"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:




[https://en.wikipedia.org/wiki/Malappuram_district മലപ്പുറം]  ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി]  വിദ്യാഭ്യാസ ജില്ലയിൽ [[പരപ്പനങ്ങാടിhttps://en.wikipedia.org/wiki/Parappanangadi|പരപ്പനങ്ങാടി]]  ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ  താഴെ ചേളാരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്.ഇന്ന് നൂറാം  വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം]  ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി]  വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി]  ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ  താഴെ ചേളാരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്.ഇന്ന് നൂറാം  വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .


== '''ചരിത്രം''' ==
== '''ചരിത്രം''' ==

10:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.യു.പി.സ്കൂൾ വെളിമുക്ക്
വെളിമുക്ക് എ യു പി സ്കൂൾ
വിലാസം
ചേളാരി

VELIMUKKU A.U.P S CHELARI
,
വെളിമുക്ക് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽaupsvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19456 (സമേതം)
യുഡൈസ് കോഡ്32051200513
വിക്കിഡാറ്റQ64567865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. കെ രാജഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്കെ. പി അഹമ്മദ് സ്വാലിഹ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു കുൽസു
അവസാനം തിരുത്തിയത്
14-03-202219456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ ചേളാരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്.ഇന്ന് നൂറാം  വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .

ചരിത്രം

1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

അന്നത്തെ ഏറനാട് താലൂക്കിലെ ഒരു ഭാഗമായിരുന്ന വെളിമുക്ക് അംശത്തിലെ പാപ്പന്നൂരും മറ്റു പ്രദേശങ്ങളും ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു. ഇവിടത്തുകാർ അധികപേരും കൂലിപ്പണിക്കാരും ദരിദ്രരുമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചിരുന്നത്. സ്കൂളിൻ്റെ നാലയലത്തേക്ക് പോലും അവർ കടന്നു വന്നിരുന്നില്ല.

[കൂടുതൽ വായിക്കാം]

ഭൗതികസൗകര്യങ്ങൾ

വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

[കൂടുതൽ അറിയാൻ]

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ [കൂടുതൽ അറിയാൻ] ക്ലിക്ക് ചെയ്യുക

മാനേജ്മെൻ്റ്

എ യു പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം ഓ തായ് ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേ ക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.. ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി.

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ശ്രീ.ടി എം.കുട്ടി കൃഷ്ണൻ 1942-1950
2 ശ്രീ.കെ.കുഞ്ഞുണ്ണി നായർ 1950-1951
3 ശ്രീ.എം .പി രാമപണിക്കർ 1951-1955
5 ശ്രീ.കെ.ശ്രീധരൻ എമ്പ്രാന്തിരി 1955-1956
6 ശ്രീ.ടി.എം.കുട്ടി കൃഷ്ണൻ 1957-1975
7 ശ്രീ.പി,ചന്ദ്രശേഖരൻ  നായർ 1978-1983
8 ശ്രീമതി.സൗദാമിനി അമ്മ 1983-1986
9 ശ്രീ.ടി .ഭാസ്കരൻ 1986-2007
10 ശ്രീമതി.സുകുമാരി 2007-2015
11 ശ്രീമതി.യു.ഉഷ 2015-2020
12 ശ്രീ,എം.കെ.രാജഗോപാലൻ 2020-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന മേഖല ചിത്രം
1 കെ. ടി. ജലീൽ[1] രാഷ്ട്രീയം
2 പുഷ്പ പൊതായ റിട്ടയേർഡ് ജഡ്ജി
3 മുഹമ്മദ് മുസ്തഫ[2] അഭിനേതാവ്, 2020 ലെ നവാഗത സംവിധായക അവാർഡ് വിജയി.
4 നാരായണദാസ് പീഡിയാട്രിക് സ്പെഷലിസ്റ്റ് കാലിക്കറ്റ്

മെഡിക്കൽ കോളേജ്

5 എ പി അബ്ദുൽ വഹാബ് മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ.

പ്രൊഫസർ  പി എസ് എം ഒ കോളേജ്.

6 ചക്കാല ഫസൽ അസോസിയേറ്റ് പ്രൊഫസർ ആർട്സ്

& സയൻസ്  കോളേജ്,  കോഴിക്കോട്

7 ശുഐബ് (ഭിന്നശേഷി വിദ്യാർത്ഥി ) ജനറൽ ഫിസിഷ്യൻ
8 സാവിത്രി റിട്ടയേർഡ് ഡി ഡി
9 അബൂബക്കർ എ ഇ ഒ
10 സൈതലവി എ ഇ ഒ
11 ഉവൈസ് സൈക്യാട്രിസ്റ്റ്

സ്കൂൾ അഡ്മിനിസ്ട്രേഷൻ

ചിത്രശാല

സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ  ഇവിടെ  ക്ലിക്ക് ചെയ്യൂ

ക്ലബ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • പരിസ്ഥി ക്ലബ്
  • കാർഷിക ക്ലബ്
  • അറബി ക്ലബ്
  • ഉറുദു  ക്ലബ്

സ്കൂളിലെ ക്ലബ്ബുകളെ കുറിച്ചറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യൂ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4 കി.മി. തെക്ക് NH 17 ലുള്ള താഴെ ചേളാരിയിൽ നിന്നും 500 മി.കിഴക്ക്, കുരുമയിൽ റോഡിൽ.

{{#multimaps: 11.10688,75.89394 | width=800px | zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_വെളിമുക്ക്&oldid=1764089" എന്ന താളിൽനിന്ന് ശേഖരിച്ചത്