"വേറിട്ട പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
=== കൊഞ്ചൽ === | === കൊഞ്ചൽ === | ||
[[പ്രമാണം:33025 kili.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
കോവിഡ് കാലത്തെ കുട്ടികളുടെ വിരസത മാറ്റാനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടി കൂട്ടമാണ് "കൊഞ്ചൽ" എന്ന പേരിൽ അറിയപ്പെടുന്ന വെബിനാറുകൾ . യാതൊരു പേടിയും കൂടാതെ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പങ്കുവെയ്ക്കാം. കഥ, കവിത ,പ്രസംഗം ,പാട്ട്, പഴഞ്ചൊല്ലുകൾ, സാധാരണ സംസാരം, സെമിനാറുകൾ ,ചർച്ച, വിവിധ വിഷയങ്ങളെ കുറിച്ചുള്ളക്ലാസ്സുകൾ അങ്ങനെ കുട്ടികൾക്ക് ഏതെല്ലാം രീതിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാമോ അതിന് കൊഞ്ചൽ അവസരം ഒരുക്കിയിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ് മാതാപിതാക്കൾ ഈ പരിപാടിയെ സ്വാഗതം ചെയ്തത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം തികഞ്ഞ പ്രോത്സാഹനവും അംഗീകാരവും അഭിനന്ദനങ്ങളും നൽകി. കുട്ടികൾ കൊഞ്ചലിന്റെ ഒരു കൈയെഴുത്തു മാസികയും തയ്യാറാക്കി . | കോവിഡ് കാലത്തെ കുട്ടികളുടെ വിരസത മാറ്റാനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടി കൂട്ടമാണ് "കൊഞ്ചൽ" എന്ന പേരിൽ അറിയപ്പെടുന്ന വെബിനാറുകൾ . യാതൊരു പേടിയും കൂടാതെ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പങ്കുവെയ്ക്കാം. കഥ, കവിത ,പ്രസംഗം ,പാട്ട്, പഴഞ്ചൊല്ലുകൾ, സാധാരണ സംസാരം, സെമിനാറുകൾ ,ചർച്ച, വിവിധ വിഷയങ്ങളെ കുറിച്ചുള്ളക്ലാസ്സുകൾ അങ്ങനെ കുട്ടികൾക്ക് ഏതെല്ലാം രീതിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാമോ അതിന് കൊഞ്ചൽ അവസരം ഒരുക്കിയിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ് മാതാപിതാക്കൾ ഈ പരിപാടിയെ സ്വാഗതം ചെയ്തത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം തികഞ്ഞ പ്രോത്സാഹനവും അംഗീകാരവും അഭിനന്ദനങ്ങളും നൽകി. കുട്ടികൾ കൊഞ്ചലിന്റെ ഒരു കൈയെഴുത്തു മാസികയും തയ്യാറാക്കി . | ||
=== നാളികേരം നാടിനേവം === | === നാളികേരം നാടിനേവം === | ||
വരി 28: | വരി 32: | ||
[[പ്രമാണം:33025 plav.png|ലഘുചിത്രം|200x200ബിന്ദു]] | |||
=== ഒരു വീട്ടിൽ ഒരു പ്ലാവ് === | === ഒരു വീട്ടിൽ ഒരു പ്ലാവ് === | ||
