"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 174: വരി 174:


കോന്നി ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികൾ കലഞ്ഞൂർ ഗവ.എൽ.പി എസ് - ൽ നിന്നും. (7 കുട്ടികൾ) നിരഞ്ജൻ.വി, അർജുൻ എസ് കുമാർ, നന്ദന അനിൽ ,അഭിനവ്.ആർ, അഞ്ചു അനിൽ ,നീരജ് കൃഷ്ണ, അക്ഷയ് കൃഷ്ണ പി' ... അഭിനന്ദനങ്ങൾ
കോന്നി ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികൾ കലഞ്ഞൂർ ഗവ.എൽ.പി എസ് - ൽ നിന്നും. (7 കുട്ടികൾ) നിരഞ്ജൻ.വി, അർജുൻ എസ് കുമാർ, നന്ദന അനിൽ ,അഭിനവ്.ആർ, അഞ്ചു അനിൽ ,നീരജ് കൃഷ്ണ, അക്ഷയ് കൃഷ്ണ പി' ... അഭിനന്ദനങ്ങൾ
'''[https://m.facebook.com/story.php?story_fbid=2202700763310218&id=100007109468505 അക്ഷരമുറ്റം]'''
അക്ഷരമുറ്റം കോന്നി ഉപജില്ല മത്സരം- എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം.: നിരഞ്ജൻ
രണ്ടാം സ്ഥാനം.:- അർജുൻ.ട. കുമാർ
രണ്ടു പേരും കലഞ്ഞൂർ ഗവ.എൽ.പി.എസ്.ലെ ചുണക്കുട്ടികൾ... അഭിനന്ദനങ്ങൾ

22:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

കലഞ്ഞൂർ സ്ക്കൂളിൻ്റെ പ്രവേശനോത്സവത്തിന് ആശംസകൾ നേർന്ന് ശ്രീ . സന്തോഷ് ജോർജ് കുളങ്ങര [1]

ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു

വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് ഗവ.എൽ.പിസ്കൂൾ കലഞ്ഞൂർ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിർത്തുന്നു.

വായനദിനവും വാരാചരണവും ...

രക്ഷകർത്താക്കൾക്കായി ...

പരിസ്ഥിതിദിനം ...

തരംഗം : സ്ക്കൂൾ മാഗസിൻ പ്രകാശനം

അൽ സാബിത്ത് എന്ന ടിവി പ്രേക്ഷകരുടെ പ്രിയപ്പെട്ട കേശു കലഞ്ഞൂർ സ്വദേശിയാണെന്നത് അധികമാർക്കുമറിയില്ല  .

വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ ഇത്തവണ ഈ ചെറിയ വലിയ അഭിനേതാവാണ് ആദരിക്കപ്പെട്ടത്.

സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി.

അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...

വായനാദിനമോ വായനദിനമോ ശരി ?

അനിൽ വി

ഹെഡ്മാസ്റ്റർ

എല്ലാവരും കൊട്ടിഗ്ഘോഷിക്കുന്ന ഈ "വായനാദിനത്തിൽ" അതിനെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സംസ്കൃതഭാഷയിൽ നിലവിലുള്ള നിയമങ്ങൾ നമ്മുടെ ഭാഷയിലേക്കു വന്നപ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളാണ് സംസ്കൃതസന്ധി.  മലയാളത്തിലേക്ക് അനവധി സംസ്കൃതപദങ്ങൾ നാം സ്വീകരിച്ചിട്ടുണ്ട്. രണ്ടു സംസ്കൃതപദങ്ങൾ തമ്മിലാണു സന്ധിചെയ്യേണ്ടതെങ്കിൽ സംസ്കൃതസന്ധിനിയമവും ഒരു സംസ്കൃതപദവും ഒരു ഭാഷാപദവും തമ്മിൽ സന്ധിചെയ്യേണ്ടതെങ്കിൽ ഭാഷാസന്ധിനിയമവും അനുവർത്തിക്കണം.

