"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
*അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു. | *അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു. | ||
*'''പറവകൾക്കൊരു പനിനീർക്കുടം''' | *'''പറവകൾക്കൊരു പനിനീർക്കുടം''' | ||
*വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
18:30, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട് അയനിക്കാട് പി.ഒ, , ഇരിങ്ങൽ 673521 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04962600199 |
ഇമെയിൽ | ayanikkadwestups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16554 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹേശൻ ആവിത്താരേമ്മൽ |
അവസാനം തിരുത്തിയത് | |
13-03-2022 | Adwaith P B |
കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിലെ പയ്യോളി നഗരസഭാ പരിധിയിൽ അയനിക്കാട് പ്രദേശത്ത് അധഃസ്ഥിതരായ കടലോര മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1976ൽ സ്ഥാപിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ.
ചരിത്രം
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.
ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കുക
ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.
മണ്ണറിവ് ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു.
- സഞ്ജീവനി -ഔഷധ തോട്ടം
- അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ സഞ്ജീവിനി ഔഷധത്തോട്ടം പുരാതന ആയുർവേദ സസ്യങ്ങളുടെ ഭൂമികയാണ്. പ്രാചീന ഗ്രന്ഥങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് ആധുനിക ലോകത്ത് മനുഷ്യൻ നടത്തുന്ന വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി എന്നോണം ധാരാളം പരിചിതവും അപരിചിതവുമായ ഔഷധസസ്യങ്ങൾ സഞ്ജീവനി ഔഷധത്തോട്ടത്തിൽ വളരുന്നു. ഔഷധസസ്യങ്ങളുടെ മേന്മയും അതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കുവാനുള്ള ഉദ്ദേശലക്ഷ്യം ആണ് തോട്ടത്തിൻ ഉള്ളത്. തോട്ട പരിപാലനത്തിലും രോഗങ്ങളുടെ ക്രമപ്രകാരമുള്ള സസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും കുട്ടികൾ അവരുടേതായ പ്രാവീണ്യം കണ്ടെത്തിക്കഴിഞ്ഞു.
- കുരുന്നുസാന്ദ്വനം -അഗതികൾക്കൊരു കൈത്താങ്
- അയനിക്കാട് പ്രദേശത്തെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെയും അല്ലാത്തതുമായ അശരണരായ അഗതികളെ കണ്ടെത്തി അവർക്ക് വേണ്ട സാന്ത്വനം നൽകുക എന്നുള്ള ഉദ്ദേശം ലക്ഷ്യവുമായി കുരുന്നു സാന്ത്വനം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കി. മാസത്തിൽ കൃത്യമായി ഓരോ ദിവസങ്ങൾ കണക്കാക്കി അഗതികൾക്കുള്ള ഭക്ഷണവും അവർക്കുള്ള മാനസികമായ പിന്തുണയും കുരുന്നുകൾ വഴി ലഭ്യമാക്കി. വളരെ ആവേശോജ്വലമായ ഈ പരിപാടിക്ക് പ്രദേശത്തുള്ള പൊതു സ്വീകാര്യത ലഭിച്ചു.
- പറവകൾക്കൊരു പനിനീർക്കുടം
- വേനൽക്കാലം ജീവികളെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാലഘട്ടമാണ് ദാഹജലത്തിനായി നീരുറവകൾ തേടി പോകുന്ന പക്ഷികളെയും മൃഗങ്ങളെയും ചുറ്റുപാടും കാണും. അവയ്ക്ക് ദാഹജലം നൽകുക എന്ന ഉദ്ദേശം ലക്ഷ്യവുമായി കുട്ടികളുടെ മനസ്സിൽ നന്മ എന്ന ഭാവം ഉണർത്തുക സഹജീവി സ്നേഹം എന്താണെന്ന് മനസ്സിലാക്കുക എന്ന് നിരവധി ഉദ്ദേശങ്ങൾ ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
സ്കൂളിലെ അദ്ധ്യാപകർ :
ക്രമ :നം | അധ്യാപകർ |
---|---|
1 | മഹേശൻ ആവിത്താരേമ്മൾ |
2 | മിനിമോൾ സി സി |
3 | സുനിൽ വി കെ |
4 | രമ പടിഞ്ഞാറേകണ്ടിയിൽ |
5 | ലൈല വി എം |
6 | ത്വൽഹത് എം കെ |
7 | ഷിബു പി |
8 | വിജി വി കെ |
9 | സോഫിയ പി |
10 | ഷൈബു കെ വി |
11 | പ്രഷിജ എം |
12 | കൃഷ്ണ വി സ് |
13 | ബബീഷ് കുമാർ എ ടി |
14 | നജില വി കെ |
15 | സുമയ്യ എ സി |
16 | അദ്വൈത് പി ബി |
17 | നവീൻ ചന്ദ്ര എം |
18 | അതുൽ പി ജി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ :നം | അധ്യാപകർ |
---|---|
1 | നാരായണൻ |
2 | മോഹൻദാസ് |
3 | പവിത്രൻ |
4 | രാഘവൻ ഇ സി |
മാനേജ്മെന്റ്
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5271217,75.6099218|zoom=15}}