കോവിഡ് കാലത്തു പല കുടുംബങ്ങളെയും പട്ടിണിയിൽ നിന്ന് രക്ഷിച്ചത് ചക്ക വിഭവങ്ങളാണ് .അതുകൊണ്ടു തന്നെ ചക്കയുടെ മൂല്യവും ഔഷധമൂല്യവും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു മനസിലാക്കി 'ഒരു വീട്ടിൽ ഒരു പ്ലാവ്' എന്ന പദ്ധതി ആവിഷ്കരിച്ചു .എം എൽ ഇ തിരുവഞ്ചൂർ സാറായിരുന്നു പദ്ധതിയുടെ ഉത്ഘാടകൻ . ഇതേത്തുടർന്ന് ബഡ് ചെയ്തതും അല്ലാത്തതുമായ 800 പ്ലാവുകൾ കുട്ടികളുടെ വീടുകളിൽ നാട്ടു പിടിപ്പിച്ചു .ഇടയുള്ള വഴിയോരങ്ങളിലും പ്ലാവിൻ തൈകൾ വിവിധ ക്ലബ്ബ് അംഗങ്ങൾ നടുകയുണ്ടായി . | കോവിഡ് കാലത്തു പല കുടുംബങ്ങളെയും പട്ടിണിയിൽ നിന്ന് രക്ഷിച്ചത് ചക്ക വിഭവങ്ങളാണ് .അതുകൊണ്ടു തന്നെ ചക്കയുടെ മൂല്യവും ഔഷധമൂല്യവും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു മനസിലാക്കി 'ഒരു വീട്ടിൽ ഒരു പ്ലാവ്' എന്ന പദ്ധതി ആവിഷ്കരിച്ചു .എം എൽ ഇ തിരുവഞ്ചൂർ സാറായിരുന്നു പദ്ധതിയുടെ ഉത്ഘാടകൻ . ഇതേത്തുടർന്ന് ബഡ് ചെയ്തതും അല്ലാത്തതുമായ 800 പ്ലാവുകൾ കുട്ടികളുടെ വീടുകളിൽ നാട്ടു പിടിപ്പിച്ചു .ഇടയുള്ള വഴിയോരങ്ങളിലും പ്ലാവിൻ തൈകൾ വിവിധ ക്ലബ്ബ് അംഗങ്ങൾ നടുകയുണ്ടായി . | ||
=== തുളസീ വനം ,മുക്കുറ്റി വനം === | === തുളസീ വനം ,മുക്കുറ്റി വനം === | ||
[[പ്രമാണം:33025 thulasi mukkutti.jpg|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രഥമാധ്യാപികയുടെ നിർദ്ദേശപ്രകാരം ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് സീഡ് കോ ഓഡിനേറ്റർ എൽസമ്മ ടീച്ചർ വെബ്ബിനാർ നടത്തി .കോവിഡ് കാലത്ത് ശ്വാസകോശത്തെ ശുചിയാക്കുന്ന ....മനുഷ്യനും പരിസ്ഥിതിക്കും ഏറ്റവും പ്രയോജനപ്രദമായ തുളസിയും മുക്കൂറ്റിയും നാട്ടു പിടിപ്പിക്കുവാൻ ടീച്ചർ നിർദ്ദേശിച്ചു .അതിൻ പ്രകാരം കുട്ടികളും അധ്യാപകരും ഇരുപതിനായിരത്തിലധികം തുളസി തൈകളും ഒരു ലക്ഷത്തോളം മുക്കുറ്റി തൈകളും നട്ടുപിടിപ്പിച്ചു .തുളസീ വനവും മുക്കുറ്റിവനവും വേറിട്ട പദ്ധതികളായിരുന്നു . | പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രഥമാധ്യാപികയുടെ നിർദ്ദേശപ്രകാരം ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് സീഡ് കോ ഓഡിനേറ്റർ എൽസമ്മ ടീച്ചർ വെബ്ബിനാർ നടത്തി .കോവിഡ് കാലത്ത് ശ്വാസകോശത്തെ ശുചിയാക്കുന്ന ....മനുഷ്യനും പരിസ്ഥിതിക്കും ഏറ്റവും പ്രയോജനപ്രദമായ തുളസിയും മുക്കൂറ്റിയും നാട്ടു പിടിപ്പിക്കുവാൻ ടീച്ചർ നിർദ്ദേശിച്ചു .അതിൻ പ്രകാരം കുട്ടികളും അധ്യാപകരും ഇരുപതിനായിരത്തിലധികം തുളസി തൈകളും ഒരു ലക്ഷത്തോളം മുക്കുറ്റി തൈകളും നട്ടുപിടിപ്പിച്ചു .തുളസീ വനവും മുക്കുറ്റിവനവും വേറിട്ട പദ്ധതികളായിരുന്നു . | ||
=== അമ്മമരം പദ്ധതി === | === അമ്മമരം പദ്ധതി === |
22:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2021 -22 അധ്യയന വർഷം നടത്തുകയുണ്ടായി .