സംസ്കൃതഭാഷയിലെ സന്ധികൾ പലവിധമായുള്ളതുകൊണ്ട് അവയ്ക്ക് എണ്ണമൊന്നുമില്ല. പക്ഷേ, അവയെ എല്ലാം മൂന്നു വിഭാഗങ്ങളായാണു തിരിച്ചിരിക്കുന്നത്.

1. സ്വരസന്ധി, 2. വ്യഞ്ജനസന്ധി, 3. വിസർഗ്ഗസന്ധി എന്നിങ്ങനെ.

1. അച്സന്ധി (സ്വരസന്ധി) - രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന സന്ധിവികാരം. ഇതിൽ വരുന്ന സന്ധികളാണ് യൺസന്ധി, സവർണ്ണദീർഗ്ഘസന്ധി, ഗുണസന്ധി, വൃദ്ധിസന്ധി, അയാദിസന്ധി, പരരൂപസന്ധി, പൂർവ്വരൂപസന്ധി, പ്രകൃതിഭാവം മുതലായവ. ഗുണസന്ധി, വൃദ്ധിസന്ധി, എന്നിവ സ്വരസന്ധിയിലെ വകഭേദങ്ങളാണ്.

2. ഹല്സന്ധി (വ്യഞ്ജനസന്ധി)- വ്യഞ്ജനങ്ങൾതമ്മിലോ വ്യഞ്ജനത്തിന്നുശേഷം സ്വരം വന്നാലോ ഉണ്ടാകുന്ന സന്ധിവികാരം. ശ്ചുത്വം, ഷ്ടുത്വം, ഛത്വം, തുഗാഗമം, കുഗാഗമം മുതലായി കുറേ സന്ധികൾ ഇതിലുണ്ട്. പല സന്ധികൾക്കും വിധികളല്ലാതെ പേരൊന്നുമില്ല.

3. വിസർഗ്ഗസന്ധി- വിസർഗ്ഗത്തിന്നുശേഷം സ്വരമോ വ്യഞ്ജനമോ വരുമ്പോളുണ്ടാകുന്ന സന്ധിവികാരം. ഇതിൽ രുത്വം, ഉത്വം, യത്വം, സത്വം മുതലായവയാണു പ്രധാനം. സിദ്ധാന്തകൗമുദിമുതലായ പ്രക്രിയാഗ്രന്ഥങ്ങളിൽ മേലേ പറഞ്ഞതരത്തിൽ മൂന്നദ്ധ്യായങ്ങളിലാണു സന്ധിവികാരങ്ങളെ വിഭജിച്ചിരിക്കുന്നത്.

1.  സ്വരസന്ധി :

ഒരേസ്വരങ്ങൾ - ഹ്രസ്വങ്ങളോ, ദീർഗ്ഘങ്ങളോ - തമ്മിൽ സന്ധിചെയ്‌താൽ അതു ദീർഗ്ഘമാകും.  (എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയ്ക്ക് ഇതു ബാധകമല്ല.)

ഉദാ:

അ+അ>ആ എന്നു വരും.   

മുര+അരി=മുരാരി, നര+അധിപൻ=നരാധിപൻ, നര+അധമൻ=നരാധമൻ, പദ+അർത്ഥം=പദാർത്ഥം, കഥ+അന്ത്യം=കഥാന്ത്യം,

ദേവ+ആലയം=ദേവാലയം, കര+അംബുജം=കരാംബുജം, ഉദയ+അർക്കൻ  =ഉദയാർക്കൻ.

അ+ആ>ആ എന്നു വരും.

പദ+ആവലി=പദാവലി, ദീപ+ആവലി=ദീപാവലി, ഗുണ+ആവലി=ഗുണാവലി, അർത്ഥ+ആവൃത്തി=അർത്ഥാവൃത്തി,

ആ+അ>ആ ഇതും അങ്ങനെതന്നെ.

ഭാഷാ+അന്തരം=ഭാഷാന്തരം, ദശാ+അന്ത്യം=ദശാന്ത്യം, ദയാ+അബ്ധി=ദയാബ്‌ധി.

