"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിചേർത്തു
(ചെ.)No edit summary
(കൂട്ടിചേർത്തു)
 
വരി 43: വരി 43:


പുരാതനകാലം മറ്റു സ്ഥലങ്ങളിലേതുപോലെ പുത്തൻചിറ യിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ ഇന്നത്തെ സ്ട്രീറ്റ് ലൈറ്റുകൾക്ക് പകരം വഴിവിളക്കുകളായിരുന്നു. ആ വഴി വിളക്കുകൾ പ്രധാന റോഡിലെ കവലകളിൽ കുരിശിനോടു സാദൃശ്യ മുള്ള കോൺക്രീറ്റ് പോസ്റ്റാണ്. അതിന്റെ മുകൾഭാഗത്ത് റാന്തൽ കത്തിച്ചുവച്ചായിരുന്നു വഴിതെളിയിച്ചിരുന്നത്.
പുരാതനകാലം മറ്റു സ്ഥലങ്ങളിലേതുപോലെ പുത്തൻചിറ യിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ ഇന്നത്തെ സ്ട്രീറ്റ് ലൈറ്റുകൾക്ക് പകരം വഴിവിളക്കുകളായിരുന്നു. ആ വഴി വിളക്കുകൾ പ്രധാന റോഡിലെ കവലകളിൽ കുരിശിനോടു സാദൃശ്യ മുള്ള കോൺക്രീറ്റ് പോസ്റ്റാണ്. അതിന്റെ മുകൾഭാഗത്ത് റാന്തൽ കത്തിച്ചുവച്ചായിരുന്നു വഴിതെളിയിച്ചിരുന്നത്.
[[പ്രമാണം:Vazhivilakku.jpeg|നടുവിൽ|ലഘുചിത്രം|വഴിവിളക്ക്]]
[[പ്രമാണം:Vazhivilakku.jpeg|നടുവിൽ|ലഘുചിത്രം|വഴിവിളക്ക്]]'''''വ്യക്തിമുദ്രകൾ'''''
 
 
'''വില്വമംഗലം സ്വാമിയാർ:'''- കേരളീയനായ അഖിലലോക പണ്ഡിതനും ഭക്തകവിയും സഞ്ചാ രിയുമായ വില്ല്വമംഗലം സ്വാമിയാർ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ പുത്തൻചിറ തെക്കുംമുറി ദേശത്താണ് ജനനം. 13-ാംനൂറ്റാണ്ടിലാണ് വില്ല്യമംഗലം സ്വാമിയാർ ജീവിച്ചിരുന്നത്. ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ പറ്റാത്തത്ര കാര്യങ്ങൾ വില്ല്വമംഗലം സ്വാമിയാരുടെ പേരിൽ ഇന്നും പ്രചാരത്തിലുണ്ട്. വില്വമംഗലം സ്വാമിയാരാൽ വിരചിതമായ അനേകം കൃതികൾ ഉണ്ട് വില്വമംഗലം സ്വാമിയാരുടെ ശ്രീകൃഷ്ണകർണ്ണാമൃതം എന്ന കൃതിയെ അവലംബിച്ചാണ് പൂന്താനം നമ്പൂതിരി ഭാഷാ കർണ്ണാമൃതം രചിച്ചിട്ടുളളത്. മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രത്തിൽ ഒന്നാം വാള്യത്തിൽ 178-ാം പേജിൽ പുത്തൻചിറയാണ് വില്വമംഗലം സ്വാമിയാരുടെ ജന്മസ്ഥലമെന്നും, പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രവുമായി അദ്ദേഹത്തിനുള്ള ബന്ധവും വ്യക്തമാക്കുന്നു.
 
