"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങൾ) |
(പ്രവർത്തനങ്ങൾ2) |
||
വരി 104: | വരി 104: | ||
കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.] | കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.] | ||
{{PSchoolFrame/Pages}} | ==== ദേശീയ വിദ്യാഭ്യാസ ദിനം ==== | ||
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം ശബ്ദ സന്ദേശമായി അവതരിപ്പിച്ചു. | |||
=== ലോക തപാൽ ദിനം === | |||
ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ ശബ്ദദിന സന്ദേശം നൽകി. | |||
=== ദേശീയ പുനരർപ്പണ ദിനം === | |||
ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു ശബ്ദം സന്ദേശത്തിലൂടെ... | |||
=== സി വി രാമൻ ദിനം === | |||
ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു ശബ്ദ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു... | |||
=== ദേശീയ പക്ഷി നിരീക്ഷണ ദിനം === | |||
ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ ശബ്ദ സന്ദേശത്തിലൂടെ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു... | |||
=== ദേശീയോദ്ഗ്രഥന ദിനം === | |||
ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ ശബ്ദ സന്ദേശം അവതരിപ്പിച്ചു... | |||
=== അന്താരാഷ്ട്ര അറബിഭാഷാ ദിനം === | |||
അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം നൽകി... | |||
=== ലോക മണ്ണ് ദിനം === | |||
2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ ശബ്ദ സന്ദേശം സഹായകമാണ്. | |||
=== ഭരണഘടനാ ദിനം === | |||
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ ശബ്ദ സന്ദേശം സഹായിച്ചു. | |||
=== സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ === | |||
മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി ശബ്ദ സന്ദേശം അവതരിപ്പിച്ചു... | |||
=== ദേശീയ കർഷക ദിനം === | |||
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി. | |||
=== അന്താരാഷ്ട്ര പ്രവാസി ദിനം === | |||
പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം വിശദമാക്കുന്ന ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി... | |||
=== ദേശീയ യുവജന ദിനം === | |||
ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശബ്ദ സന്ദേശം അവതരിപ്പിച്ചു | |||
=== ലോക ഹിന്ദി ദിനം === | |||
ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ ദിന സന്ദേശം നൽകി | |||
=== ലോക തണ്ണീർത്തട ദിനം === | |||
1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു | |||
=== ലോക അർബുദ ദിനം === | |||
ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന ശബ്ദ സന്ദേശം നൽകി | |||
=== ലോക റേഡിയോ ദിനം === | |||
റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ശബ്ദ സന്ദേശം നൽകി{{PSchoolFrame/Pages}} |
22:19, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അധ്യാപകദിനം സെപ്റ്റംബർ 5
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ചോക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ശ്രദ്ധേയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
1. ഗുരു പരിചയം
സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.
2. ഇത്തിരി നേരം
അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
3. അധ്യാപക ദിന സന്ദേശം
ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.
4. ഞാനും ഒരു അധ്യാപകനായാൽ
പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.
പോയവാരം വാർത്ത അവതരണം
ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ
പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം നടത്തുന്നു.
ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ
ഇ ന്യൂസ് ക്വിസ്
ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ഉൾപ്പെടുത്തി പൊതുവിജ്ഞാനത്തിന്പ്രാധാന്യം നൽകി ചോദ്യാവലികൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ മാസവും ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
2021 -2022 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം യുവ എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ സക്കീർ സാക്കി നിർവഹിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ദിനാചരണങ്ങൾ
ഫെബ്രുവരി 4 ലോകഅർബുദദിനം
അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 13 ലോകറേഡിയോദിനം
റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം
ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം
മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.
മാർച്ച് 21 ലോകവനദിനം
വനനശീകരണത്തിൽ നിന്ന് വനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012 നവംബർ 28 ന് ഐക്യരാഷ്ട്രസഭ പൊതുയോഗത്തിൽ വനദിനം ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.
മാർച്ച് 22 ലോകജലദിനം
ലോകജലദിനം ആചാരിക്കാൻ തുടങ്ങിയ വർഷവും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജലദൗർലഭ്യം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ശബ്ദസന്ദേശം നൽകി.
ജൂൺ 12 അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം
നിലവിൽ ബാലാവേലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തെ കുറിച്ചും ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകൾക്കും വേണ്ടി എരിഞ്ഞൊടുങ്ങുന്ന കുട്ടികളെ ബാലവേലയിൽ നിന്നും മുക്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം അവതരിപ്പിച്ചു.
ജൂൺ 14 ലോകരക്തദാനദിനം
രക്‌തദാനദിനം ആചാരിക്കാനാരംഭിച്ച വർഷവും ദിനത്തിന്റെ ലക്ഷ്യവും പ്രാധാന്യവും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.
ജൂൺ 18 അയ്യങ്കാളി ചരമദിനം
പുലയരാജാവായ അയ്യങ്കാളിയെ കുറിച്ചും അദ്ദേഹം അധ:സ്ഥിതവിഭാഗക്കാർക്ക് വേണ്ടി ചെയ്ത വിവിധ സമരങ്ങളെ കുറിച്ചും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.