ആ+ആ>ആ.

കലാ+ആലയം=കലാലയം, കമലാ+ആലയം=കമലാലയം.

ഇതൊക്കെ ഇങ്ങനെയാണെന്നുവച്ച് തോന്നിയതുപോലെ സന്ധി ഉണ്ടാക്കാൻ പാടില്ല.

വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക.  വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി.

ആഗസ്റ്റ് 25 2020

പുതിയകെട്ടിടനിർമ്മാണം ഉദ്ഘാടനം

ഹെഡ്മാസ്റ്ററുടെ സന്ദേശം

എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളും പൂർവ വിദ്യാർത്ഥികളും  ബന്ധുക്കളുമറിഞ്ഞോ ....

കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂൾ എന്ന നിങ്ങളുടെ പ്രിയവിദ്യാലയത്തിലെ എൻ്റെ കുഞ്ഞുമക്കൾക്കായി  പുതിയ കെട്ടിടം വരികയാണ്.

ഒരു കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്കൽ തുകയ്ക്കുള്ളതും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ളതാണ് പുതിയ ക്ലാസ്സ് മുറികൾ .

നാളെ രാവിലെ പത്തു മണിക്ക് ബഹു. കോന്നി എം . എൽ . എ . ശ്രീ കെ യു ജനീഷ്കുമാറാണ് കെട്ടിടനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നത്.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലിരുന്ന് സന്തോഷവും ആശംസകളുമറിയിക്കണേ.

എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ .

പ്രതിഭകളോടൊപ്പം

നവംബർ 24 2019

ശ്രീ. സിദ്ധാർത്ഥൻ പാലമല . ചിത്രകാരൻ , അധ്യാപകൻ , സാമൂഹ്യ പ്രവർത്തകൻ ....

അധികമാരും  അറിയാതെ പോകുന്ന ഇത്തരം യഥാർത്ഥ പ്രതിഭകളെ പുതുതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി മാറി.

അദ്ദേഹത്തെ വീട്ടിലെത്തി  കലഞ്ഞൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.

ഇത്തരം മനുഷ്യരോടു ചേർന്നു നില്ക്കുക എന്നതൊരു നിലപാടാണ്.

തനിമയും വിശുദ്ധിയും നിറച്ചാർത്തു പകർന്ന ഹൃദ്യനിമിഷങ്ങൾ  !

നവംബർ 23 2019

ലബനിബേലേ ...

ബോഡുബെറോയുടെ താളത്തിൽ മാലി , ശ്രീലങ്കൻ , ഹിമാചൽ , കേരള ... നാടോടി ശീലുകൾ കുട്ടികൾ ഏറ്റു പാടി . നൃത്തം ചെയ്തു.

അത്യപൂർവ്വ അനുഭവം .

നാടൻ പാട്ടിനായി സ്വയം സമർപ്പിച്ച കലാകാരൻ അഡ്വ. സുരേഷ് സോമയെ ആദരിച്ചു . പന്തളം കുട്ടിക്കൃഷ്ണനുമൊത്ത് സൃഷ്ടിച്ചത് കൂട്ടായ്മയുടെ ഉല്ലാസ നിമിഷങ്ങൾ ...

ആദ്യമായി സ്ക്കൂളിലെത്തിയ അഡ്വ . KU' ജനീഷ് കുമാർ MLA യ്ക്ക് ആദരം .

പുതിയ കെട്ടിടം വരുന്നതിൽ അളവറ്റ ആഹ്ലാദവും നന്ദിയുമുണ്ട്.

പക്ഷേ .... , ഞങ്ങളായിരം പേർക്കിരിക്കാൻ ആകെയുള്ള 18 സെന്റിന്റെ ബാക്കിയായ ഈ കുഞ്ഞു നടുമുറ്റം മാത്രമേയുള്ളൂ സർ ... !

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന MLA യുടെ ഉറപ്പിൽ ഞങ്ങൾക്കു  ധൈര്യമുണ്ട് .

