായി.
തുടർന്നു സ്കൂളിന്റെ നിയന്ത്രണം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
പട്ടാണി മാസ്റ്റർക്ക്ശേഷം ഹെഡ്മാസ്റ്ററായി വന്നതു തദ്ദേശ വാസിയായ
പൂവൻകാവിൽ അലവി മാസ്റ്ററുടെ കാലത്തു നടന്ന അതി വിപുലമായ
വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത അന്നത്തെ ഡിസ്ട്രിക്റ്റ് ബോർഡ്
ചെയർമാൻ ബഹു.പി.ടി.ഭാസ്കരപ്പണിക്കരുടെ ശ്രമഫലമായി ലോക്കൽ
ഡവലപ്മെന്റിന്റെ കീഴിൽ സ്കൂളിന്റെ രണ്ടാമത്തെ കെട്ടിടം പണിതു കിട്ടി.
1956 -ൽ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു. 1969 -72 വർഷങ്ങളിലായി
| നിലവിൽ വന്ന രണ്ടു കെട്ടിടങ്ങൾ അന്ന് എം.എൽ.എ. ആയിരുന്ന
| സീതിഹാജിയുടെയും ഹെഡ്മാസ്റ്ററായിരുന്ന പത്മനാഭൻമാസ്റ്ററുടെയും
വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും
ശ്രമഫലമായാണ് ലഭിച്ചത്. ഉണ്ടായിരുന്ന 56 സെന്റിനു പുറമെ 1ഏക്കർ സ്ഥലം
സ്കൂളിന് വേണ്ടി ലഭിച്ചു.1979-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ആവർഷത്തിൽ തന്നെ8 ഉം 9ഉം ക്ളാസ്സുകൾ ഒരുമിച്ച് തുടങ്ങുന്നതിന്
അനുവാദം കിട്ടിയത് ഒരുപക്ഷെ കേരള ചരിത്രത്തിൽ ആദ്യത്തെയും,
അവസാനത്തെയും സംഭവമായിരിക്കും. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന്
വേണ്ടി ഹൈസ്കൂളിൽനിന്ന് എൽ. പി വിഭാഗം വേർപെടുത്തി
പ്രവർത്തിച്ചുവരുന്നു.
ഒന്നര പതിറ്റാണ്ടോളം നിയമസഭാംഗമായും കാൽ നൂറ്റാണ്ടോളം
സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തു നേത്യനിരയിൽ
നിറഞ്ഞുനിന്ന നേതാവ് ബഹു. പി.സീതിഹാജി, പുത്രൻ ഏറനാട്
നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമ സഭ സാമാജികൻ പി.കെ. ബഷീർ
എം.എൽ.എ., രാജീവ്ഗാന്ധി സദ്ഭാവന അവാർഡ് ജേതാവ് മദാരി മൊയ്ദീൻ
തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച് നിരവധി പേർ
ഇവിടുത്തെ പൂർവവിദ്യാർഥികളാണ്. അക്കാദമിക മികവിലേക്കു നയിക്കാൻ
തക്ക ഭൗതിക സാഹചര്യങ്ങൾ കൈമുതലായുണ്ടെങ്കിലും 90 സെന്റ് ൽ സ്ഥിതി
ചെയ്യുന്ന എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്.എസ്.ഇ
എന്നീ സ്ഥാപനങ്ങളിലെ 3000 ത്തോളം വരുന്ന കുട്ടികളെയും 200 ഓളം
അധ്യാപകരെയും ഉൾകൊള്ളിക്കാനുള്ള പ്രയാസം സ്കൂൾ നേരിടുന്ന കടുത്ത
വെല്ലുവിളിയാണ് . എന്നിരുന്നാലും പാഠ്യ -പര്യേതര രംഗത്തു സജില്ലാ തലത്തിലും
ജില്ലാ തലത്തിലും നമ്മൾ മികവ് തെളിയിച്ചിട്ടുണ്ട്. തുടർച്ചയായി 5 വർഷത്തോളം
സോഷ്യൽ സയൻസ് കളക്ഷനിൽ ജില്ലാ ജേതാക്കളാണ്. സ്കൂൾ കലാമേളയിൽ
പഞ്ചായത്ത് തലത്തിൽ ജനറലിലും,അറബി കലാമേളയിലും ഓവറോൾ നേടാൻ
സാധിച്ചിട്ടുണ്ട്. അതുപോലെ സയൻസ് ളക്ഷനിലും ഓവറോൾ നേടിയിട്ടുണ്ട്.
കായികമേളയിലും വിവിധ ഇനങ്ങളിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.
തുടർച്ചയായി എല്ലാവർഷങ്ങളിലും ഒന്നോ, രണ്ടോ കുട്ടികൾ എൽ എസ് എസ്
ജേതാക്കളാകാറുണ്ട്.