കൊഞ്ചൽ
കോവിഡ് കാലത്തെ കുട്ടികളുടെ വിരസത മാറ്റാനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടി കൂട്ടമാണ് "കൊഞ്ചൽ" എന്ന പേരിൽ അറിയപ്പെടുന്ന വെബിനാറുകൾ . യാതൊരു പേടിയും കൂടാതെ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പങ്കുവെയ്ക്കാം. കഥ, കവിത ,പ്രസംഗം ,പാട്ട്, പഴഞ്ചൊല്ലുകൾ, സാധാരണ സംസാരം, സെമിനാറുകൾ ,ചർച്ച, വിവിധ വിഷയങ്ങളെ കുറിച്ചുള്ളക്ലാസ്സുകൾ അങ്ങനെ കുട്ടികൾക്ക് ഏതെല്ലാം രീതിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാമോ അതിന് കൊഞ്ചൽ അവസരം ഒരുക്കിയിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ് മാതാപിതാക്കൾ ഈ പരിപാടിയെ സ്വാഗതം ചെയ്തത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം തികഞ്ഞ പ്രോത്സാഹനവും അംഗീകാരവും അഭിനന്ദനങ്ങളും നൽകി. കുട്ടികൾ കൊഞ്ചലിന്റെ ഒരു കൈയെഴുത്തു മാസികയും തയ്യാറാക്കി .
നാളികേരം നാടിനേവം
നാളികേര ദിനത്തിൽ "കേരളം നാളികേരത്തിന്റെ നാടാണ് "എന്ന വിഷയത്തെ ആസ്പദമാക്കി ഈ വർഷം ഒരു വെബ്ബിനാർ നടത്തി . 37 ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ നാളികേരത്തെ കുറിച്ചുള്ള കഥ, കവിത, പഴഞ്ചൊല്ലുകൾ ,നാളികേര ത്തിൻറെ പ്രാധാന്യം, ഗുണമേന്മകൾ ,നാളികേര ഉൽപ്പന്നങ്ങൾ , തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കൗതുക വസ്തുക്കളുടെ നിർമ്മാണം , വിവിധ ഭക്ഷ്യവസ്തുക്കൾ , നാളികേരത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ എന്നിവയെ കുറിച്ച് വളരെ മികവോടെ സംസാരിച്ചു . കോക്കനട്ട് ബോണസായി പൂന്തോട്ടത്തിനു അലങ്കാരമാകുന്നതിനെക്കുറിച്ചു സ്‌റ്റെഫാനിയ അണ്ണാ അഞ്ചാം ക്ലാസ്സിലെ കുട്ടി സംസാരിച്ചത് ഏവരെയും ഏറെ ആകർഷിച്ചു .
കിളിപ്പെണ്ണിന് ദാഹമാറ്റാൻ
ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ പക്ഷി നിരീക്ഷണത്തിൽ തല്പരരാണ് .അങ്ങനെയുള്ള കുട്ടികളുടെ കൗതുകം മനസിലാക്കി വർഷങ്ങളായി സ്‌കൂളിൽ ബേർഡ് വാച്ചിങ് പരിശീലിപ്പിക്കുന്നു .അതിനായി പ്രത്യേക ഡയറിയുമുണ്ട് .2021 -22 കുട്ടികൾ വീടുകളിലായിരുന്നതിനാൽ വീടുകളിൽ തന്നെ പക്ഷിനിരീക്ഷണത്തിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു .കിളിപ്പെണ്ണിന് ദാഹമകറ്റാൻ പ്രത്യേകം തയ്യാറാക്കിയ ചട്ടിയിൽ കുട്ടികൾ വെള്ളവും തീറ്റയും വച്ച് കൊടുത്തിരുന്നു .കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രവർത്തനമായിരുന്നു ഇത് .കിളിത്തൂവൽ ശേഖരിക്കുകായും അവ ഏതേത് പക്ഷികളുടേത് എന്ന് കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികൾ ചെയ്യുന്ന മറ്റൊരു പ്രവർത്തനമായിരുന്നു .നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ കുട്ടികൾ പക്ഷികളെ കുറിച്ചുള്ള കൈയെഴുത്തു പതിപ്പ് തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു.കിളിക്കൊഞ്ചലിൽ അമ്പതോളം പക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷണം എങ്ങനെ ,എപ്പോൾ നടത്താം എന്നതിനെ കുറിച്ചും ഇതിൽ വിവരിക്കുന്നു .കൂടാതെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സലിം അലി, ശ്രീ ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ) എന്നിവരെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾ വാർത്താവതാരകർ
ചാനലുകളിലെ വാർത്താവതാരകരും റിപ്പോർട്ടർമാരും കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ് .അതോടൊപ്പം അവരുടെ ഭാഷയും ഉച്ചാരണ സവിശേഷതയും മികച്ചതാണെന്നവർക്കറിയാം .അതുപോലെ തങ്ങൾക്കും വാർത്ത അവതരിപ്പിക്കണം എന്ന ആഗ്രഹം പല കുഞ്ഞുങ്ങൾക്കുമുണ്ട് .ഏതു മനസിലാക്കി സ്‌കൂൾ എംസി ചാനലിൽ വാർത്ത അവതരിപ്പിക്കുവാനും ക്‌ളാസ്സ് റേഡിയോയിൽ വാർത്ത വായിക്കുവാനും റിപ്പോർട്ടർമാരാകുവാനും കുട്ടികൾക്ക് അവസരം നൽകിയിട്ടുണ്ട് .എല്ലാ ദിവസത്തെയും പ്രക്രിയയായതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു .വായനയിൽ മോശമായവർക്ക് മെച്ചപ്പെടുത്തുവാനും ഇത് അവസരമാവുന്നു
കുട്ടി കർഷകർ
സ്‌കൂളിലും വീടുകളിലും കൃഷി ചെയ്യുവാൻ കുട്ടികൾക്ക് അവസരം നൽകാറുണ്ട് .ധാരാളം കുട്ടികൾ സീഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കൃഷിപാഠം പഠിക്കുകയും ചെയ്യുന്നു . വേദികളിൽ നല്ല രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികളെ കണ്ടെത്തുന്നതിന് കുട്ടി കർഷക പുരസ്കാരം നല്കിപ്പോരുന്നു .അധ്യാപകരുടെ സംഘം കൃത്യമായ ഇടവേളകളിൽ ഭാവന സന്ദർശനം നടത്തുകയും കൃഷിത്തോട്ടം പരിശോധിക്കുകയും ചെയ്താണ് വിജയിയെ പ്രഖ്യാപിക്കുന്നതു .
ഒരു വീട്ടിൽ ഒരു പ്ലാവ്
കോവിഡ് കാലത്തു പല കുടുംബങ്ങളെയും പട്ടിണിയിൽ നിന്ന് രക്ഷിച്ചത് ചക്ക വിഭവങ്ങളാണ് .അതുകൊണ്ടു തന്നെ ചക്കയുടെ മൂല്യവും ഔഷധമൂല്യവും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു മനസിലാക്കി 'ഒരു വീട്ടിൽ ഒരു പ്ലാവ്' എന്ന പദ്ധതി ആവിഷ്കരിച്ചു .എം എൽ ഇ തിരുവഞ്ചൂർ സാറായിരുന്നു പദ്ധതിയുടെ ഉത്ഘാടകൻ . ഇതേത്തുടർന്ന് ബഡ് ചെയ്തതും അല്ലാത്തതുമായ 800 പ്ലാവുകൾ കുട്ടികളുടെ വീടുകളിൽ നാട്ടു പിടിപ്പിച്ചു .ഇടയുള്ള വഴിയോരങ്ങളിലും പ്ലാവിൻ തൈകൾ വിവിധ ക്ലബ്ബ് അംഗങ്ങൾ നടുകയുണ്ടായി .
