"ജി എം എൽ പി എസ് വാവാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:47438=49.jpg|ലഘുചിത്രം|2016വരെ സ്ക്കൂൾ പ്രവർത്തിച്ച പഴയ കെട്ടിടം ]]
[[പ്രമാണം:47438=49.jpg|ലഘുചിത്രം|2016വരെ സ്ക്കൂൾ പ്രവർത്തിച്ച പഴയ കെട്ടിടം ]]
[[പ്രമാണം:47438-104.jpg|ലഘുചിത്രം|സ്ക്കൂളിന്റെ ഒരു പഴയ കാല ചിത്രം ]]
[[പ്രമാണം:47438 new.jpg|ലഘുചിത്രം|പുതിയ സ്ക്കൂൾ കെട്ടിടം ആര്ടിസ്റ്റിന്റെ ഭാവനയിൽ ]]
[[പ്രമാണം:47438 new.jpg|ലഘുചിത്രം|പുതിയ സ്ക്കൂൾ കെട്ടിടം ആര്ടിസ്റ്റിന്റെ ഭാവനയിൽ ]]
[[പ്രമാണം:47438-43.jpg|ലഘുചിത്രം|310x310px|പഴയ സ്ക്കൂൾ : ഒരു ആകാശ വീക്ഷണം |പകരം=|ഇടത്ത്‌]]
[[പ്രമാണം:47438-43.jpg|ലഘുചിത്രം|310x310px|പഴയ സ്ക്കൂൾ : ഒരു ആകാശ വീക്ഷണം |പകരം=|ഇടത്ത്‌]]

06:42, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2016വരെ സ്ക്കൂൾ പ്രവർത്തിച്ച പഴയ കെട്ടിടം
സ്ക്കൂളിന്റെ ഒരു പഴയ കാല ചിത്രം
പുതിയ സ്ക്കൂൾ കെട്ടിടം ആര്ടിസ്റ്റിന്റെ ഭാവനയിൽ
പഴയ സ്ക്കൂൾ : ഒരു ആകാശ വീക്ഷണം

.. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് (ഇരുമോത്ത്)എന്ന സ്ഥലത്ത്ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ പുറായിൽ അഹമ്മദ്‌ കുട്ടിയാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ്‌ എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്

പുതിയ കെട്ടിടത്തിലേക്ക് :-

കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന പഴയ സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി.

മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു

2016 ഫെബ്രുവരി 19നു സ്ക്കൂൾ പാതി പൂർത്തിയായ നിലയിൽ പുതിയ സ്ഥലത്ത് പ്രവർത്തനം തുടങ്ങിയപ്പോൾ