ജെ.ആർ.സി. യൂണിറ്റ് തുടങ്ങിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ എൽ.പി.സ്കൂൾ
നമ്മുടേതാണ്. ജെ.ആർ.സിയുടെ കീഴിൽ വിവിധങ്ങളായ സാമൂഹ്യപ്രവർത്തങ്ങൾ
നടത്തി വരുന്നുണ്ട്.
sl no: | ഹെഡ്മിസ്ട്രസ് | വര്ഷം |
---|---|---|
1 | പട്ടാണി മാഷ് | 1908 മുതൽ |
2 | പൂവൻ കാവിൽ അലവി മാസ്റ്റർ | |
3 | എഴുത്തച്ഛൻ മാഷ് (കുഞ്ഞിക്കൃഷ്ണൻ ) | |
4 | സി പത്മനാഭൻ മാഷ് | 1956-1991 |
5 | ഗോപാലൻ മാഷ് | 1991-1996 |
6 | ശശിധരൻ പിള്ള | |
7 | PT അബ്ദുറഹ്മാൻ | 2003-2004 |
8 | സുബ്രഹ്മണ്യൻ പി | 2004-2007 |
9 | മോഹൻ ദാസ് | 2007-2008 |
10 | ശ്യാമള കുമാരി കെ | 2008-2016 |
11 | മേരി ജോസഫ് | 2016-2017 |
12 | അബ്ദുൽ സലാം കെ | 2017-2018 |
13 | അബ്ദുൽ ലത്തീഫ് കെ | 2018-2020 |
14 | ഹംസ ടി | 2021 november |
15 | രാജി. എം ജോർജ് | 2021 December - |
പ്രധാനധ്യാപകർ
1 പട്ടാണി മാഷ് 1908 മുതൽ
2 പൂവൻ കാവിൽ അലവി മാസ്റ്റർ
3 എഴുത്തച്ഛൻ മാഷ് (കുഞ്ഞിക്കൃഷ്ണൻ )
4 സി പത്മനാഭൻ മാഷ് 1956-1991(ഏറ്റവും കൂടുതൽ കാലം സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി തുടർന്നു.)
5 ഗോപാലൻ മാഷ് 1991-1996
6 ശശിധരൻ പിള്ള
7. PT അബ്ദുറഹ്മാൻ 2003-2004
8 സുബ്രഹ്മണ്യൻ പി 2005-2007
9. മോഹൻ ദാസ് 2007-2008
10. ശ്യാമള കുമാരി കെ 2008-2016
11. മേരി ജോസഫ് 2016-17
12. അബ്ദുൽ സലാം കെ 2017-2018
13 അബ്ദുൽ ലത്തീഫ് കെ 2018-2020
14 ഹംസ ടി (2021 നവംബർ )
15. രാജി. എം ജോർജ് 2021December -
അധ്യാപക രക്ഷാകർത്തൃ സമിതി
1.സമീർ എം
PTA പ്രസിഡന്റ്
2. റഫീഖ് പി
വൈസ് പ്രസിഡന്റ്
3.സുനു കൃഷ്ണൻ
MPTA ചെയർപേഴ്സൺ
4. കല്യാണി വി
വൈസ് ചെയർ പേഴ്സൺ
മറ്റു രക്ഷാ കർത്തൃ അംഗങ്ങൾ
5.സുധീഷ്
6. നംഷിദ് എൻ കെ
7. മുഹമ്മദ് യാഷിക്ക് എ
8. ഉനൈസ് എം
9. അബ്ദുൽ നാസർ എം
10. ബഫ്ന സാലിഹ്
11. ഷിബിലി പി
12. ഷിബിന സി
13. സബ്ന പി കെ
അധ്യാപക പ്രതിനിധികൾ
14.രാജി എം ജോർജ്
15. ജസീന സി
16. ഭവ്യ എൻ ടി
17. സുകന്യ കെ
അഭിമാന താരകങ്ങൾ
പൂർവ വിദ്യാർഥികൾ :-
1.പി സീതിഹാജി
5 മുതൽ 9 വരെയുള്ള കേരള നിയമസഭ അംഗം
1991 ലെ കെ. കരുണാകരൻ മന്ത്രി സഭയിലെ ചീഫ് വിപ്പ്
2. പി കെ ബഷീർ
ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തുടർച്ചയായ 4 നിയമസഭാ സാമാജികൻ
3. മദാരി മൊയ്തീൻ
2004 ലെ രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ജേതാവ്
4.അബ്ദുള്ള കുട്ടി പി
എഴുത്തുകാരൻ, അധ്യാപകൻ
5 Dr.പി അബ്ദുള്ള
കുസാറ്റ് ശാസ്ത്രഞ്ജൻ/പ്രൊഫസർ
6. അറക്കൽ ഉണ്ണിക്കമ്മദ്
പ്രാദേശിക ചരിത്ര കാരൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ്
പ്രധാന ക്ലബ്ബുകൾ
1. നന്മ ചാരിറ്റി
2. JRC
3. CUB
4. ഹരിത ക്ലബ്
5. ആരോഗ്യ ശുചിത്വക്ലബ്
6. പരിസ്ഥിതി ക്ലബ്
7.വിദ്യാരംഗം ക്ലബ്
8. കായിക ക്ലബ്
ജൂനിയർ റെഡ് ക്രോസ്
2021-22 ജി എം എൽ പി സ്കൂളിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച 5000 രൂപ പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറുന്നു
മലപ്പുറം ജില്ലയിൽ എൽ.പി സ്കൂളിൽ ആദ്യമായി 2014 മുതൽ JRC ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഈ ക്ലബിന്റെ കീഴിൽ ദിനാചരണങ്ങളും , ആഘോഷങ്ങളും , പഠനയാത്രകളും നടത്തപ്പെടുന്നു.
ഗണിത ശാസ്ത്ര ക്ലബ്
ഗണിത ശാസ്ത്ര പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്
സ്പോർട്സ് ക്ലബ്
ഫുട്ബോൾ , ബാഡ്മിന്റെൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു.
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}