"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 71: വരി 71:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ്
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂര യോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''


'''''<u>1 റീഡിംഗ്റും</u>'''''
'''''<u>1 റീഡിംഗ്റും</u>'''''

21:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിമല ഹൃദയ എൽ പി എസ്സ് വിരാലി
വിലാസം
വിമല ഹൃദയ എൽ.പി.എസ്. വിരാലി
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2210900
ഇമെയിൽvimalahridayalpsviraly@gmail.com
കോഡുകൾ
സ്കൂൾ കോഡ്44544 (സമേതം)
യുഡൈസ് കോഡ്32140900105
വിക്കിഡാറ്റQ64036980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുളത്തൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സലാ തോമസ്,
പി.ടി.എ. പ്രസിഡണ്ട്ഷാജൻ ആർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
12-03-2022Vimala Hridaya LPS Viraly


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 - ൽ സിഥാപിതമായി.

ചരിത്രം

വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു.

സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂളിൾ 28 പെൺക്കു‍‍ട്ടികൾ ആദ്യബാച്ചിൽ പഠിച്ചിരുന്നു.തുടർന്ന് നാല് ക്ളാസുകളാണ് ഉണ്ടായിരുന്നത്.1996 ൽ FIH സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സ്കുൂളിന്റെ ഭൗതീക സാഹചര്യങ്ങൾ അടിമുടിമാറി.ഇപ്പോൾ 13 ഡിവിഷനിലായി 463കുട്ടികൾ ഉണ്ട്. അതിൽ.ആൺകുട്ടികൾ,പെൺകുട്ടികൾ.100വർഷത്തെ ചരിത്രം പരിശോധിച്ചാൾ പ്രഗത്ഭരായ അധ്യാപകരുടെ നിരതന്നെ ഉണ്ടായിരുന്നതായി പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ തപസിമുത്തുനാടാർ,അധ്യാപകരായി ശ്രീമതി ഇ തൻ്കമ്മ ,സി .ഭാർഗ്ഗവി എന്നിവർ സേവനം ചെയ്തിരുന്നു.പ്രഗത്ഭരായ നിരവധി പൂർവ്വ വിദ്യാർഥികൾക്ക് ജൻമം നൽകാൻ കഴിഞ്ഞ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.

ഇപ്പോഴത്തെ പ്രഥമ അധ്യാപികസിസ്റ്റർ വൽസലാ തോമസും 13 അധ്യാപകരും ചേർന്ന് വളർച്ചയുടെ പടവുകളിലേക്ക് സ്കൂളിനെ നയിക്കുന്നു.സ്കൂളിന്റെസമഗ്രമായ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് PTA, MPTAഅംഗങ്ങളുടെ സാനിധ്യവുമുണ്ട്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാൾക്കുനാൾ വളർച്ചയുടെ പടവുകൾ കയറാൻ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂര യോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .

1 റീഡിംഗ്റും

2 ലൈബ്രറി'വിദ്യാർത്ഥികളെ റെയും വിവേകത്തിന്റെയും മേഖലകളിലെയ്ക് വളർത്തുക എന്ന ലക്ഷ്യത്തോടെ വിമല ഹ്രദയ എൽ പി സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്ര‍റിയിൽ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുസ്തകങ്ങളെ ഇനം തിരിച്ച് ഗ്ളാസിട്ട ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്നു.അതിന് പുറത്തായി കഥ,കവിത,ചിത്രകഥ,എന്നിങ്ങനെ കുറിപ്പ് നൽകിയിട്ടുണ്ട്.അധ്യാപകർ സ്റ്റോക്ക്രജിസ്റ്റർ,വിതരണ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നു.കൂടാതെ ക്ളാസ്തല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി 13 ക്ളാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.അതിന്റെ നിയന്ത്രണം കുട്ടി ലൈബ്രേറിയൻ നിർവഹിക്കുന്നു. അധിക വായനയെ പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി ,പുസ്തകം കൊണ്ട് പോകാൻ അവസരം നൽകൽ,വായനാകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രക്രിയയിലൂടെ വായന വളർത്തി കൊണ്ടിരിക്കുന്നു.പി എൻ പണിക്കർ അനുസ്മരണം,വായനോത്സവം എന്നിവ സംഘടിപ്പിക്കുന്നു.രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങൾ,വായനാകാർഡുകൾ,മാസികകൾ,

ബാലമാസികകൾ,മറ്റുരചനകൾ,എന്നിവകൊണ്ട് സമ്പുഷ്ടമാണ് ലൈബ്രറി.



