"ജി യു പി എസ് പുത്തൻചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeenashaji (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jeenashaji (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:

തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 33 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 40 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻചിറ. തൃശ്ശുർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പുത്തൻചിറ. പുത്തൻചിറ എന്ന പേരിൽ തന്നെയാണ് വില്ലേജും അറിയപ്പെടുന്നത്. പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുഴുവനായും പുത്തൻചിറ വില്ലേജിൽ ഉൾപ്പെടുന്നു. പ്രദേശികമായി മറ്റുപേരുകളിലറിയപ്പെടുന്ന എന്നാൽ പുത്തൻചിറയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്, കൊമ്പത്തുകടവ്, വെള്ളൂർ, മാണിയംകാവ്, കിഴക്കെ പുത്തൻചിറ, മങ്കിടി, കരിങ്ങാച്ചിറ എന്നിവ.

'''''ചരിത്രം'''''
അയോയുഗത്തിൽ നിന്നുള്ള ചില പുരാവസ്തുക്കൾ പുത്തൻചിറയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ചരിത്രപ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല.
1984 ൽ ഇവിടെ നിന്നും റോമൻ നാണയങ്ങളും കണ്ടെടുക്കുകയുണ്ടായി. എന്നാൽ ഇതൊരു ഹോർഡ്‌ (നിധി പോലെ) പോലെയുള്ള ശേഖരമായതിനാൽ ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വിലയിരുത്താൻ സാധിച്ചിട്ടില്ല.
ഒമ്പതാം നൂറ്റാണ്ടിൽ ചേരസാമ്രാജ്യം തകർന്നതിനുശേഷം കൊടുങ്ങല്ലൂർ രാജാക്കന്മാരാണ് പുത്തൻചിറ ഭരിച്ചിരുന്നത്. പിന്നീട് കോഴിക്കോട് സാമൂതിരി പുത്തൻചിറയും കൊടുങ്ങല്ലൂരും  തന്റെ സാമ്രാജത്വത്തോട് കൂട്ടിചേർത്തു. പതിനെട്ടാം നൂറ്റാണ്ടിൽ കൊച്ചി രാജാവ് കോഴിക്കോട് രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ പിടിച്ചെടുത്തതിൽ പുത്തൻചിറയും ഉൾപ്പെടുന്നു.  തിരുവിതാംകൂർ രാജാവിന്റെ സഹായത്താൽ കൊച്ചി രാജാവ് കോഴിക്കോട് സാമൂതിരിയുടെ ആക്രമത്തെ 1761 ൽ എതിർത്തുതോൽപ്പിച്ചിരുന്നു. യുദ്ധത്തിൽ വിജയിച്ചതിന്റെ സന്തോഷസൂചകമായി കൊച്ചി രാജാവ് തിരുവിതാംകൂർ പട്ടാളത്തിന്റെ കമാണ്ടറായിരുന്ന ദിവാൻ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് പുത്തൻചിറ ഗ്രാമത്തെ സമ്മാനിച്ചു. തുടർന്ന് ദിവാൻ പുത്തൻചിറയെ തിരുവിതാംകൂർ രാജാവിനും സമ്മാനിച്ചു. 1949 ൽ  കൊച്ചി-തിരുവിതാംകൂർ ലയനം നടക്കുന്നതുവരെ കൊച്ചി രാജ്യത്തിനുള്ളിൽ പുത്തൻചിറ തിരുവിതാംകൂർ രാജ്യത്തിന്റേതായിരുന്നു. തിരുവിതാംകൂറിൽ നെല്ലിന് ക്ഷാമം ഉള്ളതിനാലാണ് നെല്ല് സമൃദ്ധമായി വിളയുന്ന പുത്തൻചിറയെ നൽകിയതെന്നും പറയുന്നുണ്ട്.
= കൊതിക്കല്ല് =
പുത്തൻചിറയിലെ കൊതിക്കല്ലിന്റെ "തി" എന്ന വശം
കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് '''കൊതിക്കല്ലുകൾ'''. കൊച്ചിയെ സൂചിപ്പിച്ച് '''കൊ''' എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് '''തി''' എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്.
രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. "കൊ" എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും "തി" എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക.
തിരുവിതാംകൂറിന്റെ ഭാഗമായ പുത്തൻചിറയുടെ അതിർത്തി നിർണ്ണയിക്കുന്നതിനുമായും കൊതിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിൽ പ്രധാന രേഖയായി ഈ കല്ലുകൾ ഇപ്പോഴും കണക്കാക്കുന്നു.
== ഉള്ളടക്കം ==

"https://schoolwiki.in/ജി_യു_പി_എസ്_പുത്തൻചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്