'''''വില്വമംഗലം കളരി:''''' പുത്തൻചിറയിലെ ആദ്യാകല വിദ്യാപീഠം എന്നവകാശപ്പെടാവുന്ന ഒന്നാണ് വില്വമംഗലം കളരി. പണ്ട് ഇവിടെ ജ്യോതിഷവും സംസ്കൃതവും പഠിപ്പിച്ചിരുന്നു. വില്വമംഗലം തറവാട്ടുമുറ്റത്ത് കിഴക്കു പടിഞ്ഞാറായി നിൽക്കുന്ന വില്വമംഗലം കളരിക്ക് നാൽപത്തി രണ്ടടി നീളവും പന്ത്രണ്ടടി വീതിയുമാണ്. മാർത്താണ്ഡവർമ്മ യുവരാജാവായിരുന്ന കാലത്ത് എട്ടുവീട്ടിൽ പിള്ളമാരെയും തമ്പിമാരേയും പേടിച്ച്നടന്നിരുന്നു. കുറച്ച് കാലം പുത്തൻചിറയിൽ വന്ന് താമസിച്ചിട്ടുണ്ട്. അന്ന് ഒളിച്ചുതാമസിക്കാൻ ഇടം കൊടുത്ത താന്നിയിൽ പതിയത്ത് മനയിലെ തമ്പുരാട്ടികൊടുത്ത ചാമയരി ചോറ് യുവ രാജാവിന് വലിയ ഇഷ്ടമായി. ആ സമയം വില്വമംഗലം കളരിയിലും അദ്ദേഹം എത്തിയിട്ടുണ്ട്. മതിയത്ത് മനക്കാരും. വില്വമംഗലം കളരിക്കാരും നൽകിയ സ്നേഹം അദ്ദേഹം മസ്സിൽ സൂക്ഷി ച്ചിരുന്നു. കുറച്ചുകാലത്തിനുശേഷം രാമയ്യൻ ദളവയുടെ സഹായത്തോടുകൂടി തമ്പിമാ രേയും പിള്ളമാരേയും പരാജയപ്പെടുത്തി അയൽരാജ്യങ്ങളെല്ലാം പിടിച്ചെടുത്ത് വിപുലമായ തിരുവിതാംകൂർ രാജ്യം കെട്ടിപ്പടുത്തു. അതിനുശേഷം തന്നെ മനസ്സറിഞ്ഞു സഹായിച്ച മതി യത്ത് മനക്കാർക്ക് നാലുകെട്ടും നടുമുറ്റവും പഠിപ്പുരയുമുള്ള മനോഹര സൗധം നിർമ്മിച്ചു നൽകി. അതോടൊപ്പം മഹാരാജാവ് വില്വമംഗലത്ത് കളരി പുതുക്കി പണി ചെയ്തു നൽകി. കൂടാതെ മതിയത്ത് മനക്കാർക്കും വില്വമംഗലം കളരിക്കാർക്കും തിരുവിതാംകൂർ കൊട്ടാര ത്തിൽ ഓരോ സ്ഥാനവും നൽകി. വില്വമംഗലം കളരിക്കാർക്ക് കൊട്ടാരം ജോത്സ്യനായിട്ടായി രുന്നു സ്ഥാനം ലഭിച്ചത്. എന്നാൽ രാജാവ് പുതുക്കി പണിതുകൊടുത്ത കളരി 116 ലെ കൊടു കാറ്റിൽ ചുവരിൽ വിള്ളൽ വീഴുകയും ശേഷം ചുവരിടിഞ്ഞു, മേൽക്കൂര തെക്കുഭാഗത്തേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. കളരിയുടെ പൊളിഞ്ഞ തറയും, ചുമരും ഏതാനും വിഗ്രഹ ങ്ങളും സാളഗ്രാമങ്ങളും മാത്രം അവിടെ പുതിയ തലമുറക്കായ് ബാക്കി വച്ചിട്ടുണ്ട്. കന്നികോണി ലിരിക്കുന്ന ഗണപതിയുടേയും ഭദ്രകാളിയുടേയും വിഗ്രഹത്തിനുമുന്നിൽ ഇന്നും നിത്യേന വിള ക്കുവയ്ക്കാറുണ്ട്.
 
 
'''അയ്യപ്പൻ മാർത്താണ്ഡപിള്ള:'''കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ ഉണ്ണി രിപ്പുവീട്ടിൽ ജനനം 1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിലും 1742 ലും 1741 ലും നടന്ന കായംകുളം യുദ്ധങ്ങളിലും മാർത്താണ്ഡവർമ്മ മഹാ രാജാവിനുവേണ്ടി പങ്കെടുത്തു. 1746 ലെ അമ്പലപ്പുഴയുദ്ധം 1754 ലെ തെക്കുംകൂർ - വടക്കുംകൂർ യുദ്ധം 1753 ലെ കരപ്പുറം യുദ്ധം എന്നിവ യിലൊക്കെ പടനയിച്ചു വിജയിച്ചു. 1762 ലെ ചേലക്കര യുദ്ധത്തിൽ സാമൂതിരി സൈന്യത്തിനെതിരെ പട നയിച്ച് പൊരുതി വിജയിച്ച മാർത്താണ്ഡപിള്ളയുടെ സാഹസികതയിൽ ഉത്കൃഷ്ടനായ കൊച്ചിരാ ജാവ് പുത്തൻചിറ എന്ന ഗ്രാമം അദ്ദേഹത്തിന് ഇഷ്ടദാനമായി നൽകി.
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774023" എന്ന താളിൽനിന്ന് ശേഖരിച്ചത്