"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹയർ ഏലിമെൻ്ററി സ്കൂൾ)
 
(അവലംബം വിക്കിപീഡിയ)
വരി 1: വരി 1:
1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെഒരു ഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച്സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരുമരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്ധ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ!, പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. .കെ.ജിനച്ന്ദ്രൻ M.J അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിച്ചുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അടുകൊണ്ട് പമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയാ
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് '''മാനന്തവാടി''' . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തുമാണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാർജ്ജിച്ചിരുന്ന കാലത്ത് അതിൻ്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങൾ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. പട്ടാളബാരക്കുകളും അവയുടെ അനുബന്ധസ്ഥാപനങ്ങളായ കാന്റീൻ, ക്ളബ്ബ് എന്നിവയുടെ ശേഷിപ്പുകളും ഇപ്പോഴുമുണ്ട്. ഇവർക്കുവേണ്ടി പ്രത്യേകം ഏർപ്പെടുത്തിയ സെമിത്തേരിയാണ് ഗോരിമൂലയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ വയനാട്, മലബാർ ജില്ലയിലെ താലൂക്കുകളിലൊന്നായിരുന്നപ്പോൾ മാനന്തവാടി ആയിരുന്നു താലൂക്ക് ആസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 2570 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് മാനന്തവാടി നഗരസഭ. പേര്യയിൽ നിന്ന് ആരംഭിക്കുന്ന മാനന്തവാടി പുഴ പഞ്ചായത്തിൻ്റെ തെക്കുകിഴക്കേ അതിരുകളിലൂടെ ഒഴുകി കൂടൽകടവിൽ വെച്ച് കബനിയിൽ ലയിക്കുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങൾ അന്നത്തെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ. പിന്നീടാണ് കൂട്ടിച്ചേർക്കലുകൾ നടത്തിയത്. 2015 ജനുവരി 14-ന് മാനന്തവാടിയെ നഗരസഭയാക്കി ഉയർത്തി. ആ വർഷം നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.
യിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നംസാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായിമാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടതിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ  പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക രിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ.


  1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്കാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രററി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽബരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞണം പകരാൻ കഴിഞ്ഞില്ലെന്നത് ഗേതകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു
അവലംബം വിക്കിപീഡിയ

06:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തുമാണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാർജ്ജിച്ചിരുന്ന കാലത്ത് അതിൻ്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങൾ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. പട്ടാളബാരക്കുകളും അവയുടെ അനുബന്ധസ്ഥാപനങ്ങളായ കാന്റീൻ, ക്ളബ്ബ് എന്നിവയുടെ ശേഷിപ്പുകളും ഇപ്പോഴുമുണ്ട്. ഇവർക്കുവേണ്ടി പ്രത്യേകം ഏർപ്പെടുത്തിയ സെമിത്തേരിയാണ് ഗോരിമൂലയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ വയനാട്, മലബാർ ജില്ലയിലെ താലൂക്കുകളിലൊന്നായിരുന്നപ്പോൾ മാനന്തവാടി ആയിരുന്നു താലൂക്ക് ആസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 2570 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് മാനന്തവാടി നഗരസഭ. പേര്യയിൽ നിന്ന് ആരംഭിക്കുന്ന മാനന്തവാടി പുഴ പഞ്ചായത്തിൻ്റെ തെക്കുകിഴക്കേ അതിരുകളിലൂടെ ഒഴുകി കൂടൽകടവിൽ വെച്ച് കബനിയിൽ ലയിക്കുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങൾ അന്നത്തെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ. പിന്നീടാണ് കൂട്ടിച്ചേർക്കലുകൾ നടത്തിയത്. 2015 ജനുവരി 14-ന് മാനന്തവാടിയെ നഗരസഭയാക്കി ഉയർത്തി. ആ വർഷം നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

അവലംബം വിക്കിപീഡിയ