തുളസീ വനം ,മുക്കുറ്റി വനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രഥമാധ്യാപികയുടെ നിർദ്ദേശപ്രകാരം ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് സീഡ് കോ ഓഡിനേറ്റർ എൽസമ്മ ടീച്ചർ വെബ്ബിനാർ നടത്തി .കോവിഡ് കാലത്ത് ശ്വാസകോശത്തെ ശുചിയാക്കുന്ന ....മനുഷ്യനും പരിസ്ഥിതിക്കും ഏറ്റവും പ്രയോജനപ്രദമായ തുളസിയും മുക്കൂറ്റിയും നാട്ടു പിടിപ്പിക്കുവാൻ ടീച്ചർ നിർദ്ദേശിച്ചു .അതിൻ പ്രകാരം കുട്ടികളും അധ്യാപകരും ഇരുപതിനായിരത്തിലധികം തുളസി തൈകളും ഒരു ലക്ഷത്തോളം മുക്കുറ്റി തൈകളും നട്ടുപിടിപ്പിച്ചു .തുളസീ വനവും മുക്കുറ്റിവനവും വേറിട്ട പദ്ധതികളായിരുന്നു .
അമ്മമരം പദ്ധതി
അമ്മമാരാണ് കുട്ടികൾക്ക് മാതൃക പ്രത്ത്യേകിച്ചു പെൺകുട്ടികൾക്ക് .'അമ്മ ഒരു മരം നട്ടാൽ ആ മരം വളർന്നു വലുതായി ഫലങ്ങൾ പുറപ്പെടുവിക്കുമ്പോൾ കുട്ടിയ്ക്ക് അതൊരു 'അമ്മ മരമായിരിക്കും .അതിലെ ഫലങ്ങളുടെ രുചി അമ്മയുടെ സ്നേഹം പോലെ മാധുര്യം നിറഞ്ഞതായിരിക്കും .'അമ്മ ഇല്ലാതെയായാലും ആ മരം അമ്മയുടെ ഓർമ്മകൾ സമ്മാനിക്കും .'അമ്മ നട്ട മരം പെൺകുട്ടിക്ക് നൽകുന്നത് ഒരു സംസ്കാരപരിസരം തന്നെയാണ് .ഇത് തിരിച്ചറിഞ്ഞാണ് സ്‌കൂളിൽ അമ്മമരം പദ്ധതി ആരംഭിച്ചത് .600 ൽ അധികം അമ്മമാർ അതിൽ പങ്കെടുക്കുകയോ ഫോട്ടോകൾ അയച്ചു തരികയും ചെയ്തു .
ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ,ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം
ലതാ മങ്കേഷ്‌കർ ,കെ പി എ സി ലളിത എന്നീ പ്രതിഭാധനരായ സ്ത്രരീകളുടെ നിര്യാണത്തെ തുടർന്ന് അവരെ കുറിച്ച് പഠിക്കുവാനും പതിപ്പ് തയ്യാറാക്കുവാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാവുകയും തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റലായി 2 പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു .ആ പ്രതിഭകളുടെ ജീവിതം അടുത്തറിയുവാനും സ്ത്രീകൾക്കുള്ള സാദ്ധ്യതകൾ തിരിച്ചറിയുവാനും ,മലയാളം ടൈപ്പിംഗ് കൂടുതൽ സുഗമമാക്കിവാനും കുട്ടികളെ ഈ പ്രവർത്തനം സഹായിച്ചു .
സീസൺ വാച്ച്
മൗണ്ട് കാർമ്മൽ പരിസ്ഥിതി ക്ലബ്ബിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പ്രവർത്തനമാണ് സീസൺ വാച്ച് .ഓരോ ഋതുക്കളും പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ ,മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ ,ജീവജാലങ്ങളിൽ വാഴ്ത്തുന്ന മാറ്റങ്ങൾ ഏറ്റവു അടുത്തറിഞ്ഞു കുറിക്കുന്ന ഒരു ആശയമാണിത് .വര്ഷങ്ങള്ക്കു മുൻപ് തന്നെ മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഈ പ്രവർത്തനം ചെയ്ത് പോന്നിരുന്നു എങ്കില് സീഡ് ക്ലബ്ബ് ഇത് ഒരു മത്സരയിനമാക്കിയപ്പോൾ കോട്ടയം ജില്ലയിൽ സീസൺവാച്ചിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാനും മൗണ്ട് കർമ്മലിലെ കാഞ്ചന കൃഷ്ണയ്ക്ക് കഴിഞ്ഞു .