ജൂലൈ 1 ഡോക്റ്റേഴ്സ് ദിനം
ഇന്ത്യയിലെ മഹാനായ വൈദ്യനും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പി. സി രോഗിയുടെ ജന്മദിനം ഡോക്റ്റേഴ്സ് ദിനമായി ആചാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരു സന്ദേശം നൽകുകയും ചോക്കാട് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗീത ഒരു വ്യക്തിയുടെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ജൂലൈ 11 ലോകജനസംഖ്യാദിനം
ജനസംഖ്യാദിനം ആചരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ദിനാചരണത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.
ഓഗസ്റ്റ് 3 ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയാദിനം
ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചും അതിന് നേതൃത്വം നൽകിയവരെ കുറിച്ചും നിലവിൽ ഹൃദ്രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെ കുറിച്ചും ഒരു ശബ്ദസന്ദേശം നൽകി.
2021 ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ നടുക്കുന്ന ഓർമ്മകളെകുറിച്ചും മേൽ ദിനത്തിൽ കുഞ്ഞുങ്ങൾ സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനു പിന്നിലുള്ള ചരിത്രസംഭവവും പങ്കുവെച്ചു.
സെപ്റ്റംബർ 8 ലോക സാക്ഷരദിനം
സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്, സാക്ഷരത ദിനം ആചാരിക്കാനുണ്ടായ സാഹചര്യം ആചാരിക്കാൻ ആരംഭിച്ച വർഷം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.
സെപ്റ്റംബർ 16 ഓസോൺ ദിനം
ഓസോൺ വാതകത്തിന്റെ കണ്ടുപിടുത്തവും ഭൂമിക്ക് ഓസോൺ എന്ന ഒരു പാളി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരെകുറിച്ചും അതുപോലെ ഓസോൺ വാതകത്തിന്റെയും ഓസോൺ പാളിയുടെയും പ്രത്യേകതകളെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 1 ലോകവയോജനദിനം
ഒക്ടോബർ 1 ലോകവായോജന ദിനമായി ആചാരിക്കാനുണ്ടായ സാഹചര്യവും ആചരിക്കാൻ ആരംഭിച്ച വർഷവും ലോകവൃദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു കൊണ്ട് കുട്ടികൾക്ക് ഒരു സന്ദേശം നൽകി.
ഒക്ടോബർ 13 സംസ്ഥാനകായികദിനം
ശ്രീ. ഗോദവർമ്മ രാജയെ കുറിച്ചും അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായികദിനമായി ആചരിക്കാനുണ്ടായ സാഹചര്യവും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പരാമർശിക്കുകയും ചെയ്തുള്ള ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനം
ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ഡോ. എ.പി.ജെ അബ്ദുൽകലാം എന്ന മഹാവ്യക്തിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനുമായി ഒരു ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം
ഐക്യരാഷ്ട്രസഭയെ കുറിച്ചും സഭ നിലവിൽ വന്നതിനെ കുറിച്ചും അതിന്റെ അനുബന്ധ സംഘടനകളും അവയുടെ ചുമതലകളും ഉൾപ്പെടുത്തി കുട്ടികൾക്ക് ഒരു സന്ദേശം നൽകി.
ഡിസംബർ 31 പുതുവർഷം
കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള പുതുവത്സര സന്ദേശം നൽകി.
ദേശീയ വിദ്യാഭ്യാസ ദിനം
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം ശബ്ദ സന്ദേശമായി അവതരിപ്പിച്ചു.
ലോക തപാൽ ദിനം
ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ ശബ്ദദിന സന്ദേശം നൽകി.
ദേശീയ പുനരർപ്പണ ദിനം
ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു ശബ്ദം സന്ദേശത്തിലൂടെ...
സി വി രാമൻ ദിനം
ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു ശബ്ദ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു...
ദേശീയ പക്ഷി നിരീക്ഷണ ദിനം
ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ ശബ്ദ സന്ദേശത്തിലൂടെ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു...
ദേശീയോദ്ഗ്രഥന ദിനം
ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ ശബ്ദ സന്ദേശം അവതരിപ്പിച്ചു...
അന്താരാഷ്ട്ര അറബിഭാഷാ ദിനം
അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം നൽകി...
ലോക മണ്ണ് ദിനം
2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ ശബ്ദ സന്ദേശം സഹായകമാണ്.
ഭരണഘടനാ ദിനം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ ശബ്ദ സന്ദേശം സഹായിച്ചു.
സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ
മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി ശബ്ദ സന്ദേശം അവതരിപ്പിച്ചു...
ദേശീയ കർഷക ദിനം
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി.
അന്താരാഷ്ട്ര പ്രവാസി ദിനം
പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം വിശദമാക്കുന്ന ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി...
ദേശീയ യുവജന ദിനം
ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശബ്ദ സന്ദേശം അവതരിപ്പിച്ചു
ലോക ഹിന്ദി ദിനം
ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ ദിന സന്ദേശം നൽകി
ലോക തണ്ണീർത്തട ദിനം
1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു
ലോക അർബുദ ദിനം
ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന ശബ്ദ സന്ദേശം നൽകി
ലോക റേഡിയോ ദിനം
റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ശബ്ദ സന്ദേശം നൽകി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |