"എം ടി യു പി എസ് തൃക്കുന്നപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35348 (സംവാദം | സംഭാവനകൾ)
s
35348 (സംവാദം | സംഭാവനകൾ)
c
വരി 62: വരി 62:


ചിങ്ങോമിലെ ആവണി ഉത്സവം (ഓഗസ്റ്റ്-സെപ്റ്റംബർ), ധനുവിലെ മാർകഴി ഉത്സവം (നവംബർ-ഡിസംബർ), മേടം (ഏപ്രിൽ-മെയ്) മാസത്തിലെ ചിത്ര ഉത്സവം (ഏപ്രിൽ-മെയ്), വൃശ്ചികത്തിലെ കാർത്തിക (നവംബർ-ഡിസംബർ), തൈപ്പൂയം (നവംബർ-ഡിസംബർ) എന്നിങ്ങനെ നിരവധി വാർഷിക ഉത്സവങ്ങൾ ഈ ക്ഷേത്രത്തിൽ ആഘോഷിക്കപ്പെടുന്നു. ജനുവരി ഫെബ്രുവരി). കാവടിക്കൊപ്പമുള്ള കാവടിയാട്ടമാണ് ഇവിടുത്തെ പ്രധാന വഴിപാട്. സുബ്രഹ്മണ്യ ദൈവത്തിനുള്ള വഴിപാടായി തീർഥാടകരുടെ തോളിൽ ചുമക്കുന്ന പട്ടയും മയിൽപ്പീലിയും കൊണ്ട് അലങ്കരിച്ച വില്ലിന്റെ ആകൃതിയിലുള്ള തടി ഘടനയാണ് കാവടി.
ചിങ്ങോമിലെ ആവണി ഉത്സവം (ഓഗസ്റ്റ്-സെപ്റ്റംബർ), ധനുവിലെ മാർകഴി ഉത്സവം (നവംബർ-ഡിസംബർ), മേടം (ഏപ്രിൽ-മെയ്) മാസത്തിലെ ചിത്ര ഉത്സവം (ഏപ്രിൽ-മെയ്), വൃശ്ചികത്തിലെ കാർത്തിക (നവംബർ-ഡിസംബർ), തൈപ്പൂയം (നവംബർ-ഡിസംബർ) എന്നിങ്ങനെ നിരവധി വാർഷിക ഉത്സവങ്ങൾ ഈ ക്ഷേത്രത്തിൽ ആഘോഷിക്കപ്പെടുന്നു. ജനുവരി ഫെബ്രുവരി). കാവടിക്കൊപ്പമുള്ള കാവടിയാട്ടമാണ് ഇവിടുത്തെ പ്രധാന വഴിപാട്. സുബ്രഹ്മണ്യ ദൈവത്തിനുള്ള വഴിപാടായി തീർഥാടകരുടെ തോളിൽ ചുമക്കുന്ന പട്ടയും മയിൽപ്പീലിയും കൊണ്ട് അലങ്കരിച്ച വില്ലിന്റെ ആകൃതിയിലുള്ള തടി ഘടനയാണ് കാവടി.
'''<u>വലിയഴീക്കൽ പാലം</u>'''
ആലപ്പുഴ(Alappuzha): ഭാവി തലമുറകളെ മുന്നിൽ കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലം യാഥാർത്ഥ്യമായതോടെ ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിക്കും. അതു കണക്കിലെടുത്ത് ഇവിടെ ആവശ്യമായ അധിക സൗകര്യങ്ങൾ വിനോദസഞ്ചാര വകുപ്പ് ഏർപ്പെടുത്തും. അതോടെ ഈ മേഖല ലോകശ്രദ്ധയിലേക്ക് ഉയരും. ആലപ്പുഴയിൽനിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രാദൂരം 28 കിലോമീറ്ററോളം കുറയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. മനോഹരമായ ഈ നിർമിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലായെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു. പാലം നിർമിക്കുന്നതിന് ആദ്യം മുൻ കൈ എടുത്ത ഇവിടുത്തെ ജനപ്രതിനിധിയായ രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന് സമീപം നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, പി.പി. ചിത്തഞ്ജൻ, ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജ്, കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ തുടങ്ങി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ-കൊല്ലം ജില്ലകൾക്കിടയിലുള്ള യാത്രയിൽ 28 കിലോമീറ്ററോളം ദൂരം പഴങ്കഥയാക്കിയതിനൊപ്പം കാഴ്ച്ചകളുടെ വിരുന്നുമൊരുക്കുന്ന പാലത്തിൻറെ ഉദ്ഘാടനം ആഘോഷമാക്കാനെത്തിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി. രണ്ടു ജില്ലകളിൽനിന്നുമുള്ള ജനപ്രതിനിധികളെയും ജനങ്ങളെയും സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിച്ചത്. മനോഹരമായ ഈ നിർമിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി വാഹനത്തിൽ പാലത്തിലൂടെ സഞ്ചരിച്ചു. പൊരിവെയിലിലും പാലവും അവിടെനിന്നുള്ള കടലിൻറെയും കായലിൻറെയും കാഴ്ച്ചകളും ആസ്വദിച്ചാണ് ജനങ്ങൾ മടങ്ങിയത്. അതേസമയം
വല്യഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് ദക്ഷിണേന്ത്യയിലെ വലിയ പാലത്തിന്റെയോ, തീരദേശത്തിന്റെ സഫല സ്വപ്‌നമായ പാലത്തിന്റെയോ ഉദ്ഘാടനം എന്നതിലുപരി ചില കാര്യങ്ങളിൽ കൂടി ശ്രദ്ധേയമായി. അതിൽ ആദ്യത്തേത്‌
പാലം യാഥാർത്ഥ്യമാക്കുന്നതിന് വലിയ പങ്കു വഹിച്ച മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അഭാവമാണ്. സുധാകരന്റെ പങ്ക് വേദിയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തല എം എൽ എയും പലതവണ എടുത്തു പറഞ്ഞിട്ടും, അദ്ദേഹം ഇല്ലാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.മണ്ഡലം വിട്ടുള്ള പരിപാടിയായതിനാൽ കായംകുളം എം എൽ എ. യു പ്രതിഭയെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. അതെ സമയം ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ചൻ വേദിയിലുണ്ടായിരുന്നത് കൗതുക കാഴ്ചയായി.