ഉയർന്നു വരുന്ന ഈ കുഞ്ഞിക്കൈകൾക്കായി നമുക്കതു നേടണം , കുറച്ചു കൂടി സ്ഥലം  ...

തിളക്കങ്ങൾക്കു പിന്നിലെ ചില നിശ്ശബ്ദ സേവനങ്ങൾ ...

20l 9നവംബർ 19

സബ്ജില്ലാ ശാസ്ത്ര  - പ്രവൃത്തി പരിചയമേള

സബ് ജില്ലാ കലോത്സവം ,

അറബികലോത്സവം ...

ഇത്തവണയും ചാമ്പ്യന്മാർ !

പരിമിതികളിൽ നിന്നു കൊണ്ട് വിജയങ്ങൾ മാത്രം നേടിയ ഈ വിദ്യാലയത്തിനിത് പുത്തൻ സമ്മാനം.

2019 സെപ്റ്റംബർ 19


ഉല്ലാസഗണിതം പ്രവർത്തനങ്ങൾ വിദ്യാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ജയകുമാർ ഉദ്ഘാടനം ചെയ്തു....

ഹൈടെക്കായി

2019 സെപ്റ്റംബർ 19

പ്രീ- പ്രൈമറി മുതൽ മുഴുവൻ ക്ലാസ്സുകളും ഹൈടെക് ആയി . അധ്യാപകർ ഐ സി ടി ഉപകരണങ്ങളുമായി ക്ലാസ്സുകളിലേക്ക് ....

2019 സെപ്റ്റംബർ 19

പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് കലഞ്ഞൂർ ജി എൽ പി എസിലെ കുഞ്ഞിക്കൈകളുടെ സ്നേഹം , മുതിർന്നവരുടേയും ...

₹ 14500

2019 ജൂൺ 19

പി എൻ പണിക്കർ എന്ന അക്ഷരകുലപതിക്ക് ആദരം , വായനദിനപ്രതിജ്ഞ ....

ബഹു.കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി കലഞ്ഞൂർ ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ചു..

പഠനം സ്നേഹവും കരുണയും കൂടിയാകുന്നു ...

"വിശക്കുന്ന വയറുകൾക്ക് സ്നേഹ സമ്മാനം " എന്ന വിശിഷ്ട പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും ഗാന്ധിഭവൻ ഡയറക്ടറുമായ ബഹു. സോമരാജൻ അവർകൾ നിർവ്വഹിക്കുന്നു.

ഒക്ടോബർ 16 ലെ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച പരിപാടിയാണിത്.

വീടുകളിൽനിന്നും ആഴ്ചയിലൊരു ദിവസം നമ്മുടെ കുട്ടികൾ കൊണ്ടുവരുന്ന ഒരുപിടിയരി ശേഖരിച്ച് അർഹരായ വ്യക്തികൾ , സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്നു.

തീർത്തും സ്വയം സന്നദ്ധമായ ഒരു ഉദ്യമമാണിത്.

LSS വിജയികൾ

കോന്നി ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികൾ കലഞ്ഞൂർ ഗവ.എൽ.പി എസ് - ൽ നിന്നും. (7 കുട്ടികൾ) നിരഞ്ജൻ.വി, അർജുൻ എസ് കുമാർ, നന്ദന അനിൽ ,അഭിനവ്.ആർ, അഞ്ചു അനിൽ ,നീരജ് കൃഷ്ണ, അക്ഷയ് കൃഷ്ണ പി' ... അഭിനന്ദനങ്ങൾ

അക്ഷരമുറ്റം

അക്ഷരമുറ്റം കോന്നി ഉപജില്ല മത്സരം- എൽ.പി.വിഭാഗം

ഒന്നാം സ്ഥാനം.: നിരഞ്ജൻ

രണ്ടാം സ്ഥാനം.:- അർജുൻ.ട. കുമാർ

രണ്ടു പേരും കലഞ്ഞൂർ ഗവ.എൽ.പി.എസ്.ലെ ചുണക്കുട്ടികൾ... അഭിനന്ദനങ്ങൾ