"ജി എൽ പി സ്കൂൾ മുണ്ടൂർ /2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:


നൂറ്റിയഞ്ചാം വാർഷികം ഓൺലൈനായി നടത്തിയത് ഏറെ ശ്രദ്ധേയമായി. വാർഷികത്തിൽ "ചിറക് <nowiki>''</nowiki> - സ്കൂൾ പത്രം പ്രകാശനം ചെയ്തു .കുട്ടികൾക്ക് പരിപാടികൾ ഓൺലൈനായി യൂട്യൂബ് വഴി കണ്ട് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
നൂറ്റിയഞ്ചാം വാർഷികം ഓൺലൈനായി നടത്തിയത് ഏറെ ശ്രദ്ധേയമായി. വാർഷികത്തിൽ "ചിറക് <nowiki>''</nowiki> - സ്കൂൾ പത്രം പ്രകാശനം ചെയ്തു .കുട്ടികൾക്ക് പരിപാടികൾ ഓൺലൈനായി യൂട്യൂബ് വഴി കണ്ട് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
== ജി എൽ പി സ്കൂൾ മുണ്ടൂർ  2020-21 [[ജി എൽ പി സ്കൂൾ മുണ്ടൂർ 2020-21 ചിത്രങ്ങളിലൂടെ|ചിത്രങ്ങളിലൂടെ]] ==

21:53, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരിയുടെ പിടിയിലകപ്പെട്ട്  ലോകം മുഴുവൻ അടച്ചുപൂട്ടൽ നേരിട്ട ഒരു ഓൺലൈൻ അധ്യയനവർഷം ആയിരുന്നു 2020 - 21 . നമ്മുടെ വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ ഒന്ന് പകച്ചു പോയെങ്കിലും അതിജീവനത്തിന് പാതയിലൂടെ സധൈര്യം മുന്നോട്ടു പോയി. കൈറ്റ് വിക്ടേഴ്സിലെ ഓൺലൈൻ ക്ലാസുകൾക്കൊപ്പം  തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികൾക്ക് പഠന പിന്തുണ നൽകി. വർക്ക് ഷീറ്റുകൾ നൽകിയും വീഡിയോ ക്ലാസുകൾ വഴിയും അധ്യാപകർ കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകി. എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠന വിടവ് നികത്താൻ ശ്രമിച്ചു.

കുട്ടികളുടെ സർഗ്ഗവാസനകൾക്ക് അവസരം നൽകാനായി ഓൺലൈനായി ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, കലോത്സവം എന്നിവ സംഘടിപ്പിച്ചു നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു.   ദിനാചരണങ്ങൾ ,ക്ലബ്ബ് പ്രവർത്തനങ്ങൾ, ക്ലാസ് അസംബ്ലികൾ എന്നിവയും യഥാസമയങ്ങളിൽ ഓൺലൈനായി വളരെ ഫലപ്രദമായ രീതിയിൽ നടത്താൻ സാധിച്ചു. ഐസിടി  സാധ്യതകൾക്ക്  സൗകര്യമില്ലാതിരുന്ന കുട്ടികൾക്ക്  വിദ്യാലയത്തിലെ ലാപ്ടോപ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗപ്പെടുത്തി ഓൺലൈൻ ക്ലാസുകൾ കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തു. ഫോണിലൂടെ ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിരന്തരമായി സംവദിച്ചിരുന്നു. കുട്ടികൾക്ക് ഓണത്തിന് പച്ചക്കറി കിറ്റ് വിതരണം നടത്തിയിരുന്നു. നിർധനരായ കുട്ടികൾക്ക് കാരുണ്യ നിധിയിലെ സമ്പാദ്യം ഉപയോഗിച്ച് ധനസഹായം നൽകി. അധ്യയന വർഷാവസാനം സർക്കാർ നൽകിയ വർക്ക്ഷീറ്റുകൾ എല്ലാ കുട്ടികൾക്കും നൽകി. വർക്ക് ഷീറ്റുകൾ ചെയ്യാനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും അതോടൊപ്പം കുട്ടികൾക്ക് വേണ്ട പിന്തുണയും വിദ്യാലയത്തിലെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

നൂറ്റിയഞ്ചാം വാർഷികം ഓൺലൈനായി നടത്തിയത് ഏറെ ശ്രദ്ധേയമായി. വാർഷികത്തിൽ "ചിറക് '' - സ്കൂൾ പത്രം പ്രകാശനം ചെയ്തു .കുട്ടികൾക്ക് പരിപാടികൾ ഓൺലൈനായി യൂട്യൂബ് വഴി കണ്ട് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

ജി എൽ പി സ്കൂൾ മുണ്ടൂർ 2020-21 ചിത്രങ്ങളിലൂടെ

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്കൂൾ_മുണ്ടൂർ_/2020-21&oldid=1746295" എന്ന താളിൽനിന്ന് ശേഖരിച്ചത്