"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 162: | വരി 162: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക. ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു. | |||
'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി</big>''' | |||
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. | |||
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>''' | |||
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. | |||
'''വായിച്ചു വളരാം''' | |||
വായിച്ച്..ചിന്തിച്ച്.. വിവേകത്തോടെ...സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. വായനാ ദിനത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വേഡ്ട്രീ, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | |||
ആഘോഷിക്കാം മത്സരിക്കാം ഓൺലൈനിലും.....! | |||
'''<big>ചാന്ദ്രദിനം</big>''' | |||
ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങിയവയുടെ വീഡിയോകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി. | |||
== കുട്ടികളുടെ രചനകൾ == | == കുട്ടികളുടെ രചനകൾ == | ||