കംപൃൂട്ട൪ ലാബ്

മികവുകൾ

അദ്ധ്യാപകർ സിസ്റ്റർ വത്സലാതോമസ്(ഹെഡ്മിസ്ട്രസ്)

ശ്രീമതി ലൈല (LPSA)

ശ്രീമതി ഗിൽബർട്ട്മേരി(LPSA)

ശ്രീമതി റൂബിസത്യൻ(LPSA)

ശ്രീമാൻ ഡൊമനിക് .എൻ(LPSA)

ശ്രീമതി ചെറുപുഷ്പം(LPSA)

ശ്രീമതി വിമലാജാസ്മിൻ(lPSA)

സിസ്റ്റർ സേരി(LPSA)

സിസ്റ്റർ സിമി അലോഷ്യസ്(lPSA)

ശ്രീമതി ഷൈനി പി എം(LPSA)

സിസ്റ്റർ ശാലിനി ജോസഫ്(LPSA)

ശ്രീമതി ഷീജ വി(lPSA)

ശ്രീമതി സുമ(LPSA)

Headmistress Teachers - 13

ക്ളബുകൾ

സയൻസ് ക്ളബ്

ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ ശാസ്ത്ര സാമൂഹിക വിഷയങ്ങൾ പ്രവർത്തനത്തിലൂടെ പഠിപ്പിക്കുവാനും വിവിധ പ്രവർത്തികൾ ഏറ്റെടുത്ത്ചെയ്യുവാനുതകുന്ന രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഈ ക്ളബിലൂടെ നടത്തുന്നത്.ശാസ്ത്ര കൗതുകങ്ങൾ കണ്ടെത്തുന്നതിനും നിഗമനങ്ങൾ പരീക്ഷിച്ചറിഞ്ഞ് കണ്ടെത്തുന്നതിനും ,കൗതുക കരമായ പ്രവർത്തനങ്ങൾ ,നിത്യോപയോഗ പ്രവർത്തനങ്ങൾ,ശാസ്ത്രത്തോട് അഭിരുചി വളർത്തി കുട്ടികളെ പ്രവർത്തന നിരതരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ടാണ് ക്ളബ് പ്രവർത്തിക്കുന്നത്.കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന മത്സരങ്ങളിലും കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വിജയം കരസ്ഥമാക്കാനും ഉതകുന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ഈ ക്ളബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.


ഹെൽത്ത് ക്ളബ്

കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർ മല്ലികയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു. കൊറോണ വൈറസിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ,ഓക്സിജൻ ടെക്സറ്റ് എന്നിവ നടത്തുന്നു.ബുദ്ധിമുട്ടുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റി ആരോഗ്യപ്രവർത്തനങ്ങൾ നടത്തി വരുന്നു.

ദിനാചരണങ്ങൾ

കുട്ടികളിൽ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിന് ഓരോ ദിനാചരണങ്ങളും സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിക്കുന്നു.ഓരോ ദിനത്തിന്റെയും പ്രസക്തി എക്കാലവും ഓർമ്മിക്കാൻ കുട്ടികൾക്ക് പലതരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.പ്രോജക്ട് നിർമ്മാണം,ക്വിസ് മത്സരങ്ങൾ,വിഡിയോ പ്രദർശിപ്പിക്കൽ,എന്നിവയൊക്കെ വളരെ ഭംഗിയായി നടത്തുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവ്ൃക്ഷതൈകൾ നൽകുകയുംഅവ കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ നടുകയും ചെയ്തു.ഓണവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഓരോ ക്ളാസിലും സർഗവേളകൾ നടത്തി.കുട്ടികൾ ഓണപ്പാട്ട്,ഓണക്കളികൾ,ഓണസദ്യ,അത്തപ്പൂക്കളം എന്നിവ കുട്ടികൾ വീടുകളിൽ ചെയ്യുന്നതിന്റെ വീഡിയോകൾ അതാത് ക്ളാസധ്യാപകർക്ക് അയക്കുകയും ചെയ്തു,വായനാ ദിനത്തോടനുബന്ധിച്ച് വീടുകളിൽ വായനാ കാർഡുകളും ബുക്കുകളും എത്തിച്ചു,

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വസ് മത്സരങ്ങളും ക്ളാസ് ഗ്രൂപ്പുകളിൽ നടത്തുന്നുണ്ട്.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സർവ്വ മത പ്രാർത്ഥനയും തിരികത്തിക്കലും പഞ്ചായത്ത് പ്രസിഡന്റ് ,പി ടിഎ പ്രസിഡന്റ്,എന്നിവരുടെ സാനിധ്യത്തിൽ നടത്തുകയുണ്ടായി.ക്രിസ്തുമസ് ആഘോഷങ്ങളും വളരെ ഭംഗിയായി ആഘോഷിക്കുന്നു.എല്ലാ ദിനാചരണങ്ങളും സ്കൂൾ തലത്തിലും ക്ളാസ് തലങ്ങളിലും വളരെ ഭംഗിയായി നടത്തുന്നു.

പ്രത്യേക പരിഗണന അർഹിക്കുന്നവർ

മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.

കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം. പ്രവർത്തി പരിചയമേള'

വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'

എസ് ആർ ജി

അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാന പൻ്ക് വഹിക്കുന്നു.


വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.

വഴികാട്ടി

  • തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി
  • തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി

{{#multimaps:8.31710,77.09027| width=500px | zoom=18 }}